Search
  • Follow NativePlanet
Share
» »'10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണൽ'നേ‌‌ട്ടവുമായി അടല്‍ ടണല്‍

'10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണൽ'നേ‌‌ട്ടവുമായി അടല്‍ ടണല്‍

10000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അടല്‍ ടണല്‍ ഈ ഉയരത്തിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ സിംഗിൾ ട്യൂബ് ഹൈവേയായി ആണ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്

ഇന്ത്യന്‍ നിര്‍മ്മിതികളിലെ അത്ഭുതങ്ങളിലൊന്നായ റോത്താങിലെ അടല്‍ ടണല്‍ പുതിയ റെക്കോര്‍ഡിലേക്ക്. 10000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അടല്‍ ടണല്‍ ഈ ഉയരത്തിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ സിംഗിൾ ട്യൂബ് ഹൈവേയായി ആണ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ലണ്ടനിലെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിലാണ് പാത ഇടം നേടിയത്.

9.02 കിലോമീറ്റര്‍ നീളത്തില്‍

9.02 കിലോമീറ്റര്‍ നീളത്തില്‍

സമുദ്രനിരപ്പില്‍ നിന്നും 3,100 മീറ്റര്‍ ഉയരത്തില്‍ (10,171 അടി) 9.02 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച റോഡ് മണാലിയെ ലാഹൗൾ - സ്പിതി താഴ്‌വരയുമായി ബന്ധിപ്പിക്കുന്ന പാതയാണ്. 10 മീറ്ററാണ് റോഡിന്റെ വീതി. ഇതില്‍ 8 മീറ്റര്‍ റോഡിനും ബാക്കി ഓരോ മീറ്ററ്‍ ഇരുവശങ്ങളിലെയും നടപ്പാതയ്ക്കും ആണുള്ളത്. 5.52 മീറ്റരാണ് തുരങ്കത്തിന്‍റെ ഉയരം. സമുദ്ര നിരപ്പില്‍ നിന്നും 3060 മീറ്റര്‍ മുതല്‍ 3070 മീറ്റര്‍ വരെ ഉയരത്തിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്.

ഹിമാലയത്തിലെ എന്‍ജിനീയറിങ് വിസ്മയം

ഹിമാലയത്തിലെ എന്‍ജിനീയറിങ് വിസ്മയം

ഹിമാലയത്തിലെ എന്‍ജിനീയറിങ് വിസ്മയമായ ഈ പാതയുടെ രൂപം ഒരു കുതിര ലാടത്തിന്‍റെ ആകൃതിയിലാണ്. ടണലിനുള്ളിലൂടെ ഒരു കാറിന് മണിക്കൂറില്‍ പരമാവധി 80 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കുവാന്‍ സാധിക്കും. ഒരു ദിവസം മൂവായിരം കാറുകളെയും 1500 ട്രക്കുകളെയും വരെ കടത്തി വിടുവാനുള്ള ശേഷി ഈ അടല്‍ ടണലിനുണ്ട്.

യാത്രയില്‍ രണ്ട് മണിക്കൂറോളം ലാഭം

യാത്രയില്‍ രണ്ട് മണിക്കൂറോളം ലാഭം

തുരങ്കത്തിന്റെ തെക്കൻ കവാടം 9840 അടി ഉയരത്തിൽ മണാലിക്ക് സമീപവും, വടക്കൻ കവാടം 10,171 അടി ഉയരത്തിൽ ലാഹൗൾ താഴ്‌വരയിലെ സിസ്സുവിലാണ് സ്ഥിതി ചെയ്യുന്നത്. സുരക്ഷിതമായ യാത്രയ്ക്ക് പുറമെ, മണാലിയ്‌ക്കിടയിലുള്ള ദൂരവും തുരങ്കത്തിന്‍റെ വരവോടെ കുറ‍ഞ്ഞിട്ടുണ്ട്.
മണാലിക്കും ലേയ്ക്കും ഇടയിലുള്ള യാത്രാ ദൂരമാണ് കുറഞ്ഞത്. മണാലിക്കും കീലോംഗിനും തമ്മിലുള്ള ദൂരം 46 കിലോമീറ്റർ (28.6 മൈൽ) ആയി കുറഞ്ഞ ടെ യാത്രാ ദൂരത്തില്‍ രണ്ട് മണിക്കൂര്‍ ലാഭിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

32000 കോടി രൂപ ചിലവില്‍

32000 കോടി രൂപ ചിലവില്‍

നീണ്ട 10 വര്‍ഷമെടുത്ത് 32000 കോടി രൂപ ചിലവില് പൂര്‍ത്തിയാക്കിയ തുരങ്കത്തിന് വേറെയും പ്രത്യേകതകളുണ്ട്. ഫോര്‍ ജി ഇന്റർനെറ്റ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ടണൽ കൂടിയാണ് ഇത്. . തുരങ്കത്തിന്റെ ഓരോ 150 മീറ്ററിലും ഒരു ടെലിഫോണ്‍, ഓരോ 60 മീറ്ററിലും ഫയര്‍ ഹൈഡ്രാന്‍റ്, ഓരോ 500 മീറ്ററിലും എമര്‍ജന്‍സി കിറ്റ്, ഓരോ 2.2കിലോമീറ്ററിലും എക്സിറ്റ് പോയിന്‍റ്, ഓരോ ഒരു കിലോമീറ്ററിലും എയര്‍ ക്വാളിറ്റി മോമിറ്ററിങ് സിസ്റ്റം, പ്രക്ഷേപണ സംവിധാനം. , ഓരോ 250 മീറ്ററിലും സിസിടിവി ക്യാമറകള്‍ എന്നിവ തുരങ്കത്തില്‍ കാണാം.

എസ്‌കേപ്പ് ടണൽ

എസ്‌കേപ്പ് ടണൽ

പ്രധാന തുരങ്കത്തിന് കേടുപാടുകൾ സംഭവിച്ചാൽ, ആളുകളെ ഒഴിപ്പിക്കാനുള്ള ഒരു ബദൽ മാർഗമായി എസ്‌കേപ്പ് ടണൽ നിർമ്മിച്ചിട്ടുണ്ട്, അതിന്റെ ഒരറ്റം വടക്കൻ പോർട്ടലിലും മറ്റൊന്ന് തെക്ക് പോർട്ടലിലും തുറക്കുന്നു. 2020 ഒക്ടോബർ 3 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ തുരങ്കം പൊതുജനങ്ങൾക്കായി സമർപ്പിച്ചു.

ഇതുപോലെയൊന്ന് വേറെയില്ല!ഏറ്റവും ദൈര്‍ഘ്യമേറിയ റോഡ് ടണലായ അടല്‍-റോഹ്താങ് ടണലിന്‍റെ വിശേഷങ്ങള്‍ഇതുപോലെയൊന്ന് വേറെയില്ല!ഏറ്റവും ദൈര്‍ഘ്യമേറിയ റോഡ് ടണലായ അടല്‍-റോഹ്താങ് ടണലിന്‍റെ വിശേഷങ്ങള്‍

പേടിപ്പിക്കില്ല...പക്ഷേ അമ്പരപ്പിക്കും ഈ ടണലുകളുടെ കഥ!പേടിപ്പിക്കില്ല...പക്ഷേ അമ്പരപ്പിക്കും ഈ ടണലുകളുടെ കഥ!

അത്ഭുതപ്പെടുത്തുന്ന ഏഴിടങ്ങള്‍.. ലോകയാത്രയിലെ അതിശയങ്ങള്‍അത്ഭുതപ്പെടുത്തുന്ന ഏഴിടങ്ങള്‍.. ലോകയാത്രയിലെ അതിശയങ്ങള്‍

Read more about: road travel leh manali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X