» »വരൂ...പോകാം...കാടുകയറാം പെണ്ണുങ്ങളേ...!!

വരൂ...പോകാം...കാടുകയറാം പെണ്ണുങ്ങളേ...!!

Written By:

കാട്ടിലൂടെ ഒരു യാത്രയ്ക്ക് പോയാലോ...ചോദ്യം കേൾക്കുമ്പോൾ തന്നെ ബാഗും തൂക്കി ഇറങ്ങാൻ റെഡി ആയി നിൽക്കുന്നവരാണ് നമ്മൾ. എന്നാൽ ഈ ചോദ്യവും കാടിനുള്ളിലെ രസങ്ങളും എല്ലാം ഇപ്പോഴും സ്ത്രീകൾക്ക് അന്യമാണ്. വളരെ കുറച്ച് സ്ത്രീകൾക്കു മാത്രമാണ് കാടിനുള്ളിലൂടെയുള്ള യാത്രയ്ക്കും താമസത്തിനും ഒക്കെ അവസരം ലഭിക്കുന്നത്.
സുരക്ഷിതത്വന്റെയും മറ്റും പേരിൽ കാട്ടിലൂടെയുള്ള യാത്രയും ട്രക്കിങ്ങും ജീപ്പ് സഫാരിയും ഒക്കെ മാറ്റി നിർത്തിയിരുന്ന സ്ത്രീകൾക്കായി വനം വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന പാക്കേജാണ് ഷീ തരുണി.
കൊല്ലം ജില്ലയിലെ ചെന്തുരുണി വന്യജീവി സങ്കേതത്തിൽ സ്ത്രീ യാത്രകർക്കു മാത്രമായി ഒരുക്കിയിരിക്കുന്ന ഷീ തരുണി പാക്കേജിന്റെ വിശേഷങ്ങൾ...

കാട്ടില്‍ പോകാം കടുവയെ കാണാം...

എവിടെയാണ് ചെന്തുരുണി വന്യജീവി സങ്കേതം?

എവിടെയാണ് ചെന്തുരുണി വന്യജീവി സങ്കേതം?

കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലാണ് ചെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ സംരക്ഷിത പ്രദേശമായ ഇവിടം അഗസ്ത്യമല ബയോസ്ഫിയർ റിസർവ്വിന്റെ കീഴിലാണ് സംരക്ഷിക്കപ്പെടുന്നത്. തെൻമലയാണ് ചെന്തുരുണി വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം. കല്ലടയാറ്റിൽ നിർമ്മിച്ചിരിക്കുന്ന തെന്മല അണക്കെട്ടിന്റെ ജല സംഭരണിയും സമീപപ്രദേശങ്ങളിലുള്ള വനങ്ങളും ചേർന്ന് 171 ച.കി.മീ വിസ്തീർണ്ണം ഉള്ളതാണ് ഈ വന്യജീവി സങ്കേതം 1984 ലാണ് നിലവിൽ വന്നത്.

PC:Jaseem Hamza

മരത്തിൻറെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം

മരത്തിൻറെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം

പേരിൽ തുടങ്ങുന്ന അപൂർവ്വതകളാണ് ചെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളത്. ചെന്തുരുണി അഥവാ ഗ്ലൂട്ടാ ട്രാവൻകോറിക്ക എന്നു പേരായ മരത്തിന്റെ സാന്നിധ്യം ഇവിടെ ധാരാളമായി കാണുന്നതിനാലാണ് ഈ സ്ഥലത്തിന് ഈ പേരു ലഭിച്ചത്.
കട്ടിയേറിയ തോലുള്ള ഈ മരത്തിൽ നിന്നും ചുവന്ന കറ വരും. അങ്ങനെ ചുവന്ന കറ വരുന്നതിനാലാണ് ഈ മരം ചെന്തുരുണി എന്നറിയപ്പെടുന്നത്. വളർച്ചയെത്തുമ്പോൾ 35 മീറ്ററോളും ഉയരം വയ്ക്കുന്ന വലിയ മരം കൂടിയാണിത്.

PC:Vinayaraj

ഷീ തരുണി

ഷീ തരുണി

ചെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിൽ സ്ത്രീകൾക്കായി മാത്രം നടത്തുന്ന പ്രത്യേക യാത്രാ പാക്കേജാണ് ഷീ തരുണി. ട്രക്കിങ്ങ്, ബോട്ടിങ്, കാടിനുള്ളിലെ താമസം, ഭക്ഷണം എന്നിവയെല്ലാമാണ് ഈ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉച്ചകഴിഞ്ഞ് 3.30 മുതൽ പിറ്റേദിവസം ഉച്ച വരെയാണ് പാക്കേജിന്റെ സമയം.
3.30 ന് കാടിനുള്ളിലൂടെ നടത്തുന്ന ജീപ്പ് ട്രക്കിങ്ങാണ് പാക്കേജിലെ ആദ്യ ഇനം. ട്രക്കിങ്ങ് കഴിഞ്ഞാൽ പിന്നെ നേരെ പോവുക ബോട്ടിങ്ങിനാണ്. അത് കഴിഞ്ഞ് രാത്രി കാടിനുള്ളിലെ വീട്ടിൽ താമസം. പിറ്റേ ദിവസം ഉച്ച വരെയാണ് പാക്കേജ്

PC:Mohan K

എല്ലാം സ്ത്രീകൾ

എല്ലാം സ്ത്രീകൾ

സ്ത്രീകൾക്കു വേണ്ടി സ്ത്രീകൾ നടത്തുന്ന ഒരു ട്രക്കിങ്ങ് പാക്കേജ് എന്നൊരു പ്രത്യേകതയും ഇതിനുണ്ട്. ഷീ തരുണി പാക്കേജിന്റെ ഭാഗമായി എത്തുന്ന ആളുകൾക്ക് ഭക്ഷണം പാചകം ചെയ്തു നല്കുന്നതു മുതൽ ഫോറസ്റ്റ് ഗൈഡായും ബീറ്റ് ഫോറസ്റ്റ് ഓഫീസറായും ട്രക്കിങ് ഗൈഡായും വരെ പ്രവർത്തിക്കുന്നത് സ്ത്രീകളായിരിക്കും.

കരുതലോടെ കാനനയാത്രകള്‍

PC: keralatourism

നിരക്ക്

നിരക്ക്

7500 രൂപയാണ് രണ്ടു പേരടങ്ങുന്ന ടീമിന്റെ ചാർജ്. മാത്രമല്ല, 2000, 5000 രൂപ വീതം മണിക്കൂർ അനുസരിച്ചും സന്ദർശകരുടെ എണ്ണം അനുസരിച്ചും വേറെയും പാക്കേജുകളുണ്ട്. ജീപ്പ് ട്രക്കിങ്ങിൽ മാത്രം താല്പര്യമുള്ളവർക്കായി വേറെ പാക്കേജും വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. പത്തു പേരടങ്ങുന്ന ഒരു ഗ്രൂപ്പിൽ ഒരാൾക്ക് 500 രൂപ വീതം അടച്ചാൽ ജീപ്പ് ട്രക്കിങ് നടത്താം.

PC: Akhilan

തെന്മല

തെന്മല

ഇക്കോ ടൂറിസം രംഗത്ത് കേരളത്തിനു എടുത്തു പറയുവാൻ പറ്റിയ ഇചമാണ് കൊല്ലം ജില്ലയിലെ തെന്മല. തേന്മല എന്നായിരുന്നു ഇവിടം പണ്ടുകാലത്ത് അറിയപ്പെട്ടിരുന്നത്. പിന്നീട് അതിൽ നിന്നുമാണ് തെന്മല എന്നു പേരുണ്ടാവുന്നത്. കാട്ടുതേൻ നന്നായി ലഭിച്ചിരുന്ന സ്ഥലമായതിനാലാണ് തേൻമല എന്നു വിളിക്കപ്പെട്ടതെന്നാണ് കരുതുന്നത്.
ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതിയായ തെൻമലയിലെ പ്രധാന ആകർഷണങ്ങൾ എന്നു പറയുന്നത് പ്രകൃതി സൗന്ദര്യവും സാഹസികതയുമാണ്. ട്രക്കിങ്, മലകയറ്റം തുടങ്ങിയവയാണ് സാഹസികർക്ക് ഇവിടെ പരീക്ഷിക്കാവുന്നവ.

PC:REPhotography06

ചെന്തുരുണിയിലെത്താൻ

ചെന്തുരുണിയിലെത്താൻ

കൊല്ലത്തു നിന്നും 66 കിലോമീറ്റർ അകലെയാണ് ചെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ ചെങ്കോട്ടയിലാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ചെന്തുരുണിയിൽ നിന്നും 15 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...