» »ശരണം വിളികളുമായി വീണ്ടുമൊരു മണ്ഡലകാലം

ശരണം വിളികളുമായി വീണ്ടുമൊരു മണ്ഡലകാലം

Written By: Elizabath

വീണ്ടും ഒരു ശബരിമലക്കാലം കൂടി വന്നിരിക്കുന്നു. കല്ലും മുള്ളും നിറഞ്ഞ കാനനപാത താണ്ടി തന്നെ കാണാനെത്തുന്ന ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്ന ശബരിമല നാഥന്റെ പക്കല്‍ അനുഗ്രഹത്തിനായി തീര്‍ഥാടകര്‍ ഒരുങ്ങുകയാണ്.
വൃശ്ചിക മാസത്തിലെ പുലരികള്‍ ഇനി ശരണം വിളികളാല്‍ മുഖരിതമായിരിക്കും, നാല്‍പത്തി ഒന്നു ദിവസത്തെ കഠിനവ്രതമെടുത്ത് മലചവിട്ടാന്‍ ഭക്തര്‍ തയ്യാറെടുക്കുന്ന സമയമാണിത്. ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ എത്തിച്ചേരുന്ന ശബരിമല ശ്രീ ശാസ്താ ക്ഷേത്രത്തിലെ വിശേഷങ്ങള്‍ അറിയാം...

കൊടുംകാട്ടിലെ പൂങ്കാവനം

കൊടുംകാട്ടിലെ പൂങ്കാവനം

പത്തനംതിട്ട ജില്ലയില്‍ പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ സമീപത്തായാണ് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സഹ്യപര്‍വ്വത നിരകളില്‍ 18 മലകളുടെ നടുവിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Saisumanth532

അല്പം ചരിത്രം

അല്പം ചരിത്രം

ശബരിമല ശാസ്താവിനെക്കുറിച്ചും ക്ഷേത്രത്തെക്കുറിച്ചും നിരവധി കഥകളാണ് പ്രചാരത്തിലുള്ളത്.അതില്‍ പന്തളം രാജാവുമായി ബന്ധപ്പെട്ടതാണ് ഏറ്റവും പ്രസിദ്ധം.കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളം രാജാവിന് നായാട്ടിന് പോയപ്പോള്‍ പമ്പാ തീരത്തുവെച്ച് കഴുത്തില്‍ മണി കെട്ടിയ ഒരു ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്രെ. മണികണ്ഠന്‍ എന്നു പേരിട്ട് രാജാവ് ആ കുഞ്ഞിനെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. സര്‍വ്വകലകളിലും മിടുക്കനായി വളര്‍ന്ന ആ കുഞ്ഞിനെ രാജാവായി വാഴിക്കാനായിരുന്നു രാജാവിന്റെ തീരുമാനം. എന്നാല്‍ ഇത് ഇഷ്ടപ്പെടാത്ത രാജ്ഞി മന്ത്രിയുമായി ചേര്‍ന്ന് ഇല്ലാത്ത അസുഖത്തിന്റെ പേരില്‍ പുലിപ്പാലു ശേഖരിക്കാന്‍ കുമാരനെ കാട്ടിലേക്കയച്ചു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി പുലിപ്പാലുമായി മണികണ്ഠന്‍ തിരികെയെത്തി. പിന്നീട് അയ്യപ്പന്‍ ദൈവമാണെന്ന് മനസ്സിലാക്കിയ രാജാവ് മണികണ്ഠന് ശബരിമലയില്‍ ക്ഷേത്രം നിര്‍മ്മിച്ച് നല്കുകയായിരുന്നുവത്രെ.

PC:Aruna

തത്വമസി

തത്വമസി

ഞാന്‍ നിന്നില്‍ തന്നെയുണ്ട് അഥവാ നീ തന്നെയാണ് ഈശ്വരന്‍ എന്നര്‍ഥം വരുന്ന തത്വമസി എന്ന വാക്യം ക്ഷേത്രത്തിനു മുന്നില്‍ എഴുതി വെച്ചിട്ടുണ്ട്.

PC:Abhilash Pattathil

18 പടികള്‍

18 പടികള്‍

അയ്യപ്പന്റെ ക്ഷേത്രം 18 മലകള്‍ക്ക് നടുവിലായാണ് സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം. ഇതിന്റെ പ്രതീകമാണത്രെ ഇവിടുത്തെ 18 പടികള്‍.

PC:Aruna

സ്ത്രീകള്‍ക്ക് പ്രവേശനമില്ല

സ്ത്രീകള്‍ക്ക് പ്രവേശനമില്ല

ബ്രഹ്മചാരി ഭാവത്തിലുള്ള അയ്യപ്പനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ 10 മുതല്‍ 50 വരെ വയസ്സുള്ള സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം നിഷിദ്ധമാണ്.

PC:Sailesh

അയ്യപ്പനും മാളികപ്പുറത്തമ്മയും

അയ്യപ്പനും മാളികപ്പുറത്തമ്മയും

ശബരിമലയില്‍ പതിനെട്ടുപടി കയറാനെത്തുന്ന പുരുഷന്‍മാരെ അയ്യപ്പന്‍ എന്നും സ്ത്രീകളെ മാളികപ്പുറത്തമ്മ എന്നുമാണ് വിളിക്കുന്നത്. ദൈവാംശം ഇവിടെ വ്രതമെടുത്ത് തൊഴാനെത്തുന്നവരില്‍ ഉള്ളതിനാലാണ് ഇങ്ങനെ വിളിക്കുന്നത്.

PC:AnjanaMenon

മകരവിളക്ക്

മകരവിളക്ക്

ശബരിമല ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ആഘോഷമാണ് മകരവിളക്ക്. മകരമാസം തുടങ്ങുന്ന മകരം ഒന്നിനാണ് ഇത് നടക്കുന്നത്.

PC:Challiyan

മകരജ്യോതി

മകരജ്യോതി

ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനം പൊന്നമ്പലമേട്ടിലാണെന്നാണ് വിശ്വാസം. ഇവിടുത്തെ ജ്യോതിമണ്ഡപത്തില്‍ വനദേവതമാര്‍ മകരസംക്രമദിവസം ദീപാരാധന നടത്തിയിരുന്നതാണ് മകരജ്യോതിയായി കണ്ടിരുന്നതെന്നും വിശ്വാസമുണ്ട്. ഇവിടത്തെ മലവേടന്മാരുടെ ആഘോഷവേളയില്‍ കത്തിച്ചിരുന്ന കര്‍പൂരമാണ് മകരജ്യോതി എന്നു പറയുന്നവരും ഉണ്ട്.
PC:Harhar2008

ഇടത്താവളങ്ങള്‍

ഇടത്താവളങ്ങള്‍


മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട ചില ക്ഷേത്രങ്ങളാണ് ശബരിമല ഇടത്താവളങ്ങളായി അറിയപ്പെടുന്നത്. പാലാ കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രം,വൈക്കം മഹാദേവ ക്ഷേത്രം,ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം,തിരുനക്കര മഹാദേവക്ഷേത്രം,
കൊടുങ്ങുര്‍ ദേവി ക്ഷേത്രം, വാഴൂര്‍, മണകാട്ടു ദേവി ക്ഷേത്രം, ചിറക്കടവ് മഹാദേവ ക്ഷേത്രം, നിലയ്ക്കല്‍ മഹാദേവ ക്ഷേത്രം, ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം, പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളാണ് ശബരില ഇടത്താവളങ്ങള്‍.

PC:Ranjithsiji

സുഹൃത്ത് വാവര്‍

സുഹൃത്ത് വാവര്‍

അയ്യപ്പന്റെ ഏറ്റവും അടുത്ത സുഹൃത്തായി അറിയപ്പെടുന്നത് വാവരാണ്. ഇന്നും ശബരിമലയില്‍ പോകുന്നവര്‍ വാവരുടെ പള്ളിയില്‍ കയറിയതിനു ശേഷം മാത്രമേ പോകു എന്നാണ് വിശ്വാസം. മതസൗഹാര്‍ദ്ദത്തിന്റെ ഉദാഹരണമായാണ് ഇതിനെ കാണുന്നത്.

PC:jay

എരുമേലിയിലെ വാവര്‍ പള്ളി

എരുമേലിയിലെ വാവര്‍ പള്ളി

എരുമേലിയിലാണ് വാവരുടെ പള്ളി സ്ഥിതി ചെയ്യുന്നത്. കുരുമുളകാണ് ഇവിടുത്തെ പ്രധാന വഴിപാട്.

PC:Dinesh Valke

പമ്പാതീരത്തെ ബുദ്ധമതാനുയായി

പമ്പാതീരത്തെ ബുദ്ധമതാനുയായി

മറ്റുചിലരുടെ അഭിപ്രായമനുസരിച്ച് പമ്പയുടെ തീരത്ത് താമസിച്ചിരുന്ന ബുദ്ധമതനായുയായി ആയിരുന്നുവത്രെ അയ്യപ്പന്‍. ശത്രുക്കളെ പേടിച്ച് രാജ്യം വിട്ടുപോയ പാണ്ഡ്യരാജാവിനെ രാജ്യം വീണ്ടെടുത്ത് തിരിച്ചുവരാന്‍ സഹായിച്ചത് അദ്ദേഹമാണത്രെ.

PC:Adarshjchandran

ലോകത്ത് ഏറ്റവുമധികം ആളുകളെത്തുന്ന തീര്‍ഥാടന കേന്ദ്രം

ലോകത്ത് ഏറ്റവുമധികം ആളുകളെത്തുന്ന തീര്‍ഥാടന കേന്ദ്രം

എല്ലാ വര്‍ഷവും പത്തു കോടിയിലധികം ആളുകള്‍ ശബരിമല സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഹജ്ജ് തീര്‍ഥാടനം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ എത്തിച്ചേരുന്നത് ശബരിമലയിലാണ്.

PC:ragesh ev

മാളികപ്പുറത്തമ്മ

മാളികപ്പുറത്തമ്മ

ശബരിമലയിലെ മുഖ്യക്ഷേത്രത്തിനു അടുത്തായാണ് മാളികപ്പുറത്തമ്മ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ടു നിലയുള്ള മാളികയുടെ പുറത്താണ് ദേവി കുടികൊള്ളുന്നത്. അതിനാലാണ് ദേവിക്ക് ഈ പേരു ലഭിക്കുന്നത്. ശാസ്താവിനോട് തുല്യപ്രാധാന്യമുള്ള ദേവിയായാണ് അമ്മയെ കണക്കാക്കുന്നത്.

PC:Praveenp

തിരുവാഭരണ ഘോഷയാത്ര

തിരുവാഭരണ ഘോഷയാത്ര

അയ്യപ്പന്റെ വളര്‍ത്തച്ചനായ പന്തളത്തു രാജാവ് അയ്യപ്പന് അണിയാനായി പണികഴിപ്പിച്ച ആഭരണങ്ങളാണ് തിരുവാഭരണം എന്നറിയപ്പെടുന്നത്. എല്ലാ വര്‍ഷവും ഇത് സൂക്ഷിച്ചിരിക്കുന്ന ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നും ശബരിമലയിലേക്ക് കൊണ്ടു പോകുന്നു. എല്ലാ വര്‍ഷവും ധനു 28ന് നടക്കുന്ന ഈ യാത്ര തിരുവാഭരണ ഘോഷയാത്ര എന്നാണ് അറിയപ്പെടുന്നത്.
കൊട്ടാരത്തില്‍ നിന്നും വലിയതമ്പുരാന്‍ നിര്‍ദ്ദേശിക്കുന്ന രാജപ്രതിനിധി തിരുവാഭരണത്തെ അനുഗമിക്കുന്നു. പന്തളത്തു തമ്പുരാന് അയ്യപ്പന്റെ അച്ഛന്റെ സ്ഥാനമായതിനാല്‍ അദ്ദേഹം നേരിട്ട് ശബരിമലയില്‍ എത്തിയാല്‍ ദൈവമായ അയ്യപ്പന്‍ എഴുന്നേറ്റ് വണങ്ങേണ്ടി വരും എന്നാണ് വിശ്വാസം. അതിനാല്‍ വലിയ തമ്പുരാന്‍ ആകുന്ന വ്യക്തി പിന്നീട് മല ചവിട്ടാറില്ല. അതിനാലാണ് പകരക്കാരനായി രാജപ്രതിനിധി തിരുവാഭരണത്തെ അനുഗമിക്കുന്നത്.
PC:Youtube

 ശബരിമല തീര്‍ഥാടനം

ശബരിമല തീര്‍ഥാടനം

കേരളത്തിലെ മറ്റു ക്ഷേത്രങ്ങളെപ്പോലെ ദിവസവും പൂജയോ നടതുറപ്പോ ഇല്ലാത്ത ഒരു ക്ഷേത്രമാണ് ശബരിമല ശര്‍മ്മശാസ്താ ക്ഷേത്രം. നവംബര്‍-ജിസെബര്‍ മാസങ്ങളിലെ മണ്ഡലക്കാലത്താണ് ഇവിടെ തീര്‍ഥാടകരുടെ ഒഴുക്കുള്ളത്. മണ്‍ലകാലത്തിലെ 41 ദിവസങ്ങളില്‍ കോടിക്കക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്.

PC:Avsnarayan