Search
  • Follow NativePlanet
Share
» »കെട്ടുവഞ്ചികൾ പിറവിയെടുക്കുന്ന ആലുംകടവ്

കെട്ടുവഞ്ചികൾ പിറവിയെടുക്കുന്ന ആലുംകടവ്

By Elizabath Joseph

തടിയുടെയും ചകിരിക്കയറിന്റെയും നേർത്ത ഗന്ധത്തോടെ സഞ്ചാരികളെ സ്വാഗതം ചെയ്യുമ്പോഴും ഷ്ടമുടി കായലിന്റെ അതേ ആലസ്യമാണ് ആലുംകടവിനും കാണാൻ സാധിക്കുക. കായലിന്റെ ഓളത്തിനു മീതെ ഒന്നും ബാധിക്കാതെ നീങ്ങുന്ന കെട്ടുവള്ളങ്ങൾ കാണുമ്പോളും അസാധാരണമായി ഒന്നും തോന്നില്ല.

അഷ്ടമുടിയുടെ തീരത്ത് തികച്ചും ഒരു സാധാരണ സ്ഥലം എന്ന് സ‍ഞ്ചാരികൾ പലരും തെറ്റിദ്ധരിക്കുമെങ്കിലും കേരളത്തിലെ കായലുകളെ ത്രസിപ്പിക്കുന്ന കെട്ടുവള്ളങ്ങൾ പിറവിയെടുക്കുന്ന ഇടമെന്ന് കുറച്ചു കഴിഞ്ഞേ മനസ്സിലാകൂ. ഒരു കാലത്ത് വള്ളം നിർമ്മാണത്തിൽ പേരു കേട്ടിരുന്ന ആലുംകടവ് ഇപ്പോൾ അറിയപ്പെടുന്നത് കെട്ടുവള്ളങ്ങളുടെ ഈറ്റില്ലമായാണ്. ആലുംകടവിന്റെ വിശേഷങ്ങൾ....

എവിടെയാണിത് ?

എവിടെയാണിത് ?

കൊല്ലം നഗരത്തിൽ നിന്നും 25 കിലോമീറ്റർ അകലെ കൊല്ലം-ആലപ്പുഴ ദേശീയ ജലപാതയ്ക്കരുകിലാണ് ആലുംകടവ് സ്ഥിതി ചെയ്യുന്നത്. അഷ്ടമുടി കായലിനോട് ചേർന്നുള്ള ഒരു തീരദേശ ഗ്രാമമാണിത്.

കെട്ടുവള്ളങ്ങൾ പിറവിയെടുക്കുന്നിടം

കെട്ടുവള്ളങ്ങൾ പിറവിയെടുക്കുന്നിടം

കേരളത്തിലെ കായലുകളുടെ ഓളപ്പരപ്പുകൾക്കുമീതെ കാണുന്ന കെട്ടുവള്ളങ്ങൾ എവിടെ നിന്നു വരുന്നു എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കേരളത്തിലെ കെട്ടുവള്ളങ്ങളുടെ ജൻമദേശം എന്നറിയപ്പെടുന്ന സ്ഥലമാണ് ആലുംകടവ്. കേരളത്തിൽ ആദ്യമായി ഹൗസ് ബോട്ടുകൾ നിർമ്മിച്ച സ്ഥലം കൂടിയാണ് ഇവിടം.

PC:Amog

ആദ്യം വള്ളം പിന്നെ കെട്ടുവള്ളം

ആദ്യം വള്ളം പിന്നെ കെട്ടുവള്ളം

ആദ്യകാലങ്ങളിൽ ഇവിടെ സാധാരണ വള്ളങ്ങളായിരുന്നു നിർമ്മിച്ചിരുന്നത്. പിന്നീടാണ് കെട്ടുവള്ളങ്ങളുടെ നിർമ്മാണത്തിലേക്ക് ഗ്രാമം തിരിയുന്നത്. വള്ളത്തിന്റെയും കെട്ടുവള്ളത്തിന്റെയും നിർമ്മാണ കാര്യത്തിൽ ഇവിടുത്തെ ആളുകൾക്കുള്ള വൈവിധ്യം എടുത്തു പറയേണ്ടതു തന്നെയാണ്.

ജലഗതാഗതത്തിനു പ്രാധാന്യം കുറഞ്ഞപ്പോൾ ആളുകൾ മാറ്റിവെച്ച വള്ളങ്ങളിൽ നിന്നാണ് ആദ്യമാദ്യം കെട്ടുവള്ളങ്ങൾ നിർമ്മിച്ചിരുന്നത്. പിന്നീട് ഒരു വ്യവസായമായി മാറിയതോടെ കെട്ടിലും മട്ടിലും ആരെയും ആകർഷിക്കുന്ന കെട്ടുവള്ളങ്ങൾ ഇവിടുത്തെ ആലകളില്‍ നിന്നും പുറത്തു വരുവാൻ തുടങ്ങി.

PC:Silver Blue

അസ്തമിച്ച പ്രതാപം

അസ്തമിച്ച പ്രതാപം

ഇന്ന് പണ്ടത്തെയത്രയും പ്രതാപവും തിരക്കും ഒന്നും ഇന്ന് ഇവിടെയില്ല. നിർമ്മാണചെലവ് കൂടിയതാണ് അതിനു കാരണമായി പറയുന്നത്. എന്തുതന്നെയായാലും ഇവിടുത്തെ കെട്ടുവള്ള നിർമ്മാണം നേരിൽ കാണാനായി വിദേശികൾ പോലും എത്താറുണ്ടായിരുന്നു.

PC:Silver Blue

തനി നാടൻ കാഴ്ചകൾ

തനി നാടൻ കാഴ്ചകൾ

ഇനി കെട്ടുവള്ള നിർമ്മാണം കാണാൻ സാധിച്ചില്ലെങ്കിലും തനി നാടൻ കായൽ കാഴ്ചകളും ജീവിതവും ഒക്കെ അറിയുവാൻ ഇവിടേക്കു വരാം.നീലനിരത്തിൽ പരന്നു കിടക്കുന്ന അഷ്ടമുടി കായലും കരയിൽ നിരനിരയായി നിൽക്കുന്ന തെങ്ങുകളും ഒക്കെ ഇവിടുത്തെ മനം നിറയ്ക്കുന്ന കാഴ്ചകളാണ്.

PC:Navaneeth Kishor

കായൽ രുചികൾ

കായൽ രുചികൾ

കായൽ രുചികൾ തേടിയും ഇവിടെ നിരവധി സ‍ഞ്ചാരികളെത്താറുണ്ട്. കൊഞ്ചും കരിമീനും ഉൾപ്പെടുന്ന കായൽ മത്സ്യങ്ങളുടെ രുചിയാണ് ഭക്ഷണ പ്രിയരെ ഇവിടേക്ക് കൂട്ടുന്നത്.

PC:muffinn

കൊല്ലം ബീച്ച്

കൊല്ലം ബീച്ച്

മഹാത്മാഗാന്ധിയുടെ പേരില്‍ അറിയപ്പെടുന്ന ബീച്ച്‌ മനോഹരമായ ഒരു മണല്‍പ്പരപ്പാണ്‌. നഗരഹൃദയത്തില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ അകലെ കൊച്ചുപുളിമൂടിലാണ്‌ ബീച്ച്‌. കൊല്ലത്തെ ഏറ്റവും പ്രമുഖമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണ്‌ കൊല്ലം ബീച്ച്‌. ബീച്ചിന്‌ സമീപത്തായി ഒരു പാര്‍ക്കുണ്ട്‌. മഹാത്മാഗാന്ധി പാര്‍ക്ക്‌ എന്നറിയപ്പെടുന്ന ഇവിടെ നടക്കാനും വിശ്രമിക്കാനും അനുയോജ്യമാണ്‌. കുറഞ്ഞ ചെലവില്‍ താമസിക്കാനും ആഹാരം കഴിക്കാനും കഴിയുന്ന നിരവധി ഹോട്ടലുകളും റിസോട്ടുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌.

PC: Rajeev Nair

തേവള്ളികൊട്ടാരം

തേവള്ളികൊട്ടാരം

വളരെ പ്രശസ്‌തമായ ഒരു ചരിത്ര മന്ദിരവും അത്ഭുതകരമായൊരു നിര്‍മ്മിതിയുമാണ്‌ തേവള്ളി കൊട്ടാരം. കൊല്ലത്തു നിന്ന്‌ 25 കിലോമീറ്റര്‍ അകലെയാണ്‌ കൊട്ടാരം സ്ഥിതി ചെയ്യുന്നത്‌. അഷ്ടമുടി കായലിലൂടെ ബോട്ടില്‍ കൊട്ടാരത്തിലെത്താം. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ താമസിച്ചിരുന്ന തേവള്ളി കൊട്ടാരത്തിലൂടെ നടക്കുമ്പോള്‍ ഒരു കാലഘട്ടം സന്ദര്‍ശകര്‍ക്ക്‌ മുന്നില്‍ ഇതള്‍വിരിയും.

PC:Yon Man33

അമൃതപുരി

അമൃതപുരി

കൊല്ലം നഗരത്തില്‍ നിന്ന്‌ മുപ്പത്‌ കിലോമീറ്റര്‍ അകലെ വള്ളിക്കാവില്‍ സ്ഥിതി ചെയ്യുന്ന തീര്‍ത്ഥാടനകേന്ദ്രമാണ്‌ അമൃതപുരി. ആലുംകടവിൽ നിന്നും വളരെ അടുത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്. മത്സ്യബന്ധന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ചെറിയൊരു ഗ്രാമമാണ്‌ വള്ളിക്കാവ്‌. മാതാ അമൃതാനന്ദമയിയുടെ ജന്മസ്ഥലമെന്ന ഖ്യാതിയും വള്ളിക്കാവിനുണ്ട്‌. മാതാ അമൃതാനന്ദമയി ആശ്രമങ്ങളുടെ ആസ്ഥാനമെന്ന നിലയില്‍ ഇവിടം ലോകശ്രദ്ധ ആകര്‍ഷിക്കുന്നു.

PC: Mahesh Mahajan

മയ്യനാട്

മയ്യനാട്

കൊല്ലം നഗരത്തില്‍ നിന്ന്‌ പത്ത്‌ കിലോമീറ്റര്‍ അകലെ നഗരപ്രാന്തത്തില്‍ സ്ഥിതി ചെയ്യുന്ന ചെറുതും മനോഹരവുമായൊരു ഗ്രാമമാണ്‌ മയ്യനാട്‌. മയ്യനാട്ടിലേക്ക്‌ റോഡ്‌മാര്‍ഗ്ഗം എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. ഇവിടേക്ക്‌ കൊല്ലത്തു നിന്നും കോട്ടയത്തു നിന്നും എപ്പോഴും ബസ്സുകളുണ്ട്‌. പരവൂര്‍ കായലിന്റെ തീരത്താണ്‌ മയ്യനാട്‌ സ്ഥിതി ചെയ്യുന്നത്‌. അറബിക്കടലിന്‌ സമാന്തരമായി നീണ്ടതീരം മയ്യനാടിനുണ്ട്‌. ഇവിടം മീന്‍ പിടുത്തത്തിനും മറ്റും പ്രശസ്‌തമാണ്‌.

18 രൂപ...രണ്ടര മണിക്കൂര്‍...കായലിന്റെ കാണാകാഴ്ചകള്‍ കാണാന്‍ പോയാലോ....

വെറും 20 രൂപയ്ക്ക് ഒരു കുമരകം-പാതിരാമണൽ ബോട്ട് യാത്ര

PC: Girish

Read more about: travel lake kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more