Search
  • Follow NativePlanet
Share
» »വെന്ത ബീൻസും ബെംഗളുരുവും പിന്നെ ഡെറാഡൂണും...വിചിത്രമാണ് ബെംഗളുരുവിന്റെ ഈ കഥ!!

വെന്ത ബീൻസും ബെംഗളുരുവും പിന്നെ ഡെറാഡൂണും...വിചിത്രമാണ് ബെംഗളുരുവിന്റെ ഈ കഥ!!

By

ബാംഗ്ലൂർ...പേരു കേൾക്കുമ്പോൾ തന്നെ മിക്കവർക്കും ഒരു പോസിറ്റീവ് എനർജിയാണ്. അടിച്ചുപൊളിക്കുവാനും ജീവിതം തന്നെ ഒരു ആഘോഷമാക്കി മാറ്റുവാനും താല്പര്യമുള്ളവർക്ക് ഇതിലും യോജിക്കുന്ന മറ്റൊരിടം കാണില്ല എന്നു തന്നെ പറയാം... രാത്രിജീവിതം ആഘോഷമാക്കുവാനായി തുറന്നിട്ട ഹോട്ടലുകളും പബ്ബുകളും കൂടാതെ ഷോപ്പിങ്ങിനുള്ള മാളുകളും ലോക്കൽ മാർക്കറ്റുകളും ഹൈഫൈ ലൈഫും ഒക്കെയാകുമ്പോൾ ബെംഗളുരു ഒരു ചിന്ന സ്വർഗ്ഗം തന്നെയാണ്. എന്നാൽ ഇവിടെ ജീവിക്കുന്ന ആളുകൾക്കു പോലും ഈ നഗരത്തെ യഥാർഥത്തിൽ അറിയില്ല എന്നതാണ് യാഥാർഥ്യം... ഇന്ത്യയിലെ ഏറ്റവും മികച്ച ഹിൽസ്റ്റേഷനുകളിലൊന്നായ ഡെറാ‍ഡൂണിനേക്കാളും ഉയരമുള്ള, ഇന്ത്യയില് ആദ്യം വൈദ്യുതി ലഭ്യമായ ബെംഗളുരുവിനും ഇനിയും രഹസ്യങ്ങൾ ഒരുപാടുണ്ട്. ബാംഗ്ലൂർ നിവാസികൾ പോലും മറന്നു തുടങ്ങിയ ഈ നാടിന്റെ അത്ര അറിയപ്പെടാത്ത കുറച്ച് വിശേഷങ്ങളിലേക്ക്...

മലയാളികളുടെ സ്വന്തം നാട്!!

മലയാളികളുടെ സ്വന്തം നാട്!!

കാര്യം കർണ്ണാടകയുടെ തലസ്ഥാനം ബെംഗളുരു ആണെങ്കിലും ഇഴിടെ ജീവിക്കുന്നവരിൽ പകുതിയിലധികവും മറ്റിടങ്ങളിൽ നിന്നുള്ളവരാണ്. ബെംഗളുരുവിൽ താമസിക്കുന്നവരിൽ 41% ആളുകൾ മാത്രമേ കന്നഡക്കാരുള്ളൂ. ബാക്കി 25% തമിഴ്നാട്ടുകാർ, 15% തെലുങ്കാനക്കാർ, 10 % മലയാളികൾ, 8% യൂറോപ്യൻമാര്‍ പിന്നെ ബാക്കിയുള്ളവരും എന്ന രീതിയിലാണ് ഇവിടുത്തെ കണക്ക്. അതുകൊണ്ടുതന്നെയാണ് ബെംഗളുരുവിനെ ഒരു കോസ്മോപൊളിറ്റൻ നഗരം എന്നു പറയുന്നത്.

ഡെറാഡൂണിനേക്കാളും ഉയരം

ഡെറാഡൂണിനേക്കാളും ഉയരം

ഇന്ത്യയിലെ ഏറ്റവും പ്രശസ്ത ഹിൽ സ്റ്റേഷനുകളിൽ ഒന്നായ ഡെറാഡൂണിനേക്കാളും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നഗരമാണത്രെ ബാംഗ്ലൂർ. ബാംഗ്ലൂർ സമുദ്ര നിരപ്പിൽ നിന്നും 920 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുമ്പോൾ ഡെറാഡൂണിന്റേ ഉയരം വെറും 437 മീറ്റർ മാത്രമാണ്. അതുകൊണ്ടുതന്നെ അവിടുത്തേക്കാളും കുറച്ചുകൂടി പ്രസന്നമായ കാലാവസ്ഥയും തണുപ്പും ഇവിടെയാണുള്ളത്.

തടാകങ്ങളുടെ നാട്

തടാകങ്ങളുടെ നാട്

നഗരപരിധിയിൽ മാത്രം 25 ൽ അധികം തടാകങ്ങൾ സ്ഥിതി ചെയ്യുന്ന ഇടമാണ് ബെംഗളുരു. നഗരത്തിന് ആവശ്യമായ ജലം എത്തിക്കുക എന്നതിൽ ഉപരിയായി ഒരു ഔട്ടിങ്ങ് ഇടം കൂടിയാണ് നഗരവാസികൾക്ക് ഈ തടാകങ്ങൾ. മഡിവാള, ഹെബ്ബാൾ, ഉൾസൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവിടുത്തെ പ്രശസ്തമായ തടാകങ്ങൾ സ്ഥിതി ചെയ്യുന്നത്. കൂടാതെ ഇതൊരു ജൈവ വൈവിധ്യ ഇടം കൂടിയാണ്.

ഇന്ത്യയിൽ ആദ്യം വൈദ്യുതീകരിച്ച നഗരം

ഇന്ത്യയിൽ ആദ്യം വൈദ്യുതീകരിച്ച നഗരം

വികസനത്തിലേക്ക് കുടിച്ച നഗരങ്ങളിൽ ആദ്യം നമ്മുടെ മനസ്സിലെത്തുനന്ത് ഡെൽഹിയും മുംബൈയും ഒക്കെയായിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം ബഹുദൂരം മുന്നിൽ സഞ്ചരിച്ച ഇടമാണ് ബാംഗ്ലൂര്‍. ഇന്ത്യയിൽ തന്നെ ഏറ്റവും ആദ്യം പൂർണ്ണമായും വൈദ്യുതീകരിക്കപ്പെട്ട നഗരമാണ് ഇവിടം. 1905 ൽ തന്നെ നഗരം പൂർണ്ണമായും വൈദ്യുതീകരിക്കപ്പെട്ടിരുന്നു എന്നാണ് ചരിത്രം പറയുന്നത്.യ കാവേരി നദിയിൽ ശിവനസമുദ്രയിൽ തീര്‍ത്ത ജലവൈദ്യുത പദ്ധതിയിൽ നിന്നുമാണ് ഇവിടേക്ക് വൈദ്യുതി എത്തിയിരുന്നത്.

 ലോകത്തിൽ ഏറ്റവും അധികം ഇരുചക്ര വാനഹങ്ങളുള്ള നഗരം

ലോകത്തിൽ ഏറ്റവും അധികം ഇരുചക്ര വാനഹങ്ങളുള്ള നഗരം

ഐടി കമ്പനി ഉൾപ്പെടെയുള്ള കമ്പനി ജീവിനക്കാരും വിദ്യാർഥികളും ഒക്കെയായി ധാരാളം ആളുകൾ വസിക്കുന്ന നഗരമാണിത്. അതിൽ മിക്കവരും വാഹനം സ്വന്തമായിട്ടുള്ളവരുമായിരിക്കും. മണിക്കൂറുകൾ നീണ്ടു കിടക്കുന്ന ഇവിടുത്തെ ട്രാഫിക്കിൽ നിന്നും രക്ഷപെടുവാനായാണ് മിക്കവരും ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുന്നത്. ലോകത്തിൽ തന്ന ഏറ്റവും അധികം ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്ന ഇടം കൂടിയാണ് ബെംഗളുരു.

PC:Victorgrigas

ഇന്ത്യയുടെ സിലിക്കൺ വാലി

ഇന്ത്യയുടെ സിലിക്കൺ വാലി

ഇന്ത്യയിലെ ഐടി വ്യവസായത്തിന് ഏറ്റവും കൂടുതൽ വളർച്ച നല്കുന്ന ബാംഗ്ലൂർ അറിയപ്പെടുന്നത് തന്നെ ഇന്ത്യയുടെ സിലിക്കൺ വാലി എന്നാണ്. പ്രസിദ്ധമായ മിക്ക ബഹുരാഷ്ട്ര ഐടി കമ്പനികൾക്കും ഇവിടെ ഓഫീസുകളുണ്ട്.

ഗതാഗതക്കുരുക്കിൽ മുൻപന്തിയിൽ

ഗതാഗതക്കുരുക്കിൽ മുൻപന്തിയിൽ

ഇന്ത്യയിൽ തന്നെ ഗതാഗതക്കുരുക്ക് കൊണ്ട് വലയുന്ന ഇടങ്ങളിൽ ഒന്നാമനും ബെംഗളുരുവാണ്. മണിക്കൂറുകളോളം നീണ്ടു കിടക്കുന്ന ബ്ലോക്കുകളും തിരക്കേറിയ പാതകളും വഴിയരുകിലെ കച്ചവടങ്ങളും ഒക്കെ ബെംഗളുരുവിലെ ട്രാഫിക്കിനെ വീണ്ടും വീണ്ടും ഊരാക്കുടുക്കിലാക്കുകയാണ്. മെട്രോയുടെ വരവോടെ തിരക്കിന് ഒരു പരിധി വരെ കുറവ് വന്നു എന്നു പറയാം...

മതസൗഹാര്‍ദ്ദത്തിന്റെ നാട്

മതസൗഹാര്‍ദ്ദത്തിന്റെ നാട്

നമ്മുടെ രാജ്യത്ത് തന്നെ ഏറ്റവും അധികം ദേവാലയങ്ങളും ക്ഷേത്രങ്ങളും മോസ്കുകളും കാണപ്പെടുന്ന ഇടം ബെംഗളുരുവാണ്. ഈ മൂന്നു മതത്തിന്റെയും അടയാളങ്ങൾ ഈ നഗരത്തിലുടനീളം കാണുവാൻ സാധിക്കും. മിത്തുകളിലും കഥകളിലും വിശ്വസിക്കുന്നവർക്ക് പോകുവാൻ ചൊക്കനാഥ സ്വാമി ക്ഷേത്രവും ചരിത്രത്തിൽ താല്പര്യമുള്ളവർക്ക് സെന്റെ മേരീസ് ബസലിക്കയും ഇനി വാസ്തു വിദ്യയിലാണ് താല്പര്യമെങ്കിൽ മസ്ജിദ് ഇ ഖദരിയയും കാണാം.

പൂന്തോട്ടങ്ങളുടെ നഗരം

പൂന്തോട്ടങ്ങളുടെ നഗരം

ബെംഗളുരുവിനെക്കുറിച്ച് ആർക്കും അറിയുന്ന കാര്യങ്ങളിലൊന്നാണ് ഇന്ത്യടെ ഗാർഡൻ സിറ്റി എന്നിതറിയപ്പെടുന്നത്. നഗരത്തിന്റെ ഏകദേശം 55 ശതമാനത്തോളം ഭാഗവും പാർക്കുകളാലും പൂന്തോട്ടങ്ങളാലും നിറഞ്ഞിരിക്കുകയാണ്. ലാൽ ബാഗ്, കബ്ബൻ പാർക്ക് തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്.

ഇന്ത്യയുടെ പബ് ക്യാപിറ്റൽ

ഇന്ത്യയുടെ പബ് ക്യാപിറ്റൽ

സോഷ്യൽ ലൈഫിന് പ്രാധാന്യം കൊടുക്കുന്ന ആളികളാണ് ഇവിടെ അധികമുള്ളത്. അതിനാൽ ഇത്തരം കാര്യങ്ങളിൽ പബ്ബിനെ ആശ്രയിക്കുന്നവർ വളരെയധികമുണ്ട്. രാത്രികാല ജീവിതം ആസ്വദിക്കുന്നവർ തിരഞ്ഞെടുക്കുന്നത് കൂടുതലും പബ്ബുകളാണ്. 800 ൽ അധികം ക്ലബ്ബുകളും ബാറുകളും നഗരത്തിൽ മാത്രമുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

സൂപ്പര്‍ കൂൾ ക്യാപിറ്റൽ

സൂപ്പര്‍ കൂൾ ക്യാപിറ്റൽ

സമുദ്രനിരപ്പിൽ നിന്നും 3000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബെംഗളുരു ഇന്ത്യയിലെ കൂൾ ക്യാപിറ്റൽ എന്നും സൗത്ത് ഇന്ത്യയിലെ ഏറ്റവും തണുപ്പേറിയ ഇടവും എന്നൊക്കെ അറിയപ്പെടുന്നു.

PC:chopr

 സൗത്ത് ഇന്ത്യയിലെ ആദ്യ മെട്രോ

സൗത്ത് ഇന്ത്യയിലെ ആദ്യ മെട്രോ

ഇന്ത്യയിലെ മിക്ക നഗരങ്ങളിലും ഇന്ന് മെട്രോ ഗതാഗതസൗകര്യങ്ങൾ ഉണ്ട്. സൗത്ത് ഇന്ത്യയിൽ ആദ്യമായി മെട്രോ ട്രെയിൻ ഓടിയത് ബെംഗളുരുവിലാണ്.

വൃത്തിയിൽ ഒരുപടി മുന്നിൽ

വൃത്തിയിൽ ഒരുപടി മുന്നിൽ

വൃത്തിയുടെ കാര്യം നോക്കുകയാണെങ്കിൽ മറ്റു നഗരങ്ങളിൽ നിന്നും ഇവിടം തികച്ചും വ്യത്യസ്തമാണ്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഇടമായാണ് ബെംഗളുരു അറിയപ്പെടുന്നത്.

വെന്ത ബീന്‍സിൽ നിന്നുണ്ടായ ബാംഗ്ലൂർ

വെന്ത ബീന്‍സിൽ നിന്നുണ്ടായ ബാംഗ്ലൂർ

ഒത്തിരി കാര്യങ്ങൾ ഇതിനകം പറഞ്ഞുവെങ്കിലും ബെംഗളുരുവിന് ആ പേര് എങ്ങനെ കിട്ടി എന്നു ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ പേരിനു പിന്നിൽ പ്രചരിക്കുന്ന രണ്ട് കഥകളാണുള്ളത്. ബെംഗാൾവാൽ-ഉരു എന്ന വാക്കിൽ നിന്നാണത്രെ ബെംഗളുരു ഉണ്ടായത്. ബെംഗാള്‍വാൽ എന്നാൽ കാവൽഭടൻമാർ, കാവൽക്കാർ എന്നൊക്കെയാണ് അർഥം. മറ്റൊകു കഥയനുസരിച്ച് ഹൊയ്സാല‍ രാജാവായിരുന്ന ഹീര വീര ബല്ലാലയാണ് ഈ പേരിനു പിന്നിലുള്ളത്. വെന്ത ബീൻസുകൾ കിട്ടുന്ന ഇടം എന്നാണത്രെ അദ്ദേഹം ഈ നാടനെ വിശേഷിപ്പിച്ചിരുന്നത്. അങ്ങനെ ബെന്ത-കാൽ-ഉരു അഥവാ വെന്ത ബീൻസിന്റെ നാട് എന്ന അർഥത്തിൽ ഇവിടം ബെംഗളുരു ആയി മാറുകയായിരുന്നു.

വേഗത്തിൽ വളരുന്ന നഗരം

വേഗത്തിൽ വളരുന്ന നഗരം

ഇന്ത്യയിലെ എന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന ഒരു നഗരമായാണ് ബെംഗളുരു അറിയപ്പെടുന്നത്. സാമ്പത്തിക വളർച്ച മാത്രമല്ല ഇതിലൂടെ കൈവരുന്നത്യ എല്ലാ രംഗത്തിലും വികസിക്കുന്ന ഒരിടമായാണ് ലോകം ബെംഗളുരുവിനെ നോക്കുന്നത്.

ഏറ്റവും അധികം എൻജീനീയറിങ് കോളേജുകൾ

ഏറ്റവും അധികം എൻജീനീയറിങ് കോളേജുകൾ

ഇന്ത്യയിൽ ഏറ്റവം അധികം എൻജിനീയർമാരെ സൃഷ്ടിക്കുന്ന നഗരം കൂടിയാണിത്. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ഇവിടെ തന്നെയാണ് ഏറ്റവും അധികം എൻജിനീയറിങ് കോളേജുകളുമുള്ളത്.

ഏറ്റവും അധികം ആത്മഹത്യ നിരക്കുള്ള ഇടം

ഏറ്റവും അധികം ആത്മഹത്യ നിരക്കുള്ള ഇടം

നല്ല വിശേഷണങ്ങൾ ഒട്ടേറെയുള്ള ഈ നഗരത്തിന്റെ പേരിന് കളങ്കം വരുത്തുന്ന കാര്യങ്ങളുമുണ്ട്. അതിലൊന്നാണ് ഇവിടുത്തെ ആത്മഹത്യ നിരക്ക്. ജീവിക്കാൻ ഒട്ടേറ അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും ഇവിടം അറിയപ്പെടുന്നത് ഇന്ത്യയുടെ ആത്മഹത്യ തലസ്ഥാനം എന്നാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ നമ്പറുകൾ അനുസരിച്ച് ഒരു ലക്ഷം ആളുകളിൽ 35 പേർ ആത്മഹത്യ ചെയ്യുന്നു എന്നാണ്. ഇന്ത്യയിലെ തന്നെ ഉയർന്ന കണക്കുകളിൽ ഒന്നാണിത്.

പ്രതിരോധവും വാണിജ്യവും ഒരിടത്തു നിന്നും

പ്രതിരോധവും വാണിജ്യവും ഒരിടത്തു നിന്നും

പ്രതിരോധ ആവശ്യങ്ങൾക്കും വാണിജ്യ ആവശ്യങ്ങൾക്കുമുള്ള വിമാന സർവ്വീസുകൾ ഒരിടത്തു നിന്നും നടത്തുന്ന ലോകത്തിലെ തന്നെ അപൂർവ്വ സ്ഥലങ്ങളിൽ ഒന്നാണ് ബെംഗളുരു.

കയ്യിലുണ്ടോ ഒരൊറ്റ ദിവസം...പൊളിക്കാം ഇനി യാത്രകൾ

ബോംബെ വിളി മുതൽ കയ്യിലെ പഴ്സ് വരെ...മുംബൈ യാത്രയിൽ ഒഴിവാക്കേണ്ട കാര്യങ്ങൾ ഇതാണ്

ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!

കുറച്ച് മുന്നോട്ട് നീങ്ങിയാൽ അങ്ങ് പാക്കിസ്ഥാനിൽ എത്തും...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more