Search
  • Follow NativePlanet
Share
» »നായകള്‍ക്കു മാത്രമായി ഒരു മ്യൂസിയം, കാണുവാന്‍ ലൈബ്രറിയും കലകളും!!

നായകള്‍ക്കു മാത്രമായി ഒരു മ്യൂസിയം, കാണുവാന്‍ ലൈബ്രറിയും കലകളും!!

മനുഷ്യനും നായയുമായുള്ള അഭേദ്യ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മനുഷ്യന്‍ വേട്ടയാടി ന‌‌ടന്ന കാലം മുതല്‍ മനുഷ്യനൊപ്പം നായ്ക്കളുമുണ്ടായിരുന്നു,ഒരു പക്ഷേ, ചിലപ്പോഴൊക്കെ മനുഷ്യരേക്കാള്‍ മനുഷ്യനെ മനസ്സിലാക്കുന്നതു പോലും നായ്ക്കളാണെന്നു ചിലര്‍ പറയാറുണ്ട്. അനുകമ്പയും സ്നേഹവും മനുഷ്യരേക്കാളേറെ പ്രകടിപ്പിക്കുന്ന നായ്ക്കളുടെ വീഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലാകുന്നതിനു പിന്നിലും വേറൊന്നുമല്ല.

കഴിഞ്ഞ ദിവസം ഇടുക്കി പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടിലില്‍ കാണാതായ തന്റെ കൂട്ടുകാരി ധനുഷ്കയെ തിരഞ്ഞ് നടന്ന കുവിയെന്ന നായയും ഇതേ സ്നേഹം തന്നെയാണ് നമ്മെ ഓര്‍മ്മിപ്പിച്ചത്

ഇത്രയും സ്നേഹം കാണിക്കുന്ന നായ്ക്കളെ എങ്ങനെയാണ് തിരികെ സ്നേഹിക്കാതിരിക്കുക? തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എന്നും കൂടെ നില്‍ക്കുന്ന നായ്ക്കള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന മ്യൂസിയത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അമേപിക്കയിലെ ന്യൂ യോര്‍ക്കിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. നായകളെ സ്നേഹിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട മ്യൂസിയത്തിന്‍റെ വിശേഷങ്ങളിലേക്ക്!!

എകെസി മ്യൂസിയം ഓഫ് ദ ഡോഗ്സ്

എകെസി മ്യൂസിയം ഓഫ് ദ ഡോഗ്സ്

അമേരിക്കന്‍ കെന്നല്‍ ക്ലബ് മ്യൂസിയം ഓഫ് ദ ഡോഗ്സ് എന്നാണ് എകെസി മ്യൂസിയം ഓഫ് ദ ഡോഗ്സിന്റെ യഥാര്‍ത്ഥ പേര്. പൂര്‍ണ്ണമായും നായ്ക്കള്‍ക്കു വേണ്ടി മാത്രമായാണ് ഈ മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം വേറെയുമുണ്ടെങ്കിലും ഏറ്റവും പ്രശസ്തം. എകെസി തന്നെയാണ്. അതിനുമുണ്ട് കാരണം

ചിത്രങ്ങള്‍ മുതല്‍ പുസ്തകങ്ങള്‍ വരെ‌

ചിത്രങ്ങള്‍ മുതല്‍ പുസ്തകങ്ങള്‍ വരെ‌

1982 ല്‍ ന്യൂയോര്‍ക്കിലെ നഗര പ്രാന്ത പ്രദേശത്തായിരുന്നു മ്യൂസിയത്തിന്റെ ആരംഭം. പിന്നീട് മാന്‍ഹട്ടനിലെ പാര്‍ക് അവന്യൂവില്‍ ഇന്നു കാണുന്ന രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പുസ്കങ്ങളും എഴുത്തുകളും ശില്പങ്ങങ്ങളും അങ്ങനെ നായകളെക്കുറിച്ചുള്ള എന്തും ഇവിടെ കാണാം.

കാല്‍പാദം മുതല്‍ വണ്ടി വരെ

കാല്‍പാദം മുതല്‍ വണ്ടി വരെ

ചരിത്രാതീത കാലത്തു തന്നെ നായ്ക്കള്‍ മനുഷ്യരുടെ ഒപ്പമുണ്ടായിരുന്നു എന്നു കാണിക്കുന്ന പലതും ഇവിടെ കാണാം. റോമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് കളിമണ്ണില്‍ നിര്‍മ്മിക്കപ്പെട്ട നായയുടെ കാല്‍പാദത്തിന്റെ രൂപവും വിക്ടോറിയന്‍ കാലഘ‌‌ട്ടത്തിലെ നായ്ക്കള്‍ വലിക്കുന്ന വണ്ടിയുടെ രൂപവുമെല്ലാം ഇവിടെ കാണാം.

മനുഷ്യനും നായയും ‌

മനുഷ്യനും നായയും ‌

മനുഷ്യരും നായയും തമ്മിലുള്ള ബന്ധം ഇത്രയും മനോഹരമായി കാണിക്കുന്ന വേറൊരിടം ഇല്ല എന്നു തന്നെ പറയാം, അത്രയും ഭംഗിയിലാണ് ഇവിടെ എല്ലാം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ചരിത്രാതീത കാലം മുതല്‍ തന്നെ മനുഷ്യന് നായകളുമായുള്ള ബന്ധം തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവിടെ കാണിച്ചിരിക്കുന്നത്.

200 ഓളം ബ്രീഡുകളെക്കുറിച്ച് ശാസ്ത്രീയമായ എല്ലാ വിവരങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ചുവരുകളില്‍

ചുവരുകളില്‍

മ്യൂസിയത്തിന്‍റെ ചുവരുകളില്‍ നായകളുടെ ജീവനുള്ള പോലെ തോന്നിപ്പിക്കുന്ന പ്രതിമകളും ശില്പങ്ങളും ധാരാളമായുണ്ട്. മുന്‍ യുഎസ് പ്രസിഡന്റായിരുന്ന ജോര്‍ജ് എച്ച് ഡ ഡബ്ലൂ ബുഷിന്‍റെ പ്രിയപ്പെട്ട നായയായിരുന്ന മില്ലി ബുഷിന്റെ ഫോട്ടോ അതിലൊന്നാണ്.

42,000 ല്‍ അധികം പുസ്തകങ്ങള്‍

42,000 ല്‍ അധികം പുസ്തകങ്ങള്‍

മ്യൂസിയത്തിന്‍റെ ഒരു ഭാഗം അമേരിക്കന്‍ കെന്നല്‍ ക്ലബ് ടിവിയുടെ സ്റ്റുഡിയോ ആയാണ് പ്രവര്‍ത്തിക്കുന്നത്. നായകളെക്കുറിച്ചുള്ള പുസ്തകങ്ങളുടെ അപൂര്‍വ്വ ശേഖരം തന്നെ ഇവിടെയുണ്ട്. ഏകദേശം 42,000 ല്‍ അധികം പുസ്തകങ്ങളാണ് മ്യൂസിയത്തിന്‍റെ പിന്‍ഭാഗത്തെ ലൈബ്രറിയില്‍ സൂക്ഷിക്കുന്നത്.

ചിത്രങ്ങള്‍ക്കു കടപ്പാ‌ട്- Museum of the Dog FaceBook Page

കയറിപ്പോകുവാന്‍ 1024 വഴികള്‍, തിരിച്ചിറങ്ങുവാന്‍ രണ്ടെണ്ണം മാത്രം, വിചിത്രമാണ് ഈ നിര്‍മ്മിതി

കുട്ടിത്തമുള്ള കൂര്‍ഗ് മുതല്‍ സിംഹങ്ങളുടെ ദേശീയോദ്യാനം വരെ...കുട്ടിയാത്രയ്ക്ക് ഈ ഇടങ്ങള്‍

കൊവിഡ് വന്നാലും പേടിക്കേണ്ട, സഞ്ചാരികള്‍ക്ക് ഇവി‌ടെ സൗജന്യ ഇന്‍ഷുറന്‍സ്

Read more about: museum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X