» »ദൂരം 150 കിലോമീറ്റര്‍..സമയം 25 മിനിട്ട്..!!

ദൂരം 150 കിലോമീറ്റര്‍..സമയം 25 മിനിട്ട്..!!

Written By: Elizabath Joseph

150 കിലോമീറ്റര്‍ ദൂരം വെറും 25 മിനിട്ട് കൊണ്ട് പോകാമെന്നോ... കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടി വരിക വല്ല സ്വപ്നം എന്നോ സയന്‍സ് ഫിക്ഷന്‍ എന്നോ ആയിരിക്കും... പക്ഷേ ഇത് അങ്ങനെയല്ല. സംഗതി സത്യമാണ്...
മുംബൈയില്‍ നിന്നും പൂനെ വരെ ഹൈപ്പര്‍ ലൂപ്പ് എന്ന അതിവേഗ ഗതാഗത സംവിധാനം വഴി നിര്‍മ്മിത്തുന്ന പാതയാണ് ഇവിടുത്തെ താരം. ഇതുവഴി വെറും 25 മിനിട്ട് സമയം കൊണ്ട് മുംബൈയില്‍ നിന്നും പൂനെയില്‍ എത്താന്‍ സാധിക്കും.

 മുംബൈ മുതല്‍ പൂനെ വരെ

മുംബൈ മുതല്‍ പൂനെ വരെ

മഹാരാഷ്ട്രയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളില്‍ ഒന്നാണ് മുംബൈ മുതല്‍ പൂനെ വരെയുള്ള യാത്ര. മുഴുവന്‍ സമയവും ട്രാഫിക് ബ്ലോക്കുള്ള ഇവിടം ആളുകളെ തീര്‍ത്തും മടുപ്പിക്കുന്ന പാതകളില്‍ ഒന്നാണ്. പക്ഷേ രണ്ടു പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാത വാണിജ്യരംഗത്ത് ഏറെ പ്രധാനപ്പെട്ട പാതകളില്‍ ഒന്നുകൂടിയാണ്.

എന്താണ് ഹൈപ്പര്‍ലൂപ്പ്

എന്താണ് ഹൈപ്പര്‍ലൂപ്പ്

മണിക്കൂറില്‍ 1200 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനായി പ്രത്യേകത തരത്തില്‍ നിര്‍മ്മിക്കുന്ന ഒരു വാഹനം എന്നു വേണമെങ്കില്‍ ഹൈപ്പര്‍ ലൂപ്പിനെ വിശേഷിപ്പിക്കാം. വിമാനത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഇതിന്റെ മറ്റു പ്രത്യേകതകള്‍ കുറഞ്ഞ നിര്‍മ്മാണ-യാത്രാ ചെലവും കൂടിയ സുരക്ഷയുമാണ്.

PC: Okras

ഒരു ദിവസം 50,000 വാഹനങ്ങള്‍

ഒരു ദിവസം 50,000 വാഹനങ്ങള്‍

ഇന്ത്യയിലെ പ്രധാനപ്പെട്ട വാണിജ്യ നഗരങ്ങളായ മുംൈബയ്ക്കും പൂനെയ്ക്കും ഇടയില്‍ ഒരു ദിവസം അന്‍പതിനായിത്തോളം വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. ഇത്തരത്തില്‍ ഉണ്ടാകുന്ന ചിലവും മലീനീകരങ്ങളും കുറച്ച് യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഇപ്പോള്‍ പദ്ധതിയിലുള്ള ഹൈപ്പര്‍ ലൂപ്പുകള്‍ സഹായിക്കും.

കടന്നു പോകുന്ന സ്ഥലങ്ങള്‍

കടന്നു പോകുന്ന സ്ഥലങ്ങള്‍

ഇന്ത്യയുടെ പ്രധാന ഇന്റര്‍ സിറ്റി കൊറിഡോറുകളില്‍ ഒന്നായ മുംബൈ-പൂനെ ഹൈപ്പര്‍ലൂപ്പ് വഴി അവിടുത്തെ തിരക്കേറിയ സ്ഥലങ്ങളെയാണ് ബന്ധിപ്പിക്കുക. സെന്‍ട്രല്‍ പൂനെ, നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്,മുംബൈ എന്നീ നഗരങ്ങളാണ് ഇതില്‍ വരിക. 26 മില്യണ്‍ ആളുകളെ ഒരു ദിവസം സഹായിക്കുന്ന രീതിയിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക.

പൂനെയില്‍ നിന്നും മുംബൈയ്ക്ക് പോകുമ്പോള്‍

പൂനെയില്‍ നിന്നും മുംബൈയ്ക്ക് പോകുമ്പോള്‍

ട്രാഫിക് ബ്ലോക്കും മറ്റു ബഹളങ്ങളുമില്ലാതെ മുംബൈയില്‍ നിന്നും പൂനെയ്ക്ക് പോകുവാന്‍ സാധിക്കുക എന്നത് സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും വലിയ അനുഗ്രങ്ങളില്‍ ഒന്നാണ്. ഒട്ടേറെ വിനോദ സഞ്ചാര സ്ഥലങ്ങളുള്ള ഇവിടം യാത്രാപ്രേമികളുടെ സ്വര്‍ഗ്ഗമാണെന്നും പറയാം...

പാതാളേശ്വര്‍

പാതാളേശ്വര്‍

പൂനെയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് പാതാളേശ്വര്‍ ഗുഹകള്‍. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന ഈ ഗുഹ ശിവനു സമര്‍പ്പിച്ചിരിക്കുന്നതാണ്. ഗുഹയുടെ മിക്ക ഭാഗങ്ങളും അപൂര്‍ണ്ണമായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതിന്റെ നിര്‍മ്മാണ രീതി ആരെയും ആകര്‍ഷിക്കുന്നതാണ്. ശിവനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ഇവിടുത്തെ ചുവരുകളില്‍ കോറിയിട്ടിരിക്കുന്നതും കാണുവാന്‍ സാധിക്കും. ശിലയുടെ പോരായ്മ കൊണ്ടാണ് ഇവിടുത്തെ നിര്‍മ്മിതി പൂര്‍ത്തിയാകാത്തത് എന്നാണ് കരുതപ്പെടുന്നത്.

PC: Khoj Badami

 വരന്ദ ഘട്ട്

വരന്ദ ഘട്ട്

പൂനെയില്‍ നിന്നും 110 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന വരന്ദ ഘട്ട് പ്രകൃതി ഭംഗിയിയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരിടമാണ്. കുന്നുകള്‍ക്കും മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്കും താഴ്‌വരകള്‍ക്കും ഇടയിലൂടെ കടന്നു പോകുന്ന ഇവിടം സഹ്യാദ്രിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷുകാര്‍ ബികസിപ്പിച്ചെടുത്ത ഇവിടം സഞ്ചാരികളുടെ സ്വര്‍ഗ്ഗം തന്നെയാണ്. മണ്‍സൂര്‍ സമയമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്.

PC: Anis_Shaikh

മുംബൈയില്‍ നിന്നും

മുംബൈയില്‍ നിന്നും

മുംബൈ-ഗോവ ദേശീയ പാതയിലൂടെ പോകുമ്പോള്‍ മഹദ് എന്ന സ്ഥലത്തു നിന്നും ഇടതുവശത്തേക്കുള്ള റോഡ് വഴി പൂനെ-ബരാസ്‌ഗോവന്‍ റോഡിലെത്താം. ഇതുവഴി മുന്നോട്ട് പോയാല്‍ വരന്ദാഘട്ട് കാണാന്‍ സാധിക്കും.

ലവാസ

ലവാസ

ഇന്ത്യയിലെ ഇറ്റാലിയന്‍ ഗ്രാമം എന്നറിയപ്പെടുന്ന ലവാസ സമുപദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ മുംബൈയില്‍ നിന്നും 187 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. മലമുകളിലെ ആദ്യത്തെ ആസൂത്രിത പട്ടണം എന്നറിയപ്പെടുന്ന ഇവിടം ഇറ്റലിയിലെ പോര്‍ട്ട് പിനോ നഗരത്തില്‍ നിന്നും പ്രചോദനം ഉല്‍ക്കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. പൂനെയില്‍ നിന്നും ഇവിടേക്ക് 60 കിലോമീറ്റര്‍ ദൂരമുണ്ട്.

PC: Sarath Kuchi

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മുംബൈയില്‍ നിന്നും 187 കിലോമീറ്റര്‍ അകലെയാണ് ലവാസ സ്ഥിതി ചെയ്യുന്നത്. നാലു മണിക്കൂറിനുള്ളില്‍ എത്തിച്ചേരാവുന്ന ദൂരമാണിത്.

തര്‍ക്കാലി ബീച്ച്

തര്‍ക്കാലി ബീച്ച്

കൊങ്കണ്‍ ബീച്ചുകളില്‍ ഏറ്റവും മനോഹരമായത് എന്നു വിശേഷിപ്പിക്കപ്പെടുന്ന തര്‍ക്കാര്‍ലി ബീച്ച് മുംബൈയില്‍ നിന്നും പൂനെയില്‍ നിന്നും എളുപ്പത്തില്‍ എത്തിപ്പെടാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണ്. ഗോവന്‍ ബീച്ചുകളുടെ ആരാധകര്‍ എത്തിച്ചേരുന്ന ഇവിടം ഇന്ത്യയിലെ മികച്ച ഡ്രൈവ് ഇന്‍ ബീച്ചുകളില്‍ ഒന്നുകൂടിയീണ്.

PC: Chris Hau

നിഘോജ്

നിഘോജ്

ഇന്ത്യയിലെ ചന്ദ്രഗ്രാമം എന്നറിയപ്പെടുന്ന സ്ഥലമാണ് പൂനെയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന നിഘോജ്. ചന്ദ്രന്റെ ഉപരിതലത്തില്‍ കാണപ്പെടുന്ന ഗര്‍ത്തങ്ങള്‍ക്കു സമാനമായ ഗര്‍ത്തങ്ങളാണ് ഇവിടുത്തെ പ്രത്യേകത. മൂണ്‍ലാന്‍ഡ് എന്നറിയപ്പെടുന്ന ഇവിടെ മാത്രമാണ് ഏഷ്യയില്‍ തന്നെ ഇത്തരത്തിലുള്ള കാഴ്ചകളുള്ളത്.

PC: Abhijeet Safai

Read more about: mumbai pune travel hill station

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...