» »തണുപ്പുകാലത്തെ കിടിലന്‍ ഹിമാലയന്‍ ട്രക്കിങ്ങുകള്‍

തണുപ്പുകാലത്തെ കിടിലന്‍ ഹിമാലയന്‍ ട്രക്കിങ്ങുകള്‍

Written By: Elizabath

തണുപ്പുകാലം എന്നും മൂടിപ്പുതച്ച് ഇരിക്കാനുള്ളതാണെന്ന് വിശ്വസിക്കുന്നവര്‍ ഇത് വായിക്കേണ്ട. കാരണം തണുപ്പുകാലത്ത് നടത്താന്‍ പറ്റിയ ട്രക്കിങ്ങ്,അതും ഹിമാലയന്‍ ട്രക്കിങ്ങുകളെക്കുറിച്ച് പറയുമ്പോള്‍ മടിയന്‍മാര്‍ക്ക് ഇവിടെ ഒരു സ്ഥാനവുമില്ല.
ഇന്ത്യയില്‍ ഏറ്റവും സാഹസികത നിറഞ്ഞ യാത്രകളില്‍ കണക്കാക്കപ്പെടുന്നവയാണ് തണുപ്പുകാലത്ത് നടത്തുന്ന ഹിമാലയന്‍ ട്രക്കിങ്ങുകള്‍. മഞ്ഞുവീഴുന്ന പര്‍വ്വതങ്ങളിലൂടെ, മുട്ടോളമെത്തുന്ന മഞ്ഞിലൂടെ മുന്നോട്ടു നീങ്ങുന്ന യാത്രകള്‍ എങ്ങനെയാണ് സാഹസികമാവാണ്ടിരിക്കുക...
തണുപ്പുകാലത്ത് നടത്താന്‍ പറ്റിയ സാഹസികമായ ഹിമാലയന്‍ ട്രക്കിങ്ങുകളെപ്പറ്റി വായിക്കാം...

കേഥര്‍നാഥ ട്രക്ക്

കേഥര്‍നാഥ ട്രക്ക്

ഹിമായന്‍ ട്രക്കിങ്ങുകളില്‍ താരതമ്യേന എളുപ്പമായിട്ടുള്ളതാണ് കേഥര്‍നാഥ ട്രക്ക്.
ഡെറാഡൂണ്‍ അല്ലെങ്കില്‍ സാന്‍ക്രി വില്ലേജില്‍ നിന്നാണ് ഇവിടേക്കുള്ള യാത്ര ആരംഭിക്കുന്നത്.

PC: Pradeep Kumbhashi

മികച്ച സമയം

മികച്ച സമയം

ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയമാണ് കേദര്‍നാഥ് ട്രക്കിങ്ങിന് യോജിച്ചത്.

PC:Flickr

സോങ്ക്രി ട്രക്ക്

സോങ്ക്രി ട്രക്ക്

സിക്കിമിലെ ഏറ്റവും പ്രധാനപ്പെട്ട ട്രക്കിങ്ങുകളിലൊന്നാണ് സോങ്ക്രി ട്രക്ക്. സിക്കിമിലെ ഹിമാലയത്തിന്റെ ചില ഭാഗങ്ങളിലൂടെ കടന്നുപോകുന്ന ഈ യാത്ര ഏറെ മനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്.

PC: carol mitchell

മികച്ച സമയം

മികച്ച സമയം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയമാണ് സോങ്ക്രി ട്രക്കിങ്ങിന് യോജിച്ചത്.

PC:maxpixel

 നാഗ് ടിബ്ബാ ട്രക്ക്

നാഗ് ടിബ്ബാ ട്രക്ക്

ട്രക്കേഴ്‌സിന്റെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന നാഗ് ടിബ്ബ ഉത്തരാഖണ്ഡിലെ ഹിമാലയത്തിന്റെ ഭാഗത്തൂടെ മുന്നേറുന്ന ട്രക്കിങ്ങാണ്.
ഇവിടേക്ക് പ്രധാനമായും രണ്ട് പാതകളാണുള്ളത്.

PC: Ashish Gupta

മികച്ച സമയം

മികച്ച സമയം

ജനുവരി മുതല്‍മാര്‍ച്ച് വരെയുള്ള സമയമാണ് നാഗ് ടിബ്ബാ ട്രക്കിങ്ങിന് യോജിച്ചത്.

PC:maxpixel

സന്‍ഡക്ഫൂ ട്രക്ക്

സന്‍ഡക്ഫൂ ട്രക്ക്

ഫോട്ടോഗ്രാഫര്‍മാര്‍ ഏറെ ഇഷ്ടപ്പെടുന്ന, അല്ലെങ്കില്‍ ഫോട്ടോഗ്രഫിയില്‍ താല്പര്യമുള്ളവര്‍ക്ക് പോകാന്‍ പറ്റിയ ട്രക്കിങ്ങുകളില്‍ ഒന്നാണ് സന്‍ഡക്ഫൂ ട്രക്ക്. മൗണ്ട് എവറസ്റ്റ്, കാഞ്ചന്‍ജംഗ തുടങ്ങി നിരവധി പര്‍വ്വത നിരകളെ ഈ യാത്രയില്‍ കാണാന്‍ സാധിക്കുന്നതിനാലാണ് ഫോട്ടോഗ്രാഫേഴിസിന്റെ സ്വര്‍ഗ്ഗം എന്നിവിടം അറിയപ്പെടുന്നത്.

PC: Bappaditya Dasgupta

മികച്ച സമയം

മികച്ച സമയം

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയമാണ് സന്‍ഡക്ഫൂ ട്രക്കിങ്ങിന് യോജിച്ചത്.

PC:maxpixel

ചമ്പാ-ദല്‍ഹൗസി ട്രക്ക്

ചമ്പാ-ദല്‍ഹൗസി ട്രക്ക്

ഹിമാലയത്തിലെ ഏറ്റവു മനോഹരമായ വിന്റര്‍ ട്രക്കിങ്ങുകളില്‍ ഒന്നാണ് ചമ്പാ-ദല്‍ഹൗസി ട്രക്ക്.
ദല്‍ഹൗസിയില്‍ നിന്നും തുടങ്ങുന്ന ട്രക്കിങ്ങ് കാലാടോപ്,ഖജ്ജിയാര്‍ വഴിയാണ് ചമ്പയിലെത്തുന്നത്.

PC: Anshuzsnowy7

മികച്ച സമയം

മികച്ച സമയം

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയമാണ് ചമ്പാ-ദല്‍ഹൗസി ട്രക്കിങ്ങിന് യോജിച്ചത്.

PC: maxpixel

പ്രഷാര്‍ ലേക്ക് ട്രക്ക്

പ്രഷാര്‍ ലേക്ക് ട്രക്ക്

13-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന വിശ്വസിക്കുന്ന ക്ഷേത്രത്തിലേക്കുള്ള ട്രക്കിങ്ങാണ് ഹിമാചലിലെ പ്രഷാര്‍ ലേക്ക് ട്രക്ക്. പരാശര മഹര്‍ഷി ഇവിടുത്തെ തടാകത്തിനു സമീപം തപസ്സനുഷ്ഠിച്ചിരിരുന്നു എന്നാണ് വിശ്വാസം. ഇതു കൂടാതെ ധാരാളം കഥകളും ഈ സ്ഥലത്തെപ്പറ്റി പ്രചാരത്തിലുണ്ട്.

PC: Manojkhurana

മികച്ച സമയം

മികച്ച സമയം

ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് പ്രഷാര്‍ ലേക്ക് ട്രക്കിങ്ങിന് യോജിച്ചത്.

PC: maxpixel

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...