Search
  • Follow NativePlanet
Share
» »ആൻഡമാൻ – പ്രണയ ജോടികൾക്കായി മായക്കാഴ്ചകൾ ഒരുക്കിയിരിക്കുന്ന ദേശം

ആൻഡമാൻ – പ്രണയ ജോടികൾക്കായി മായക്കാഴ്ചകൾ ഒരുക്കിയിരിക്കുന്ന ദേശം

ഇന്ത്യയിലെ ഈ റൊമാന്റിക് ലക്ഷ്യസ്ഥാനത്തേക്കു ഒരു ഇടവേള എടുത്തുകൊണ്ട് നിങ്ങൾക്കും നിങ്ങളുടെ ജീവിത പങ്കാളിയുമായി ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളെ കണ്ടെത്താം .

ജീവിതം വളരെ മനോഹരമാണ്, അതിന്റെ മൂല്യത്തെ തിരിച്ചറിഞ്ഞു മനസിലാക്കുന്നവർക്കും, അതിന് അർഹിക്കുന്ന വില നൽകി അർഥപൂർണക്കുന്നവർക്കും. നമ്മുടെ ജീവിതമെന്ന വണ്ടിയെ നിർത്താതെ ഓടിച്ചു കൊണ്ടു പോകുന്ന ചക്രമാണ് പ്രണയം എന്നു പറയാം. പ്രണയമില്ലാതെ, വാൽസല്യവും മമതയും ഒന്നുമില്ലാതെയുള്ള ഒരു ജീവിതം നിഷ്ഫലമായതും അർത്ഥരഹിതമായതുമാണ് .

നമുക്കെല്ലാവർക്കും നമ്മുടെ ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും ചേർത്തു വെയ്ക്കാനും അവയെ നമ്മെപ്പോലെ തന്നെ തന്നെ നെഞ്ചിലേറ്റി കൂടെ കൊണ്ടു നടക്കാനും ചേർന്ന ഒരാൾ എപ്പോഴും കൂടെയുണ്ടാകും. അതൊരു പക്ഷേ അത് നിങ്ങളുടെ ജീവിതപങ്കാളിയായിരിക്കും.

നിങ്ങൾ പ്രണയത്തിൽ ഉന്മത്തവാനായിരിക്കുമ്പോൾ, നിങ്ങളുടെ പ്രണയിനിയോടൊത്ത് ചിലവഴിക്കുന്ന ഏത് സ്ഥലവും മാസ്മരിക വിശ്വ ചാരുത തുളുമ്പുന്ന ഒരു സ്വർഗീയ സ്ഥാനമായി മാറും. എന്നാൽ ജീവിതസാഹചര്യങ്ങളും ജോലിത്തിരക്കുകളും നാമോരോരുത്തരെയും ഒരു ചട്ടക്കൂടിൽ പിടിച്ചിടുന്നു. അതിൽ നിന്ന് ഒന്ന് തെന്നിമാറി നിങ്ങളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരോടൊപ്പം ചേർന്ന് ഒരു യാത്രയ്ക്കിറങ്ങിയലോ..? മനസ്സിനെ ശാന്തമാക്കാനും നിങ്ങളെ സ്നേഹിക്കുന്നവരെ നെഞ്ചോട് ചേർത്ത് നിർത്താനും അവസരമൊരുക്കുന്ന യാത്രകൾ. അവരോടൊപ്പം ആൻഡമാനിലെ ചെറു ദ്വീപുകളിൽ ചെന്നെത്തി, കടൽത്തിരകളാൽ ഗർജിക്കുന്നതും ഹൃദയത്തിൽ പ്രണയത്തിന്റെ കമനീയ സൗന്ദര്യം അലയടിപ്പിക്കുന്നതുമായ സ്ഥലങ്ങളെ കാണാം. ഇങ്ങോട്ടുള്ള അവിസ്മരണീയ യാത്ര ഓരോ ജീവിത പങ്കാളികളുടെയും ഓർമ്മ പുസ്തകത്തിലെ എന്നെന്നും മായാത്ത ഓർമകളായി വരച്ചു ചേർക്കപ്പെടും

ഈ സീസണിൽ നിങ്ങളുടെ ജീവിത പങ്കാളിയോടൊപ്പം ആൻഡമാൻ ദ്വീപസമൂഹങ്ങൾ സന്ദർശിക്കുന്നതിനെ കുറിച്ച് ആലോചിച്ചാലോ ?

എന്തുകൊണ്ട് ആൻഡമാൻ?

എന്തുകൊണ്ട് ആൻഡമാൻ?

നിങ്ങളും നിങ്ങളുടെ ജീവിതപങ്കാളിയും കടലാഴങ്ങളെ ഭയപ്പെടുന്നില്ല എങ്കിൽ നിങ്ങളോരോരുത്തരും ഇവിടെ എത്തേണ്ട സമയം എന്നേ കഴിഞ്ഞു പോയിരിക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴമാർത്ത നീലജല പരപ്പിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ചെറു ഐലന്റുകളാണ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങൾ . അങ്ങേയറ്റം സ്വകാര്യതയിൽ തുടങ്ങി വിശ്വസൗന്ദര്യം തുളുമ്പുന്ന ഭൂപ്രകൃതിയും, സാഹസികത നിറഞ്ഞ കായികവിനോദങ്ങളുമൊക്കെ ആൻഡമാൻ ദ്വീപുകൾ സഞ്ചാരികൾക്കായി കാഴ്ചവയ്ക്കുന്നു. നിങ്ങളെ അലോസരപ്പെടുത്തുന്ന തിരക്കുകളിൽനിന്ന് വിട്ടുമാറി പ്രണയത്തിന്റെയും പ്രതീക്ഷയുടെയും ഒരു പുതിയ അധ്യായം തുറക്കാനായി ഇവിടെ എത്തിച്ചേരാം.

പ്രണയാർദ്രമായ മനസ്സോടെ ഇവിടെയെത്തുന്ന പഴയതും പുതിയതുമായ പ്രണയജോഡികളെ ആനന്ദ നിർവൃതിയിൽ ആഴ്ത്തുന്ന ചില സ്ഥലങ്ങളെക്കുറിച്ച് ചുവടെ വായിച്ചറിയാം. .

എളുപ്പവഴിയില്‍ ആന്‍ഡമാനിലെത്താന്‍...! എളുപ്പവഴിയില്‍ ആന്‍ഡമാനിലെത്താന്‍...!

PC: Zoi Koraki

നീൽ ഐലൻഡ്

നീൽ ഐലൻഡ്

ബ്ലെയർ തുറമുഖത്ത് നിന്നും ഏതാണ്ട് 36 കിലോമീറ്റർ അകലത്തിൽ നിലകൊള്ളുന്ന നീൽ ദ്വീപ് ശാന്തമായ അന്തരീക്ഷം പ്രതീക്ഷിച്ചെത്തുന്ന ഓരോ യാത്രികർക്കും സന്തോഷം പകരുന്ന ഒന്നാണ്. നവദമ്പതിമാർക്കും ജീവിതപങ്കാളികൾക്കും പ്രണയാർദ്രമായി പരസ്പരം ഉല്ലസിച്ച് നടന്ന് സല്ലപിക്കാൻ അവസരമൊരുക്കുന്ന നിരവധി സ്ഥലങ്ങൾ ഇവിടെയുണ്ട്. ലക്ഷ്മാൻപൂർ കടലോരവും ഭരത്പൂർ കടലോരവും പ്രണയാർദ്രമായ ഭോജന ശാലയുമൊക്കെ കൊണ്ട് ഇവിടം സമൃദ്ധമാണ്

ആന്‍ഡമാനിലെത്തിയാല്‍ മറക്കാതെ ചെയ്യാന്‍ ഈ കാര്യങ്ങള്‍ആന്‍ഡമാനിലെത്തിയാല്‍ മറക്കാതെ ചെയ്യാന്‍ ഈ കാര്യങ്ങള്‍


PC: Aravindan Ganesan

 ലിറ്റിൽ ആൻഡമാൻ

ലിറ്റിൽ ആൻഡമാൻ

നിങ്ങളുടെ സഖിയോടൊപ്പം ചേർന്ന് അല്പം ജല കായിക വിനോദങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കുന്ന ദ്വീപാണ് ലിറ്റിൽ ആൻഡമാൻ. അനശ്വരമായ കടലോരങ്ങളേയും വെള്ളച്ചാട്ടങ്ങളെയും മഴക്കാടുകളേയും മാറ്റിനിർത്തിയാൽ ഈ തുരുത്തിൽ ഉല്ലാസജനകമായ നിരവധി സാഹസിക വിനോദങ്ങൾ ഉണ്ട്. ബോട്ടിങ്ങും സർഫിംഗും ആന സവാരിയും ഉൾപ്പടെ നിരവധി കായികവിനോദ സാഹസികതകൾ ഈ ഭൂപ്രകൃതി സഞ്ചാരികൾക്കായി കാത്തു വെച്ചിരിക്കുന്നു


PC: Aravindan Ganesan

 ലോങ്ങ് ദ്വീപ്

ലോങ്ങ് ദ്വീപ്

ഇതു വരെ അധികമാരും കണ്ടിട്ടില്ലാത്ത ആൻഡമാനിലെ ഒരു പ്രധാന ലക്ഷ്യസ്ഥാനമാണ് ലോങ്ങ് ദ്വീപ്. പ്രണയിനിയെ നെഞ്ചിലേറ്റി കൊണ്ടുനടക്കുന്നവർക്ക് ചേക്കേറാൻ അനുയോജ്യമായ ഒരു വിനോദ കേന്ദ്രമാണ് ഈ സ്ഥലം. ഇവിടത്തെ മാർഗ്ഗ മലയിടുക്കിലോ ലാൽജി മലയിടുക്കിലോ പ്രകൃതിസൗന്ദര്യം നുകർന്നിരുന്നുകൊണ്ട് പ്രണയിനിയുടെ ഹൃദയത്തെ നമ്മോട് ചേർത്ത് വയ്ക്കാം ചൂളമടിക്കുന്ന കാറ്റും ചീറി വിളിക്കുന്ന കടലലകളും ഓരോരുത്തരുടെയും ഹൃദയത്തെ പ്രണയപരവശമാക്കുന്നു. ബോട്ടിങ്ങും മീൻ പിടുത്തവുമെക്കെ സ്വായത്തമാക്കിയവർക്ക് ഇവിടെ ചുറ്റിനടന്ന് ഉല്ലാസഭരിതരാവാം


PC- Aravindan Ganesan

മായബെൻഡർ

മായബെൻഡർ

മായബെൻഡർ പൂർണ്ണമായും ഓരോ യാത്രീകരുടെയും ഇഷ്ട സ്ഥാനമാണ്. ഇവിടെ മായബെൻഡറിൽ വന്നെത്തി നിങ്ങൾക്ക് നിങ്ങളുടെ സഖീയോടൊപ്പം സ്വാദിഷ്ടമായ നാടൻ ഭക്ഷണശൈലി ആസ്വദിക്കാം. ആൻഡമാൻ ദീപുകളുടെ ഹൃദയ ഭാഗത്തായി നിലകൊള്ളുന്ന ഇവിടുത്തെ പ്രശസ്തമായ കർമ്മതാങ്ങ് കടലോരം മറ്റ് ശല്യങ്ങൾ ഒന്നും തന്നെ ഇല്ലാതെ സ്വസ്തമായും സ്വകാര്യമായും പരസ്പരം കുറച്ചുസമയം ചിലവഴിക്കാൻ അവസരമൊരുക്കുന്ന ഒരു ലക്ഷ്യസ്ഥാനമാണ്

ജീവിതത്തി‌ലെ 4 നാള്‍ ആന്‍ഡമാനില്‍ ചെലവഴി‌ച്ചിരിക്കണംജീവിതത്തി‌ലെ 4 നാള്‍ ആന്‍ഡമാനില്‍ ചെലവഴി‌ച്ചിരിക്കണം

PC: momo

ദിഗ്ലിപൂർ

ദിഗ്ലിപൂർ

മികച്ച ബോട്ട് റൈഡുകളിൽ തുടങ്ങി മഴക്കാടുകളിലൂടെ യുള്ള ട്രക്കിങ്ങിന് വരെ അവസരമൊരുക്കുന്നു ദിഗ്ലിപൂർ. വ്യത്യസ്തതയാർന്ന സുന്ദരദൃശ്യങ്ങൾ തേടിവരുന്ന സഞ്ചാരികളുടെ ആവാസ കേന്ദ്രമാണ് ദിഗ്ലിപൂർ. എന്നാൽ കുറേ നാളുകളായി മനോഹരമായ ദൃശ്യ സൗന്ദര്യത്താലും മായകാഴ്ചകളാലും യാത്രീകർക്കിടയിൽ നിറഞ്ഞുനിൽക്കുകയാണ് ഈ ദ്വീപ്. നവമ്പതികൾക്കും കാമുകീ കാമുകന്മാർക്കും മധുവിധു ആഘോഷിക്കാനെത്തുന്നവർക്കും അങ്ങേയറ്റം ഏകാന്തതയും സ്വകാര്യതയും കരുതിവച്ചിരിക്കുന്ന ഇവിടെ നിങ്ങൾക്ക് നിങ്ങളുടെ ജീവിത പങ്കാളിയോടൊപ്പം ചുറ്റിത്തിരിഞ്ഞ് വേണ്ടത്ര ഓർമ്മകളെ നെയ്തെടുക്കാം. രാമ്നഗറിലും കലിപ്പൂർ ബീച്ചിലും ചെന്നെത്തിയാൽ നിങ്ങൾക്ക് ആഡംബര സുഖജീവിതത്തിന്റെ നല്ല നാളുകളെ കണ്ടെത്താം

വടക്കൻ ആൻഡമാനിലെ ഏറ്റവും വലിയ നഗരമായ ഇവിടുത്തെ പ്രസിദ്ധീ ദിനംപ്രതി ഉയർന്നുവരികയാണ്. ദിഗ്ലിപൂരിൽ എത്തി നിങ്ങളുടെ ജീവിത പങ്കാളിയോടൊപ്പം അധികമാരും പര്യവേഷണം ചെയ്യാത്ത പുതിയ ചില സ്ഥലങ്ങളെ കണ്ടെത്തുന്നനെക്കുറിച്ച് എന്തു പറയുന്നു ?

PC: Nutraveller

ഹവ്ലോക്ക് ദ്വീപ്

ഹവ്ലോക്ക് ദ്വീപ്

ഹാവലോക്ക് ഐലന്റിനെ നമ്മുടെ പട്ടികയിൽ ചേർക്കാതെ ഇങ്ങോട്ടേക്കുള്ള യാത്ര പൂർണമാകില്ല. ഇവിടുത്തെ ദ്വീപുകളിൽ ഏറ്റവും വലിയതും ഓരോ യാത്രക്കാരിലും ഏറെ കൗതുകം ഉണർത്തുന്നതുമായ ഹാവ്ലോക്ക് ദ്വീപിന്റെ ഊർജ്ജസ്വലതയെയും മാസ്മരിക ഭംഗിയെയും ഓരോരുത്തരിലും ആശ്ചര്യ അനുഭൂതി പ്രകടമാക്കുന്നു. ആൻഡമാൻ ദ്വീപ സമൂഹങ്ങളിൽ എത്തിയിട്ട് ഈ ദ്വീപിന്റെ വിശ്വ സൗന്ദര്യത്തെ നെഞ്ചോടു ചേർക്കാതെ ഒരാൾക്കും മടങ്ങിപ്പോകാൻ കഴിയില്ല . ഏതാണ്ട് 41 കിലോമീറ്റർ ചുറ്റളവിലാണ് ഹാവ്ലോക്ക് ദ്വീപ് വ്യാപിച്ചു കിടക്കുന്നത്. വ്യത്യസ്തരായ സഞ്ചാരികളേയും സ്വദേശ വാസികളേയും നേരിട്ടു കാണാനും അവരോട് കുശല സംഭാഷണങ്ങൾ നടത്താനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഹാവ്ലോക്ക് അതിന് അവസരമൊരുക്കുന്നു

സ്വർഗ്ഗീയ സമ്പന്നമായ ഈ ഏതൻ തോട്ടത്തിൽ നിങ്ങളുടെ ജീവിത സഖിയോടൊപ്പം വന്നെത്തി ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിന്റെ ഒരു പുതിയ ജീവിത കഥയെ എഴുതി തുടങ്ങൂ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X