» »12 വർഷത്തെ കാത്തിരിപ്പിനു വിട നീലക്കുറിഞ്ഞി കാണാനൊരുങ്ങാം...

12 വർഷത്തെ കാത്തിരിപ്പിനു വിട നീലക്കുറിഞ്ഞി കാണാനൊരുങ്ങാം...

Written By:

12 വർഷത്തെ കാത്തിരിപ്പിനു വിട..ഇനി വരുന്നത് കുറിഞ്ഞിയുടെ വസന്തോത്സവം.... 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലകുറിഞ്ഞിയുടെ വരവ് അറിയിച്ച് മൂന്നാറിന്റെയും രാജമലയുടെയും വിവിധ ഭാഗങ്ങളിൽ കുറിഞ്ഞികൾ പൂത്തുതുടങ്ങിയിരിക്കുന്നു. സട്രൊബിലാന്തസ് കുന്തിയാനസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന നീലക്കുറിഞ്ഞി ജൂലൈ മാസത്തിൽ ധാരാളമായി വിരിയും. ജൂലൈ മുതൽ ഒക്ടോബർ വരെയാണ്വ്യാപകമായി നീലക്കുറിഞ്ഞി പൂവിടുക.

12 വർഷങ്ങൾക്കു മുൻപ് 2006 ലാണ് മൂന്നാറിലും രാജമലയിലും നീലക്കുറിഞ്ഞി കൂട്ടത്തോടെ പൂവിട്ടത്.

എവിടെ ചെന്നാൽ കാണാം

എവിടെ ചെന്നാൽ കാണാം

ഇടുക്കി ജില്ലയിലെ മൂന്നാറിലും രാജമലയിലുമാണ് കുറിഞ്ഞിപ്പൂക്കളിൽ പ്രധാനിയായ നീലക്കുറിഞ്ഞി പൂക്കുന്നത്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന ഈ കുറിഞ്ഞിയെ കാണാൻ വിപുലമായ ഒരുക്കങ്ങളാണ് ഇവിടെ നടത്തിയിരിക്കുന്നത്...ദേവികുളം ഗ്യാപ്പ്, മാട്ടുപ്പെട്ടി, ഇരവികുളം ദേശീയോദ്യാനം, കാന്തല്ലൂർ എന്നിവിടങ്ങളിലും നീലക്കുറിഞ്ഞി കാണാൻ സാധിക്കും.

PC:keralatourism

എന്നു പൂവിടും?

എന്നു പൂവിടും?

മൂന്നാറിന്റെയും രാജമലയുടെയും വിവിധ ഭാഗങ്ങളിൽ കുറിഞ്ഞി ഒറ്റപ്പെട്ടു പൂക്കാൻ തുടങ്ങിയിട്ടുണ്ട്. ജൂലൈ മുതൽ ഒക്ടോബർ വരെയാണ് ഈ ഭാഗത്ത് വ്യാപകമായി നീലക്കുറിഞ്ഞി പൂവിടുക.

PC:keralatourism

ഓൺലൈൻ ബുക്കിങ്

ഓൺലൈൻ ബുക്കിങ്

രാജമലയിൽ നീലക്കുറിഞ്ഞി പൂക്കുന്നതു കാണുവാൻ എത്തുന്നവർക്കായി വനംവകുപ്പിന്റെ നേതൃത്വത്തിൽ ഓൺലൈനായാണ് പ്രവേശന ടിക്കറ്റ് ലഭിക്കുക. നേടിട്ടെത്തി പ്രവേശന ടിക്കറ്റ് മേടിക്കാമെങ്കിലും തിരക്ക് ഒഴിവാക്കാൻ ഓൺലൈനായി ബുക്ക് ചെയ്യുന്നതായിരിക്കും സൗകര്യം. ജൂലൈ മുതൽ ടിക്കറ്റ് വില്പന ആരംഭിക്കും.
ഓൺലൈനിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ 150 രൂപയും നേരിട്ടു ടിക്കറ്റ് എടുക്കാൻ 110 രൂപയുമാണ് ചാർജ്. രാജമലയിലേക്കുള്ള ടിക്കറ്റുകളിൽ 75 ശതമാനവും ഓൺലൈനായിട്ടാണ് വിൽക്കുക. അഞ്ചാം മൈൽ എന്ന സ്ഥലത്താണ് പ്രവേശന ടിക്കറ്റുകൾ എടുക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നും സന്ദർശകരെ വനംവകുപ്പിന്റെ പ്രത്യേക ബസുകളിൽ രാജമലയിൽ എത്തിക്കും.

PC:keralatourism

പ്രവേശനം

പ്രവേശനം

സന്ദർശകരെ ഉൾക്കൊള്ളുവാനുള്ള രാജമലയുടെ സൗകര്യങ്ങൾ പരിഗണിക്കുമ്പോൾ ഒരു ദിവസം നാലായിരത്തോളം പേർക്കു മാത്രമേ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സഞ്ചാരികളും വിദ്യാർഥികളും ഗവേഷകരുമടക്കം ലക്ഷക്കണക്കിന് ആളുകളാണ് നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്ന നാലുമാസത്തിനിടെ ഇവിടെ എത്തുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ മുൻകരുതലുകൾ എടുത്തു മാത്രമേ ഇവിടം സന്ദർശിക്കാവൂ.

PC: keralatourism

ഇതിനു മുൻപ് ... ഇതിനു ശേഷം

ഇതിനു മുൻപ് ... ഇതിനു ശേഷം

12 വർഷങ്ങൾക്കു മുൻപ് 2006 ലാണ് മൂന്നാറിലും രാജമലയിലും നീലക്കുറിഞ്ഞി കൂട്ടത്തോടെ പൂവിട്ടത്. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് അന്ന് നാലു ലക്ഷത്തോളം ആളുകളാണ് ഈ കാഴ്ച കാണാനായി മാത്രം ഇവിടെ എത്തിയത്.
2018 നു ശേഷം 2030, 2042, 2054 തുടങ്ങിയ വർഷങ്ങളിൽ നീലക്കുറിഞ്ഞി ഇവിടെ വിടരും.

PC: keralatourism

രാജമലയുടെ പ്രത്യേകതകൾ

രാജമലയുടെ പ്രത്യേകതകൾ

മൂന്നാറിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് രാജമല സ്ഥിതി ചെയ്യുന്നത്. ലോകത്താകെയുള്ള നീലഗിരി വരയാടുകളുടെ പകുതിയും വസിക്കുന്നത് ഇവിടെയാണ്. ഈ വരയാടുകൾ തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണവും. ഇരവികുളം ദേശീയോദ്യാനത്തിൻരെ ഭാഗമാണ് രാജമല.

PC: Arayilpdas at ml.wikipedia

ഇരവികുളം ദേശീയോദ്യാനം

ഇരവികുളം ദേശീയോദ്യാനം

പശ്ചിമഘട്ട മലനിരകളില്‍ 97 ചതുരശ്രകിലോമീറ്ററിലേറെ സ്ഥലത്ത് പരന്നുകിടക്കുന്നതാണ് ഈ ഉദ്യാനം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള സ്ഥലങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. വനം,വന്യജീവി വകുപ്പിന്റെ കീഴിലാണ് ഈ സ്ഥലം. വരയാടുകളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ജീവിവര്‍ഗ്ഗം. അടുത്തുള്ള ചിന്നാര്‍, ഇന്ദിരഗാന്ധി വന്യജീവിസങ്കേതംകൂടി ചേരുമ്പോള്‍ പശ്ചിമഘട്ടത്തിലെ വലിയൊരു ജൈവവൈവിധ്യ മേഘലയായി സ്ഥലം മാറുന്നു. ഒട്ടേറെ നദികളുടെ ഉത്ഭവസ്ഥാനവും ഈ ഉദ്യാനത്തിനുള്ളിലാണ്. കോര്‍ ഏരിയ, ബഫര്‍ ഏരിയ, ടൂറിസം ഏരിയ എന്നിങ്ങനെ ഉദ്യാനത്തെ മൂന്നായി തിരിച്ചിട്ടുണ്ട്. രാജമലയെന്ന് അറിയപ്പെടുന്നത് ടൂറിസം ഏരിയയാണ്. ഇവിടെ മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളു. 26 തരത്തില്‍പ്പെട്ട സസ്തനികള്‍, 132 വിഭാഗം പക്ഷികള്‍ എന്നിവയെല്ലാം ഈ ഉദ്യാനത്തിനകത്ത് സുരക്ഷിതരായി ജീവിയ്ക്കുന്നുണ്ട്. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഇവിടേയ്ക്ക് പ്രവേശനം അനുവദിക്കില്ല. മൃഗങ്ങളുടെ പ്രജനനകാലമായതിനാലാണ് ഇക്കാലത്ത് സഞ്ചാരികളെ നിരോധിയ്ക്കുന്നത്.

PC:Arun Suresh

Read more about: munnar wild life idukki

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...