Search
  • Follow NativePlanet
Share
» »അഗസ്ത്യാർകൂടം ട്രക്കിങ്: ബുക്കിങ് ഇന്നു മുതൽ, യാത്രയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഇൻഷുറൻസും നിർബന്ധം

അഗസ്ത്യാർകൂടം ട്രക്കിങ്: ബുക്കിങ് ഇന്നു മുതൽ, യാത്രയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഇൻഷുറൻസും നിർബന്ധം

അഗസ്ത്യാർകൂടം ട്രക്കിങ്: ബുക്കിങ് 5 മുതൽ, കരുതേണ്ടത് ഈ രേഖകൾ, യാത്രയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഇൻഷുറൻസും നിർബന്ധം

കേരളത്തിലെ ഏറ്റവും പ്രയാസമേറിയതും ഏറ്റവും കൂടുതൽ ആളുകൾ പോകണമെന്ന് ആഗ്രഹിക്കുന്നതുമായ ട്രക്കിങ് ആണ് അസ്ത്യാർകൂടത്തിലേക്കുള്ളത്. വർഷത്തിൽ ഒരിക്കൽ മാത്രം നിശ്ചിത എണ്ണം സഞ്ചാരികൾക്കു മാത്രമേ വനംവകുപ്പിന്റെ അനുമതിയോടെ ട്രക്കിങ് നടത്തുവാൻ സാധിക്കു. 2023 ലെ അഗസ്ത്യാർകൂടം ട്രക്കിങിന്റെ ബുക്കിങ് ജനുവരി 05 വ്യാഴാഴ്ച മുതൽ ആരംഭിക്കും. വിശദമായി വായിക്കാം..

അഗസ്ത്യാർകൂടം ട്രക്കിങ് 2023

അഗസ്ത്യാർകൂടം ട്രക്കിങ് 2023

സഞ്ചാരികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അഗസ്ത്യാര്‍കൂടം ട്രക്കിങ് 2023 ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെ നടത്തും. വർഷത്തിൽ ഒരിക്കൽ മാത്രം സാധിക്കുന്ന ഈ യാത്രയ്ക്കായി കാത്തിരിക്കുന്നവർ നിരവധിയുണ്ട്. ഒരുപാട് നിയന്ത്രണങ്ങളോടെയും നിബന്ധനകളോടെയും നടത്തുന്ന ട്രക്കിങ്ങിന് അവസരം കാത്തിരിക്കുന്നവർക്ക് ഇത്തവണത്തെ ബുക്കിങ്ങിൽ ഭാഗ്യം പരീക്ഷിക്കാം.

PC:Athulvis

എത്ര പേർക്ക് പോകാം

എത്ര പേർക്ക് പോകാം

ഈ സീസണൽ ട്രക്കിങ്ങിൽ ഒരു ദിവസം ട്രക്ക് ചെയ്യുവാൻ അനുമതിയുള്ളത് 100 പേർക്ക് മാത്രമായിരിക്കും. ഓൺലൈൻ രജിസ്ട്രേഷൻ വഴി പരമാവധി ഒരുദിവസം 75 പേർക്കും ഓൺലൈൻ രജിസ്ട്രേഷനിൽ ഉണ്ടാകാവുന്ന ക്യാൻസലേഷൻ ഉൾപ്പെടെ ഓഫ്ലൈൻ വഴി പരമാവധി 25 പേർക്കും ആണ് ഒരു ദിവസം ട്രക്കിങ് നടത്തുവാൻ അനുമതിയുള്ളത്.

PC:Athulvis

അഗസ്ത്യാർകൂടം ട്രക്കിങ് 2023-ഓൺലൈൻ ബുക്കിങ്

അഗസ്ത്യാർകൂടം ട്രക്കിങ് 2023-ഓൺലൈൻ ബുക്കിങ്

വനംവകുപ്പിന്‍റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ serviceonline.gov.in/trekking സന്ദർശിച്ച് ഓൺലൈനായി രജിസ്റ്ററ്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. നെറ്റ് ബാങ്കിങ്ങോ അല്ലെങ്കിൽ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് സൗകര്യമോ ഉണ്ടായിരിക്കണം.

അക്ഷയ കേന്ദ്രങ്ങൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവർ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം. ഓൺലൈന്‍ അപേക്ഷയില് ട്രക്കിങ്ങിൽ പങ്കെടുക്കുന്നവരുടെ തിരിച്ചറിയൽ കാർഡ് നമ്പ്‍ രേഖപ്പെടുത്തേണ്ടി വരുന്നതിനാലാണിത്. പരമാവധി 5പേരുകൾ മാത്രമേ ഒരു ടിക്കറ്റിൽ ഉൾപ്പെടുത്താൻ സാധിക്കൂ.
ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് ബുക്കിങ് ആരംഭിക്കും.

PC:Athulvis

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

അഗസ്ത്യാർകൂടം ട്രക്കിങ് ഫീസ് ഒരാൾക്ക് 1500 രൂപയും ഇക്കോ മാനേജ്മെന്റ് സ്പെഷ്യൽ ഫീസായി 300 രൂപയും അടക്കം ആകെ 1800 രൂപയാണ്. അക്ഷയ കേന്ദ്രങ്ങൾ വഴി ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിന് പുറമേ, Payment gateway ചാർജും സേവന നികുതിയും ഉൾപ്പെടെ ഒന്നു മുതൽ അഞ്ച് വരെയുള്ള ടിക്കറ്റിന് 50 രൂപയും ഈടാക്കും.

PC:Athulvis

ട്രക്കിങ്ങിന് ആർക്കൊക്കെ പോകാം?

ട്രക്കിങ്ങിന് ആർക്കൊക്കെ പോകാം?

14 വയസ്സിനു മുകളിലുള്ളവർക്ക് അഗസ്ത്യാർകൂടം ട്രക്കിങ്ങിനു പോകാം, എന്നാൽ നല്ല ശാരീരിക ക്ഷമത ഉണ്ടായിരിക്കണമെന്നത് ശ്രദ്ധിക്കണം. അതീർ ദുര്‍ഘടമായ വനത്തിവുള്ളിലെ പാതയിലൂടെ കടന്നു പോകുന്ന യാത്രയായതിനാലാണിത്. സ്ത്രീകൾക്ക് ട്രക്കിങ്ങിന് പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതല്ല.

PC:commons.wikimedia

ഈ കാര്യങ്ങള്‍ നിര്‍ബന്ധം

ഈ കാര്യങ്ങള്‍ നിര്‍ബന്ധം

2023ലെ അഗസ്ത്യാർകൂടം ട്രക്കിങ്ങ് ബുക്കിങ്ങിനു മുൻപായി, ഇത്തവണത്തെ ട്രക്കിങ്ങിന് നിർബന്ധമാക്കിയിട്ടുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം,


ട്രക്കിങ്ങിന് മെഡിക്കൽ ഫിറ്റ്നസ് സര്‌ട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ട്രക്കിങ് ബുക്ക് ചെയ്ത 18 വയസ്സു മുതൽ പ്രായമുള്ളവർക്ക് 7 ദിവസത്തിനുള്ളിൽ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷ്ണർ നല്കിയിട്ടുള്ള മെഡിക്കൽ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ട്രക്കിങ് അനുവദിക്കുകയുള്ളൂ . ഇത് രജിസ്ട്രേഷന്‍ സ്ലിപ്പിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതുമാണ്.

ട്രക്കിങ്ങിനു ബുക്ക് ചെയ്ത 14 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് 7 ദിവസത്തിനുള്ളിൽ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷ്ണർ നല്കിയിട്ടുള്ള മെഡിക്കൽ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനു പുറമേ രക്ഷകർത്താവ് നല്കുന്ന അനുമതി പത്രവും ഹാജരാക്കണം.

ട്രക്കിങ്ങിൽ പങ്കെടുക്കുന്നവർക്ക് പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസ് സംവിധാനം ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശത്തിൽ പറയുന്നു. കൂടാത, ട്രക്കിങ്ങിൽ പങ്കെടുക്കുന്നവർ കൊവിഡ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

PC:commons.wikimedia

ശ്രദ്ധിക്കാം

ശ്രദ്ധിക്കാം

അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള അഗസ്ത്യാർകൂടത്തിലേക്ക് പോകുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം.
പൂജാദ്രവ്യങ്ങൾ, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാർഥങ്ങൾ എന്നിവ വനത്തിനുള്ളിലേക്ക് നിരോധിച്ചിട്ടുണ്ട്. വനത്തിനുള്ളിൽ പുകവലി, ഭക്ഷണം പാചകം ചെയ്യൽ എന്നിവ അനുവദിക്കില്ല. നിരോധിക്കപ്പെട്ടിട്ടുള്ള വസ്തുക്കൾ വിലക്ക് ലംഘിച്ച് കൊണ്ടുപോയാൽ പിഴ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുന്നതാണെന്ന് തിരുവവന്തപുരം വൈൽഡ് ലൈഫ് വാര്‍ഡൻ നിർദ്ദേശങ്ങളില്‍ അറിയിച്ചിട്ടുണ്ട്.

PC:commons.wikimedia

അഗസ്ത്യാർകൂടം ട്രക്കിങ് ജനുവരി 16 മുതൽ, ആർക്കൊക്കെ പോകാം, എങ്ങനെ ബുക്ക് ചെയ്യാം? അറിയാംഅഗസ്ത്യാർകൂടം ട്രക്കിങ് ജനുവരി 16 മുതൽ, ആർക്കൊക്കെ പോകാം, എങ്ങനെ ബുക്ക് ചെയ്യാം? അറിയാം

അതിരുമലയും, പൊങ്കാലപ്പാറയും കടന്ന് മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം തേടി...അതിരുമലയും, പൊങ്കാലപ്പാറയും കടന്ന് മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം തേടി...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X