Search
  • Follow NativePlanet
Share
» »കൊച്ചി - മൂന്നാ ര്‍ - മധുര - രാമേശ്വരം

കൊച്ചി - മൂന്നാ ര്‍ - മധുര - രാമേശ്വരം

By Maneesh

അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ നിന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ കീറിമുറിച്ചു കൊണ്ട്. എന്‍ എച്ച് 49ലൂടെ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന രാമേശ്വരം എന്ന ദ്വീപിലേക്ക് യാത്ര ചെയ്താലോ? യാത്രകളില്‍ വൈവിധ്യം തേടുന്നവര്‍ക്ക് സുന്ദരമായ ഒരു യാത്ര തന്നെയായിരിക്കും ഇത്.

അറബിക്കടലിന്റെ തീരത്ത് നിന്ന് പശ്ചിമഘട്ടം കയറി ഇറങ്ങി ബംഗാള്‍ ഉള്‍ക്കടലിലെ പാക്ക് കടലിടുക്കില്‍ നിര്‍മ്മിച്ച പാമ്പന്‍ പാലം കടന്ന് രാമേശ്വരത്ത് എത്തുമ്പോള്‍ നിങ്ങള്‍ നേടുന്ന യാത്രാനുഭവം അതീവ സുന്ദരമാണ്. പോയ വഴിയിലൂടെ തിരിച്ചുവരാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് പുതു വഴിയിലൂടെ കൊച്ചിയിലെത്താം. രാമേശ്വരത്ത് നിന്ന് കന്യാകുമാരി വഴി തിരുവനന്തപുരത്തും തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കും എത്തിച്ചേരുമ്പോള്‍ മെഗല്ലന്‍ പറഞ്ഞത് പോലെ ലോകം ഉരുണ്ടിരിക്കുന്നു എന്ന് പറയേണ്ടിവരും.

യാത്ര ഇങ്ങനെ

കൊച്ചിയില്‍ നിന്ന് ദേശീയപാത 49ലൂടെ മൂവാറ്റുപുഴ, കോതമംഗലം, നേര്യമംഗലം അടിമഴി വഴി മൂന്നാറിലേക്ക്. മൂന്നാറിലെ കാഴ്ചകള്‍ കണ്ട് തമിഴ്‌നാട്ടിലെ തേനിയിലേക്ക് തേനിയില്‍ നിന്ന് മധുരയിലെത്തി. മധുരമീനാക്ഷി ക്ഷേത്രത്തിലെ അത്ഭുതങ്ങള്‍ കണ്ട് മനാമധുരയും പരമഗുഡിയും കടന്ന് രാമേശ്വരവും ധനുഷ്‌കോടിയും നിങ്ങള്‍ക്ക് സന്ദര്‍ശിക്കാം.

മധുരയില്‍ നിന്ന് രാമേശ്വരത്തേക്ക് ബസ് യാത്രമധുരയില്‍ നിന്ന് രാമേശ്വരത്തേക്ക് ബസ് യാത്ര

തിരികെ യാത്ര

തിരിച്ച് കൊച്ചിയില്‍ വരുമ്പോള്‍ ഒരിക്കലും തിരികെ യാത്രയുടെ ഫീല്‍ ഉണ്ടാകില്ല. കാരണം രാമേശ്വരത്ത് നിന്ന് കന്യകുമാരിയിലേക്കാണ് നമ്മള്‍ വരുന്നത്. കന്യാകുമാരിയിലെ സുന്ദരമായ കാഴ്ചകള്‍ കണ്ട് നമ്മള്‍ തിരികെ തിരുവനന്തപുരം വഴി കൊച്ചിയില്‍ എത്തിച്ചേരുന്നു.

യാത്രാ വഴികളെക്കുറിച്ച് വിശദമായി മനസിലാക്കാം.

യാത്ര കൊച്ചിയിൽ നിന്ന്

യാത്ര കൊച്ചിയിൽ നിന്ന്

കൊച്ചിയിൽ നിന്ന് യാത്ര മൂന്നാറിലേക്കാണ്. കൊച്ചിയിൽ നിന്ന് ദേശീയ പത 49ൽ കയറി മൂവാറ്റുപുഴ കോതമംഗലം അടിമാലി വഴി മൂന്നാറിലേക്കാണ് യാത്ര. കൊച്ചിയിൽ നിന്ന് 140 കിലോമീറ്റർ ആണ് മൂന്നറിലേക്കുള്ള ദൂരം. പൈനാപ്പിൾ തോട്ടങ്ങളുടെയും റബ്ബർ തോട്ടങ്ങളുടേയും നടുവിലൂടെയാണ് മൂന്നാറിലേക്കു‌ള്ള യാത്ര.
Photo Courtesy: Deepak

വെള്ളച്ചാട്ടങ്ങൾ

വെള്ളച്ചാട്ടങ്ങൾ

മൂന്നാറിലേക്കുള്ള വഴിയിൽ സുന്ദരാമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. മനസിനെ ഇളക്കുന്ന വെള്ളച്ചാട്ടങ്ങളാണ് അവയിൽ ഏറ്റവും പ്രധാനം. കോതമംഗലത്തിനും മൂന്നാറിനും ഇടയിൽ നിരവധി സുന്ദരമായ വെള്ളച്ചാട്ടങ്ങൾ നിങ്ങൾക്ക് കാണാനാവും. ചീയപ്പാറ, വാളറ, കല്ലാർ തുടങ്ങിയ വെള്ളച്ചട്ടങ്ങൾ കാണാൻ മറക്കരുത്.
Photo Courtesy: Wikistranger

മൂന്നാറിലെ കാഴ്ചകൾ

മൂന്നാറിലെ കാഴ്ചകൾ

മൂന്നാറിൽ ഒരു ദിവസം തങ്ങി കാഴ്ചകളൊക്കെ കണ്ടിട്ടു വേണം അടുത്ത സ്ഥലത്തേക്ക് നീങ്ങാൻ. നിരവധി കാഴ്ചകളുണ്ട് മൂന്നാറിൽ കാണാൻ. എക്കോ പോയന്റ്, തേയില മ്യൂസിയം, നായമക്കാട് വെള്ളച്ചാട്ടം, രാജമല, ഇരവികുളം നാഷണ‌ൽ പർക്ക്, അങ്ങനെ കാഴ്ചകൾ പലതാണ് മൂന്നാറിൽ. കൂടുതൽ വായിക്കാം

Photo Courtesy: Bimal K C

ഇരവികുളം നാഷണല്‍ പാര്‍ക്ക്

ഇരവികുളം നാഷണല്‍ പാര്‍ക്ക്

മൂന്നാറിൽ എത്തിയാൽ ഇരവികുളം സന്ദർശിക്കാൻ മറക്കരുത്. 97 ചതുരശ്രകിലോമീറ്ററിലേറെ സ്ഥലത്ത് പരന്നുകിടക്കുന്നതാണ് ഈ ഉദ്യാനം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള സ്ഥലങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. വനം,വന്യജീവി വകുപ്പിന്റെ കീഴിലാണ് ഈ സ്ഥലം. വരയാടുകളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ജീവിവര്‍ഗ്ഗം.
Photo Courtesy: Welbound

ആനയിറങ്ങൽ

ആനയിറങ്ങൽ

മൂന്നാറില്‍ നിന്നും 22 കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ഈ സ്ഥലത്തെത്താന്‍. തേയിലത്തോട്ടങ്ങളും, അണക്കെട്ടും, തടാകവുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

Photo Courtesy: Aruna

രാജമല

രാജമല

പ്രകൃതിരമണീയമായ സ്ഥലമാണ് രാജമല. പുല്‍മേടുകളും കുന്നുകളും ട്രക്കിങ് ട്രെയിലുകളുമെല്ലാം ഇവിടെയുമുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2700 മീറ്റര്‍ ഉയരത്തിലാണ് രാജമലയുടെ കിടപ്പ്. ഹണിമൂണ്‍ യാത്രക്കാര്‍ക്കും, ഫാമിലി ട്രിപ്പുകാര്‍ക്കുമെല്ലാം പറ്റിയ വിനോദകേന്ദ്രമാണിത്. റോക്ക് ക്ലൈമ്പിങ്, മലകയറ്റം, ട്രക്കിങ് എന്നിവയ്‌ക്കെല്ലാം ഇവിടെ സൗകര്യമുണ്ട്. മൂന്നാറിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.

Photo Courtesy: Jiths

എക്കോ പോയിന്റ്

എക്കോ പോയിന്റ്

മൂന്നാറില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ് എക്കോ പോയിന്റ്. യുവസഞ്ചാരകള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ കേന്ദ്രം. മനോഹരമായ തടാകതീരത്താണ് മൂന്നാറിലെ എക്കോ പോയിന്റ്. മൂന്നാറിലെ ആകർഷണങ്ങൾ ഏതൊക്കെയാണെന്ന് വിശദമായി വായിക്കാം

Photo Courtesy:Ruben Joseph

തേക്കടിയിലേക്ക് പോകാം

തേക്കടിയിലേക്ക് പോകാം

മൂന്നാറിലെ കാഴ്ചകൾ കണ്ടു കഴിഞ്ഞാൽ ഇനി തേക്കടിയിലേക്ക് പോകാം. സുന്ദരമായ കാഴ്ചകളാണ് തേക്കടിയിൽ സഞ്ചാരികൾക്കായി ഒരുക്കി വച്ചിരിക്കുന്നത്. മൂന്നാറിൽ നിന്ന് രണ്ട് മണിക്കൂർ യാത്രയുണ്ട് തേക്കടിയിലേക്ക്. കൂടുതൽ വായിക്കാം
Photo Courtesy: Edukeralam

തേക്കടിയിലെ ബോട്ടുയാത്ര

തേക്കടിയിലെ ബോട്ടുയാത്ര

തേക്കടിയിൽ നിരവധി ആക്റ്റിവിറ്റികളുണ്ട്. പെരിയാർ നദിയുടെ സൗന്ദര്യം ആസ്വാദിച്ച് കൊണ്ടു‌ള്ള ബോട്ടിംഗ് ആണ് ഇതി‌ൽ പ്രധാനം. പുലർച്ച ഏഴുമണിയോടെ ബോട്ടിംഗ് നടത്തിയാൽ പെരിയാർ വനത്തിലെ വന്യജീവികളെ കാണാം. ഏകദേശം രണ്ട് മണിക്കൂർ ബോട്ടിംഗ് നടത്തി. ചെറുതായി ഒന്ന് വിശ്രമിച്ച് നമുക്ക് മധുരയ്ക്ക് പോകാം. ഇവിടെ നിന്ന് മൂന്നരമണിക്കൂർ യാത്രയുണ്ട് മധുരയിലേക്ക്.

Photo Courtesy: Wouter Hagens

മധുര മീനാക്ഷി

മധുര മീനാക്ഷി

വൈകുന്നേരത്തിന് മുൻപ് നമ്മൾ മധുരയിൽ എത്തിച്ചേർന്നാൽ. ഹോട്ടലിൽ മുറിയെടുത്ത് ഒന്ന് കുളിച്ച് മധുര മീനാക്ഷി ക്ഷേത്രം സന്ദർശിക്കാം. മീനാക്ഷി ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ വായിക്കാം.

Photo Courtesy: Ravindraboopathi

തിരുച്ചുഴി

തിരുച്ചുഴി

മധുരയ്ക്ക് സമീപത്തുള്ള ഒരു ഗ്രാമമാണ് തിരുച്ചുഴി. ശ്രീ രമണമഹര്‍ഷിയുടെ ജന്മസ്ഥലമാണ് ഈ പുണ്യഭൂമി. രമണമഹര്‍ഷിക്ക് വേണ്ടി നിര്‍മിക്കപ്പെട്ട രമണാശ്രമം ഈ ഗ്രാമത്തിലാണ്. ശിവന്റെ പുരാതനമായ ഒരു ക്ഷേത്രവും ഈ ഗ്രാമത്തിലുണ്ട്. ആത്മീയത ആഗ്രഹിക്കുന്ന സ്ഞ്ചാരികളുടെ പ്രിയകേന്ദ്രമാണ് ഇവിടം.

Photo Courtesy: Siva csy

മധുരയിൽ നിന്ന് രാമേശ്വരത്തേക്ക്

മധുരയിൽ നിന്ന് രാമേശ്വരത്തേക്ക്

മധുരയിൽ ഒരു ദിവസം തങ്ങി പിറ്റേദിവസം പുലർച്ചേ രാമേശ്വരത്തേക്ക് പോകുന്നതാണ് നല്ലത്. മധുരയിൽ നിന്ന് 5 മണിക്കൂർ യാത്രയുണ്ട് രാമേശ്വരത്തേക്ക്. പാമ്പൻപലമാണ് രാമേശ്വരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. രാമേശ്വരത്തെക്കുറിച്ച് വായിക്കാം.
Photo Courtesy:Vinayaraj

രാമേശ്വരത്തെ കാഴ്ചകൾ

രാമേശ്വരത്തെ കാഴ്ചകൾ

ഒരു ദിവസം ചുറ്റിയടിക്കാനുള്ള പലതരം കാഴ്ചകൾ രാമേശ്വരത്തുണ്ട്. അവയിൽ പലതും സുന്ദരമായ ക്ഷേത്രങ്ങളാണ്. ഭദ്രകാളിയമ്മൻ ക്ഷേത്രം. ലോർഡ് രാമ ക്ഷേത്രം, മണ്ഡപം, പഞ്ചമുഖ ഹനുമാൻ ക്ഷേത്രം എന്നിവയാണ് രാമേശ്വരത്ത് എത്തിയാൽ സന്ദർശനം ഒഴിവാക്കരുതാത്ത ക്ഷേത്രങ്ങൾ.

Photo Courtesy: Vishnukiran L.S

ധനുഷ്കോടി

ധനുഷ്കോടി

ധനുഷ്‌കോടി രാമേശ്വരം ദ്വീപിലെ ചെറിയൊരു ഗ്രാമമാണ്‌ ധനുഷ്‌കോടി. ഇപ്പോള്‍ ഇതൊരു പട്ടണമായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്‌. ദ്വീപിന്റെ കിഴക്കന്‍ തീരത്തിന്റെ തെക്കേയറ്റത്താണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്‌. ശ്രീലങ്കയിലെ തലൈമാന്നാറില്‍ നിന്ന്‌ 31 കിലോമീറ്റര്‍ മാത്രം അകലെയാണ്‌ ധനുഷ്‌കോടി. ധനുഷ്കോടി സന്ദർശിച്ച് കഴിഞ്ഞാൽ നമുക്ക് ഇനി കന്യാകുമാരിക്ക് പോകാം

Photo Courtesy: Armstrongvimal

ഇതുവരെയുള്ള യാത്ര

ഇതുവരെയുള്ള യാത്ര

കൊച്ചിയിൽ നിന്ന് രാമേശ്വരം വരെയുള്ള യാത്രയുടെ മാപ്പ്. ഇനി തിരികെയാത്രയാണ്.

കന്യാകുമാരിയിലേക്ക്

കന്യാകുമാരിയിലേക്ക്

രാമേശ്വരത്ത് നിന്ന് ആറുമണിക്കൂർ യാത്ര വേണം കന്യാകുമാരിക്ക്. രാമേശ്വരത്ത് നിന്ന് ഏകദേശം മൂന്ന് മണിക്ക് യാത്ര പുറപ്പെട്ടാൽ ഒൻപത് മണിയോടെ കന്യാകുമാരിയിൽ എത്താം. ഒരു രാത്രി കന്യാകുമാരിയിൽ ചിലവിടാം.

Photo Courtesy: Sudhakar Pagal

കന്യാകുമാരിയിലെ കാഴ്ചകൾ

കന്യാകുമാരിയിലെ കാഴ്ചകൾ

സൂര്യോദയമാണ് കന്യാകുമാരിയിലെ ഏറ്റവും വലിയ ആകർഷണം. അതിരാവിലെ തന്നെ സൂര്യോദയം കാണാൻ എഴുന്നേ‌ൽക്കണം. തുടർന്ന് വിവേകാനന്ദപ്പാറ, തിരുവള്ളുവർ പ്രതിമ, ഗാ‌ന്ധിമണ്ഡപം തുടങ്ങിയ കാഴ്ചകളും കാണാം.

Photo Courtesy: Harismahesh

തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരത്തേക്ക്

കന്യാകുമാരിയിൽ നിന്ന് ഇനി നമുക്ക് തിരുവനന്തപുരത്തേക്ക് എത്താം. അവിടെ നിന്ന് കൊച്ചിയിലേക്കും.

Photo Courtesy: Kafziel

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X