Search
  • Follow NativePlanet
Share
» »ക്ഷേത്രത്തിൽ കയറാതെ പ്രതിഷ്ഠയെ പുറമെ നിന്നും കാണാം ഈ ക്ഷേത്രത്തിൽ

ക്ഷേത്രത്തിൽ കയറാതെ പ്രതിഷ്ഠയെ പുറമെ നിന്നും കാണാം ഈ ക്ഷേത്രത്തിൽ

ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് അയിത്തമുണ്ടായിരന്ന രണ്ടാളുകൾക്ക് ക്ഷേത്രത്തിനു വെളിയിൽ നിന്ന ദർശനം ലഭിക്കുവാനായി മഹാദേവൻ അനുഗ്രഹിച്ച ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഒട്ടേറെ അടയാളൾ ശേഷിപ്പിച്ച പാക്കനാരെയും പെരുന്തച്ചനെയും അനുഗ്രഹിച്ച ശിവൻറെ ഈ ക്ഷേത്രം ഇന്ന് കേരളത്തിലെ വിശ്വാസികളുടെ പ്രിയ ഇടങ്ങളിലൊന്നാണ്. ആയിരത്തി ഇരുന്നൂറിലധികം വർഷം പഴക്കമുള്ള തൃശൂർ അന്നമന

മഹാദേവ ക്ഷേത്രത്തിന്റെ ചരിത്രവും പ്രത്യേകതകളും വായിക്കാം...

അന്നമനട മഹാദേവക്ഷേത്രം

അന്നമനട മഹാദേവക്ഷേത്രം

തൃശൂർ ജില്ലയിലെ പ്രധാനപ്പെട്ട മഹാദേവ ക്ഷേത്രങ്ങളിൽ ഒന്നാണ് അന്നമനട മഹദേവ ക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠിച്ച 108 ശിവാലയങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ഈ ക്ഷേത്രം ശൈവ വിശ്വാസികളുടെ പ്രിയപ്പെട്ട തീർഥാടന കേന്ദ്രം കൂടിയാണ്.

PC:Rameshng

കിരാത മൂർത്തി

കിരാത മൂർത്തി

കേരളത്തിലെ ക്ഷേത്രങ്ങളിൽ അത്ര പ്രസിദ്ധമല്ലാത്ത കിരാത മൂർത്തി ഭാവത്തിലാണ് ശിവനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പാശുപരാസ്ത്രം പാർഥനു നല്കിയ പശുപതിയായ ശിവനാണ് ഇവിടെയുള്ളത്. മഹാക്ഷേത്രത്തിനു സമാനമായ പൂജകൾ ഇവിടെ ദിവസവും നടക്കുന്നതിനാൽ ഇതിനെ മഹാക്ഷേത്രമായും കരുതിപ്പോരുന്നു.

പറയിപെറ്റ പന്തീരു കുലവും അന്നമനട ക്ഷേത്രവും

പറയിപെറ്റ പന്തീരു കുലവും അന്നമനട ക്ഷേത്രവും

അന്നമനട ക്ഷേത്രത്തിന്റെ കഥ പറയിപെറ്റ പന്തീരു കുലവുമായി ബന്ധപ്പെട്ടതാണ്. താഴ്ന്ന ജാതിക്കാർക്ക് അയിത്തം കല്പിച്ചിരുന്ന ഒരു ക്ഷേത്രമായിരുന്നുവത്രെ ഇത്. അക്കാലത്ത് പന്തിരുകുലത്തിലെ പാക്കനാർക്കും പെരുന്തച്ചനും ഒന്നും ഇവിടെ ക്ഷേത്രത്തിൽ പ്രവേശനമില്ലായിരുന്നുവത്രെ. അപ്പോൾ അവർക്ക് അമ്പലത്തിൽ കയറാതെ തന്നെ നാലമ്പലത്തിനു പുറത്തു നിന്നും ദര്‍ശനം കിട്ടുന്ന രീതിയിൽ ശിവൻ അനുഗ്രഹിച്ച ക്ഷേത്രമാണിതെന്നാണ് വിശ്വാസം.

PC:Rameshng

മുങ്ങുന്ന ബലിക്കല്ല്

മുങ്ങുന്ന ബലിക്കല്ല്

ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ഇവിടുത്തെ മുങ്ങുന്ന വലിയ ബലിക്കല്ല് ആണ്. അതിന്റെ പിന്നിലെ കഥ അന്വേഷിച്ചാൽ എത്തി നിൽക്കുക നമ്മുടെ പാക്കനാരിലും പെരുന്തച്ചനിലുമാണ്. നാലമ്പലത്തിൽ കയറാതെ പുറത്തു നിന്നും പ്രതിഷ്ഠയെ വ്യക്തമായി കണ്ട് തൊഴാനുള്ള ഇവരുടെ ആഗ്രഹം നിറവേറ്റാനാണത്രെ ശിവൻ ഇവിടുത്തെ ബലിക്കല്ല് മുങ്ങുന്ന രൂപത്തിലാക്കിയത്.

32 ഗ്രാമ ക്ഷേത്രങ്ങളിലൊന്ന്

ഏകദേശം 1200 ൽ അധികം വർഷം പഴക്കമുള്ളതാണ് അന്നമനട ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ച ഈ ക്ഷേത്രം കേരളത്തിലെ 32 ഗ്രാമ ക്ഷേത്രങ്ങളിൽ ഒന്നുകൂടിയായും കണക്കാക്കപ്പെടുന്നു.

ഒരു ഗ്രാമത്തിലെ 9 നന്ദി ക്ഷേത്രങ്ങൾ..രോഗങ്ങൾ അകറ്റുന്ന ക്ഷേത്രക്കുളം...വിശ്വസിച്ചേ മതിയാവൂ!!

അടൂരുകാർ ഭരിച്ചിരുന്ന തൃശൂരിലെ ക്ഷേത്രം

അടൂരുകാർ ഭരിച്ചിരുന്ന തൃശൂരിലെ ക്ഷേത്രം

ക്ഷേത്രത്തിൻറെ ചരിത്രം നോക്കിയാൽ രസകരമായ പല കാര്യങ്ങളും കാണാം. ക്ഷേത്രത്തിന്റെ തുടക്ക കാലത്ത് സമീപത്തു തന്നെയുള്ള കുറച്ചു നമ്പൂതിരി കുടുംബങ്ങൾ ചേർന്നായിരുന്നു. പിന്നീട് അത് കർത്തത്തിനും ഏകാധികാരത്തിനും വഴി മാറിയപ്പോൾ സാമൂതിരി ഇവിടം കൈക്കലാക്കി.പിന്നീട് സാമൂകിരിയിൽ നിന്നും തിരുവിതാംകൂർ രാജവംശത്തിലെത്തി. അക്കാലത്ത് കൊച്ചി രാജ്യത്തിന്റെ അതിർത്തിയോട് ചേർന്നു നിലനിന്നിരുന്നതിനാൽ ബ്രിട്ടീഷ് ഭരണകാലത്ത് ഭരണം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പത്തനംതിട്ടയിലെ അടൂർ ഗ്രാമത്തിന് നല്കുകയായിരുന്നു. ഭരണ കാര്യങ്ങൾ അടൂരിനായിരുന്നുവെങ്കിലും ചുരുക്കം ചില കാര്യങ്ങളിൽ തീരുമാനമെടുക്കുവാൻ തിരുവിതാംകൂർ ഭരണകൂടത്തിനും അധികാരം ഉണ്ടായിരുന്നു. പിന്നീട് നടത്തിപ്പിലെ ബുദ്ധിമുട്ടുകൾ കാരണം ക്ഷേത്രം കൊച്ചിൻ ഭരണകൂടത്തിനു കീഴിൽ ആവുകയായിരുന്നു. ഇന്ന് കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം നിൽക്കുന്നത്.

നാഗരാജാവ് വാഴുന്ന മണ്ണാറശ്ശാല മുതൽ വാസുകി പ്രത്യക്ഷപ്പെട്ട പാമ്പുംമേക്കാട്ട് വരെ...

PC:Rameshng

ചതുരത്തിൽ നിർമ്മിച്ച ക്ഷേത്രം

ചതുരത്തിൽ നിർമ്മിച്ച ക്ഷേത്രം

കേരളത്തിൽ ചതുരത്തിൽ നിർമ്മിച്ചിട്ടുള്ള ക്ഷേത്രങ്ങളിൽ പ്രധാനിയാണ് അന്നമടന ക്ഷേത്രം. ചെമ്പിൽ പൊതിഞ്ഞിരിക്കുന്ന മുഖമണ്ഡപവും ശ്രീകോവിലുമാണ് ഇതിനുള്ളത്. ഗണപതി, പാർവ്വതി, മഹാവിഷ്ണു, ശാസ്താവ്, ഗോശാലകൃഷ്ണൻ, മഹാകാളി, നാഗരാജൻ, സിം‌ഹത്തിലേറിയ ദുർ‌ഗ, നരസിംഹം തുടങ്ങിയവയാണ് ഇവിടുത്തെ മറ്റു പ്രതിഷ്ഠകൾ.

 മുഖത്തോടു മുഖം നോക്കിയിരിക്കുന്ന ശിവനും പാർവ്വതിയും

മുഖത്തോടു മുഖം നോക്കിയിരിക്കുന്ന ശിവനും പാർവ്വതിയും

ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത ഇവിടുത്തെ പ്രതിഷ്ഠകളുടെ പ്രതിഷ്ഠാ സ്ഥാനമാണ്. മുഖത്തോട് മുഖം നോക്കിയിരിക്കുന്ന രീതിയിലാണ് ഇവിടെ ശിവനെയും പാർവ്വതിയെയും പ്രതിഷ്ഠിച്ചിരിക്കുന്നത്.

ആഘോഷങ്ങൾ

ആഘോഷങ്ങൾ

പ്രധാനപ്പെട്ട ഒരു ശിവക്ഷേത്രമായതിനാൽ ശിവനുമായ ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും ഇവിടെ വലിയ രീതിയിൽ തന്നെ ഘോഷിക്കാറുണ്ട്. ശിവരാത്രി, അഷ്ടമി രോഹിണി, ആർദ്രാ ദർശനം, തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ

ഇത് കൂടാതെ കുംഭമാസത്തിൽ നടക്കുന്ന ക്ഷേത്രോത്ലവം ഏറെ പ്രശസ്തമാണ്. ഏറ്റുമാനൂർ ശിവ ക്ഷേത്രത്തിലും അന്നമനട ക്ഷേത്രത്തിവും ഒരേ ദിവസമാണ് ക്ഷേത്രോത്സവം നടക്കുക. കുംഭത്തിലെ ചതയം നാളിൽ തുടങ്ങി തുരുവാതിര നാളിൽ ആരാട്ടോടെ അവസാനിക്കുന്ന വിധത്തിലാണ് ഉത്സവമുള്ളത്. പത്തു ദിവസമാണ് ഉത്സവം നീണ്ടു നിൽക്കുന്നത്.

കാലങ്ങളോളം സ്ത്രീകൾക്ക് പ്രവേശനം വിലക്കിയിരുന്ന തൃക്കുരട്ടി ക്ഷേത്രം

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തൃശൂർ ജില്ലയിൽ ചാലക്കുടിക്ക് സമീപം ചാലക്കുടി പുഴയോട് ചേർന്നാണ് അന്നമനട മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചാലക്കുടിയിൽ നിന്നും 12 കിലോമീറ്ററും മാളയിൽ നിന്നും 8 കിലോമീറ്ററും ആലുവയിൽ നിന്നും 15 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്.

ട്രെയിനിനു വരുമ്പോൾ അങ്കമാലി റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ളത്. 12 കിലോമീറ്ററാണ് അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള ദൂരം. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 38 കിലോമീറ്ററും ചാലക്കുടിയിൽ നിന്നും 16 കിലോമീറ്ററും ദൂരമുണ്ട്.

മലമുകളിലെ വിശ്വാസങ്ങളുമായി മുരുകന്റെ ഏഴാമത്തെ വീട്!!

ഭീമൻ നിർമ്മിച്ച് അർജുനൻ പ്രതിഷ്ഠ നടത്തിയ ചെമ്മനന്തിട്ട ക്ഷേത്രം

ശ്രീകോവിലിനുള്ളിൽ സുഹൃത്തുക്കളെ കുടിയിരുത്തിരിക്കുന്ന ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more