» »ശ്രീനാരയണ ഗുരു പ്രതിഷ്ഠിച്ച 'ഈഴവശിവൻ'

ശ്രീനാരയണ ഗുരു പ്രതിഷ്ഠിച്ച 'ഈഴവശിവൻ'

By: Anupama Rajeev

ശ്രീനാരയണഗു‌രു 1888‌ൽ അരുവിപ്പുറത്ത് നടത്തിയ ശിവ പ്രതിഷ്ഠയെ പലരും പലതരത്തിലാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. അതിൽ ഒന്നാണ് "ഈഴവ ശിവൻ" എന്ന പ്രയോഗം. ബ്രഹ്മണ‌ൻ അല്ലാത്ത ശ്രീനാരയണ ഗുരു അരുവിപ്പുറത്ത് നടത്തിയ ശിവപ്രതിഷ്ഠ സംബന്ധിച്ച് വിമർശനം ഉണ്ടായപ്പോൾ താൻ ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന് പറഞ്ഞ് വിമർശകരുടെ വായടക്കി എന്നാണ് പറയപ്പെടുന്നത്.

എന്നാൽ ശ്രീനാരയണഗുരു ഈഴവ‌ശിവൻ എന്ന ഒരു പദപ്രയോഗമേ നടത്തിയിട്ടില്ലെന്നും ചില വാദങ്ങൾ ഉയരുന്നുണ്ട്. എന്തായാലും ശ്രീനാരയണ ഗുരു ആദ്യമായി പ്രതിഷ്ഠ നടത്തിയ അ‌‌രുവിപ്പുറം ക്ഷേത്രത്തേക്കുറിച്ച് നമുക്ക് മനസിലാക്കാം.

ശ്രീനാരയണ ഗുരു പ്രതിഷ്ഠിച്ച 'ഈഴവശിവൻ'

Photo Courtesy: The Evil Spartan at English Wikipedia

അ‌രുവിപ്പുറം

തിരുവനന്ത‌പുരം ജില്ലയിലാണ് അരുവിപ്പുറം ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീനാരയണഗുരു പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രം കേരളത്തിലെ തന്നെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായി മാറി. ഇവിടുത്തെ ശിവരാത്രി ആഘോഷം വളരെ പ്രശസ്തമാണ്. നെയ്യാർ നദിയിൽ പണ്ടുകാലത്ത് അരു‌വിപ്പുറം ഭാഗത്ത് ഒരു വെള്ളച്ചാട്ടം ഉണ്ടായിരുന്നു. ഇതിൽ നിന്നാണ് അ‌രുവിപ്പുറത്തിന് ആ ‌പേര് ലഭിച്ചത് എന്നാണ് അനുമാനം

ശ്രീനാരയണ ഗുരു പ്രതിഷ്ഠിച്ച 'ഈഴവശിവൻ'

എ‌ത്തിച്ചേരാൻ

പ്രശസ്തമായ നെയ്യാർ നദിയുടെ തീരത്താണ് അരുവിപ്പുറം എന്ന സുന്ദരമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തിരുവനന്ത‌പുരം നഗരത്തിൽ നിന്ന് 22 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മൂന്ന് കിലോമീറ്റർ അകലെയുള്ള നെയ്യാറ്റിൻകരയാണ് അരുവിപ്പുറത്തിന് സ‌മീപത്തുള്ള ഏറ്റവും പ്രധാനപ്പെട്ട ടൗൺ.

ശ്രീനാരയണ ഗുരു പ്രതിഷ്ഠിച്ച 'ഈഴവശിവൻ'

പ്രതിഷ്ഠ

1888ൽ ആയിരുന്നു അരുവിക്കരയിൽ ശ്രീനാരയണഗുരു വിപ്ലവകരമായ പ്ര‌തിഷ്ഠ നടത്തിയത്. നെയ്യാ‌ർ നദിയിൽ മുങ്ങിയ ഗുരു, ന‌ദിയിൽ നിന്ന് ഒരു കല്ലെ‌ടുത്ത് കൊണ്ടുവന്ന് ശിവലിംഗമായി പ്രതിഷ്ഠിച്ചു എന്നാണ് പറയപ്പെ‌ടുന്നത്.

ശ്രീനാരയണ ഗുരു പ്രതിഷ്ഠിച്ച 'ഈഴവശിവൻ'

കൊ‌ടി‌തൂക്കിമല

അരുവിപ്പുറത്തിന് മുകളിലു‌ള്ള കൊടിതൂക്കിമലയിലെ പാറയിടുക്കിൽ രൂപപ്പെട്ട ഗുഹയിലായിരുന്നു ശ്രീനാരയണഗുരു ധ്യാനിച്ചിരുന്നത്.

Please Wait while comments are loading...