» »ക്യാമല്‍ സഫാരിക്കൊരുങ്ങും മുന്‍പ്...!

ക്യാമല്‍ സഫാരിക്കൊരുങ്ങും മുന്‍പ്...!

Written By: Elizabath

ആന കഴിഞ്ഞാല്‍ മലയാളികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന മൃഗമാണ് മരുഭൂമിയിലെ കപ്പലായ ഒട്ടകം. കേള്‍ക്കുമ്പോള്‍തന്നെ കൗതുകം തോന്നുന്ന ഒട്ടകത്തിന്റെ പുറത്ത് ഒന്നു കയറാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവര്‍ കാണില്ല എന്നത് തീര്‍ച്ചയാണ്. എന്നാല്‍ ഒട്ടകത്തിന്റെ പുറത്തൊക്കെ കയറി യാത്ര ചെയ്യണമെങ്കില്‍ അങ്ങ് ദുഫായിലോ വേറേ അറബ് രാജ്യങ്ങളിലോ പോകേണ്ടി വരുമെന്നോര്‍ത്ത് ആഗ്രഹം വേണ്ട എന്നു വെച്ചിരിക്കുകയാണോ? എങ്കില്‍ സംഗതി വളരെ സിമ്പിളാണ്. ദാ ഇവിടെ രാജസ്ഥാന്‍ വരെ പോയാന്‍ മരുഭൂമിയും കണ്ട് ഒട്ടകത്തിന്റെ പുറത്തും കയറി തിരിച്ചുവരാം. സാഹസിക പ്രേമികള്‍ക്കു വേണ്ടി ഇതാ ക്യാമല്‍ സഫാരിയുടെ വിശേഷങ്ങള്‍...

എന്താണ് ക്യാമല്‍ സഫാരി?

എന്താണ് ക്യാമല്‍ സഫാരി?

ക്യാമല്‍ സഫാരിയെന്നാല്‍ മരുഭൂമിയുടെ ചൂടില്‍ ഒട്ടകത്തിന്റെ പുറത്തു കയറി യാത്ര ചെയ്യുന്നതല്ല. മരുഭൂമിയിലെ ജീവിതങ്ങളെ അടുത്ത് കണ്ട് അറിഞ്ഞും അനുഭവിച്ചും മുന്നോട്ട് നീങ്ങുന്ന ഒരു യാത്രയാണിത്. രാജസ്ഥാനില്‍ ക്യാമല്‍ സഫാരി നടത്താന്‍ ഉദ്ദേശിക്കുന്നവരെ സംബന്ധിച്ചെടുത്തോളം ചരിത്രപരമായും സാംസ്‌കാരികമായും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജസ്ഥാനെ അറിയുക എന്ന ലക്ഷ്യം കൂടി ഈ യാത്രയില്‍ നേടിയെടുക്കാം.

PC:pixabay

എപ്പോള്‍ പോകണം

എപ്പോള്‍ പോകണം

മരുഭൂമിയില്‍ ചൂട് കുറയുക എന്നൊരവസ്ഥ ഇല്ലെങ്കിലും അവിടെ താരതമ്യേന ചൂടു കുറയുന്ന അവസരം വേണം യാത്രയ്ക്കായി തിരഞ്ഞെടുക്കാന്‍. അല്ലാത്തപക്ഷം ചൂട് അസഹനീയമായി തോന്നുകയും ലക്ഷ്യം സാധിച്ചില്ല എന്നു വരുകയും ചെയ്യും. രാജസ്ഥാനില്‍ താരതമ്യേന ചൂടു കുറഞ്ഞ മാസങ്ങളായ സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്.

PC:Flicka

ജീവിതം അറിയാന്‍ ഉള്ളവര്‍ക്ക് മാത്രം

ജീവിതം അറിയാന്‍ ഉള്ളവര്‍ക്ക് മാത്രം

ജീവിതത്തില്‍ ഇത്തിരി രിസ്‌ക് എടുക്കാനും ചൂട് സഹിക്കാനുമൊക്കെ താല്പര്യമുള്ളവര്‍ക്ക് മാത്രം പറ്റിയതാണ് ക്യാമല്‍ സഫാരി.

PC:Clément Bardot

സമയം

സമയം

സാധാരണയായി ഒരു ദിവസം മുതല്‍ നാലു ദിവസം വരെ നീണ്ടു നില്‍ക്കുന്ന ക്യാമല്‍ സഫാരി പാക്കേജുകളാണ് കമ്പനികളും ടൂര്‍ ഓപ്പറേറ്റര്‍മാരും നല്കുക. യാത്രക്കാരുടെ സൗകര്യവും താല്പര്യവും ആരോഗ്യസ്ഥിതിയും അനുസരിച്ച് വേണം പാക്കേജും ദിവസങ്ങളും തിരഞ്ഞെടുക്കാന്‍. രാവില തുടങ്ങുന്ന യാത്രകള്‍ മരുഭൂമി ജീവിതങ്ങളു സംസ്‌കാരങ്ങളും കമ്ട് വൈകിട്ടത്തോടെ ടെന്റില്‍ അവസാനിക്കുന്ന രീതിയിലാണ് ഒരു ദിവസത്തെ പാക്കേജ്. താല്പര്യമുള്ളവര്‍ക്ക് രാത്രി മരുഭൂമിയില്‍ ടെന്റില്‍ താമസിക്കാനുള്ള സൗകര്യങ്ങളും ലഭിക്കും.

PC:Txr22

എത്ര രൂപ

എത്ര രൂപ

സാധാരണയായി ഭക്ഷണം ഉള്‍പ്പെടെയുള്ള ക്യാമല്‍ സഫാരി 850 രൂപയിലാണ് ആരംഭിക്കുന്നത്. ലഭിക്കുന്ന സൗകര്യങ്ങളും പോകുന്ന പാതയും കണക്കാക്കി മൂവായിരം വരെ ഇത് എത്തും. ചില സ്ഥലങ്ങളില്‍ രാത്രി താമസവും ഈ പാക്കേജില്‍ ലഭിക്കാറുണ്ട്.

PC:Sankalp19

ക്യാമല്‍ സഫാരിക്ക് പറ്റിയ സ്ഥലങ്ങള്‍

ക്യാമല്‍ സഫാരിക്ക് പറ്റിയ സ്ഥലങ്ങള്‍

രാജസ്ഥാനിലാണ് ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ ക്യാമല്‍ സഫാരി സൗകര്യങ്ങള്‍ ലഭ്യമായിട്ടുള്ളത്. രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍, ജയ്പൂര്‍, ബിക്കനീര്‍, പുഷ്‌കര്‍ എന്നീ സ്ഥലങ്ങള്‍ മരുഭൂമിയിലൂടെയുള്ള ക്യാമല്‍ സഫാരിക്കും ജമ്മു കാശ്മീരീലെ ലഡാക്ക് തണുത്തുറഞ്ഞ മരുഭൂമിയിലൂടെയുള്ള ക്യാമല്‍സഫാരിക്കും പേരുകേട്ട സ്ഥലങ്ങളാണ്.

PC:Clément Bardot

ജയ്‌സാല്‍മീര്‍

ജയ്‌സാല്‍മീര്‍

ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ക്യാമല്‍ സഫാരിക്കായി തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ജയ്‌സാല്‍മീര്‍. രാജസ്ഥാനിലെ മരുഭൂ ജീവിതങ്ങള്‍ അടുത്തറിയാന്‍ സഹായിക്കുന്നവയാണ് ഇവിടുത്തെ സഫാരികള്‍ എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

PC:Arpan Mahajan

കോട്ടയില്‍ നിന്നും തുടങ്ങി

കോട്ടയില്‍ നിന്നും തുടങ്ങി

ജയ്‌സാല്‍മീറിലെ പ്രശസ്തമായ കോട്ടയില്‍ നിന്നുമാണ് സാധാരണയായി ക്യാമല്‍സഫാരി ആരംഭിക്കുക. ഏകദേശം 11 മുതല്‍ 15 കിലോമീറ്റര്‍ ദൂരമാണ് ഇവിടെനിന്നുള്ള സഫാരിയ്ക്കുള്ളത്.

PC:Adrian Sulc

ബിക്കനീര്‍

ബിക്കനീര്‍

നാടോടിക്കഥകല്‍ പോലെ സുന്ദരമായ നഗരമാണ് ബിക്കനീര്‍. അതിനാല്‍ ഈ ഭംഗി ആസ്വദിക്കാനും ക്യാമല്‍ സഫാരിക്കുമായി ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്. ഒറ്റ ദിവസം മുതല്‍ മൂന്നും നാലും ദിവസങ്ങള്‍ വരെ നീളുന്ന ക്യാമല്‍ സഫാരികള്‍ക്ക് ഇവിടെ സൗകര്യമുണ്ട്.

PC:Sandra Cohen-Rose and Colin Rose

പുഷ്‌കര്‍

പുഷ്‌കര്‍

ലോകപ്രശസ്തമായ പുഷ്‌കര്‍ മേള നടക്കുന്ന പുഷ്‌കര്‍ രാജസ്ഥാനിലെത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു സ്ഥലമാണ്. തീര്‍ഥാടന കേന്ദ്രങ്ങളും ആരവല്ലി പര്‍വ്വത നിരയും താണ്ടി ഒട്ടകപ്പുറത്തുള്ള ഇവിടുത്തെ യാത്ര മറക്കാന്‍ പാടില്ലാത്തതാണ്.

PC:sheetal saini

നുബ്ര

നുബ്ര

ലഡാക്കിലെ നുബ്രയില്‍ നടത്തുന്ന ക്യാമല്‍ സഫാരി ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ അനുഭവങ്ങളില്‍ ഒന്നായിരിക്കും എന്നതില്‍ സംശയമില്ല. തണുപ്പു നിറഞ്ഞ് നില്‍ക്കുന്ന മരുഭൂമിയിലൂടെ ചുറ്റും മഞ്ഞു പുതച്ച പര്‍വ്വതങ്ങള്‍ക്കിടയിലൂടെ നടത്തുന്ന ക്യാമല്‍ സഫാരി ലഡാക്ക് സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്.

ലഡാക്കിലെത്തിയാല്‍ ചെയ്യേണ്ട ആര്‍ക്കും അറിയാത്ത ഏഴു കാര്യങ്ങള്‍


PC: Karunakar Rayker

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...