Search
  • Follow NativePlanet
Share
» »ആലപ്പുഴയിലെ കായൽ ടൂറിസം

ആലപ്പുഴയിലെ കായൽ ടൂറിസം

By Maneesh

ആലപ്പുഴ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസില്‍ ഓടിയെത്തുന്ന ചിത്രം കായലും കായല്‍പരപ്പിലൂടെ നീങ്ങുന്ന ഹൗസ് ബോട്ടുകളുമാണ്. എല്ലാ ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു സ്ഥലം. അങ്ങനെവേണമെങ്കില്‍ ആലപ്പുഴയെ വിശേഷിപ്പിക്കാം. ആലപ്പുഴയിലെ ജലജീവിതം കാണാന്‍ ആലപ്പുഴയിലേക്ക് നമുക്ക് ഒരു യാത്ര പോകാം.

തിരുവിതാംകൂർ ദിവാനായിരുന്ന രാജകേശവദാസൻ 1762ൽ ആണ് ആലപ്പുഴ നഗരം നിർമ്മിച്ചത് എന്നാണ് പറയപ്പെടുന്നത്. പടിഞ്ഞാറ് അറബിക്കടലും മറ്റുഭാഗങ്ങളിലെല്ലാം കായലും തടാകവും നദിയും. എവിടെ നോക്കിയാലും വെള്ളം. ഇതാണ് മറ്റു ജില്ലകളിൽ നിന്ന് ആലപ്പുഴയെ വേറിട്ട് നിർത്തുന്നതും സഞ്ചാരികളുടെ പറുദീസയാക്കുന്നതും.

കായൽ ടൂറിസത്തിന്റെ പേരിലാണ് ആലപ്പുഴ ഇന്ന് ഏറേ അറിയപ്പെടുന്നതെങ്കിലും, ആലപ്പുഴയിലെ തീർത്ഥാടന കേന്ദ്രങ്ങളും ഉത്സവങ്ങളും ബീച്ചുകളും സംസ്കാരവും സഞ്ചാരികളെ ആകർഷിപ്പിക്കുന്നതാണ്.

ആലപ്പുഴയിൽ നിങ്ങൾക്ക് താമസിക്കാൻ പറ്റിയ ഹോട്ടലുകൾ ഏതൊക്കെയാണെന്ന് നോക്കാം

ടൂറിസ്റ്റ് കേന്ദ്രങ്ങൾ

ടൂറിസ്റ്റ് കേന്ദ്രങ്ങൾ

തലങ്ങുംവിലങ്ങുമായി കിടക്കുന്ന കനാലുകളും, ഹൗസ് ബോട്ടുകളിലെ കായല്‍ യാത്രയും, കയര്‍ വ്യവസായവും ബീച്ചും എല്ലാ ചേര്‍ന്നാണ് ആലപ്പുഴയെ ഒന്നാം തരമൊരു വിനോദകേന്ദ്രമാക്കി മാറ്റുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, മുല്ലയ്ക്കല്‍ രാജേശ്വരി ക്ഷേത്രം, ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം, മണ്ണാറശാല നാഗരാജ ക്ഷേത്രം, എടത്വ പള്ളി, സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച്, സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച്, ചമ്പക്കുളം പള്ളി എന്നുതുടങ്ങി ഒട്ടേറെ ആരാധനാലയങ്ങളുണ്ട് ഈ നാട്ടില്‍. ആലപ്പുഴയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഏതൊക്കെയാണെന്ന് മനസിലാക്കാം.

Photo Courtesy: Tom Maisey

ആലപ്പുഴ ബീച്ച്

ആലപ്പുഴ ബീച്ച്

ആലപ്പുഴ നഗരത്തിന് സമീത്താണ് ഇവിടുത്തെ കടല്‍ത്തീരം. 137 വര്‍ഷം പഴക്കമുള്ള കടല്‍പ്പാലമാണ് ഈ ബീച്ചിലെ പ്രധാന ആകര്‍ഷണം. ബീച്ചിലെ പഴക്കമേറിയ ലൈറ്റ് ഹൗസും പ്രധാനപ്പെട്ടൊരു കാഴ്ചയാണ്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏതാണ്ട് ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബീച്ചിലെത്താം. കൂടുതൽ വായിക്കാം

Photo Courtesy: Swetha R

കെട്ടുവള്ളം

കെട്ടുവള്ളം

ആലപ്പുഴയിലെത്തി കെട്ടുവള്ളത്തില്‍ യാത്ര ചെയ്യാതെ പോയാല്‍ ആ യാത്ര അപൂര്‍ണമാണെന്നേ പറയാന്‍ കഴിയൂ. ഇരിപ്പിടങ്ങള്‍ മാത്രമുള്ള ചെറിയ കെട്ടുവള്ളങ്ങള്‍ മുതല്‍ ആധുനികമായ ഹോട്ടല്‍ മുറികളെപ്പോലും വെല്ലുന്ന തരത്തിലുള്ള സൗകര്യമുള്ള കെട്ടുവള്ളങ്ങള്‍ വരെ് ആലപ്പുഴയിലെ കായല്‍പ്പരപ്പില്‍ സഞ്ചാരികളെയും കാത്തുകിടക്കുന്നുണ്ട്. കൂടുതൽ വായിക്കാം

Photo Courtesy: Tom Maisey
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

വലതുകയ്യില്‍ ചമ്മട്ടിയും ഇടതുകയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്ന അത്യപൂർവ്വ ശ്രീകൃഷ്ണ പ്രതിമയാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പ്രത്യേകത. മഹാവിഷ്ണുവിനെ പാര്‍ത്ഥസാരഥിയായി സങ്കല്‍പ്പിച്ചാണ് ഇവിടെ പൂജകള്‍ നടത്തുന്നത്. അമ്പലപ്പുഴ പാല്‍പ്പായസവും അമ്പലപ്പുഴ വേലകളിയും ഏറെ പ്രശസ്തമാണ്. കൂടുതൽ വായിക്കാം

Photo Courtesy: Srijithpv

കൃഷ്ണപുരം പാലസ്

കൃഷ്ണപുരം പാലസ്

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രധാനമായ കൊട്ടാരമാണിത്. പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് ഈ കൊട്ടാരം ഇന്നുകാണുന്ന രീതിയില്‍ പണികഴിപ്പിച്ചത്. കൂടുതൽ വായിക്കാം

Photo Courtesy: Appusviews

പുളിങ്കുന്ന് പള്ളി

പുളിങ്കുന്ന് പള്ളി

പ്രശസ്ത തമിഴ് ചിത്രമായ വിണ്ണൈ താണ്ടി വരുവായ എന്ന സിനിമയിൽ കാണിച്ചിട്ടുള്ള പള്ളിയാണ് പുളിങ്കുന്ന് സെന്റ് മേരീസ് ചർച്ച്.

കുട്ടനാട്

കുട്ടനാട്

ആലപ്പുയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കുട്ടനാണ്. നെല്‍കൃഷിയ്ക്ക് പേരുകേട്ട സ്ഥലമാണിത്. സമുദ്രനിരപ്പില്‍ നിന്നും ഏറെ താണുനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണിത്. സമുദ്രനിരപ്പില്‍ നിന്നും താഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെ തന്നെ അപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം, ഒപ്പം ജനപ്രിയമായ ഒരു വിനോദസഞ്ചാരകേന്ദ്രംകൂടിയാണിത്. കൂടുതൽ വായിക്കാം

Photo Courtesy: Sourav Niyogi
ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രം

ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം. 1200 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ഭഗവതിയാണ് പ്രതിഷ്ഠ. ഭഗവതിയെ മൂന്ന് രൂപത്തിലാണ് ഇവിടെ പൂജിയ്ക്കുന്നത് പ്രഭാതത്തില്‍ മഹാ സരസ്വതിയായും, ഉച്ചയ്ക്ക് മഹാ ലക്ഷ്മിയായും വൈകുന്നേരത്തോടെ ശ്രീ ദുര്‍ഗയായും ദേവി മാറുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: RajeshUnuppally
ചമ്പക്കുളം പള്ളി

ചമ്പക്കുളം പള്ളി

കേരളത്തിലെ കാത്തലിക് സിറിയന്‍ ദേവാലങ്ങളുടെ മാതൃദേവാലയമായിട്ടാണ് ഈ പള്ളിയെ കണക്കാക്കുന്നത്. എഡി 427ല്‍ പണികഴിപ്പിക്കപ്പെട്ട പള്ളിയാണിത്. പിന്നീട് പലകാലങ്ങളില്‍ ദേവാലയത്തില്‍ പുതുക്കിപ്പണിയലുകള്‍ നടന്നിട്ടുണ്ട്. കൂടുതൽ വായിക്കാം

Photo Courtesy: Jean-Pierre Dalbéra

ചൂണ്ടയിടുന്ന സ്ത്രീ

ചൂണ്ടയിടുന്ന സ്ത്രീ

ആലപ്പുഴയിൽ നിന്നുള്ള ഒരു സ്ഥിരം കാഴ്ച.

Photo Courtesy: Ajith

ക്രിക്കറ്റ്

ക്രിക്കറ്റ്

ജീവിതത്തെ എപ്പോഴും ഉത്സവമായി കാണുന്നവരാണ് ആലപ്പുഴയിലെ ജനങ്ങൾ. അതുകൊണ്ട് തന്നെ ആലപ്പുഴയിൽ എത്തുന്ന സഞ്ചാരികളെ നല്ല രീതിയിൽ സ്വീകരിക്കാനും അവർ മടികാണിക്കാറില്ല.

Photo Courtesy: Sumeet Jain

റിസോർട്ടുകൾ

റിസോർട്ടുകൾ

ആലപ്പുഴയി‌ൽ എത്തുന്ന സഞ്ചാരികളെ കാത്ത് നിരവധി റിസോർട്ടുകളുണ്ട്. ആലപ്പുഴയിലെ റിസോർട്ടുകളുടെ നിരക്കുകൾ പരിശോധിച്ച് നോക്കാം.

Photo Courtesy: Travelling Slacker
ജലജീവിതം

ജലജീവിതം

ആലപ്പുഴക്കാരുടെ ജീവിതം അവിടുത്തെ കായലിൽ ആണെന്ന് പറയാം. കായലിലേക്ക് എടുത്ത് ചാടുന്ന ഒരു ബാലൻ.

Photo Courtesy: Pepe Pont

നെടുമുടി

നെടുമുടി

നെടുമുടി വേണുവിലൂടെ പ്രശസ്തമായ നെടുമുടി എന്ന സ്ഥലം ആലപ്പുഴയിലാണ് സ്ഥിതി ചെയ്യുന്നത്. കാണാൻ സുന്ദരമാണ് ഈ സ്ഥലം.

Photo Courtesy: Bijoy Mohan

ലൈറ്റ് ഹൗസ്

ലൈറ്റ് ഹൗസ്

ആലപ്പുഴയിലെ ലൈറ്റ് ഹൗസ്.

Photo Courtesy: Dr. Ajay Balachandran

മീൻപിടുത്തം

മീൻപിടുത്തം

കായലിൽ നിന്ന് മീൻപിടിക്കുന്ന ഒരാൾ.

Photo Courtesy: Ajith

സൂര്യസ്നാനം

സൂര്യസ്നാനം

ആലപ്പുഴ ബീച്ചിൽ സൂര്യസ്നാനം നടത്തുന്ന വിദേശികൾ

Photo Courtesy: Christian Haugen

തെങ്ങ്

തെങ്ങ്

ആലപ്പുഴയിലെ വിചിത്രമായ ഒരു തെങ്ങ്.
Photo Courtesy: Anoop Joy

ഹൗസ് ബോട്ട് നിർമ്മാണം

ഹൗസ് ബോട്ട് നിർമ്മാണം

ആലപ്പുഴയിൽ ഹൗസ് ബോട്ട് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ

Photo Courtesy: Liji Jinaraj

അത്ഭുതവിളക്ക്

അത്ഭുതവിളക്ക്

ആലപ്പുഴ ലൈറ്റ് ഹൗസ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള അലാവുദ്ദിന്റെ അത്ഭുത വിളക്ക്.
Photo Courtesy: Tonynirappathu

തുഴച്ചിൽ പരിശീലനം

തുഴച്ചിൽ പരിശീലനം

കായലിൽ വഞ്ചി തുഴയാൻ പരിശീലനം നേടുന്ന കുട്ടികൾ
Photo Courtesy: Liji Jinaraj

പ്ലാസ്റ്റിക്

പ്ലാസ്റ്റിക്

സഞ്ചാരികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ആലപ്പുഴയിൽ പരിസ്ഥിതി മലിനീകരണവും വർദ്ധിക്കുന്നത് ആശങ്ക പരത്തുന്ന
കാര്യമാണ്.

Photo Courtesy: Liji Jinaraj

മീൻപിടുത്തക്കാർ

മീൻപിടുത്തക്കാർ

മീൻപിടിക്കാൻ ആവശ്യമായ വല തയ്യാറാക്കുന്ന മീൻ‌ പിടുത്തക്കാർ. ആലപ്പുഴയിൽ നിന്നുള്ള ഒരു ദൃശ്യം.
Photo Courtesy: Christian Haugen

മീൻപിടുത്തക്കാർ

മീൻപിടുത്തക്കാർ

മീൻപിടിക്കാൻ ആവശ്യമായ വല തയ്യാറാക്കുന്ന മീൻ‌ പിടുത്തക്കാർ. ആലപ്പുഴയിൽ നിന്നുള്ള ഒരു ദൃശ്യം.
Photo Courtesy: Christian Haugen

കൂടുതൽ വായിക്കാം

കൂടുതൽ വായിക്കാം

ആലപ്പുഴയെക്കുറിച്ച് കൂടുത വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Photo Courtesy: Travelling Slacker

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X