» »ലഡാക്കിലെത്തിയാല്‍ ഇത് കാണാന്‍ മറക്കരുത്..!!

ലഡാക്കിലെത്തിയാല്‍ ഇത് കാണാന്‍ മറക്കരുത്..!!

Written By: Elizabath

സാഹസികതയും കരുത്തും ചങ്കുറപ്പും ആവോളം വേണ്ട യാത്രയാണ് ലഡാക്കിലേക്കുള്ളത്. മഞ്ഞുവീവ്ചയും 100 മീറ്റര്‍ പോലും മുന്നില്‍ കാണാത്ത റോഡും മലയിടുക്കുകളും ഒക്കെ ചേര്‍ന്നുള്ള ലഡാക്ക് യാത്ര ആഗ്രഹിക്കാത്ത ആരും കാണില്ല. എന്നാല്‍ ഇവിടെ എത്തിയാല്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ കാര്യത്തില്‍ അത്ര വ്യക്തത ആര്‍ക്കും ഉണ്ടെന്ന് തോന്നുന്നില്ല.
ആശ്രമങ്ങള്‍ പ്രധാന ആകര്‍ഷണമായ ഇവിടെ മറക്കാതെ കണ്ടിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ഒരിടമുണ്ട്. ആല്‍ചി ഗോംപ ആശ്രമം. എന്താണ് ഇതിനിത്ര പ്രത്യേകത എന്നല്ലേ.. ലഡാക്കിനെ ലഡാക്കാക്കുന്ന ആല്‍ചിയിലെ ആശ്രമത്തിന്റെ ആരും അറിയാത്ത വിശേഷങ്ങള്‍...

ലഡാക്കിലെത്തിയാല്‍ ചെയ്യേണ്ട ആര്‍ക്കും അറിയാത്ത ഏഴു കാര്യങ്ങള്‍

ആല്‍ചിയിലെ സന്യാസമഠങ്ങള്‍

ആല്‍ചിയിലെ സന്യാസമഠങ്ങള്‍

ലേയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ആല്‍ചി പുരാതനമായ ആശ്രമങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്. ഇതില്‍ത്തന്നെ അല്‍ചി മഠം എന്നറിയപ്പെടുന്ന ആശ്രമമാണ് ഇവിടുത്ത ഏറ്റവും വലിയ ആകര്‍ഷണം.

PC:Steve Hicks

ലഡാക്കിലെ ഏറ്റവും വലിയ പൈതൃകസ്ഥാനം

ലഡാക്കിലെ ഏറ്റവും വലിയ പൈതൃകസ്ഥാനം

ലഡാക്കില്‍ ഏറ്റവും കാര്യമായി സംരക്ഷിക്കപ്പെടുന്ന പൈതൃകസ്ഥാനങ്ങളില്‍ ഒന്നുകൂടിയാണ് അല്‍ചി ആശ്രമം. വളരെ വ്യത്യസ്തമായ നിര്‍മ്മിതിയില്‍ താഴ്വാരത്ത് കാണപ്പെടുന്ന ഈ ആശ്രമം 11-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നാണ് വിശ്വാസം.

PC:Baldiri

മൂന്നു ഗ്രാമങ്ങളിലൊന്ന്

മൂന്നു ഗ്രാമങ്ങളിലൊന്ന്

ലോവര്‍ ലഡാക്ക് എന്നറിയപ്പെടുന്ന ഭാഗത്തെ മൂന്നു പ്രധാന ഗ്രാമങ്ങളിലൊന്നാണ് ആല്‍ചി. മാന്‍ഗ്യു, സുംഡാ ചുന്‍ എന്നിവയാണ് മറ്റുരണ്ട് ഗ്രാമങ്ങള്‍. ഇവ മൂന്നും ചേരുന്നതാണ് ആല്‍ചി ഗ്രൂപ് ഓഫ് മോണ്യുമെന്റ്‌സ് എന്നറിയപ്പെടുന്നത്.

PC:Intrepid wanderer

നിര്‍മ്മിതിയുടെ വിസ്മയം

നിര്‍മ്മിതിയുടെ വിസ്മയം

ഈ മൂന്നുഗ്രാമങ്ങളും വ്യത്യസ്തവും ശ്രേഷ്ഠവുമായ നിര്‍മ്മിതിയുടെ ഉദാഹരണമാണെങ്കിലും കൂടുതല്‍ അറിയപ്പെടുന്നത് ആല്‍ചിയിലെ ആശ്രമം തന്നെയാണ്.

PC:Baldiri

ആല്‍ചിയിലെ ക്ഷേത്രങ്ങള്‍

ആല്‍ചിയിലെ ക്ഷേത്രങ്ങള്‍

ദു-ഖാങ്, സം-സെക്, ടെമ്പിള്‍ ഓഫ് മഞ്ജു ശ്രീ എന്നീ പേരുകളിലറിയപ്പെടുന്ന മൂന്നു ക്ഷേത്രങ്ങള്‍ ആല്‍ചിയിലെ ആശ്രമത്തില്‍ കാണാന്‍ സാധിക്കും. ഇവ കൂടാതെയും ധാരാളം ക്ഷേത്രങ്ങള്‍ ആശ്രമത്തിലുണ്ട്.
ശ്രീ ബുദ്ധന്റെയുള്‍പ്പെടെ നിരവധി ആളുകളുടെ ചിത്രങ്ങള്‍ ക്ഷേത്രത്തിനകത്തെ ഭിത്തികളില്‍ വരച്ചിരിക്കുന്നത് കാണാം.

PC:Beefy SAFC

സം-ടെക് ക്ഷേത്രം

സം-ടെക് ക്ഷേത്രം

ടിബറ്റന്‍ കെട്ടിട നിര്‍മ്മാണ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന സം-ടെക് ക്ഷേത്രം അല്‍ചി മഠത്തിന്റെ ഭാഗമാണ്. കല്ലും മണ്ണും ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ മൂന്ന് വലിയ വിഗ്രഹങ്ങള്‍ കാണാന്‍ സാധിക്കും.

PC:Vskmenon

ദു-ഖാങ്

ദു-ഖാങ്

അല്‍ചി മഠത്തിലെ ഏറ്റവും പഴയ നിര്‍മ്മിതികളിലൊന്നാണ് ദു-ഖാങ്. സമ്മേളന മുറിയ എന്നര്‍ഥം വരുന്ന ദു-ഖാങിലാണ് ഇവിടുത്തെ പ്രധാനപ്പെട്ട ചടങ്ങുകള്‍ നടത്തുന്നത്. ഇതിന്റെ ഇടനാഴികളില്‍ ആയിരക്കണക്കിന് ബുദ്ധചുവര്‍ചിത്രങ്ങള്‍ കാണാന്‍ സാധിക്കും.

PC:Y.Shishido

ടെമ്പിള്‍ ഓഫ് മഞ്ജു ശ്രീ

ടെമ്പിള്‍ ഓഫ് മഞ്ജു ശ്രീ

ഒരു തലയും നാലു കൈകളുമുള്ള മഞ്ജുശ്രീയുടെ നാല് വിഗ്രഹങ്ങളാണ് ഇതിന്റെ പ്രത്യേകത. ബോധിസത്വയുടെ ഒരു വിഗ്രഹവും ചുവരിലെ ബുദ്ധചിത്രങ്ങളും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.

PC:Baldiri

ലൊറ്റ്‌സവ ലാഖാങ്ങ്, അല്‍ചി

ലൊറ്റ്‌സവ ലാഖാങ്ങ്, അല്‍ചി

അല്‍ചിയിലെ മറ്റൊരു ബുദ്ധക്ഷേത്രമാണ് ലൊറ്റ്‌സവ ലാഖാങ്ങ്.
റിഞ്ചന്‍ സാങ്ങ്‌പോ ആണ് ഈയൊരു ക്ഷേത്ര നിര്‍മ്മിതിയുടെ മുഖ്യ കാര്‍മ്മികന്‍. ശാക്യമുനിയുടെ പ്രതിമയാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. റിഞ്ചന്‍ സാങ്ങ്‌പോയുടെ ഒരു പ്രതിമയും ഇതിന് വലതു വശത്തായി കാണാവുന്നതാണ്.

PC:Steve Hicks

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ലഡാക്കിലെ ആല്‍ചി എന്നു പേരായ ഗ്രാമത്തിലാണ് ആല്‍ചി ആശ്രമം സ്ഥിതി ചെയ്യുന്നത്. ലേയില്‍ നിന്നും 70 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. മണാലിയില്‍ നിന്നും ശ്രീനഗറില്‍ നിന്നും ഇവിടേക്ക് എല്ലാ ദിവസവും ബസ് സര്‍വ്വീസ് ലഭ്യമാണ്.

Read more about: travel ladakh kashmir

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...