» »പ്രകൃതിയുടെ ഉൽഭവ സ്ഥാനത്തേക്ക് നമ്മെ തിരിച്ചുകൊണ്ടുപോകുന്ന സപുതാര നഗരം

പ്രകൃതിയുടെ ഉൽഭവ സ്ഥാനത്തേക്ക് നമ്മെ തിരിച്ചുകൊണ്ടുപോകുന്ന സപുതാര നഗരം

Written By: Nikhil John

സഹ്യാദ്രി മലനിരകളുടെ ഹൃദയഭാഗത്ത് കൂടുകൂട്ടിയിരിക്കുന്ന സപുദാര ഗുജറാത്തിൽ ആകെയുള്ള ഒരേയൊരു ഹിൽ സ്റ്റേഷനാണ്. വശ്യ മനോഹരതയാർന്ന താഴ്വരകളിൽ തിങ്ങിനിറഞ്ഞ പച്ചപ്പിനാലും അതിമധുരമായ സസ്യജാലങ്ങളാലും അഭിവൃതമാണ് ഈ പ്രദേശങ്ങൾ. പ്രശാന്തമായ നീർ പ്രവാഹങ്ങളോട് കെട്ടിപ്പുണർന്ന് നിൽക്കുന്ന ഇവിടുത്തെ ശോഭാന്തരീക്ഷം ഓരോരോ നാടോടികളുടെയും അഭിനിവേശത്തെ ഹൃദയംഗമമാക്കി പിടിച്ചുലയ്ക്കുന്നതാണ്

സപുതാര നഗരത്തിന്റെ വിശ്വ സൗന്ദര്യം ആകർഷകമായ രീതിയിൽ വിളിച്ചോതുന്നത് ഇവിടത്തെ സൂര്യോദയവും സൂര്യാസ്തമയവും ആണ്. ഇവിടം കാണാനെത്തി മടങ്ങിപ്പോകുന്ന ഓരോ സഞ്ചാരികൾക്കും തമ്മിൽ പറയാനായി ഇവിടുത്തെ ആശ്ചര്യ സൗന്ദര്യത്തിന്റെ കഥകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. ഏകാന്തമായി അലഞ്ഞുതിരിയാൻ ആഗ്രഹിക്കുന്നവർക്കും സ്വന്തം കുടുംബത്തോടൊപ്പം ഒരു അവധിക്കാലം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്കും ഉത്തമമായ ലക്ഷ്യസ്ഥാനമാണ് ഇത്. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം പ്രകൃതിയുടെ നെറുകയിൽ ചെന്നുനിന്ന് അതിന്റെ മുഴുവൻ സൗന്ദര്യത്തോടും കൂടി ഒരു സ്വർഗീയ അനുഭവത്തെ അടുത്തറിയാൻ ലഭിക്കുന്ന അവസരമാണിത്...

സപുതാര സന്ദർശിക്കാൻ ഉചിതമായ വേള

സപുതാര സന്ദർശിക്കാൻ ഉചിതമായ വേള

സപുതാര വർഷത്തിലുടനീളം സരസമായ ഒരു കാലാവസ്ഥ പ്രതിനിധാനം ചെയ്യുന്ന ഒരു സ്ഥലമാണ് . ഇവിടെ ശൈത്യകാലത്ത് ഏറിയ തണുപ്പായിരിക്കും. ഈ വേളകളിൽ താപനില ചിലപ്പോഴൊക്കെ എട്ട് ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നുപോയേക്കാം. അതുപോലെ തന്നെ വേനൽക്കാല വേളകളിലും തണുപ്പാർന്ന ഒരു അന്തരീക്ഷ പ്രകൃതി കാഴ്ചവയ്ക്കുന്നു. കാലാവസ്ഥ വ്യതിയാനങ്ങൾ എത്ര തന്നെ സംഭവിച്ചാലും 28 ഡിഗ്രി സെൽഷ്യസിനും മുകളിൽ ഇവിടുത്തെ താപനില ഉയരാരാറില്ല
വേനൽക്കാലങ്ങൾ എത്രതന്നെയായാലും തണുപ്പു നിറഞ്ഞ ഒരു കാറ്റ് വീശാറുണ്ട് എപ്പോഴും ഈ മലഞ്ചെരുവുകളിൽ
വളരെ കുറഞ്ഞ ഈർപ്പ അന്തരീക്ഷത്തിൽ വളരെയധികം മഴ ലഭിക്കുന്ന സ്ഥലമാണ് സപുതാര. വന്യമായ ഭൂപ്രകൃതിയിലൂടെ ട്രക്കിംഗിനും സാഹസിക യാത്രകൾക്കും ഒക്കെ പോകാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളാണ് യാത്രയ്ക്ക് അനുയോജ്യമായത്

PC: Ritesh

അഹമ്മദാബാദിൽ നിന്നും സപുതരയിലേക്ക് എങ്ങനെ എത്തിച്ചേരാം

അഹമ്മദാബാദിൽ നിന്നും സപുതരയിലേക്ക് എങ്ങനെ എത്തിച്ചേരാം

അഹമ്മദാബാദിൽ നിന്നും 410 കിലോമീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്ന സപുതര റോഡുകളാലും റെയിൽപ്പാതകളാലും വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നതാണ്. സപുതരയിലേക്ക് സഞ്ചരിക്കാൻ റോഡുമാർഗം തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.


റൂട്ട് 1 : അഹമ്മദാബാദ് - വഡോദര - ബറൂച്ച് - നവ്സരി - ദേശീയപാതയിലൂടെ വൻസ്ഡ 1


മുന്നോട്ടുള്ള യാത്ര വീഥി വേണ്ടതിൽ കൂടുതൽ വികസിച്ചതാണ്. പ്രശാന്തമായ നീണ്ട വഴിയോര പാത, വമ്പിച്ച ട്രാഫിക്കിൽ നിന്ന് ആശ്വാസം തരുന്ന ഒന്നാണ്.

നിരവധി പട്ടണങ്ങളിലൂടെയും നഗരങ്ങളിലൂടെയും കടന്നുപോകുന്ന യാത്ര വീഥിയിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങൾക്ക് വിശ്രമിക്കാനും ഇന്ധനം നിറയ്ക്കാനുമൊക്കെ വേണ്ടത്ര സൗകര്യങ്ങൾ ഓരോ ചെറു പട്ടണങ്ങളിലും ഒരുക്കിവച്ചിട്ടുണ്ട്.

വഡോദര

വഡോദര

മധ്യകാലഘട്ടത്തിലെ ചരിത്രപ്രശസ്തമായ വഡോദര നഗരം അഹമ്മദാബാദിൽ നിന്ന് ഏതാണ്ട് 110 കിലോമീറ്റർ ദൂരെയായി നിലകൊള്ളുന്നു. വളരെ നല്ല രീതിയിൽ കാത്തു പരിപാലിച്ചുവരുന്ന ഈ സ്ഥലം വീരനായകന്മാരായ ഗാക്ക്വാഡ് ഭരണാധികാരികളുടെ വീര കഥകൾ ഉറക്കെ വിളിച്ചു പാടുന്നു . കാലാതിഖ്യങ്ങളെ അതിജീവിച്ച് നിലകൊള്ളുന്ന ശില്പകലാ വിദ്യകളൊക്കെ ഇന്നും വളരെ മികച്ച രീതിയിൽ ചരിത്ര കഥകൾ പറഞ്ഞു തരുന്നു

ജെയ്നിസത്തിന്റെ മഹത്വപൂർണ്ണത വിളിച്ചോതുന്ന കൃതി സ്തഭം ഏവർക്കും ഒരു വിസ്മയമാണ്. വടക്കുഭാഗത്തായി തമ്പേക്കർ വാതയിൽ നിലകൊള്ളുന്ന നാലുനില കെട്ടിടം പത്തൊമ്പതാം നൂറ്റാണ്ടിലെ അമൂല്യവും ശ്രേഷ്ഠവുമായ, ചുവർ ചിത്രങ്ങൾ കൊണ്ട് മഹോന്നതമാണ്. ഇവയിലൊക്കെത്തന്നെ ഇതിഹാസമായ മഹാഭാരതത്തിലെ രംഗ ഭൂമികളെ പ്രതിഫലിപ്പിക്കുന്നു.

ലക്ഷ്മിവിലാസ് കോട്ട ഇവിടുത്തെ പ്രഭാവത്തിന്റെ പ്രതീകമാണ്. അനന്തമായി നീണ്ടുകിടക്കുന്ന മുറ്റത്തോട് കൂടിയ ഈ മ്യൂസിയത്തിൽ മഹത്തരമായ നീണ്ട ഹാളുകളും വിസ്മയം തുളുമ്പുന്ന മുറികളും ഒക്കെയുണ്ട്. സഞ്ചാരികൾക്കായി ഏതവസരത്തിലും തുറന്നുവച്ചിരിക്കുന്ന ഈ വിസ്മയ മ്യൂസിയത്തിലേക്ക് പെട്ടെന്ന് തന്നെ യാത്ര തിരിക്കാം

PC: Bracknell

ബറൂച്ച്

ബറൂച്ച്

നർമ്മദാ നദിയുടെ മടിത്തട്ടിൽ നില കൊണ്ടിരിക്കുന്ന ബറൂച്ച് പട്ടണം 78 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. യാത്രയ്ക്ക് വിരാമമിട്ട് വിശ്രമവേളകൾ ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇത്. ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ സ്വയം ചെന്നിരുന്ന് ആത്മ നിർവൃതികളെ കണ്ടെത്താം. മനസ്സിനെ ശാന്തമാക്കാനും സ്വന്തം ആത്മാവിന്റെ ആഴങ്ങളെ തിരിച്ചറിയാനും അവസരമൊരുക്കുന്നു ഇവിടെ ചിലവഴിക്കുന്ന ഓരോ നിമിഷവും. ക്ഷേത്ര പരിസരത്തിന് ചുറ്റുമായി പാർക്കിങ്ങ് സൗകര്യവും ഭക്ഷണശാലകളും ധാരാളമുണ്ട്.

ക്ഷേത്ര പരിസരത്തിൽ നിന്നും കുറച്ചു നീങ്ങിയാൽ നൂറുവർഷം പഴക്കമുള്ള ചരിത്ര പാലം നിങ്ങള്ക്ക് ഇവിടെ കാണാൻ കഴിയും വളരെ ഇടുങ്ങിയ ഇടനാഴികളുള്ള പാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ പലപ്പോഴും കനത്ത ട്രാഫിക്കിൽ പെട്ടുപോയന്ന് വരാം. ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമിച്ച രൂപകല്പനകളും ഇവിടത്തെ വിസ്മയവഹമാകുന്നു


PC: Wikimedia.org

നവസരി

നവസരി

സപുതാരയിലേക്കുള്ള നിങ്ങളുടെ യാത്രയിലെ താമസ സൗകര്യത്തിനായി ബറൂക്കിൽ നിന്ന് 90 കിലോമീറ്റർ അകലെ നിലകൊള്ളുന്ന നവസാരി പട്ടണത്തിൽ ചെന്ന്ചെലവഴിക്കാം. അടുത്ത ദിവസം യാത്ര തുടങ്ങുമ്പോൾ നിങ്ങൾക്ക് കാണാനായി ഇവിടെ പ്രശാന്ത സുന്ദരമായ നിരവധി ലക്ഷ്യസ്ഥാനങ്ങളുടെ കൂട്ടമുണ്ട്. ഇവിടുത്തെ ശാന്തമുഖരിതമായ ഡൺഡി ബീച്ചുകൾ സൂര്യാസ്തമയ വേളകൾ കാണാനും നിങ്ങളുടെ പ്രിയപ്പെട്ടവരോടൊത്ത് കാൽനടയാത്രയ്ക്ക് ഇറങ്ങാനും ഒത്ത ഒരിടമാണ്. ഇതിലൂടെ നടക്കുമ്പോൾ കാണുന്ന ഓരോ കാൽപ്പാടുകളും നിങ്ങളെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ ഉപ്പുസത്യാഗ്രഹത്തിന്റെ ഓർമ്മ നാളുകളിലേക്ക് കൊണ്ടുചെല്ലുന്നു.

ഇവിടുത്തെ വിശുദ്ധമായ തീർത്ഥാടന ക്ഷേത്രമാണ് അനന്തേശ്വര മഹാദേവക്ഷേത്രം. അതുപോലെ തന്നെ പരിപാവനമായതാണ് അതിനടുത്തായി നിലകൊള്ളുന്ന ഉനായ് മാതാ ക്ഷേത്രവും

PC: Siddhesh Mangela

വൻസ്ഡാ നാഷണൽ പാർക്ക്

വൻസ്ഡാ നാഷണൽ പാർക്ക്

നവ്സാരിയിൽ നിന്നും ഏതാണ്ട് 55 കിലോമീറ്റർ ദൂരത്തിലാണ് വൻസ്ഡാ പ്രദേശം നിലകൊള്ളുന്നത്. ഓരോ സഞ്ചാരപ്രിയരും തീർച്ചയായും കണ്ടിരിക്കേണ്ട ഇടമായ ഇവിടെ പ്രകൃതി കാത്തു വച്ചിരിക്കുന്ന അവിശ്വസിനീയ വിശ്വസൗന്ദര്യ പ്രഭ വാനോളമുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഈ പാർക്കിന്റെ പ്രാരംഭകാലം മുതൽക്കുതന്നെ ഇവിടെ നിലകൊള്ളുന്ന ഒരു പോലും മുറിച്ചു മാറ്റരുതെന്ന് അധികൃതർ ചട്ടം കെട്ടിയിട്ടുണ്ട്
ഇവിടുത്തെ പ്രാദേശിക ഗോത്ര നാട്ടുകാരോടുള്ള നിങ്ങളുടെ ഇടപെടൽ ഒരു പഴക്കം ചെന്ന ഒരു ജീവിത സംസ്കാരത്തിന്റെ തെളിമയും നിർവൃതിയും നിങ്ങളിലുണർത്തും. സംരക്ഷണ കേന്ദ്രവും മ്യൂസിയവുമൊക്കെ വൻസ്ഡാ നാഷണൽ പാർക്കിൽ നിങ്ങളെ ചുറ്റിയടിക്കാൻ അനുവധിക്കുന്ന സ്ഥലങ്ങളാണ്

അന്തിമ ഉദ്ദിഷ്ടസ്ഥാനം - സപുതാര

അന്തിമ ഉദ്ദിഷ്ടസ്ഥാനം - സപുതാര

വന്ദ്സയിൽ നിന്ന് ഏതാണ്ട് 66 കി.മീ ദുരത്തിലാണ് സപുതാര സ്ഥിതി ചെയ്യുന്നത്. രാമ ഭഗവാൻ തന്റെ 11 വർഷത്തെ അജ്ഞാത വാസം ചിലവഴിച്ചത് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു. പേരു വെളിപ്പെടുത്തുന്ന പോലെ തന്നെ സർപ്പങ്ങളുടെ കാവുകൾ ധാരാളം ഉള്ള ഒരുസ്ഥലമാണ് സപ്താര. ഒരു ഭീകരസർപ്പത്തിന്റെ അതി ബൃഹത്തായ ഒരു പ്രതിച്ഛായാ വിഗ്രഹം സർപ്പഗംഗാ നദീതീരത്തു നിലകൊള്ളുന്നു.


സപുതാര നഗരം പ്രകൃതി അത്യാകർഷക സൗന്ദര്യ പൂരകമായി ഒരുക്കി വച്ചിരിക്കുന്ന ഒരു ഹിൽ സ്റ്റേഷനാണ്. ഇവിടെയെത്തുന്ന ഒരാൾക്ക് കണ്ടെത്താനും സ്വയർപ്പിക്കാനും നിരവധി കാര്യങ്ങളുണ്ട്. വേണമെങ്കിൽ ഇവിടുത്തെ മനോഹരമായ പൂന്തോട്ടങ്ങൾ സന്ദർശിക്കാം, അതല്ലെങ്കിൽ ഇവിടുത്തെ തെളിമയാർന്ന തടാകത്തിൽ ഒരു ബോട്ടിറക്കാം, അതുമല്ലെങ്കിൽ ഇവിടുത്തെ പ്രശസ്തമായ കേബിൾ കാർ റൈഡിനു പോകാം,

സപുതാര തന്റെ സ്വതസിദ്ധമായ പാചകശാലയുടെ പേരിൽ വളരെയേറെ പ്രസിദ്ധിയാർജിച്ച സ്ഥലമാണ് . ഗുജറാത്തി താളി ഇവിടുത്തെ ഏത് ഭക്ഷണശാലകളിലും ലഭ്യമാണ്. അതുപോലെ തന്നെ ഇവിടുത്തെ ഏതു കോണിലും നിങ്ങൾക്ക് ഉന്മേഷമുണർത്തുന്ന നുമ്പു പാനീ എന്ന ഭക്ഷണ പാനീയം, ഗോലയോടൊപ്പം ലഭ്യമാകും.

PC: Ritesh

ഗിറ വെള്ളച്ചാട്ടങ്ങൾ

ഗിറ വെള്ളച്ചാട്ടങ്ങൾ

നിങ്ങൾ സപുതാരയിലേക്ക് പ്രവേശിക്കുന്നതിനു ഒരു കിലോമീറ്റർ മുമ്പ്പേയായി ഈ സ്ഥലം സ്ഥിതി ചെയ്യുന്നു . ഏതാണ്ട് 150 കി.മീ ഉയരത്തിൽ നിന്ന് കുത്തിയൊലിച്ചെത്തുന്ന മനോഹരമാവും ഭീമാകാരവുമായ വെള്ളച്ചാട്ടം ഇവിടുത്തെ അടിസ്ഥാന ശിലകളെ കാർന്നുതിന്നുന്നു. അമ്പികാ നദിയിൽ നിന്നും ഉത്ഭവിച്ചെത്തുന്ന ഈ ജലപ്രവാഹം ഏതൊരു ഫോട്ടോഗ്രാഫർമാരുടെയും ഇഷ്ടസ്ഥാനം ആയിരിക്കും

വർഷത്തിലെ എല്ലാ ദിവസവും ഭീമാകാരനായ ഈ വെള്ളച്ചാട്ടങ്ങൾ യാത്രീകർക്കായി തുറന്നു വച്ചിരിക്കുന്നു . പ്രാദേശികമായ തേയില സ്റ്റാളുകൾ നിങ്ങളുടെ നാവിന് രുചിയേകാൻ രസകരമായി യാത്രയിൽ പങ്കു ചേരുന്നു. ഒരാൾക്ക് രസകരമായ ചൂടുചായ നുകർന്നു കൊണ്ട് ഇവിടുത്തെ ഇളം മഞ്ഞിൽ ഹർഷാരവങ്ങളോടെ ചുറ്റിനടക്കാം.


PC: JB Kalola

സപുതാര തടാകം

സപുതാര തടാകം

പുരാതന സപുതാര തടാകം തികഞ്ഞ പച്ചപ്പ് അന്തരീക്ഷത്താൽ മുകരിതമായതാണ്. പുൽതകിടികൾ നിറഞ്ഞ ദേശിയ ഉദ്യാനത്തിൽ കായലിനു ചുറ്റും പുലർകാല നടത്തത്തിന് ഇറങ്ങുന്നവരുടെ എണ്ണം അസംഖ്യമാണ്. മനസിനും ശരീരത്തിനും കുളിർമ പകരുന്ന ഈ അന്തരീക്ഷത്തിലൂടെയുള്ള നടത്തം ഓരോരുത്തരെയും ഉന്മേഷവാന്മാരാക്കുന്നു.. തടാകത്തിലുടനീളമുള്ള ബോട്ടിംഗ് നല്ലൊരു വിനോദ പ്രവർത്തിയാണ്. ഇവിടെയുള്ള ഒരാൾക്ക് കാൽനടയായി നടന്ന് ചെല്ലാൻ കഴിയുന്ന ദൂരത്തിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഡാങ്ങിലെ ജനങ്ങളുടെ സമ്പന്നമായ സംസ്കാരവും ചരിത്രവുമൊക്കെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട് , ഇവിടുത്തെ താമസക്കാരിൽ പലരും തദ്ദേശീയ ഗോത്രവർഗ്ഗക്കാരാണ്.

PC: Ritesh

സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റേയും സുന്ദര സ്ഥാനങ്ങൾ

സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റേയും സുന്ദര സ്ഥാനങ്ങൾ

സൂര്യനുദിക്കുന്ന സ്ഥാനം അഥവാ പർവ്വതാഗ്രത്തിലെ കാഴ്ചാ കേന്ദ്രം ഇവിടെ വിനോദസഞ്ചാരത്തിനും ട്രക്കിംഗിനും ആയി എത്തിച്ചേരുന്ന സഞ്ചാരികൾക്ക് സന്തോഷം പകരുന്നതാണ്. ഇവിടുത്തെ അന്തരീക്ഷപ്രകൃതിയിൽ എപ്പോഴും നല്ല തണുത്ത കാറ്റും വീശുന്നതുകൊണ്ട് എത്രയധികം കാൽനടസഞ്ചാരം നടത്തിയാലും ഒരിക്കലും അതൊരു ആയാസമായി തോന്നുകയില്ല. ഇവിടുത്തെ ഹിൽ പോയിന്റ് പാറ കയറ്റക്കാർക്ക് വളരെയേറെ സന്തോഷം പകരുന്നതാണ്.


കാൽനടയാത്ര ഇഷ്ടപ്പെടാത്തവർക്ക് റോപ്പ് വേ സംവിധാനം കൂട്ടിനുണ്ട്. സപുധാര നഗരത്തിന്റെ ചിത്രോപസുന്ദര കാഴ്ചകൾ മുഴുവനും ഇവിടെയുള്ള റോപ്പ് വേ കേബിൾ കാറിലിരുന്ന് നോക്കിക്കാണാം.

PC: Yash Saboo

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...