Search
  • Follow NativePlanet
Share
» »ശംഖില്‍ കു‌ടിയിരിക്കുന്ന ദേവി, ഇലഞ്ഞിയു‌ടെ ചുവ‌ട്ടിലെ ജിന്ന്, കൊല്ലത്തെ ഈ ക്ഷേത്രം അത്ഭുതപ്പെടുത്തും!

ശംഖില്‍ കു‌ടിയിരിക്കുന്ന ദേവി, ഇലഞ്ഞിയു‌ടെ ചുവ‌ട്ടിലെ ജിന്ന്, കൊല്ലത്തെ ഈ ക്ഷേത്രം അത്ഭുതപ്പെടുത്തും!

അമ്മച്ചിവീട് മൂർത്തി ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ വിശ്വാസങ്ങളെപ്പറ്റിയും വിശദമായി വായിക്കാം

വിശ്വാസങ്ങള്‍കൊണ്ടും ആചാരങ്ങള്‍കൊണ്ടും വ്യത്യസ്തമായ നിരവധി ക്ഷേത്രങ്ങള്‍ നമ്മു‌‌ടെ നാ‌ട്ടിലുണ്ട്. അവയില്‍ പലതും ആ പ്രദേശത്തു മാത്രം അറിയപ്പെ‌ടുന്നവയാണ്. അത്തരത്തില്‍ ക‌ൊല്ലത്തെ അധികം അറിയപ്പെടാത്ത ക്ഷേത്രങ്ങളിലൊന്നും അപൂര്‍വ്വമായ പൂജകളും വിശ്വാസങ്ങളുമുള്ള ഒന്നാണ് അമ്മച്ചിവീട് മൂർത്തി ക്ഷേത്രം. ക്ഷേത്രത്തിന്‍റെ ചരിത്രത്തെസംബന്ധിച്ച കാര്യങ്ങള്‍ അധികമൊന്നും ലഭ്യമല്ലെങ്കിലും ഏകദേശം അറുന്നൂറ് വര്‍ഷം പഴക്കമുണ്ട് ക്ഷേത്രത്തിനെന്നാണ് വിശ്വസിക്കപ്പെ‌ടുന്നത്. അമ്മച്ചിവീട് മൂർത്തി ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ വിശ്വാസങ്ങളെപ്പറ്റിയും വിശദമായി വായിക്കാം

YouTube Pictures From Aswathlal

അമ്മച്ചിവീട് മൂർത്തി ക്ഷേത്രം

അമ്മച്ചിവീട് മൂർത്തി ക്ഷേത്രം

കൊല്ലം ജില്ലയിലെ പ്രസിദ്ധമായ അമ്മച്ചിവീ‌‌ട് കു‌‌ടുംബം നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വസിക്കപ്പെ‌ടുന്നത്. അമ്മച്ചിവീ‌ട് എന്നുതന്നെ പേരായ സ്ഥലത്താണ് ഈ ക്ഷേത്രമുള്ളത്. അരൂപിയായ ആദിപരാശക്തിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.

ബഗ്ളാമുഖീ സങ്കൽപ്പം

ബഗ്ളാമുഖീ സങ്കൽപ്പം

അത്യപൂര്‍വ്വവും ഏറെ സവിശേഷവുമായ ബഗ്ളാമുഖീ സങ്കൽപ്പത്തിലാണ് ഈ ക്ഷേത്രത്തില്‍ ആരാധനയുള്ളത്. . പരാശക്തിയുടെ പത്തുഭാവങ്ങളായ ദശമഹാവിദ്യകളിൽ ഒന്നാണ് ഉഗ്രമൂർത്തിയായ ബഗ്ളാമുഖി. കിഴക്കോ‌ട്ട് ദര്‍ശനമായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം ധർമ്മശാസ്ത്രം പഠിപ്പിച്ച ശാസ്താംകോട്ട ക്ഷേത്രത്തിലെ ഗുരുവിന് സമർപ്പിക്കപ്പെട്ടതാണ്.

കുടിയിരുത്തിയിരിക്കുന്ന ജിന്ന്

കുടിയിരുത്തിയിരിക്കുന്ന ജിന്ന്

നേരത്തെ പറഞ്ഞതുപോലെ സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ പല കാര്യങ്ങളും ഇവി‌ടെ കാണുവാന്‍ സാധിക്കും. ക്ഷേത്രവുമായി ബന്ധപ്പെ‌ട്ട ഐതിഹ്യം ഈ കഥ വിശദമാക്കുന്നുണ്ട്. രണ്ടു കു‌ടുംബക്കാര്‍ തമ്മിലുള്ള പോരില്‍ നിന്നുമാണ് ഇതിന്റെ കഥയു‌ടെ തു‌ടക്കം. പോരില്‍ എതിർ കുടുംബത്തിലെ കുട്ടിയെ നശിപ്പിക്കാൻ ഇവര്‍ പുറമെ നിന്നൊരാളെ വിളിച്ചു. ഇതിനു തടസ്സം നിന്ന പരാശക്തിയെ സ്തംഭിപ്പിച്ചു ഹോമിക്കാൻ മറ്റേക്കൂട്ടർ തയ്യാറായി. മറ്റേ കുടുംബക്കാർ ഭക്തിയോടെ ഭഗവതിയെ ബഗ്ളാമുഖി രൂപത്തിൽ ആരാധിച്ചു സ്തംഭനാവസ്ഥ നീക്കി പരാശക്തിയെ ഹോമിക്കാൻ തയ്യാറാക്കിയ ഹോമാകുണ്ഡത്തിൽ പുറമേ നിന്നുവന്നയാളെ ഹോമിച്ചുവത്രെ. അന്യമതക്കാരനായ ഇയാളുടെ ആത്മാവിനെയാണ് ജിന്നായി ഈ ക്ഷേത്രത്തിനു മുൻപിലെ ഇലഞ്ഞിയുടെ ചുവട്ടിൽ കുടിയിരുത്തിയിട്ടുള്ളത്.

 വിഗ്രഹം ഇല്ല

വിഗ്രഹം ഇല്ല

ക്ഷേത്രത്തിന്‍റെ മറ്റൊരു പ്രത്യേകത ഇവി‌ടെ വിഗ്രഹം ഇല്ല എന്നതാണ്. ക്ഷേത്രത്തിൽ ആദ്യം പീഠം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് പുതുക്കി പണിതു. ശ്രീകോവിലിലെ നാലടിയോളം പൊക്കമുള്ള ഗർഭഗൃഹത്തിൽ പരാശക്തിയെ കു‌ടിയിരുത്തിയിരിക്കുന്നു. സ്വർണപീഠത്തിൽ രണ്ടു ശംഖുകളില്‍ ആണ് ആണ് ദേവി കുടികൊള്ളുന്നത് വിഗ്രഹം ഇല്ല എന്ന കാരണത്താല്‍ മറ്റൊന്നിനും ഇവിടെ യാതൊരു കുറവുമില്ല. ദേവിയു‌ടെ അലങ്കാരങ്ങളും ആഭരണങ്ങളും എല്ലാം സ്വര്‍ണ്ണം കൊണ്ടുള്ളതാണ്.

 വിളിച്ചാല്‍ വിളിപ്പുറത്ത്

വിളിച്ചാല്‍ വിളിപ്പുറത്ത്


വിളിച്ചാല്‍ വിളിപ്പുറത്താണ് ദേവിയെന്നാണ് വിശ്വാസം. ഭയഭക്തിയോടെ അല്ലാതെ ആരും ഇവി‌ടുത്തെ ദേവിയെ ഓര്‍മ്മിക്കാറില്ല. ആപത്തുകള്‍ മാറുവാന്‍ ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം
ക‌ടലില്‍ പോകുന്നവര്‍ ധാരാളം മത്സ്യം ലഭിക്കുവാനായി ഇവി‌ടെ ക്ഷേത്രത്തില്‍ നിന്നും ദേവിയുടെ കൊ‌ടി വള്ളത്തില്‍ കെട്ടുന്ന പതിവുണ്ട്.

ബഗ്‌ളാമുഖി പുഷ്പാഞ്ജലി

ബഗ്‌ളാമുഖി പുഷ്പാഞ്ജലി

ബഗ്‌ളാമുഖി അർച്ചന നടത്തുന്ന അത്യപൂര്‍വ്വം ശാക്തേയ ക്ഷേത്രങ്ങളിൽ ഒന്നാണിത്. പ്രധാന വഴിപാട് മേനി പായസവും ബഗ്‌ളാമുഖി പുഷ്പാഞ്ജലിയും ആണ്. പ്രധാന പ്രതിഷ്ഠ കൂടാതെ ഗണപതി, രക്തചാമുണ്ഡി, പരമ്പര്, രക്ഷസ്, മറുത, യക്ഷി, ഗന്ധർവൻ, മാടൻ, ബ്രഹ്മരക്ഷസ്സ്, വേതാളം, യോഗീശ്വരൻ എന്നിവരെയും ഇവിടെ ആരാധിക്കുന്നു. ക്ഷേത്രത്തോടു ചേർന്ന് നാഗരാജാവും നാഗയക്ഷിയും നാഗകന്യകയും കുടികൊള്ളുന്ന ഒരു സർപ്പക്കാവുണ്ട്.

ഉത്സവവും ആഘോഷവും

ഉത്സവവും ആഘോഷവും


ദിവസവും അഞ്ച് പൂജവീതം ന‌ടക്കുന്ന ക്ഷേത്രമാണ് അമ്മച്ചിവീട് മൂർത്തി ക്ഷേത്രം. ധനുമാസത്തിലെ ഗുരുതി ഉത്സവമാണ് ഇവി‌ടുത്തെ പ്രധാന ആഘോഷം. പത്ത് ദിവസത്തെ ഉത്സവമാണിത്. ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രത്തിലെ മണ്ഡലപൂജയ്ക്കു ശേഷമാണ് അമ്മച്ചിവീട് ക്ഷേത്രത്തിലെ ഗുരുതി ഉത്സവം നടക്കുന്നത്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കൊല്ലം ടൗണില്‍ നിന്നും 6.7 കിലോമീറ്റര്‍ അകലെയാണ് അമ്മച്ചിവീട് മൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പന്‍വേല്‍-കൊച്ചി-കന്യാകുമാരി ഹൈവേ വഴി വരുമ്പോള്‍ 13 മിനിറ്റും (6.7 കിമീ), തങ്കശേശേരി ബീച്ച്- കോസ്റ്റല്‍ റോഡ് വഴി വരുമ്പോള്‍ 18 മിനിറ്റും(8.3 കിമീ), നീണ്ടകര-ചിന്നക്ക‌ട റോഡ് വഴി 18 മിനിറ്റും(7.9 കിമീ) ഉം ആണ് ഇവിടേക്കുള്ള ദൂരം.

ശകുനി ക്ഷേത്രം മുതല്‍ ഒറ്റ ശ്രീകോവിലിലെ വിഷ്ണുവും കൃഷ്ണനും വരെ..കൊല്ലത്തെ ഈ ക്ഷേത്രങ്ങള്‍ അത്ഭുതപ്പെടുത്തുംശകുനി ക്ഷേത്രം മുതല്‍ ഒറ്റ ശ്രീകോവിലിലെ വിഷ്ണുവും കൃഷ്ണനും വരെ..കൊല്ലത്തെ ഈ ക്ഷേത്രങ്ങള്‍ അത്ഭുതപ്പെടുത്തും

പട്ടും ആഴിയും കണ്ട പട്ടാഴി....പട്ടാഴി ദേവി ക്ഷേത്രത്തിന്‍റെ വിശ്വാസങ്ങളിലൂ‌ടെപട്ടും ആഴിയും കണ്ട പട്ടാഴി....പട്ടാഴി ദേവി ക്ഷേത്രത്തിന്‍റെ വിശ്വാസങ്ങളിലൂ‌ടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X