» »കേരളത്തിലെ ആദ്യ ലോട്ടറി ഉപയോഗിച്ച് പണിത തമിഴ്‌നാട്ടിലെ ക്ഷേത്രം!!

കേരളത്തിലെ ആദ്യ ലോട്ടറി ഉപയോഗിച്ച് പണിത തമിഴ്‌നാട്ടിലെ ക്ഷേത്രം!!

Written By: Elizabath

ആദ്യമായി കേരളത്തില്‍ ലോട്ടറി നറുക്കെടുപ്പ് നടത്തിയത് ഒരു ക്ഷേത്രത്തിന്റെ ഗോപുരം നിര്‍മ്മിക്കാനായിരുന്നു എന്നു കേട്ടിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ അത്ഭുതവും അമ്പരപ്പും തോന്നുന്നത് സ്വാഭാവീകമാണ്.
1874ല്‍ തിരുവിതാംകൂര്‍ രാജ്യമായിരുന്ന സമയത്ത് ആയില്യം തിരുന്നാള്‍ മഹാരാജാവിന്റെ കാലത്താണ് ഇപ്പോള്‍ തമിഴ്‌നാട്ടിലുള്ള ഒരു ക്ഷേത്രത്തിന്റെ ഗോപുര നിര്‍മ്മാണത്തിനു വേണ്ടി ലോട്ടറി വില്പന നടത്തിയത്.
കേരളത്തിന്റെ ചരിത്രത്തിലും തമിഴ്‌നാടിന്റെ ചരിത്രത്തിലും ഒരുപോലെ പ്രശസ്തമായ ശുചീന്ദ്രം സ്ഥാനുമലയന്‍ പെരുമാള്‍ ക്ഷേത്രത്തെക്കുറിച്ചറിയാം.

കന്യാകുമാരിയിലെ പഴക്കമേറിയ ക്ഷേത്രം

കന്യാകുമാരിയിലെ പഴക്കമേറിയ ക്ഷേത്രം

ദക്ഷിണേന്ത്യയില്‍ തന്നെ ഏറെ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് കന്യാകുമാരിക്ക് സമീപമുള്ള ശുചീന്ദ്രത്തെ സ്ഥാനുമലയ പെരുമാള്‍ ക്ഷേത്രം.

PC:Vinayaraj

ത്രിമൂര്‍ത്തികള്‍ക്കു സമര്‍പ്പിക്കപ്പെട്ടയിടം

ത്രിമൂര്‍ത്തികള്‍ക്കു സമര്‍പ്പിക്കപ്പെട്ടയിടം

ശൈവഭക്തര്‍ക്കും വൈഷ്ണവ ഭക്തര്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ് ഈ ക്ഷേത്രം. സ്ഥാനുമലയ എന്ന വാക്കിനര്‍ഥം ത്രിമൂര്‍ത്തികള്‍ എന്നാണ്.സ്ഥാനു എന്നാല്‍ ശിവനും മാല്‍ എന്നാല്‍ വിഷ്ണുവും അയന്‍ എന്നാല്‍ ബ്രഹ്മാവ് എന്നുമാണ് അര്‍ഥം.

PC:Vinayaraj

ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കം

ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കം

ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കം ഉള്ളതായിരുന്നു ഇവിടെ ഉണ്ടായിരുന്ന ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്. പിന്നീട് പതിനെട്ടാം നൂറ്റാണ്ടില്‍ ഈ ക്ഷേത്രം പുതുക്കിപ്പണിയുകയാണുണ്ടായത്. വാസ്തുവിദ്യയുടെയും നിര്‍മ്മാണ കലയുടെയും ഉത്തമമായ മാതൃകയാണ് ഈ ക്ഷേത്രത്തിന്റെയും ഗോപുരത്തിന്റെയും നിര്‍മ്മാണ രീതി.

PC:Vishakrs

ക്ഷേത്രത്തിന്റെ ഐതിഹ്യം

ക്ഷേത്രത്തിന്റെ ഐതിഹ്യം

ക്ഷേത്രത്തിന്റെ ഐതിഹ്യമെന്ന പേരില്‍ ധാരാളം കഥകള്‍ പ്രചാരത്തിലുണ്ടെങ്കിലും അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അത്രി മഹര്‍ഷിയുടെ ഭാര്യ അനസൂയയുടെ പാതിവ്രത്യവുമായി ബന്ധപ്പെട്ട കഥ.
അത്രി മഹര്‍ഷിയുടെ വാസസ്ഥലമായിരുന്നുവത്രെ ഈ സ്ഥലം. ഒരിക്കല്‍ ഇവിടെ മഴ പെയ്യാത്തതിനാല്‍ ഇന്ദ്രനെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനായി ഹിമാലയത്തിലേക്കു പോയി. മഹര്‍ഷി പോകും മുന്‍പ് അദ്ദേഹത്തിന്റെ കാല്‍ കഴുകിയെ വെള്ളമെടുത്ത് ഭാര്യ അനസൂയ സൂക്ഷിച്ചുവെച്ചു. ഭര്‍ത്താവിന്റെ അഭാവത്തില്‍ തനിക്ക് ശക്തിക്കായാണ് അവര്‍ അങ്ങനെ ചെയ്തത്. അനസൂയയുടെ പാതിവ്രതം പരിശോധിക്കാനായി ത്രിമൂര്‍ത്തികളുടെ ഭാര്യമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാരെ അനസൂയയുടെ പക്കലേക്കയച്ചു. സന്യാസിമാരുടെ വേഷത്തിലെത്തിയ ഇവര്‍ അനസൂയടോയ് ഭിക്ഷ ചോദിച്ചു. ഭികഷുമായി വന്നപ്പോള്‍ നഗ്നയായി വേണം ഭിക്ഷ നല്കാന്‍ എന്ന് അവര്‍ ആവശ്യപ്പെട്ടു. അമ്പരന്നു പോയ അനസൂയ താന്‍ സൂക്ഷിച്ചിരുന്ന ഭര്‍ത്താവിന്റെ പാദപൂജ ചെയ്ത വെള്ളത്തില്‍ നോക്കി പ്രാര്‍ഥിക്കുകയും ഉടനടി ത്രിമൂര്‍ത്തികള്‍ കൈക്കുഞ്ഞുങ്ങളായി മാറുകയും ചെയ്തു.
പിന്നീട് അനസൂയ വിവസ്ത്രയായി ആ കൈക്കുഞ്ഞുങ്ങളെ പരിചരിച്ചു. പിന്നീട് അവിടെയെത്തിയ ത്രിമൂര്‍ത്തികളുടെ ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരെ തിരികെ നല്കണമെന്ന് ആവശ്യപ്പെടുകയും അനസൂയ തിരികെ നല്കുകയും ചെയ്തു എന്നാണ് വിശ്വാസം. അതിനാല്‍ ഇവിടെ ത്രിമൂര്‍ത്തികളുടെ സാന്നിധ്യം ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.

PC:Ssriram mt

134 അടി ഉയരമുള്ള ഗോപുരം

134 അടി ഉയരമുള്ള ഗോപുരം

134 അടി ഉയരത്തില്‍ ചുവര്‍ചിത്രങ്ങളും ശില്പങ്ങളും കൊണ്ട് നിറഞ്ഞ ക്ഷേത്രത്തിന്‍രെ പ്രവേശന ഗോപുരം വെളുത്ത കല്ലുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

PC:Vinayaraj

25 അടി ഉയരമുള്ള വാതില്‍

25 അടി ഉയരമുള്ള വാതില്‍

134 അടി ഉയരമുള്ള ഗോപുരത്തിന്റെ 25 അടി ഉയരമുള്ള വാതില്‍ മറ്റൊരു ആകര്‍ഷണമാണ്. ഇതിലും നിറയെ കൊത്തുപണികള്‍ കാണാന്‍ സാധിക്കും.

PC:Ssriram mt

കേരള ലോട്ടറി പണം ഉപയോഗിച്ച് പണിത ഗോപുരം

കേരള ലോട്ടറി പണം ഉപയോഗിച്ച് പണിത ഗോപുരം

ക്ഷേത്രഗോപുരത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ രസകരമായിട്ടുള്ള പല കാര്യങ്ങളും കാണാം. അതിലൊന്നാണ് കേരള ലോട്ടറി ഉപയോഗിച്ച് ഗോപുര നിര്‍മ്മാണത്തിന് പണം കണ്ടെത്തിയ ചരിത്രം.
1874ല്‍ ശുചീന്ദ്രം ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു പണം കണ്ടെത്താനായിട്ടാണ് അന്നത്തെ തിരുവിതാകൂറില്‍ ആദ്യ ലോട്ടറി നറുക്കെടുപ്പ് നടത്തിയത്.

PC:Sugeesh

ഗോപുര നിര്‍മ്മാണത്തിന് നാല്പതിനായിരം രൂപ

ഗോപുര നിര്‍മ്മാണത്തിന് നാല്പതിനായിരം രൂപ

ക്ഷേത്രത്തിന്റെ ഗോപുര നിര്‍മ്മാണത്തിനായി നാല്പതിനായിരം രൂപ
സമാഹരിക്കാനാണ് നറുക്കെടുപ്പ് നടത്തിയത്. ആയില്യം തിരുന്നാള്‍ മഹാരാജാവിന്റെ കാലത്താണ് നറുക്കെടുപ്പ് നടത്തുന്നത്.
പതിനായിരം രൂപയായിരുന്നു സമ്മാനത്തുക. ഇതിനായി ഒരു രൂപയുടെ അമ്പതിനായിരം ടിക്കറ്റുകളാണ് തിരുവതാംകൂറില്‍ വിറ്റത്. പതിനായിരം സമ്മാനവും നല്‍കിക്കഴിഞ്ഞപ്പോള്‍ 40000 രൂപ ഗോപുര നിര്‍മ്മാണത്തിനായി കണ്ടെത്തിയിരുന്നു.

PC:Sbgoplek

ശില്പഭംഗിയാര്‍ന്ന മണ്ഡപങ്ങള്‍

ശില്പഭംഗിയാര്‍ന്ന മണ്ഡപങ്ങള്‍

ശില്പഭംഗിയുള്ള മണ്ഡപങ്ങളാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. ക്ഷേത്രത്തിനുള്ളിലെ ഒറ്റക്കല്‍ മണ്ഡപങ്ങളും സപ്തസ്വരങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുന്ന മണ്ഡപങ്ങളുമൊക്കെ ഇവിടെ എത്തുന്നവര്‍ക്ക് പുതിയൊരു അനുഭവമാണ് നല്കുന്നത്.

PC:Ssriram mt

18 അടി ഉയരമുള്ള ഹനുമാന്‍ പ്രതിഷ്ഠ

18 അടി ഉയരമുള്ള ഹനുമാന്‍ പ്രതിഷ്ഠ

18 അടി ഉയരത്തിലുള്ള ഹനുമാന്‍ പ്രതിഷ്ഠ ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. കൂടാതെ ഇവിടുത്തെ പ്രധാന വഴിപാടുകളിലൊന്ന് ഹനുമാന് വടമാല ചാര്‍ത്തുക എന്നതാണ്.

PC: Official site

വിനായകി പ്രതിഷ്ഠ

വിനായകി പ്രതിഷ്ഠ

ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ ഏറെ അപൂബര്‍വ്വമായൊരു പ്രതിഷ്ഠയും ശുചീന്ദ്രം സ്ഥാനുമല്യന്‍ ക്ഷേത്രത്തിലുണ്ട്. ആനയുടെ തലയുള്ള ദേവിയാണ് വിനായകി എന്ന പേരില്‍ ഇവിടെ ആരാധിക്കപ്പെടുന്നത്. ഗണേശന്റെ സ്ത്രീരൂപമായ വിനായകിയെ ഗജനാനി എന്നും പറയുന്നു.

PC: Official Site

ഇന്ത്യയിലെ ഏറ്റവും വലിയ നന്ദിപ്രതിമകളിലൊന്ന്

ഇന്ത്യയിലെ ഏറ്റവും വലിയ നന്ദിപ്രതിമകളിലൊന്ന്

ഇന്ത്യയില്‍ ഇന്ന് കാണുന്ന ഏറ്റവും വലിയ നന്ദി പ്രതിമകളിലൊന്ന് ഈ ക്ഷേത്രത്തിലേതാണ്. 13 അടി ഉയരവും 12 അടി നീളവും 10 അടി വീതിയുമാണ് ഇതിനുള്ളത്.

ക്ഷേത്രസമയം

ക്ഷേത്രസമയം

വിശ്വാസികളേക്കാളുപരി ചരിത്രത്തിലും വാസ്തുവിദ്യയിലും താല്പര്യമുള്ളവരാണ് ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്. രാവിലെ 7.30 മുതല്‍ വാകിട്ട് 7.30 വരെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന സമയം.

PC:Vinayaraj

ഉത്സവങ്ങള്‍

ഉത്സവങ്ങള്‍

മാര്‍കഴി, ചിത്തിര എന്നീ പേരുകളിലുള്ള രണ്ട് ഉത്സവങ്ങളാണ് ക്ഷേത്രത്തില്‍ പ്രധാനമായും ഉള്ളത്.
ഡിസംബര്‍ അല്ലെങ്കില്‍ ജനുവരി മാസത്തിലാണ് ഒന്‍പത് ദിവസത്തെ മാര്‍കഴി ഉത്സവം നടക്കുക. ഏപ്രില്‍ അല്ലെങ്കില്‍ മെയ് മാസത്തിലാണ് ചിത്തിര ഉത്സവം നടക്കുക.

PC:Ganesan

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തമിഴ്‌നാട്ടിലെ കന്യാകുമാരിക്കും നാഗര്‍കോവിലിനും ഇടയിലായാണ് ശുചീന്ദ്ര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കന്യാകുമാരിയില്‍ നിന്നും 14 കിലോമീറ്ററും നാഗര്‍കോവിലില്‍ നിന്ന് 7 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ളത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...