ഗുജറാത്തിലെ അഹമ്മദാബാദിന്റെ നഗരപരിധിയിൽ സ്ഥാനമുറപ്പിച്ച നൽ സരോവർ പക്ഷി സങ്കേതം ഇന്ത്യയിലെ ഏറ്റവും വലിയ ചതുപ്പുനില പക്ഷി സങ്കേതങ്ങളിൽ ഒന്നാണ്. അനവധി പക്ഷി ജാലങ്ങളെ മാറോടണച്ചു കാത്തു പരിപാലിക്കുന്ന ഒരു ഭൂപ്രകൃതിയാണ് ഇവിടെ നിലകൊള്ളുന്നത്. പരിസര പ്രദേശങ്ങളിൽ തളം കെട്ടി നിൽക്കുന്ന വെൺമയാർന്ന ചെറിയ ചെറിയ പൊയ്കകളാലും പച്ചപ്പു നിറഞ്ഞ പ്രകൃത്യാന്തരീക്ഷത്താലും സമൃതമാണ് ഈ സങ്കേതം, ലോകത്തിന്റെ പല ഭാഗത്തു നിന്നും ഇവിടേക്ക് ചേക്കേറിയെത്തുന്ന നാനാതരം പക്ഷിക്കുട്ടങ്ങളുടെ സ്വഭവസ്ഥാനമാണ് ഇവിടം. റോസ് നിറമാർന്ന അപൂർവ പെലിക്കണുകളുടേയും മറ്റു കൊക്കുകളുടേയും അതീവ സാന്നിധ്യം നമുക്കിവിടെ അനുഭവിച്ചറിയാം. അഹമ്മദാബാദ് നഗര പരിസരങ്ങളിലേക്ക് എപ്പോഴെങ്കിലും നിങ്ങൾ സഞ്ചരിക്കുകയാണെങ്കിൽ നൽ സരോവർ പക്ഷിസങ്കേതത്തിലേക്ക് ചുവടുവയ്ക്കാൻ മറന്നു പോകരുത് ..!
നൽ- സരോവർ പക്ഷി സങ്കേതത്തിന് ഒത്ത നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു തടാകം സന്ദർശകർക്ക് അത്ഭുതകരവും മനം മയക്കുന്നതുമായ കാഴ്ചകൾ സമ്മാനിക്കുന്നു. സാധാരണയായ സുവോളജിക്കൽ പാർക്കുകളും പക്ഷിസങ്കേതങ്ങളുമൊക്കെ സന്ദർശിച്ച് നിങ്ങൾക്ക് മടുപ്പനുഭവപ്പെടുന്നുണ്ടെങ്കിൽ നൽ സരോവരിലേക്ക് വരാം. സ്വദേശരും വിദേശരുമായ പക്ഷികളുടെ ഇടയിൽ നിന്നു കൊണ്ട് നിങ്ങൾക്ക് വേണ്ടത്ര സമയം ചെലവഴിക്കാം...
പക്ഷി സങ്കേതം സന്ദർശ്ശിക്കാൻ ഏറ്റവും അനുയോജ്യമായ വേള
വിരുന്നിനു വരുന്ന നൂറുകണക്കിന് പക്ഷികളുടേയും പ്രാകൃതരായ നാട്ടു പക്ഷികളുടേയും സൗന്ദര്യം ആയാസമൊന്നുമില്ലാതെ ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നൽ സരോവർ പക്ഷി സങ്കേതം സന്ദർശിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കേണ്ട കൃത്യ സമയം ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള ദിനങ്ങളാണ്.
നൽ സരോവർ പക്ഷി സങ്കേതത്തിലേക്ക് എത്തിച്ചേരാൻ
നിങ്ങൾക്ക് അഹമ്മദാബാദ് എയർപോർട്ട് വരെ വിമാനത്തിൽ സഞ്ചരിക്കാം. അവിടെനിന്ന് ഒരു ടാക്സി പിടിച്ച് നിങ്ങൾക്ക് നൽ സരോവർ പക്ഷി സങ്കേതത്തിലേക്ക് എത്തിച്ചേരാം. എയർപോർട്ടിൽ നിന്ന് ഏതാണ്ട് 75 കിലോമീറ്റർ ദൂരത്തിൽ പക്ഷി സങ്കേതം നിലകൊള്ളുന്നു.
നൽ സരോവർ പക്ഷി സങ്കേതത്തിലേക്ക് എത്തിച്ചേരാൻ
അഹമ്മദാബാദിലെ റെയിൽവേ സ്റ്റേഷൻ നൽ സരോവർ പക്ഷിസങ്കേതത്തിൽ നിന്ന് ഏതാണ്ട് 65 കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്ന് ടാക്സികൾ എളുപ്പത്തിൽ ലഭ്യമാണ്.
നൽ സരോവർ പക്ഷി സങ്കേതത്തിലേക്ക് എത്തിച്ചേരാൻ
നൽ സരോവർ പക്ഷി സങ്കേതത്തിലേക്ക് എത്തിച്ചേരാൻ
സനന്ദ്
വിഞ്ജിയ ഗ്രാമ മഹാദേവ ക്ഷേത്രം
അന്തിമ ലക്ഷ്യസ്ഥാനം - നൽ സരോവർ പക്ഷി സങ്കേതം
നാൽ സരോവർ പക്ഷി സങ്കേതത്തിലെത്തിയാൽ ചെയ്യേണ്ട കാര്യങ്ങൾ
തടാകക്കരയിലെ ഉല്ലാസയാത്ര



Click it and Unblock the Notifications












