Search
  • Follow NativePlanet
Share
» »ഏപ്രിലിൽ അവധിയോടവധി, ട്രിപ്പുകൾ പ്ലാൻ ചെയ്യാം ഇങ്ങനെ

ഏപ്രിലിൽ അവധിയോടവധി, ട്രിപ്പുകൾ പ്ലാൻ ചെയ്യാം ഇങ്ങനെ

ഏപ്രിൽ മാസം എപ്പോഴും യാത്രകളുടെ സമയമാണ്. ഉത്സവങ്ങളും ആഘോഷങ്ങളും കൂടുവാനും ചെറുതും വലുതുമായ യാത്രകൾ നടത്തുവാനും പറ്റിയ സമയം. വിഷുവും ഈസ്റ്ററും ഒക്കെ വരുന്നതിനാൽ ലീവ് എടക്കാതെ യാത്രകൾ നടത്താം എന്നതാണ് മുതിർന്നവരെ സംബന്ധിച്ചെടുത്തോളം ഏപ്രിൽ മാസത്തിന്റെ ഗുണം. സ്പെഷ്യൽ ക്ലാസുകളും ട്യൂഷനും ഒന്നും ഇല്ലാിരിക്കുന്ന സമയമായതിനാൽ കുട്ടികൾക്കും സന്തോഷമാണ്. നീണ്ട വാരാന്ത്യങ്ങളുള്ളതിനാൽ ഇഷ്ടംപോലെ യാത്രകളും പ്ലാൻ ചെയ്യാം. ഇതാ,2023 ഏപ്രിൽ മാസത്തിലെ പ്രധാന അവധികളും യാത്രാ പ്ലാനുകളും എന്തൊക്കെയാണെന്നു നോക്കാം.

April Long Weekend 2023:

2023 ഏപ്രിലിലെ നീണ്ട വാരാന്ത്യങ്ങൾ

മൂന്നു നീണ്ട വാരാന്ത്യങ്ങളാണ് ഏപ്രിൽ മാസത്തിലുള്ളത്. അതില്‍ ആദ്യത്തേത് 6 മുതൽ 9 വരെയുള്ളതാണ്. ഏപ്രിൽ ആറ് പെസഹാ വ്യാഴം ബാങ്ക് അവധി ദിനമാണ്. പിറ്റേന്ന് ദുഖവെള്ളിയും ശനിയും ഞായറും അവധിയാണ്. അങ്ങനെ തുടർച്ചയായി 4 ദിവസം ലഭിക്കും. ഇതിൽ ഏപ്രിൽ 4 ബുധനാഴ്ച അവധിയെടുത്താൽ ആകെ അഞ്ചു ദിവസം ലഭിക്കും.

ഏപ്രിൽ 14 മുതൽ 16 വരെ 3 ദിവസമാണ് രണ്ടാമത്തെ നീണ്ട വാരാന്ത്യം. ഏപ്രിൽ 14 അംബേദേകർ ജയന്തിയും 15 വിഷുവും 16 ഞായറാഴ്ചയുമാണ്.

മൂന്നാമത്തെ നീണ്ട വാരാന്ത്യം ഏപ്രിൽ 20 മുതൽ 23 വരെയാണ്. 20 വെള്ളിയാഴ്ച ഈദുൽ ഫിത്റും 22 ശനിയാഴ് ഒരവധിയുമെടുത്താൽ പിറ്റേന്നത്തെ ഞായറാഴ്ച കൂടി കൂട്ടി മൂന്നു ദിവസം ലഭിക്കും.

April Long Weekend 2023:

ഏപ്രിലിലെ ആഘോഷങ്ങൾ

ഈസ്റ്ററും വിഷുവും ഈദുൽ ഫിത്റും മാത്രമല്ല, വേറെയും ഒരുപാട് ആഘോഷങ്ങളും ക്ഷേത്രോത്സവങ്ങളും ഉള്ള സമയം കൂടിയാണ് ഏപ്രിൽ മാസം. ഏപ്രിൽ 2-ാം തിയതിയിലെ ഓശാന ഞായർ, കരിക്കകം ചാമുണ്ഡി ക്ഷേത്രം പൊങ്കാല, ഏപ്രിൽ 3-ാം തിയതി ആറാട്ടുപുഴ പൂരം, നെന്മാറ വല്ലങ്ങിവേല, 4-ാം തിയതി ആര്യങ്കാവ് പൂരം, ലോകനാർക്കാവ് പൂരമഹോത്സവം, 5ന് ശബരിമല ആറാട്ട്, 6ന് പെസഹാ വ്യാഴം, ഏപ്രിൽ 7ന് ദുഖ വെള്ളി, ഏപ്രിൽ 9ന് ഈസ്റ്റർ, കുമാരകോവിൽ തൃക്കല്യാണം, ഏപ്രിൽ 15ന് വിഷു, 16ന് മലയാറ്റൂർ പെരുന്നാൾ, കൊല്ലം പൂരം, 21ന് ഈദുൽ ഫിത്റ്‍, 22ന് കടമ്മനിട്ട വലിയ പടയണി, 26ന് പറപ്പൂക്കര ഷഷ്ഠി, 27ന് മുട്ടുചിറ ആണ്ടുനേർച്ച, 28ന് അകലൂർ താലപ്പൊലി എന്നിവയാണ് കേരളത്തിലെ പ്രധാന ഏപ്രിൽ ആഘോഷങ്ങൾ.

April Long Weekend 2023

ഇന്ത്യയിലെ ആഘോഷങ്ങൾ

വിവിധ സംസ്ഥാനങ്ങളിൽ വസന്തത്തിനെ സ്വാഗതം ചെയ്യുന്ന ആഘോഷങ്ങളുടെ സമയമാണ് ഏപ്രിൽ മാസം. വസന്തത്തിന്റെ വരവ് ആഘോഷിക്കുന്ന ആപ്രിക്കോട്ട് ബ്ലോസം ഫെസ്റ്റിവൽ ലഡാക്കിലെ പ്രധാന ആഘോഷമാണ്. ഏപ്രിൽ 4 മുതൽ 17 വരെയാണിത്. കാശ്മീരിലെ ട്യൂലിപ് ഫെസ്റ്റിലും ഏപ്രിലിലാണ്. 3-ാം തിയതി മുതൽ 20-ാം തിയതി വരെ ഇത് നീണ്ടു നിൽക്കും. ഒഡീഷാ ഡേ (ഏപ്രിൽ 1),ഹനുമന്ത് ജയന്തി (ഏപ്രിൽ 6), അക്ഷയ തൃതീയ (ഏപ്രിൽ 22), സീതാ നവമി (ഏപ്രിൽ 29), തുടങ്ങിയവയാണ് ഇന്ത്യയിലെ പ്രധാന ഏപ്രിൽ ആഘോഷങ്ങൾ.

April Long Weekend 2023

ഏപ്രിൽ മാസത്തിലെ യാത്രകൾ

അവധികൾ ഇഷ്ടംപോലെ ഉള്ളതിനാൽ ധൈര്യമായി യാത്രകൾ പ്ലാൻ ചെയ്യുവാൻ പറ്റിയ സമയം ആണ് ഏപ്രിൽ. പൊതുവേ ചൂട് കൂടുതലായിരിക്കുമെങ്കിലും അവധി ദിവസങ്ങൾ നമ്മളെ യാത്ര ചെയ്യുവാനായി പ്രേരിപ്പിക്കും. ചെറിയ തോതിൽ പലയിടങ്ങളിലും വേനൽമഴ ലഭിക്കുന്ന സമയം കൂടിയാണ് ഏപ്രിൽ.

മികച്ച കാലാവസ്ഥ

സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം യാത്ര ചെയ്യുവാൻ ഏറ്റവും നല്ല സമയങ്ങളിലൊന്നാണ് ഏപ്രിൽ മാസം. പൊതുവേ ചൂടുള്ള മാസമാണെങ്കിലും ഇടയ്ക്കെത്തുന്ന വേനൽ മഴയും കോടമഞ്ഞും തണുപ്പ് കൊണ്ടുവരും. വസന്തത്തിന്റെ തുടക്കം ആയതിനാൽ യാത്രകളിൽ കുറേ നല്ല കാഴ്ചകളും കാണാം.

April Long Weekend 2023

തിരക്കുണ്ടോ?

ഒരുപാട് ആളുകൾ യാത്ര ചെയ്യുവാൻ തിരഞ്ഞെടുക്കുന്ന സമയമാണെങ്കിലും ഈ സമയത്ത് അങ്ങനെ വലിയ തിരക്ക് അനുഭവപ്പെടാറില്ല. എന്നാൽ കേരളത്തിൽ മൂന്നാറ്‍ പോലെയുള്ള സ്ഥലങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ വന്നെത്തുന്ന സമയം ഏപ്രിൽ, മേയ് മാസങ്ങളാണ്. സ്കൂൾ അവധിക്കാലം ആണെന്നതാണ് ഇതിനു കാരണം.
യൂറോപ്യൻ രാജ്യങ്ങളെ സംബന്ധിച്ചെടുത്തോളം ശൈത്യകാലത്തിനും വേനൽക്കാലത്തിനും ഇടയിലുള്ള സമയമാണിത്. അതുകൊണ്ടു തന്നെ ഇവിടെ പല സ്ഥലങ്ങളിലും തിരക്ക് അനുഭവപ്പെടില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+