Search
  • Follow NativePlanet
Share
» »അപ്പലേച്ചിയൻ ട്രെയില്‍ പുനരാരംഭിച്ചു, ഏറ്റവും നീളമേറിയ ഹൈക്കിങ്ങുകള്‍ക്ക് വീണ്ടും തുടക്കം

അപ്പലേച്ചിയൻ ട്രെയില്‍ പുനരാരംഭിച്ചു, ഏറ്റവും നീളമേറിയ ഹൈക്കിങ്ങുകള്‍ക്ക് വീണ്ടും തുടക്കം

ലോകമെമ്പാടുമുള്ള ഹൈക്കിങ് പ്രേമികളെ ആവേശം കൊള്ളിക്കുന്ന യാത്രകളിലൊന്നാണ് അപ്പലേച്ചിയൻ പർവ്വതനിരകള്‍ താണ്ടിയുള്ള ഹൈക്കിങ്.

ലോകമെമ്പാടുമുള്ള ഹൈക്കിങ് പ്രേമികളെ ആവേശം കൊള്ളിക്കുന്ന യാത്രകളിലൊന്നാണ് അപ്പലേച്ചിയൻ പർവ്വതനിരകള്‍ താണ്ടിയുള്ള ഹൈക്കിങ്. അമേരിക്കൻ ഐക്യനാടുകളുടെ കിഴക്കേ അരികിലൂടെ കടന്നുപോകുന്ന അപ്പലേച്ചിയൻ പർവ്വതനിരകളിലൂടെയുള്ള ട്രക്കിങ് സഞ്ചാരികളുടെ ഗോള്‍ഡന്‍ യാത്രകളിലൊന്നാണ്. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ അപ്പലേച്ചിയന്‍ ഹൈക്കിങ് നിര്‍ത്തിവെച്ചിരുന്നു. ഇപ്പോഴിതാ യാത്ര വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്... വിശദാംശങ്ങളിലേക്ക്

 അപ്പലേച്ചിയൻ ട്രെയില്‍

അപ്പലേച്ചിയൻ ട്രെയില്‍

ജോർജിയയിലെ സ്പ്രിംഗർ പർവ്വതം മുതൽ മെയ്‌നിലെ കറ്റാഡിൻ പർവ്വതം വരെ അപ്പാലാച്ചിയൻ ട്രയൽ അമേരിക്കയിലെ 14 സംസ്ഥാനങ്ങളിലൂടെ അപ്പാലാച്ചിയൻ പർവതനിരയെ കടന്നു പോകുന്നു പാതയുടെ നാലിലൊന്ന് വിർജീനിയയിൽ മാത്രമാണ്, ഇതിനെ "വിർജീനിയ ബ്ലൂസ്" എന്ന് വിളിക്കുന്നു പടിഞ്ഞാറൻ വിർജീനിയയിൽ ട്രയലിന്റെ നാല് മൈൽ മാത്രമേ കടന്നുപോകുന്നുള്ളൂ,

രണ്ട് പംക്തികളായി

രണ്ട് പംക്തികളായി

അറ്റ്ലാന്റിക്ക് തീരത്തിനു സമാന്തരമായുള്ള രണ്ടു പംക്തികളായിട്ടാണ് അപ്പലേച്ചിയൻ പര്‍വ്വച നിരകള്‍ സ്ഥിതി ചെയ്യുന്നത്. . ബ്ളൂറിഡ്ജ് എന്നും ഗ്രേറ്റ്സ്മോക്കി എന്നും അറിയപ്പെടുന്ന കിഴക്കേ നിരയും അല്ലിഗെനി പർവ്വതങ്ങളുള്ള പടിഞ്ഞാറന് നിരയുമാണിവ. ഇവയ്ക്കിടയിലാണ് ഗ്രേറ്റ് അപ്പലേച്ചിയൻ താഴ്വരയുള്ളത്.

 2,415 കിലോമീറ്റർ

2,415 കിലോമീറ്റർ

അമേരിക്കയില്‍ വടക്ക് ന്യൂഫൌണ്ട്‌ലൻഡ് മുതൽ തെക്ക് അലബാമാവരെ കിലോമീറ്റർ നീണ്ടുകിടക്കുന്ന അപ്പലേച്ചിയൻ പർവ്വതനിരകൾക്ക് ഏകദേശം 2,415 കിലോമീറ്റര്‍ നീളമുണ്ട്. വനങ്ങളും മലഞ്ചെരിവുകളും പര്‍വ്വതങ്ങളും റെയില്‍പ്പാതകളും വന്യമൃഗ സംരക്ഷണ കേന്ദങ്ങളുമെല്ലാം ഇവിടേയ്ക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നു.
PC:Forest Wander

 യാത്ര പുനരാരംഭിക്കുന്നു

യാത്ര പുനരാരംഭിക്കുന്നു

2020 ല്‍ കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇവിടെ ഹെക്കിങ് യാത്രകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു കൊവിഡ് വ്യാപിച്ച സാഹചര്യത്തില്‍ യാത്രക്കാരുടെയും അവര്‍ കടന്നു പോകുന്ന ഇടങ്ങളുടെയും സുരക്ഷയെ കരുതിയാണ് യാത്രകള്‍ താത്കാലികമായി നിര്‍ത്തിയിരുന്നത്. യാത്രകളില്‍ സാമൂഹികാകലം പാലിക്കുവാന്‍ സാധിക്കാതെ വരുന്നതും സാധനങ്ങള്‍ക്കും മറ്റുമായി കടകളെ ആശ്രയിക്കുന്നതും രോഗവ്യാപനം വരുത്തിയേക്കാമെന്നതിനെ തുടര്‍ന്നായിരുന്നു ഇത്.
PC:Nicholas A. Tonelli

വാക്സിന് വന്നതോടെ

വാക്സിന് വന്നതോടെ


കൊവിഡ് വാക്സിന്‍ വന്നതോടെ യാത്രകള്‍ ചെയ്യുന്നത് സുരക്ഷിതമായതോടെയാണ് ഇവിടെ അപ്പലേച്ചിയൻ ട്രക്കിങ് പുനരാരംഭിക്കുന്നത്. ഒന്നിലധികം കൊവിഡ് വാക്സിനുകള്‍ ലഭ്യമായതും പരമാവധി ആളുകള്‍ വാക്സിന്‍ സ്വീകരിച്ചതോടെയുമാണ് യാത്ര പുനരാരംഭിക്കുവാന്‍ തീരുമാനിച്ചത്. ഹൈക്കിങ് കടന്നു പോകുന്ന എല്ലാ സംസ്ഥാനങ്ങളും നിലവില്‍ ക്വാറന്റൈന്‍ നിബന്ധനകളിലും മറ്റും ഇളവുകള്‍ കൊണ്ടുവന്നി‌ട്ടുമുണ്ട്.
യാത്രക്കാര്‍ വലിയ തോതില്‍ വന്നു തുടങ്ങുന്നതിന് മുമ്പ് വാക്സിനേഷൻ എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, നടപ്പാതയുടെ തിരക്കേറിയ ഭാഗങ്ങളിൽ കാൽനടയാത്രക്കാർ മാസ്ക് ധരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
PC:Fran Trudeau

അഞ്ച് മുതൽ ഏഴ് മാസം വരെ

അഞ്ച് മുതൽ ഏഴ് മാസം വരെ


സാധാരണയായി അപ്പലേച്ചിയല്‍ ഹൈക്കിങ് പൂര്‍ത്തിയാക്കുവാന്‍ അഞ്ച് മുതല്‍ ഏഴ് മാസം വരെ സമയമെടുത്തും. അപ്പാലാച്ചിയൻ ട്രയൽ മെയ്ൻ മുതൽ ജോർജിയ വരെ നീളുന്നുതാണ്. . , പലരും മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസങ്ങളിൽ നടപ്പാതയുടെ തെക്കേ അറ്റത്ത് നിന്നും യാത്രകൾ ആരംഭിക്കുകയാണ് ചെയ്യുന്നത്,

PC:Nicholas A. Tonelli

Read more about: trekking world hiking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X