» »ഇന്ത്യയിലെ അഡ്വഞ്ചര്‍ ഹോട്ട്‌സ്‌പോടുകള്‍

ഇന്ത്യയിലെ അഡ്വഞ്ചര്‍ ഹോട്ട്‌സ്‌പോടുകള്‍

Written By:

പാരഗ്ലൈഡിങ്, റിവര്‍ റാഫ്ടിങ്. സ്‌കീയിങ്, ഹാങ് ഗ്ലൈഡിങ്...സാഹസികരായ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒട്ടേറെ സാഹസിക വിനോദങ്ങളുണ്ട്.
ഓരോ കോണിലും വ്യത്യസ്തമായ ഭൂപ്രകൃതി സൂക്ഷിക്കുന്ന നമ്മുടെ രാജ്യത്തില്‍ എവിടെ ചെന്നാലും ആ സ്ഥല്തതിനു യോജിച്ച ഒരു സാഹസിക വിനോദം കാണാന്‍ സാധിക്കും.
സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ പകരുക എന്ന ഉദ്ദേശത്തില്‍ സംസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ സാഹസിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കു വരെ പരിചിതമായ ഭാരത്തിലെ സാഹസിക വിനോദങ്ങളെയും അവയ്ക്ക് പ്രശസ്തമായ സ്ഥലങ്ങളെയും പരിചയപ്പെടാം....

റാഫ്ടിങ്

റാഫ്ടിങ്

റാഫ്ട് എന്ന കാറ്റു നിറയ്ക്കാവുന്ന ഉപകരണത്തില്‍ പുഴയിലൂടെയോ വെളളക്കെട്ടുകളിലൂടെയോ തുഴഞ്ഞു പോകുന്ന സാഹസിക വിനോദമാണ് റാഫ്ടിങ് എന്ന പേരില്‍ അറിയപ്പെടുന്നത്. താരതമ്യേന അപകടകരമായ വിനോദമാണിതെങ്കിലും സാഹസിക പ്രിയരായ ഒട്ടേറെ ആളുകല്‍ എന്താണിതെന്നറിയാനായി റാഫ്ടിങ്ങിനെത്തുന്നു. വൈറ്റ് വാട്ടര്‍ റാഫ്ടിങ്ങാണ് റാഫ്ടിങ്ങുകളില്‍ ഏറ്റവും അപകടകരമായത്.
ഋഷികേശ്, സന്‍സ്‌കാര്‍,ഇന്‍ഡസ് നദി,ഭാഗീരഥി നദി,ബ്രഹ്മപുത്ര നദി, കോലാഡ്, ബാരാപോള്‍, ഡണ്ഡേലി, ടോണ്‍സ് നദി, കാളി നദി എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ റാഫ്ടിങ്ങ് നടത്താന്‍ അനുയോജ്യമായ സ്ഥലങ്ങള്‍.

PC: wikipedia

സ്‌കീയിങ്

സ്‌കീയിങ്

മഞ്ഞുവീണു കിടക്കുന്ന കുന്നിന്റെ മുകളില്‍ നിന്നും പ്രത്യേക ഉപകരണം ഉപയോഗിച്ച് മഞ്ഞില്‍ തെന്നി നീങ്ങുന്ന വിനോദമാണ് സ്‌കീയിങ് എന്നറിയപ്പെടുന്നത്. നിറയെ മഞ്ഞു വീഴ്ച ഉണ്ടായാല്‍ മാത്രം നടത്താന്‍ പറ്റുന്ന ഈ വിനോദത്തിന് പ്രത്യേക പരിശീലനം ആവശ്യമാണ്. ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങളിലാണ് സമ്മുടെ രാജ്യത്ത് സ്‌കീയിങ് നടത്താനുള്ള സൗകര്യങ്ങളുള്ളത്.
ഗുല്‍മാര്‍ഗ്,ഫല്‍ഗാം,മണാലി, നര്‍കാണ്ട,സേലാങ് വാലി,ചംമ്പാ, ഔലി, തവാങ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ത്യയില്‍ സ്‌കീയിങ് നടത്താന്‍ അനുമതിയുള്ളത്.

PC:wikipedia

ഹാങ് ഗ്ലൈഡിങ്

ഹാങ് ഗ്ലൈഡിങ്

മോട്ടാര്‍ ഘടിപ്പിക്കാത്ത, തീരെ ഭാരം കുറഞ്ഞ ഒരു ചെറിയ ഗ്ലൈഡറില്‍,ഒരു പൈലറ്റിന്റെ സഹായത്തോടെ പറക്കുന്നതിനാണ് ഹാങ് ഗ്ലൈഡിങ് എന്നു പറയുന്നത്. സാധാരണയായി ഒരു വലിയ മലയുടെ മുകളില്‍ നിന്നും താഴേക്ക് പറന്നിറങ്ങുന്ന രീതിയിലാണ് ഇത് നടത്തുക.
കസൗലി, ധര്‍മ്മശാല, സത്ര, പൂനെ, കാംഷേട്ട്, മൈസൂര്‍, ഊട്ടി, ഷില്ലോങ് തുടങ്ങിയ സ്ഥലങ്ങളില്‍ ഹാങ് ഗ്ലൈഡിങ്ങിനു സൗകര്യങ്ങളുണ്ട്.

PC:Clément Bucco-Lechat

ട്രക്കിങ്ങ്

ട്രക്കിങ്ങ്

നമ്മുടെ രാജ്യത്ത് ഏറ്റവും അധികം ജനപ്രീയിയുള്ള സാഹസിക വിനോദങ്ങളില്‍ ഒന്നായാണ് ട്രക്കിങ് അറിയപ്പെടുന്നത്. ഉയരം കൂടിയ കുന്നുകളും പര്‍വ്വതങ്ങളും വാഹനങ്ങള്‍ എത്തിച്ചേരാത്ത ഇടങ്ങളും ഒക്കെ നടന്ന് കയറുന്നതിനെയും ട്രക്കിങ് എന്നു വിശേഷിപ്പിക്കാം. പ്രകൃതി മനുഷ്യനു മുന്നില്‍ ഒരുക്കിയിരിക്കുന്ന വെല്ലുവിളികളെ കീഴടക്കുന്നതാണ് ട്രക്കിങ് എന്നു വിശ്വസിക്കുന്നവരും ഉണ്ട്.
ലഡാക്ക്, കുഫ്രി, ഡുണാഗിരി, ഹനുമാന്‍ ടിബ്ബ, നന്ദാ ദേവി, റോത്താങ് തുടങ്ങിയ സ്ഥലങ്ങളാണ് ഇന്ത്യയില്‍ ട്രക്കിങ് അഥവാ മൗണ്ടനീറിങ്ങിന് ഏറ്റവും യോജിച്ചത്.

PC:Srvban

ഐസ് ക്ലൈംബിങ്

ഐസ് ക്ലൈംബിങ്

തണുപ്പുമൂലം അല്ലെങ്കില്‍ മഞ്ഞുവീഴ്ച മൂലം കട്ടിയായ വെള്ളച്ചാട്ടങ്ങള്‍, പര്‍വ്വതങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സാഹസികമായി കയറുന്നതാണ് ഐസ് ക്ലൈംബിങ് എന്ന പേരില്‍ അറിയപ്പെടുന്നത്.
മണാലി, സന്‍സ്‌കാര്‍, ദുല്‍മാര്‍ഗ്,ഡിയോ ടിബ്ബ, ഹനുമാന്‍ ടിബ്ബ, തുടങ്ങിയ സ്ഥലങ്ങളാണ് ഐസ് ക്ലൈംബിങ്ങിനു ഇന്ത്യയില്‍ പറ്റിയ സ്ഥലങ്ങള്‍.

PC: Niki

സ്‌കൂബാ ഡൈവിങ്ങ്

സ്‌കൂബാ ഡൈവിങ്ങ്

വെള്ളത്തിനടനയില്‍ ചെയ്യുന്ന സാഹസിക വിനോദങ്ങളില്‍ പ്രദാനിയാണ് സ്‌കൂബാ ഡൈവിങ്. ശ്വസനത്തിനു സഹായിക്കുന്ന ഉപകരണങ്ങളുമായി ഒരാള്‍ കടലിന്റെ ആഴങ്ങളിലേക്ക് കാഴ്ചകള്‍ തേടി ഇറങ്ങുന്നതാണ് സ്‌കുബാ ഡൈവിങ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഏതു പ്രായത്തിലുള്ളവര്‍ക്കും യാതൊരു തടസ്സങ്ങളുമില്ലാതെ അല്പം മാത്രം ധൈര്യമുണ്ടെങ്കില്‍ ചെയ്യാന്‍ സാധിക്കും എന്നതാണ് സ്‌കൂബാ ഡൈവിങ്ങിന്റെ പ്രത്യേകത.
ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്,ഗോവ, നേത്രാണി ദ്വീപ് എന്നിവിടങ്ങളിലാണ് സ്‌കൂബാ ഡൈവിങ്ങ് ചെയ്യാന്‍ സാധിക്കുക.

PC:Amy Truter

ബങ്കീ ജമ്പ്.

ബങ്കീ ജമ്പ്.

ജീവന്‍ കയ്യില്‍ പിടിച്ച് മാത്രം പരീക്ഷിക്കാവുന്ന കിടിലന്‍ സാഹസിക ഐറ്റംസില്‍ ഒന്നാമതാണ് ബങ്കീ ജമ്പ്. എത്ര സാഹസികമാണെന്നു പറഞ്ഞാലും എങ്ങാനും റോപ്പ് പൊട്ടിയാല്‍ തീര്‍ന്നു എന്നൊക്കെ പറഞ്ഞു പലരും പേടിപ്പിക്കുമെങ്കിലും സംഭവം കളര്‍ഫുള്‍ തന്നയാണ് എന്നതില്‍ ഒരു സംശയവും ഇല്ല. ഇത്രയധികം എക്‌സൈറ്റഡായി ചെയ്യാന്‍ പറ്റിയ മറ്റൊരു വിനോദവും നിലവില്‍ നമ്മുടെ രാജ്യത്തില്ല. ഒരിക്കല്‍ ബങ്കീ ജമ്പ് ചെയ്താല്‍ ബാക്കിയൊക്കെ സിംപിങായി തോന്നുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

ഋഷികേശ്, ബെംഗളുരു,ഗോവ, ജഗ്ദല്‍പൂര്‍, ലോനാവാല എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ബംഗി ജമ്പ് നടത്താന്‍ സൗകര്യമുള്ളത്.

PC:RP Norris

റോക്ക് ക്ലൈംബിങ്

റോക്ക് ക്ലൈംബിങ്

കുത്തനെയുള്ള പാറകളിലൂടെ പ്രത്യേക റോപ്പിന്റെ സഹായത്തോടെ കയറി മുകളിലെത്തുന്ന ഔട്ട് ഡോര്‍ സാഹസിക വിനോദമാണ് റോക്ക് ക്ലൈംബിങ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഒരു ആളുടെ ശാരീരികവും മാനസികവുമായ ശേഷിയെ അളക്കുന്ന ഈ വിനോദത്തില്‍ അത്രകണ്ട് ധൈര്യം ഉണ്ടെങ്കില്‍ മാത്രമേ പങ്കെടുക്കാവൂ.
ഹംപി, രാംനഗര, പൈതല്‍മല, മിയാര്‍ നദി. പാര്‍വ്വതി വാലി,മാല്‍ഷേജ് ഘട്ട്, എന്നിവിടങ്ങളിലാണ് ഇതിനുള്ള സൗകര്യങ്ങള്‍ ഉള്ളത്.

PC:Chris

Read more about: travel rishikesh hampi

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...