Search
  • Follow NativePlanet
Share
» »പുരിയിലെ ന്യൂ മറൈൻ ഡ്രൈവിലൂടെ ഒരു യാത്ര

പുരിയിലെ ന്യൂ മറൈൻ ഡ്രൈവിലൂടെ ഒരു യാത്ര

By Maneesh

സഞ്ചാരികളുടെ പറുദീസയാണ് ഒറീസയിലെ ബീച്ചുകൾ. അവിടെ ചെല്ലുമ്പോൾ ദൈവത്തിന്റെ മികച്ച സൃഷ്ടികളിൽ ചിലതാണ് ആ ബീച്ചുകളെന്ന് നമുക്ക് തോന്നിപ്പോകും. ഒറീസയിലെ പ്രശസ്തമായ പുരി ബീച്ചിനേക്കുറിച്ച് നിങ്ങൾക്ക് അറിയായിരിക്കും. അത്രയ്ക്ക് പ്രശസ്തമാണ് ആ ബീച്ച്. എന്നാൽ പുരി മുതൽ കൊണാർക്ക് വരെ നീളുന്ന ന്യൂ മറൈൻഡ്രൈവിനെക്കുറിച്ച് നിങ്ങൾ അത്രയ്ക്ക് ഓർത്തെന്ന് വരില്ല.

പുരിയിൽ നിന്ന് കൊണാർക്കിലേക്ക് യാത്ര ചെയ്യുമ്പോഴൊക്കെ നിങ്ങൾ ഈ റോഡിലൂടെയായിരിക്കും പോകുക. എന്നാൽ കൊണാർക്ക് എന്ന വിസ്മയം തേടിയുള്ള യാത്രയിൽ നിങ്ങൾ പലപ്പോഴും മറൈൻ ഡ്രൈവിന്റെ ഭംഗി ആസ്വദിക്കാൻ മറന്നുപോയേക്കാം. ഇനിയെങ്കിലും ഒറീസയിൽ പോകുമ്പോൾ ഈ റോഡ് മനസിൽ ഓർക്കാൻ ഈ ട്രവൽ ഗൈഡ് ഉപകാരപ്പെടട്ടേ.

ചിത്രത്തിന് കടപ്പാട് :G.-U. Tolkiehn

ന്യൂ മറൈൻ റോഡിലൂടെ വാഹനത്തിൽ പോയിട്ടുള്ള നിങ്ങൾ ചോദിക്കുവായിരിക്കും, ആ റോഡിൽ എന്താണ് ഇത്ര കാണാൻ മാത്രമെന്ന്. വഴിയരികിലെ കുറ്റിക്കാടുകൾ അല്ലാതെ, ഹൃദയത്തെ ആകർഷിപ്പിക്കുന്ന ഒന്നും തന്നെ അവിടെ കാണാൻ പറ്റില്ലെന്നായിരിക്കും നിങ്ങളുടെ അനുഭവത്തിൽ നിന്ന് നിങ്ങൾക്ക് പറയാനുണ്ടാവുക. അനുഭവങ്ങളേ നന്ദി. പറയാനുള്ളത് കേൾക്കുക. കാണാനുള്ളത് അറിയുക. അറിഞ്ഞും കേട്ടും ന്യൂ മറൈൻ ഡ്രൈവിലൂടെ നമുക്ക് യാത്ര ചെയ്യാം.

കാണാൻ പോകുന്ന കാഴ്ചകൾ

പുരിയേയും കൊണാർക്കിനേയും തമ്മിൽ ബന്ധപ്പെടുത്തുന്ന ഈ റോഡിന്റെ നീളം 35 കിലോമീറ്റർ ആണ്. തീരദേശത്ത് കൂടെയുള്ള യാത്രയിൽ റോഡരികിൽ കുറ്റിക്കാടുകൾ കാണാം. അതിന്റെ ഭംഗി ആസ്വദിക്കണമെങ്കിൽ കുറ്റിക്കാടുകൾ ഉള്ള സ്ഥലത്ത് വാഹനം നിർത്തണം. നിരവധി ബീച്ച് റിസോർട്ടുകളും ഇവിടെക്കാണാം.

രാംചന്ദി ക്ഷേത്രം

പുരി മറൈൻഡ്രൈവ് റോഡിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബംഗാൾ ഉൾക്കടലിലേക്ക് ലയിച്ച് ചേരുന്ന കുശബദ്ര നദിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ യാത്ര ചെയ്താൽ കൊണാർക്കിൽ എത്താം.

പുരിയിലെ ന്യൂ മറൈൻ ഡ്രൈവിലൂടെ ഒരു യാത്ര

ചിത്രത്തിന് കടപ്പാട് : Ranjan Kumar Panigrahi

പഞ്ച് മുക്തി ഹനുമാന്‍ ക്ഷേത്രം, ഗുപതേശ്വര്‍ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും മറൈൻഡ്രൈവ് റോഡിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്.

ബീച്ചുകളും റിസോർട്ടുകളും

ചന്ദ്രബാഗാ ബീച്ചാണ് ഈ റൂട്ടിലെ പ്രശസ്ത ടൂറിസ്റ്റ് സ്പോട്ട്. മുന്‍കൂര്‍ ബുക്ക് ചെയ്താല്‍ ഇവിടെ ബോട്ടിംഗിന് അവസരം ലഭിക്കും. രാംചന്ദി ബീച്ചും ഈ റൂട്ടില്‍ തന്നെയാണ്. ബോട്ടിംഗ് സൗകര്യമുള്ള ഇവിടെ സൂര്യോദയവും സൂര്യാസ്തമനവും മനോഹര കാഴ്ചയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X