Search
  • Follow NativePlanet
Share
» »അക്ബറിന്റെ അലഹബാദ് ഇനിമുതൽ യോഗയുടെ പ്രയാഗ്രാജ്

അക്ബറിന്റെ അലഹബാദ് ഇനിമുതൽ യോഗയുടെ പ്രയാഗ്രാജ്

വിവിധ രാജവംശങ്ങളിലുടെ കൈമറിഞ്ഞ് ബ്രിട്ടീഷുകാരിലെത്തി പിന്നീട് സ്വാതന്ത്ര്യ സമരത്തിന് നിറം പകർന്ന അലഹബാദ് ഇനി മുതൽ അറിയപ്പെടുക പ്രയാഗ് രാജ് എന്നായിരിക്കുമെന്ന മാറ്റം വന്നിട്ട് അധിക ദിവസങ്ങളായില്ല. പേരിനു മാറ്റം സംഭവിച്ചുവെങ്കിലും ചരിത്രത്തിന് എന്നും ഇവിടം അലഹബാദായിരിക്കും. പുരാണങ്ങളിൽ തുടങ്ങി ഇന്ത്യയുടെ ഇന്നത്തെ ചരിത്രം വരെ എത്തി നിൽക്കുന്ന പ്രയാഗ്രാജ് എന്ന അലഹബാദിന്റെ വിശേഷങ്ങള്‍

പ്രയാഗ്...അലഹബാദ്..പിന്നെ പ്രയാഗ് രാജ്

പ്രയാഗ്...അലഹബാദ്..പിന്നെ പ്രയാഗ് രാജ്

പേരിലെ മാറ്റം അലഹബാദിന് അത്ര വലിയ പുതുമയൊന്നുമല്ല. പുരാണങ്ങളിൽ ഒക്കെയും പ്രയാഗ് ആയിരുന്നു ഇവിടം. പിന്നീട് മുഗൾ രാജവംശം ഇവിടെ അധികാരത്തിൽ വന്നപ്പോഴാണ് അക്ബർ ചക്രവർത്തി പ്രയാഗ് മാറ്റി ഇവിടം അലഹബാദാക്കുന്നത്. പിന്നീട് ഇപ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രയാഗ് രാജ് എന്നാക്കി മാറ്റുകയായിരുന്നു.

പുരാണങ്ങളിലെ പുണ്യനാട്

പുരാണങ്ങളിലെ പുണ്യനാട്

ഹൈന്ദവ പുരാണവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഇടമാണ് പ്രയാഗ്. പുണ്യനദികളായ ഗംഗയുടെയും യമുനയുടെയും സംഗമഭൂമിയും ലോകത്തിലെ ഏറ്റവും ഫലഭൂയിഷ്ഠമായ ഭൂമിയും ഋഗ്വേദത്തിന്റെ നാടും ഒക്കെയാണ് പുരാണങ്ങളിലെ പ്രയാഗ്.

 തീർഥാടകരുടെ പുണ്യസ്ഥാനം

തീർഥാടകരുടെ പുണ്യസ്ഥാനം

ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് പ്രയാഗ്. സരസ്വതി നദിയുടെ സംഗമ കേന്ദ്രം കൂടിയാണ് ഇവിടം.

PC:Lokankara

അമൃത് വീണയിടം

അമൃത് വീണയിടം

അമരത്വം നല്കുന്ന അമൃതുമായി ബന്ധപ്പെട്ടതാണ് പ്രയാഗിനെക്കുറിച്ചുള്ള ആദ്യ കഥകളിലൊന്ന്. പാലാഴി മഥനത്തിന്റെ ഇടയിൽ അമൃത് ഉയർന്നു വന്നപ്പോൾ അസുരൻമാർക്ക് അത് നല്കുവാൻ ദേവഗണങ്ങള്‍ വിസമ്മതിക്കുകയുണ്ടായി. അങ്ങനെ അമൃത് അവർക്കു കിട്ടാതിരിക്കുവാൻ ഗരുഡൻ അതുകൊണ്ട് പറന്നുയർന്നു. എന്നാൽ പറക്കുന്നതിനിടയിൽ കുടം തുളുമ്പുകയും നാലു തുള്ളികൾ നാലിടങ്ങളിലായി പതിക്കുകയും ചെയ്തു. അലഹബാദ് അഥവാ പ്രയാഗ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവയാണ് ആ സ്ഥലങ്ങള്‍. ഇതിന്റെ സ്മരണയ്ക്കായി ആറു വർഷത്തിലൊരിക്കൽ അലഹബാദിലും ഹരിദ്വാറിലും അർദ്ധകുംഭ മേള നടത്തുന്നു.

PC:Unknown

ഇന്ത്യയിലെ ഏറ്റവും പഴയ നഗരം

ഇന്ത്യയിലെ ഏറ്റവും പഴയ നഗരം

ഇന്ത്യയിൽ ആദ്യം ജനവാസം തുടങ്ങിയ നാടുകളിലൊന്നായാണ് പ്രയാഗ് അറിയപ്പെടുന്നത്.

PC:Abhijeet Vardhan

ആനന്ദ് ഭവന്‍

ആനന്ദ് ഭവന്‍

അലഹബാദിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളിലൊന്നാണ് ആനന്ദ് ഭവൻ. മോട്ടിലാൽ നെഹ്റു നിർമ്മിച്ച ഈ കെട്ടിടം നെഹ്റു കുടുംബവുമായി ബന്ധപ്പെട്ടസ്മാരകമാണ്. കാലങ്ങളോളം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഓഫീസായും പ്രവർത്തിച്ചിരുന്നു.

PC:Balasub

അലഹബാദ് പബ്ലിക് ലൈബ്രറി

അലഹബാദ് പബ്ലിക് ലൈബ്രറി

അലഹബാദിലെ ആൽഫ്രഡ് പാർക്കിനുള്ളല്‍ സ്ഥിതി ചെയ്യുന്ന അലഹബാദ് പബ്ലിക് ലൈബ്രറി ഉത്തർ പ്രദേശിലെ ഏറ്റവും വലിയ ഗ്രന്ഥാലയങ്ങളിലൊന്നാണ്. ത്രോൺഹിൽ മേയീൻ മെമ്മോറിയൽ എന്നും ഇത് അറിയപ്പെടുന്നു. 1864 ൽ നിർമ്മിക്കപ്പെട്ട ഇത് സ്കോടിഷ് ബരോനിയൽ വാസ്തുവിദ്യയ്കക് മികച്ച ഉദാഹരണമാണ്.

കുറച്ച് മുന്നോട്ട് നീങ്ങിയാൽ അങ്ങ് പാക്കിസ്ഥാനിൽ എത്തും...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾ

2500 വർഷം പഴക്കമുള്ള കീഴടിയെ ഇന്നും ഭയപ്പെടുന്നതാര്?

ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!

PC:Dananuj

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more