» »മഹാനവമിക്കൊരുങ്ങാം..ദക്ഷിണ മൂകാംബികയില്‍ പോകാം..

മഹാനവമിക്കൊരുങ്ങാം..ദക്ഷിണ മൂകാംബികയില്‍ പോകാം..

Written By: Elizabath

ആഘോഷത്തിന്റെയും പ്രാര്‍ഥനകളുടെയും നവരാത്രി ദിനങ്ങള്‍ക്ക് ഒരുക്കമായതോടെ ക്ഷേത്രങ്ങളിലും തിരക്കേറുകയാണ്. വിദ്യയ്ക്കും അറിവിനും ഐശ്വര്യത്തിനുമായി ആളുകള്‍ ക്ഷേത്രങ്ങളിലെത്തുന്ന നാളുകളാണിത്.
ഈയവസരത്തില്‍ ഒട്ടേറെ ആളുകള്‍ തേടിയെത്തുന്ന ക്ഷേത്രമാണ് പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതി ക്ഷേത്രം.
ദക്ഷിണമൂകാംബിക എന്ന പേരില്‍ അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിന്റെ അമ്പരപ്പിക്കുന്ന വിശേഷങ്ങള്‍...

കൊല്ലൂരിലെ മൂകാംബിക; സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങ‌ൾ

കൊല്ലൂര്‍ യാത്രയില്‍ സന്ദര്‍ശിക്കാവുന്ന ക്ഷേത്രങ്ങള്‍

തെക്കിന്റെ മൂകാംബിക അഥവാ ദക്ഷിണ മൂകാംബിക

തെക്കിന്റെ മൂകാംബിക അഥവാ ദക്ഷിണ മൂകാംബിക

നവരാത്രി ആഘോഷങ്ങള്‍ക്കും വിദ്യാരംഭത്തിനും ഒക്കെ മലയാളികള്‍ തിരഞ്ഞെടുക്കുന്ന ക്ഷേത്രമാണ് കര്‍ണ്ണാടകയില്‍ സ്ഥിതി ചെയ്യുന്ന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. കൊല്ലൂര്‍ വരെ പോകാന്‍ സാധിക്കാത്തവര്‍ തിരഞ്ഞെടുക്കുന്ന കേരളത്തിലെ ക്ഷേത്രമാണ് നച്ചിക്കാട് മഹാവിഷ്ണു-സരസ്വതി ക്ഷേത്രം.

PC:arunpnair

പ്രതിഷ്ഠ വിഷ്ണുവിന്റെത്

പ്രതിഷ്ഠ വിഷ്ണുവിന്റെത്

മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയാണ് ക്ഷേത്രത്തിലെങ്കിലും ഇവിടം അറിയപ്പെടുന്നത് സരസ്വതി ദേവിയുടെ പേരിലാണ്. അതിനാല്‍ത്തന്നെ ഇരുവര്‍ക്കും ക്ഷേത്രത്തില്‍ തുല്യപ്രാധാന്യമാണ്.

PC:Manojk

സരസ്സില്‍ മറഞ്ഞിരിക്കുന്ന ദേവി

സരസ്സില്‍ മറഞ്ഞിരിക്കുന്ന ദേവി

സരസ്വതി ദേവിയുടെ പേരിലാണ് അറിയപ്പെടുന്നതെന്ന് പറഞ്ഞുവല്ലോ..പക്ഷേ ഇവിടെ എത്തി ദേവിയുടെ വിഗ്രഹം കാണാം എന്നു പറഞ്ഞാല്‍ നടക്കില്ല. കാരണം ദേവി മനുഷ്യനേത്രങ്ങളില്‍ നിന്നും മറഞ്ഞിരിക്കുകയാണെന്നാണ് വിശ്വാസം.
ഇവിടുത്തെ സരസ്വതി ദേവിയുടെ പ്രതിഷ്ഠ ഒരു കുഴിയുടെ ഉള്ളില്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന നിലയിലാണുള്ളത്. സമീപത്തുള്ള മലയുടെ മുകളില്‍ നിന്നും ഒഴുകിവരുന്ന നീര്‍ച്ചാലില്‍ നിന്നാണ് കുഴിയിലേക്കുള്ള വെള്ളം ലഭിക്കുന്നത്. ഇവിടെ കാട്ടുവള്ളികള്‍ പടര്‍ന്നു നില്‍ക്കുകയാണ്. ആളുകള്‍ക്ക് ഇതിന്റെ മുകളില്‍ നിന്ന് തൊഴാന്‍ മാത്രമേ സാധിക്കു. കൂടാതെ ഇവിടുത്തെ വള്ളിപ്പടര്‍പ്പ് മറ്റൊരിടത്തും കാണാത്ത സരസ്വതി ലത ആണെന്നും വിശ്വാസമുണ്ട്.
PC:Official Site

മൂകാംബികയില്‍ നിന്നെത്തിയ ദേവി

മൂകാംബികയില്‍ നിന്നെത്തിയ ദേവി

കൊല്ലൂര്‍ മൂകാംബിക ദേവിയുടെ ഭക്തനായ ഒരു ബ്രാഹ്മണിനില്‍ നിന്നാണ് ഇവിടുത്തെ കഥയുടെ തുടക്കം. എല്ലാ വര്‍ഷവും കൊല്ലൂരില്‍ ദര്‍ശനത്തിനു പോയിരുന്ന ഈ ബ്രാഹ്മണനു ആരോഗ്യം ക്ഷയിച്ചപ്പോള്‍ കൊല്ലൂരിനു പോകാന്‍ സാധിക്കാതായി. അങ്ങനെ അവസാനമായി അദ്ദേഹം കൊല്ലൂര്‍ സന്ദര്‍ശിച്ചപ്പോള്‍ ദേവി അദ്ദേഹത്തിന്റെ ഓലക്കുടയില്‍ കയറി ഇവിടെ എത്തിയെന്നാണ് പറയപ്പെടുന്നത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും ആ ക്ഷേത്രത്തെക്കുറിച്ച് പറയുന്നുണ്ട്.

PC:Manojk

കൊല്ലൂരിനു തുല്യമായ ഫലം

കൊല്ലൂരിനു തുല്യമായ ഫലം

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ ലഭിക്കുന്ന അതേ ഫലമാണ് പനച്ചിക്കാട് നിന്നും ലഭിക്കുന്നതെന്നാണ് വിശ്വാസം. അതിനാലാണ് ഇവിടം ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്നത്.

PC: Rojypala

ദിവസവും വിദ്യാരംഭമുള്ള ക്ഷേത്രം

ദിവസവും വിദ്യാരംഭമുള്ള ക്ഷേത്രം

നിത്യേന വിദ്യാരംഭം കുറിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതി ക്ഷേത്രം.ഇവിടുത്തെ വിദ്യാദേവതയുടെ മുന്നേില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് അരിയിലെഴുതി അക്ഷരങ്ങളുടെ ലോകത്തേക്കു കടക്കുന്നത്. വിജയദശമി നാളിലെ എഴുത്തിനിരുത്താണ് ഏറ്റവും പ്രശസ്തം.

PC: Offical Site

സരസ്വതി പൂജ

സരസ്വതി പൂജ

ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് സരസ്വതീപൂജ. ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്ന നവരാത്രി ഉത്സവത്തിന് പതിനായിരക്കണക്കിന് ആളുകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇവിടെ എത്തുന്നത്.

PC:Vinay

ഈ വര്‍ഷത്തെ ആഘോഷങ്ങള്‍

ഈ വര്‍ഷത്തെ ആഘോഷങ്ങള്‍

ദക്ഷിണ മൂകാംബികയില്‍ ഈ വര്‍ഷവും വലിയ രീതിയിലാണ് ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 28ന് ദുര്‍ഗാഷ്ടമി ദിവസം വിശിഷ്ട ഗ്രന്ഥങ്ങള്‍ വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയും ഗ്രന്ഥം എഴുന്നള്ളത്തും പൂജവയ്പ്പും നടക്കും. 29ന് മഹാനവമി ദര്‍ശനം. 30 ന് രാവിലെ നാലു മണിക്ക് പൂജയെടുപ്പോടെ വിദ്യാരംഭത്തിന് തുടക്കമാവും.

PC:Manojk

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കോട്ടയം ജില്ലയിലെ പനച്ചിക്കാട് എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോട്ടയം-ചങ്ങനാശ്ശേരി എം.സി. റോഡില്‍ ചിങ്ങവനം എന്ന സ്ഥലത്തു നിന്നും 4 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. കോട്ടയത്തു നിന്ന് 10 കിലോമീറ്ററും ചങ്ങനാശ്ശേരിയില്‍ നിന്നും 13 കിലോമീറ്ററുമാണ് ദൂരം.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...