» »സാമ്രാജ്യത്വവും ഗ്രാമീണതയും കൂടിച്ചേരുന്ന അഞ്ച്‌തെങ്ങ് കോട്ട

സാമ്രാജ്യത്വവും ഗ്രാമീണതയും കൂടിച്ചേരുന്ന അഞ്ച്‌തെങ്ങ് കോട്ട

Written By: Elizabath

കോട്ടകളുടെ കഥകള്‍ എല്ലായ്‌പ്പോഴും അധിനിവേശത്തിന്റെയും ആധിപത്യത്തിന്റെയും സൂചകങ്ങളാണ്. തിരുവനന്തപുരത്തെ അഞ്ച്‌തെങ്ങ് കോട്ടയുടെയും കഥ വ്യത്യസ്തമല്ല.
ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന് കീഴിലായിരുന്ന അഞ്ചുതെങ്ങ് എന്ന തീരദേശഗ്രാമത്തിലാണ് ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങ് കോട്ട സ്ഥിതി ചെയ്യുന്നത്.

സാമ്രാജ്യത്വവും ഗ്രാമീണതയും കൂടിച്ചേരുന്ന അഞ്ച്‌തെങ്ങ് കോട്ട

PC:Prasanthvembayam

തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടീഷ് സൈനികകേന്ദ്രം

ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ സാമ്രാജ്യത്വവാഴ്ചയുടെ ഉദാഹരണങ്ങളില്‍ ഒന്നു മാത്രമാണ് തിരുവനന്തപുരത്ത് കടക്കാവൂരിനടുത്ത് സ്ഥിതി ചെയ്യുന്ന അഞ്ച് തെങ്ങ് കോട്ട.

1695-ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വ്യാപാരാവശ്യങ്ങള്‍ക്കുവേണ്ടി ആറ്റിങ്ങല്‍ മഹാറാണി അനുവദിച്ചു നല്കിയ സ്ഥലത്തു പണിത കോട്ടയെന്നാണ് അഞ്ചുതെങ്ങ് കോട്ടയെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സാമ്രാജ്യത്വവും ഗ്രാമീണതയും കൂടിച്ചേരുന്ന അഞ്ച്‌തെങ്ങ് കോട്ട

PC: Navaneeth Krishnan S

ജലമാര്‍ഗ്ഗമുള്ള വ്യാപാരസൗകര്യമാണ് ഇവിടേക്ക് ബ്രിട്ടീഷുകാരെ കൂടുതല്‍ ആകര്‍ഷിച്ചത്. ഈ കോട്ടയുടെ നിര്‍മ്മാണത്തോടെയാണ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഇവിടെ ഒരു സ്ഥിരം സങ്കേതം ലഭിച്ചതെന്ന് അറിയുമ്പോഴാണ് കോട്ടയുടെ ചരിത്ര പ്രാധാന്യം മനസ്സിലാവുക.

കടലിലേക്കുള്ള രഹസ്യപാത
ഇംഗ്ലണ്ടില്‍ നിന്നെത്തുന്ന കപ്പലുകള്‍ക്ക് സിഗ്നല്‍ നല്കുകയായിരുന്നു ആദ്യകാലങ്ങളില്‍ കോട്ടയുടെ പ്രധാന ഉദ്ദേശങ്ങളിലൊന്ന്. കൂടാതെ ഇവരുടെ ആയുധ പാണ്ടികശാലയും കോട്ടയില്‍ തന്നെയായിരുന്നു സ്ഥിതി ചെയ്തിരുന്നത്.

സാമ്രാജ്യത്വവും ഗ്രാമീണതയും കൂടിച്ചേരുന്ന അഞ്ച്‌തെങ്ങ് കോട്ട

PC: Akhilan

ചതുരാകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള കോട്ടയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായി അര്‍ധവൃത്താകൃതിയില്‍ ഒരു തുരങ്കമുണ്ട്. ഇത് കടലിലേക്ക് തുറക്കുന്ന ഒരു രഹസ്യപാതയാണെന്ന് പറയപ്പെടുന്നു.
കോട്ടയ്ക്കുള്ളില്‍ നിന്ന് കടലിലേക്കു പോകുവാനും കപ്പലില്‍ നിന്ന് സാധനങ്ങള്‍ കോട്ടയ്ക്കുള്ളിലേക്ക് എത്തിക്കുവാനും ബ്രിട്ടീഷുകാര്‍ ഈ തുരങ്കം ഉപയോഗിച്ചിരുന്നു. നശിച്ചുകൊണ്ടിരിക്കുന്ന ഈ ചരിത്രസ്മാരകം ഇപ്പോള്‍ സര്‍ക്കാരിന്റെ സംരക്ഷണയിലാണുള്ളത്.


ലൈറ്റ്ഹൗസ്

സാമ്രാജ്യത്വവും ഗ്രാമീണതയും കൂടിച്ചേരുന്ന അഞ്ച്‌തെങ്ങ് കോട്ട

PC: Navaneeth Krishnan S


കോട്ടയോട് ചേര്‍ന്നുള്ള അഞ്ച്‌തെങ്ങ് ലൈറ്റ്ഹൗസ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. 199 പടികളുള്ള ലൈറ്റ് ഹൗസിന്റെ മുകളില്‍ നിന്നുള്ള കാഴ്ച അതിമനോഹരമാണ്.
അഞ്ചുതെങ്ങിലെ പൊഴിയില്‍ കായലും കടലും സംഗമിക്കുന്നതും അഞ്ച് തെങ്ങ് തടാകവും സൂര്യാസ്തമയവും ഇവിടുന്ന് കാണാന്‍ കഴിയും. ഉച്ചകഴിഞ്ഞ് മൂന്നുമണി മുതല്‍ അഞ്ചുമണി വരെയാണ് ഉവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

എത്തിച്ചേരാന്‍

സാമ്രാജ്യത്വവും ഗ്രാമീണതയും കൂടിച്ചേരുന്ന അഞ്ച്‌തെങ്ങ് കോട്ട

തിരുവനന്തപുരത്തു നിന്നും 31 കിലോമീറ്റര്‍ അകലെയാണ് അഞ്ച്‌തെങ്ങ് സ്ഥിതി ചെയ്യുന്നത് കഴക്കൂട്ടം-കഠിനംകുളം-ചിറയിന്‍കീഴ്-കടക്കാവൂര്‍ വഴി അഞ്ച്‌തെങ്ങിലെത്താം.