» »തിരുവള്ളുവര്‍ പ്രതിമയും വിവേകാനന്ദപ്പാറയും വരുന്നതിനു മുന്‍പുള്ള കന്യാകുമാരി

തിരുവള്ളുവര്‍ പ്രതിമയും വിവേകാനന്ദപ്പാറയും വരുന്നതിനു മുന്‍പുള്ള കന്യാകുമാരി

Written By: Elizabath

ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും ഒരുമിച്ച് കാണുവാന്‍ കഴിയുന്ന കന്യാകുമാരി എന്നും സഞ്ചാരികളുടെ പ്രിയ സഥലമാണ്.ബ്രിട്ടീഷുകാര്‍ കേപ്പ് കാമറിന്‍ എന്നു വിളിക്കുന്ന ഇവിടം ഒരുഅന്‍പത് അല്ലെങ്കില്‍ എഴുപത്തിഅഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ എങ്ങനെ ആയിരുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ? ഏകദേശം ആയിരത്തോളം വര്‍ഷം പഴക്കമുള്ള ഈ നഗരം ഇന്നു കാണുന്ന വിധത്തില്‍ ആകുന്നതിനു മുന്‍പ് എങ്ങനെയായിരുന്നു എന്നറിയേണ്ടെ? പഴയ സംസ്‌കാരത്തിലേക്കും കാലഘട്ടത്തിലേത്തും തിരിച്ചുകൊണ്ടുപോകുന്ന കന്യാകുമാരിയുടെ വിശേഷങ്ങള്‍ അപൂര്‍വ്വ ഫോട്ടോകളിലൂടെ അറിയാം

കേരള സര്‍ക്കാരിന്റെ തമിഴ്‌നാട്ടിലെ കൊട്ടാരം

നാഗരാജാ ക്ഷേത്രം

നാഗരാജാ ക്ഷേത്രം

ഇന്നു കാണുന്ന നാഗരാജ ക്ഷേത്ത്രതിന് ആ ചിത്രത്തില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും പഴയ ചിത്രം ഒരു ഓര്‍മ്മപ്പെടുത്തലാണ്. തമിഴ്‌നാട്ടിലെ തന്നെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണിത്.

കുമാരി ക്ഷേത്രം

കുമാരി ക്ഷേത്രം

പാര്‍വ്വതി ദേവിയുടെ അവതാരമായ കുമാരി ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ ദേവി കന്യകയായാണ് തുടരുന്നത്.
കന്യാകുമാരി ദേവിയെ ദര്‍ശിച്ച് പ്രാര്‍ഥിച്ചാല്‍ ഉടന്‍ കല്യാണം നടക്കുമെന്നും വിവാഹിതര്‍ക്ക് ഉത്തമ ദാമ്പത്യം സാധ്യമാകുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.

തമിഴ്‌നാട്ടിലെ ആദ്യ ബസ്

തമിഴ്‌നാട്ടിലെ ആദ്യ ബസ്

തമിഴ്‌നാട്ടില്‍ വികസനങ്ങള്‍ തുടങ്ങുമ്പോല്‍ കന്യാകുമാരിയും മുന്നിലുണ്ടായിരുന്നു. അക്കാലത്ത് ഇവിടെ ആദ്യം ഇറങ്ങിയ ബസില്‍ ആളുകള്‍ സഞ്ചരിക്കുന്ന ചിത്രമാണിത്. ഇന്നത്തേതുപോലെ ധാരാളം ആളുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല ആ ബസ്. വെറും പത്തു പേര്‍ക്കു മാത്രമാണ് ഒരു സമയം അതില്‍ കയറാന്‍ കഴിഞ്ഞിരുന്നത്.

പണ്ടത്തെ കന്യാകുമാരി ക്ഷേത്രം

പണ്ടത്തെ കന്യാകുമാരി ക്ഷേത്രം

വര്‍ഷത്തില്‍ അഞ്ച് ദിവസം മാത്രമേ ഇവിടുത്തെ കിഴക്കേ നട തുറക്കാറുള്ളൂ. ആറാട്ട്, കാര്‍ത്തിക, വിജയദശമി, കര്‍ക്കിടകത്തിലെയും മകരത്തിലെയും അമാവാസി എന്നീ ദിവസങ്ങളിലാണ് ഇവിടെ കിഴക്കേ നട തുറക്കുന്നത്. ദേവിയാണ് കിഴക്കേനട അടച്ചത് എന്നൊരു കഥയും പ്രചാരത്തിലുണ്ട്. പണ്ട് കിഴക്കേ നട തുറന്നിരുന്ന സമയത്ത് ദേവിയുടെ പ്രഭയില്‍ ആകൃഷ്ടരായ കടല്‍ക്കൊള്ളക്കാര്‍ ക്ഷേത്രത്തില്‍ കയറിയെന്നും ദേി അവരെ ഓടിച്ചിട്ട് പിടിച്ച് കിഴക്കേനട അടച്ചുവെന്നുമാണ് വിശ്വാസം. അല്ലാത്ത ദിവസങ്ങളില്‍ വടക്കേ നടയാണ് തുറക്കുന്നത്. വിവാഹം ശരിയാകാത്തവര്‍ ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ വിവാഹം നടക്കും എന്നുമൊരു വിശ്വാസമുണ്ട്.

ശുചീന്ദ്രം ക്ഷേത്രം

ശുചീന്ദ്രം ക്ഷേത്രം

കന്യാകുമാരിയില്‍ നിന്നും നാഗര്‍കോവിലിലേക്കുള്ള വഴിയില്‍ സ്ഥിതി ചെയ്യുന്ന ശുചീന്ദ്രം ക്ഷേത്രം ത്രിമൂര്‍ത്തികളായ ശിവനും വിഷ്ണുവിനും ബ്രഹ്മാവിനും സമര്‍പ്പിച്ചിരിക്കുന്ന ഏറ്റവും പഴയ ക്ഷേത്രങ്ങളിലൊന്നാണ്.

കുമാരി കടല്‍

കുമാരി കടല്‍

കന്യാകുമാരിയിലെ കടലിന്റെ ഏറെ പഴക്കമുള്ള ഒരു ഫോട്ടോയാണിത്.

1932 ലെ ബസ് സര്‍വ്വീസ്

1932 ലെ ബസ് സര്‍വ്വീസ്

നാഗര്‍കോവില്‍-തിരുനെല്‍വേലി ബസ് സര്‍വ്വീസ് ആരംഭിക്കുന്നത് 1932 കാലഘട്ടത്തിലാണ്. എന്നാല്‍ കൃത്യമായ സര്‍വ്വീസുകളൊന്നും അക്കാലത്ത് ഇല്ലായിരുന്നുവത്രെ.

രാജേന്ദ്ര ചോളന്‍ നിര്‍മ്മിച്ച ക്ഷേത്രം

രാജേന്ദ്ര ചോളന്‍ നിര്‍മ്മിച്ച ക്ഷേത്രം

രാജേന്ദ്ര ചോളന്‍ നിര്‍മ്മിച്ച പ്രശസ്തമായ ക്ഷേത്രമാണ് ചിത്രത്തിലുള്ളത്. അക്കാലത്ത് കന്യകുമാരി തിരുവിതാംകൂര്‍ ഭരണത്തിന്‍ കീഴിലായതിനാല്‍ ഈ ക്ഷേത്രം പണികഴിപ്പിച്ചത് ചോല രാജാക്കന്‍മാരാണ്.

കന്യാകുമാരിയിലെ മലയാളികള്‍

കന്യാകുമാരിയിലെ മലയാളികള്‍

കലയും സംസ്‌കാരവും ഇഷ്ടപ്പെടുന്നവര്‍ക്കു പറ്റിയ സ്ഥലമല്ല കന്യാകുമാരി. ക്ഷേത്രങ്ങളും കടല്‍ത്തീരവും ഒക്കെയാണ് ഇവിടേക്ക് സഞ്ചാരികളെയും തീര്‍ഥാടകരെയും ആകര്‍ഷിക്കുന്നത്. വിവികാനന്ദപ്പാറ, വിവേകാനന്ദ മെമ്മോറിയല്‍ ഹാള്‍, തിരുവള്ളുവര്‍ പ്രതിമ, പദ്മനാഭപുരം കൊട്ടാരം, ഉദയഗിരി കോട്ട, ഗാന്ധി മ്യൂസിയം തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

നിര്‍മ്മിതിയുടെ അതിശയം

നിര്‍മ്മിതിയുടെ അതിശയം

ചോള, വിജയനഗരം, നായക് തുടങ്ങി ഒരുപാട് രാജവംശങ്ങള്‍ കടന്നുപോയ ഭൂമിയാണ് ഇവിടുത്തേത്. അതിനനുസരിച്ചുള്ള വാസ്തുവിദ്യകളും ഇവിടെ കാണാം. ഇവിടുത്തെ ക്ഷേത്രങ്ങള്‍ വാസ്തുവിദ്യയുടെ അക്കാലത്തെ മേന്‍മയാണ് വെളിപ്പെടുത്തുന്നത്.

പാലം

പാലം

ഒരു കാലത്ത് തിരുവിതാംകൂര്‍ രാജവംശത്തിന്റെ കീഴിലായിരുന്ന ഇവിടം അക്കാലത്ത് എല്ലാ രംഗങ്ങളിലും ഉന്നതി കൈവരിച്ചിരുന്നു.ആ സമയങ്ങളില്‍ പത്മനാഭപുരം കൊട്ടാരമായിരുന്നു ഭരണ ആസ്ഥാനം. 1729 മുതല്‍ 1758 വരെ മാര്‍ത്താണ്ഡ വര്‍മ്മ ആയിരുന്നു ഇവിടുത്തെ ഭരണാധികാരി. പിന്നീട് ഇവിടം തിരുവിതാംകൂറില്‍ നിന്നും വേര്‍പെട്ട് തമിഴ്‌നാടിന്റെ ഭാഗമാവുകയായിരുന്നു.

പഴയ ചിത്രങ്ങള്‍

പഴയ ചിത്രങ്ങള്‍

കന്യാകുമാരിയുടെ അപൂര്‍വ്വ ചിത്രങ്ങള്‍

പഴയ ചിത്രങ്ങള്‍

പഴയ ചിത്രങ്ങള്‍

കന്യാകുമാരിയുടെ അപൂര്‍വ്വ ചിത്രങ്ങള്‍

പഴയ ചിത്രങ്ങള്‍

പഴയ ചിത്രങ്ങള്‍

കന്യാകുമാരിയുടെ അപൂര്‍വ്വ ചിത്രങ്ങള്‍

പഴയ ചിത്രങ്ങള്‍

പഴയ ചിത്രങ്ങള്‍

കന്യാകുമാരിയുടെ അപൂര്‍വ്വ ചിത്രങ്ങള്‍

പഴയ ചിത്രങ്ങള്‍

പഴയ ചിത്രങ്ങള്‍

കന്യാകുമാരിയുടെ അപൂര്‍വ്വ ചിത്രങ്ങള്‍

പഴയ ചിത്രങ്ങള്‍

പഴയ ചിത്രങ്ങള്‍

കന്യാകുമാരിയുടെ അപൂര്‍വ്വ ചിത്രങ്ങള്‍

പഴയ ചിത്രങ്ങള്‍

പഴയ ചിത്രങ്ങള്‍

കന്യാകുമാരിയുടെ അപൂര്‍വ്വ ചിത്രങ്ങള്‍

പഴയ ചിത്രങ്ങള്‍

പഴയ ചിത്രങ്ങള്‍

കന്യാകുമാരിയുടെ അപൂര്‍വ്വ ചിത്രങ്ങള്‍

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...