Search
  • Follow NativePlanet
Share
» »ഗ്യാരന്‍റിയോ വാറന്‍റിയോ ഇല്ല...മോഷണ വസ്തുക്കൾ സ്വന്തമാക്കാൻ ഈ മാർക്കറ്റ്

ഗ്യാരന്‍റിയോ വാറന്‍റിയോ ഇല്ല...മോഷണ വസ്തുക്കൾ സ്വന്തമാക്കാൻ ഈ മാർക്കറ്റ്

By Maneesh

ചോര്‍ ബസാറിനെക്കുറിച്ച് കേട്ടിട്ടില്ലേ? മുബൈയിലെ പ്രശസ്തമായ മാര്‍ക്കറ്റാണ് ചോര്‍ ബസാര്‍. കള്ളന്‍ എന്ന് അര്‍ത്ഥം വരുന്ന ചോര്‍ എന്ന വാക്ക് പേരില്‍ ഉള്ളതിനാലാവാം മോഷണ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥലമായിട്ടാണ് ചോര്‍ ബസാര്‍ കരുതപ്പെടുന്നത്. പക്ഷെ ചോര്‍ ബസാറിന് ആ പേര് ഉണ്ടായത് ഷോര്‍ എന്ന വാക്കില്‍ നിന്നാണ് എന്നതാണ് വാസ്തവം.

ഷോര്‍ ബസാര്‍ എന്നായിരുന്നു ചോര്‍ ബസാറിന്റെ യഥാര്‍ത്ഥ പേര്. ശബ്ദമുഖരിതമായ ചന്ത എന്നാണ് ഷോര്‍ ബസാര്‍ എന്ന വാക്കിന്റെ അര്‍ത്ഥം. ബ്രിട്ടീഷുകാരുടെ കാലത്ത് ഷോര്‍ എന്ന വാക്ക് തെറ്റായി ഉച്ചരിച്ചാണത്രേ ചോര്‍ ബസാര്‍ എന്ന വാക്കുണ്ടായത്. കാലക്രമേണ ചോര്‍ ബസാര്‍ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ മോഷണ സാധനങ്ങള്‍ വിറ്റൊഴിക്കുന്നതിനുള്ള ഒരു സ്ഥലമായി ചോര്‍ ബസാര്‍ മാറുകയായിരുന്നു. പുരാവസ്തുക്കളോട് കമ്പമുള്ളവരുടെ ഇഷ്ടസ്ഥലമാണ് ഇപ്പോള്‍ ചോര്‍ ബസാര്‍. കാഴ്ചയ്ക്ക് അഴകുള്ള പുരാവസ്തുക്കള്‍ വിലപേശി വാങ്ങാന്‍ ഇവിടെ അവസരമുണ്ട്.

മുംബൈയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട രസകരമായ കാര്യങ്ങള്‍ വായിക്കാം

ചോര്‍ ബസാറില്‍ എത്താന്‍

മുംബൈ സബ് അര്‍ബന്‍ ട്രെയിനില്‍ കയറി ഗ്രാന്‍ഡ് റോഡ് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ ഇവിടേയ്ക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. എസ് വി പട്ടേല്‍ റോഡിനും മൗലാന ഷൗക്കത്തലി റോഡിനും ഇടയിലായി മട്ടണ്‍ സ്ട്രീറ്റിലാണ് ചോര്‍ ബസാര്‍ സ്ഥിതി ചെയ്യുന്നത്.

ജനനിബിഢമായ ത്തെരുവാണ് ഇത്. അതിനാല്‍ ഇവിടേയ്ക്ക് യാത്ര ചെയ്യുമ്പോള്‍ പോക്കറ്റടിക്കാരെ സൂക്ഷിക്കുക. രാവിലെ 11 മണി മുതല്‍ രാത്രി 7.30 വരെയുള്ള സമയത്ത് നിങ്ങള്‍ക്ക് ഇവിടെ സന്ദര്‍ശിക്കാം.

വിലപേശാൻ മറക്കരുത്

വിലപേശാൻ മറക്കരുത്

ചോർ ബസാറിൽ നിന്ന് സാധാനങ്ങൾ വാങ്ങുമ്പോൾ വിലപേശി വാങ്ങാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് വിലപേശാൻ അറിയില്ലെങ്കിൽ ഇവിടെ നിന്ന് ഒന്നും വാങ്ങാതിരിക്കുന്നതാണ് നല്ലത്. കച്ചവടക്കാർ പറയുന്നതിന്റെ നേർ പകുതി വിലയ്ക്ക് സാധാനങ്ങൾ വാങ്ങാൻ പരമാവധി ശ്രധിക്കുക.

Photo Courtesy: Leonora Enking

ലിറ്റിൽ സ്റ്റഫ്സ്

ലിറ്റിൽ സ്റ്റഫ്സ്

മൗലാന ഷൗകത്ത് അലി റോഡ് മുതലാണ് ചോർ ബസാർ ആരംഭിക്കുന്നത്. ഇവിടെ മട്ടൺ സ്റ്റ്രീറ്റിൽ ലിറ്റിൽ സ്റ്റഫ് എന്ന പേരിൽ ഒരു കടകാണാം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നിങ്ങൾക്ക് ആവശ്യമുള്ള എന്തും ഈ കടയിൽ നിന്ന് ലഭിക്കും. ചെമ്പിലും പിച്ചളയിലും നിർമ്മിച്ച പലതരം അലങ്കാര വസ്തുക്കൾ നിങ്ങൾക്ക് ഇവിടെ നിന്ന് വാങ്ങിക്കാം.

Photo Courtesy: Opashona

കൈമണികൾ, ഹോണുകൾ

കൈമണികൾ, ഹോണുകൾ

ഓടിൽ നിർമ്മിച്ച കൈമണികൾ, ഹോണുകൾ, പഴയ രീതിയിലുള്ള പാൽപാത്രങ്ങൾ, കെറ്റിലുകൾ, പക്ഷിക്കൂടുകൾ തുടങ്ങിയ എന്തും നിങ്ങൾക്ക് ലിറ്റിൽ സ്റ്റഫ് എന്ന് പേരുള്ള ഈ ചെറിയ കടയിൽ നിന്ന് വിലപേശി വാങ്ങാം

Photo Courtesy: Cory Doctorow

വെങ്കല പ്രതിമകൾ

വെങ്കല പ്രതിമകൾ

വീട്ടിലെ ഷെൽഫിൽ സൂക്ഷിക്കാൻ കൊച്ചുകൊച്ചു വെങ്ക‌ല പ്രതിമകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി കടകൾ ഇവിടെയുണ്ട്. ചെറുതും വലുതമായി ദേവതകളുടേയും അല്ലാത്തതുമായ പ്രതിമകൾ മട്ടൺ സ്റ്റ്രീറ്റിലെ 95 മുതൽ 120 വരെ നമ്പർ കടകളിൽ നിന്ന് ലഭിക്കും.

Photo Courtesy: Leonora Enking

പഴയ സാധനങ്ങൾ

പഴയ സാധനങ്ങൾ

പഴയ സാധനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു സ്ഥലം മട്ടൺ സ്ട്രീറ്റിലെ നമ്പർ 117 പ്രദേശമാണ്. നിങ്ങൾക്ക് ആവശ്യമുള്ള നിരവധി പാഴ്വസ്തുക്കൾ ഇവിടെ കൂട്ടിയിട്ടിരിക്കുന്നത് കാണാം.

Photo Courtesy: Leonora Enking

അൻവർ ലാമ്പ് ഷോപ്പ്

അൻവർ ലാമ്പ് ഷോപ്പ്

പഴയകാലത്തെ സുന്ദരമായ വിളക്കുകൾ വാങ്ങാൻ ചോർ ബസാറിൽ ഒരു കടയുണ്ട്. അ‌ൻവർ ലാമ്പ് ഷോപ്പ്. പഴയകാലത്ത് ഉപയോഗിച്ചിരുന്ന വിളക്കുകളുടെ അനുകരണങ്ങളാണ് ചിലതെങ്കിൽ മറ്റു ചിലത് ഒറിജിനൽ വിളക്കുകൾ തന്നെയാണ്. മട്ടൺ സ്ട്രീറ്റിലെ നമ്പർ 121ൽ ആണ് അൻവർ ലാമ്പ് ഷോപ്പ് സ്ഥിതി ചെയ്യുന്നത്. പഴയകാലത്ത് ഉപയോഗിച്ചിരുന്ന വിവിധ തരത്തിലുള്ള റാന്ത‌ൽ വിളക്കുകൾ, മണ്ണെണ്ണ വിളക്കുകൾ, സ്ഫടിക വിളക്കുകൾ, വിവിധ വർണ്ണങ്ങങ്ങളിലുള്ള ചില്ലു വിളക്കുകൾ, അങ്ങനെ നിരവധി തരത്തിലുള്ള ആകർഷകമായ വിളക്കുകൾ ഇവിടെ ലഭിക്കും.

Photo Courtesy: Shaun

കാർ ഡോറുകൾ

കാർ ഡോറുകൾ

നിങ്ങൾക്ക് കാറിന്റെ ഡോർ വാങ്ങണമെന്നുണ്ടോ? നേരേ ചോർ ബസാറിൽ പോയാൽ മതി എല്ലാത്തരത്തിലുള്ള കാറുകളൂടേയും ഡോറുകൾ ഇവിടെ ലഭ്യമാണ്.

Photo Courtesy: Leonora Enking

കറാച്ചി ഗിഫ്റ്റ് സ്റ്റോർസ്

കറാച്ചി ഗിഫ്റ്റ് സ്റ്റോർസ്

നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഒരു നല്ല ഗിഫ്റ്റ് നൽകാൻ ആഗ്രഹിക്കുന്നുണ്ടോ. ചോർ ബസാറിൽ എത്തിയാൽ നിങ്ങൾക്ക് നിരവധി ഗിഫ്റ്റ് ഷോപ്പുകൾ കണ്ടെത്താനാകും. അതിൽ ഒന്നാണ് മട്ടൺ സ്ട്രീറ്റിലെ കറാച്ചി ഗിഫ്റ്റ് സ്റ്റോർ.

Photo Courtesy: Leonora Enking

ഷോർ ബസാർ

ഷോർ ബസാർ

എപ്പോഴും ബഹളമുഖരിതമാണ് ചോർ ബസാർ. ബഹളമുഖരിതമായ ചന്ത എന്ന അർത്ഥം വരുന്ന ഷോർ ബസാർ എന്ന വാക്കിൽ നിന്നാണ് ചോർ ബാസാർ എന്ന വാക്കുണ്ടായത്.

Photo Courtesy: Nick Gray

പ്രതീക്ഷകൾ

പ്രതീക്ഷകൾ

മുംബൈ ചോർ ബസാറിലെ ഒരു കൂട്ടം പെൺകുട്ടികൾ. ശുഭപ്രതീക്ഷയാണ് അവരുടെ കണ്ണുകളിൽ.

Photo Courtesy: American Center Mumbai

150 വർഷം

150 വർഷം

മുംബൈയിലെ നിരവധി മാർക്കറ്റുകളിൽ ഒന്നായ ചോർബസാറിന് 150 വർഷത്തിലേറേ പഴക്കം ഉണ്ട്. നിങ്ങൾ തേടി നടക്കുന്ന ഏത് വസ്തുവും ഇവിടെ കിട്ടും എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.

Photo Courtesy: Leonora Enking

സ്പെയർ പാർട്സുകൾ

സ്പെയർ പാർട്സുകൾ

പഴയ വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ തേടി ആളുകൾ എത്തുന്ന സ്ഥലമാണ് ചോർ ബസാർ. വിപണിയിൽ ലഭ്യമല്ലാത്ത സ്പെയർ പാർട്സുകൾ വരെ ഇവിടെ കിട്ടും.

Photo Courtesy: Leonora Enking

ചവറു കൂനയിലെ മാരുതി

ചവറു കൂനയിലെ മാരുതി

പഴയ മാരുതി 800. ചോർ ബസാറിൽ നിന്ന് പകർത്തിയ ഒരു ദൃശ്യം

Photo Courtesy: Leonora Enking

ഹോട്ടൽ

ഹോട്ടൽ

ചോർ ബസാറിലെ പ്രശസ്തമായ ഗുൽസ മൊഹമ്മദ് ഹോട്ടൽ

Photo Courtesy: Gayatri Krishnamoorthy

കംപ്യൂട്ടർ പഠനം

കംപ്യൂട്ടർ പഠനം

ചോർ ബസാറിലെ ഒരു കംപ്യൂട്ടർ പഠന കേന്ദ്രം

Photo Courtesy: Cory Doctorow

കപ്പലണ്ടി

കപ്പലണ്ടി

ചോർ ബസാറിൽ കപ്പലണ്ടി വിൽക്കുന്ന ഒരു വഴി വാണിഭക്കാരൻ

Photo Courtesy: Leonora Enking

യന്ത്രങ്ങൾ

യന്ത്രങ്ങൾ

വിവിധതരത്തിലുള്ള മെഷിനുകൾ വിൽക്കുന്ന ഒരു കട.

Photo Courtesy: Leonora Enking

തുണിത്തരങ്ങൾ

തുണിത്തരങ്ങൾ

ചോർ ബസാറിൽ വിവിധ തരം തുണികൾ വിൽക്കുന്ന ഒരു കട. വളരെ കുറഞ്ഞ നിരക്കിൽ ഇവിടെ നിന്ന് തുണികൾ വാങ്ങാവുന്നതാണ്.

Photo Courtesy: Leonora Enking

പത്രവായന

പത്രവായന

വിദ്യാസമ്പന്നാരായ നിരവധി ചെറുപ്പക്കാർ ചോർ ബസാറിൽ ഉണ്ട്.

Photo Courtesy: Gayatri Krishnamoorthy

കരകൗശല വസ്തുക്കൾ

കരകൗശല വസ്തുക്കൾ

ചോർ ബസാറിൽ കരകൗശല വസ്തുക്കൾ വിൽക്കുന്ന ഒരു കട.

Photo Courtesy: Leonora Enking

ആക്രിക്കട

ആക്രിക്കട

വളരെ ആകർഷകമായി അടുക്കിവച്ചിരിക്കുന്ന ആക്രി സാധനങ്ങൾ.

Photo Courtesy: Poonam Agarwal

മുല്ലപ്പൂ

മുല്ലപ്പൂ

ചോർ ബസാറിൽ മുല്ലപ്പൂ വിൽക്കുന്ന ഒരു കച്ചവടക്കാരൻ

Photo Courtesy: Satish Krishnamurthy

സി ഡിക്കട

സി ഡിക്കട

പഴയ സിനിമകളുടെ സി ഡികൾ വിൽക്കുന്ന ഒരു കട

Photo Courtesy: Leonora Enking

ചക്രങ്ങൾ

ചക്രങ്ങൾ

പഴയ ടയറുകൾ വിൽക്കുന്ന ഒരു സ്ഥലം. ചോർ ബസാറിൽ നിന്നുള്ള ഒരു ദൃശ്യം

Photo Courtesy: Leonora Enking

ശിവക്ഷേത്രം

ശിവക്ഷേത്രം

ചോർ ബസാറിലെ ശിവ ക്ഷേത്രം

Photo Courtesy: Leonora Enking

ആകാംഷ

ആകാംഷ

ചോർ ബസാറിൽ നിന്ന് ആകാംഷയോടെ നോക്കുന്ന ഒരാൾ. പിന്നിൽ ഒരു വണ്ടിയിലെ കോഴികളും ആകാംഷയോടെ നോക്കുന്നു.

Photo Courtesy: Satish Krishnamurthy

ഇതാണ് ആകാഴ്ച

ഇതാണ് ആകാഴ്ച

പറക്കുന്ന കോഴികളെ സാഹസികമായി കയ്യിൽ ഒതുക്കുന്ന ഒരു യുവാവ്

Photo Courtesy: Satish Krishnamurthy

ബിരിയാണി

ബിരിയാണി

ബിരിയാണി തയ്യാറാക്കുന്ന ചെമ്പുകൾ

Photo Courtesy: Satish Krishnamurthy

പ്രീമിയർ പദ്മിനി

പ്രീമിയർ പദ്മിനി

ഒരു കാലത്ത് ബോംബയുടെ സ്വന്തമായിരുന്ന പ്രീമിയർ പദ്മിനി

Photo Courtesy: Leonora Enking

കുട്ട തലയിൽ

കുട്ട തലയിൽ

ചോർ ബസാറിലൂടെ കുട്ട ചുമന്ന് നടക്കുന്ന ഒരു യുവാവ്

Photo Courtesy: Gayatri Krishnamoorthy

വിശ്രമിക്കാൻ കുട്ട

വിശ്രമിക്കാൻ കുട്ട

കുട്ടയ്ക്കുള്ളിൽ വിശ്രമിക്കുന്ന ഒരു യുവാവ്

Photo Courtesy: Meena Kadri

നിറങ്ങൾ

നിറങ്ങൾ

മുംബൈ ചോർ ബസാറിൽ ഒരു ഐസ് വിൽപ്പനക്കാരന്റെ അരികെ നിൽക്കുന്ന കുട്ടി

Photo Courtesy: Amol Sood

പലഹാരങ്ങൾ

പലഹാരങ്ങൾ

ചോർ ബസാറിലെ ഒരു പലഹാരക്കട. മുംബൈയിലെ വ്യത്യസ്തമായ പലഹാരങ്ങൾ ഇവിടെ ചെന്നാൽ നിങ്ങൾക്ക് രുചിക്കാം.

Photo Courtesy: Cory Doctorow

കമ്പിളി നാരങ്ങ

കമ്പിളി നാരങ്ങ

ചോർ ബസാറിൽ നിന്ന് പകർത്തിയ ഒരു ദൃശ്യം

Photo Courtesy: Cory Doctorow

പൈനാപ്പിൾ

പൈനാപ്പിൾ

ചോർ ബസാറിൽ നിന്ന് പകർത്തിയ ഒരു ദൃശ്യം

Photo Courtesy: Cory Doctorow

ലോറി

ലോറി

ചോർ ബസാറിൽ നിന്ന് പകർത്തിയ ഒരു ദൃശ്യം

Photo Courtesy: Cory Doctorow

ആടുകൾ

ആടുകൾ

ചോർ ബസാറിൽ അലഞ്ഞ് തിരിയുന്ന ആടുകൾ

Photo Courtesy: Cory Doctorow

Read more about: mumbai market മുംബൈ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more