Search
  • Follow NativePlanet
Share
» »കോടമഞ്ഞും ഓഫ്റോഡുമില്ല! മനംകുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ മാത്രം, ആതിരമല പൊളിയാണ്!!

കോടമഞ്ഞും ഓഫ്റോഡുമില്ല! മനംകുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ മാത്രം, ആതിരമല പൊളിയാണ്!!

പറഞ്ഞുവരുമ്പോള്‍ സഞ്ചാരികള്‍ക്കിടയില്‍ എന്നും ഹിറ്റായി നില്‍ക്കുന്ന ഇടങ്ങളെപ്പോലെ മഞ്ഞോ കുളിരോ കോടമഞ്ഞോ ഓഫ്റോഡോ ഒന്നും ഈ ഇടത്തിനു അവകാശപ്പെടുവാനില്ല, എങ്കിലും സഞ്ചാരികളെ കയറിച്ചെല്ലുവാന്‍ പ്രേരിപ്പിക്കുന്ന പലതും ഈ കുന്നിനു സ്വന്തമായുണ്ട്. പറഞ്ഞുവരുന്നത് ആതിരമലയെക്കുറിച്ചാണ്. പച്ചപ്പിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ പച്ചയുടെ ബഹുവര്‍ണ്ണങ്ങളില്‍ നിറഞ്ഞു കിടക്കുന്ന ആതിരമല. പച്ചപ്പിന്റെ കാഴ്ചയ്ക്ക് വ്യത്യസ്തത ഒരുക്കുവാന്‍ പലതും ഇവിടെയുണ്ട്. മനംമയക്കുന്ന കാഴ്ചകളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന ആതിരമലയുടെ വിശേഷങ്ങളിലേക്ക്

പിനാക്കിള്‍ വ്യൂ പോയിന്‍റ് -കൊല്ലംകാരുടെ ഗവിയും പാവപ്പെട്ടവരുടെ മൂന്നാറും!!പിനാക്കിള്‍ വ്യൂ പോയിന്‍റ് -കൊല്ലംകാരുടെ ഗവിയും പാവപ്പെട്ടവരുടെ മൂന്നാറും!!

ആതിരമല

ആതിരമല

പത്തനംതിട്ടയുടെ വിനോദ സഞ്ചാരഭൂപടത്തില്‍ നേരത്തെ തന്നെ അടയാളപ്പെടുത്തിയി‌ട്ടുണ്ടെങ്കിലും ആതിരമല സഞ്ചാരികളുടെ പ്രിയ കേന്ദ്രമാകുന്നത് ഈ അ‌ടുത്ത കാലത്താണ്.ജൈവവൈവിധ്യവും കുന്നിന്‍മുകളില്‍ നിന്നുള്ള അതിമനോഹരവും പ്രകൃതിഭംഗി നിറഞ്ഞതുമായ കാഴ്ചകള്‍ തേടിയാണ് ആതിരമലയിലേക്ക് സഞ്ചാരികള്‍ എത്തുന്നത്.

ഏറ്റവും ഉയരം കൂടിയ മല

ഏറ്റവും ഉയരം കൂടിയ മല

പത്തനംതിട്ട ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലയായ ആതിരമല സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ, ദക്ഷിണ കേരളത്തിലെ തന്നെ ഏറ്റവും ഉയരംകൂടിയ മലനിരകളിലൊന്നും ഇതു തന്നെയാണ്. അതുകൊണ്ടുതന്നെ മലയുടെ മുകളിലെത്തിയാല്‍ പന്തളവും അടൂരും ഉള്‍പ്പെടെയുള്ള ഇടങ്ങളു‌ടെ വ്യത്യസ്തമായ ആകാശക്കാഴ്ച ആസ്വദിക്കുകയും ചെയ്യാം. പന്തളം ടൂറിസത്തിന്റെ അടയാളമായി വളരുകയാണ് ഇവിടം.

കാഴ്ചകളിലേക്ക്

കാഴ്ചകളിലേക്ക്

പത്തനംതിട്ടയുടെ വിദൂരക്കാഴ്ചകള്‍ ആസ്വദിക്കുവാന്ഡ ആതിരമലയോളം പറ്റിയ മറ്റൊരിടമില്ല. പന്തളത്തിന്‍റെ നെല്ലറയായി അറിയപ്പെടുന്ന കരിങ്ങാലി പാടശേഖരം മുതല്‍ ഇതിനിടയിലൂടെ ഒഴുകി നീങ്ങുന്ന വലിയ തോടിന്‍റെയും കാഴ്ച മാത്രമല്ല, കൊടുമാങ്ങല്‍ വയലും കുരമ്പാലയപം പന്തളവും തട്ടയിലും അടൂരും കോന്നിയും ഇലവുംതിട്ടയുമെല്ലാം ഇവിടെ നിന്നും കാണാം,

ഐതിഹ്യം

ഐതിഹ്യം

ആതിരമലയുടെ ചരിത്രം തിരഞ്ഞുപോയാല്‍ ചെന്നെത്തിനില്‍ക്കുക ആദിദ്രാവിഡ ഗോത്രസംസ്കാരത്തിലേക്കാണ്. ആ കാലത്ത് മലദൈവങ്ങളെ പൂജിച്ചിരുന്ന ജനതകളെക്കുറിച്ചും മലദൈവങ്ങളെക്കുറിച്ചും പ്രദേശത്തിന്റെ ചരിത്രത്തില്‍ വിവരിക്കുന്നുണ്ട്. ഇവിടുത്തെ വിശ്വാസങ്ങളില്‍ പൂതാടി ദൈവം മുതല്‍ കരിവില്ലിസ പൂവില്ലി, ഇളവില്ലി, മേലേതലച്ചി, മുത്തപ്പന്‍, മലക്കരി തുടങ്ങിയ ദൈവങ്ങളെ പരാമര്‍ശിക്കുന്നുണ്ട്.

പേരുവന്ന വഴി

പേരുവന്ന വഴി

പണ്ടുകാലത്ത് അതുരന്‍ എന്നു പേരായ ഒരു അസുരന്‍ ഈ പ്രദേശത്ത് വസിച്ചിരുന്നുവത്രെ. ആ പേരില്‍ നിന്നുമാണ് ഇവിടം ആതിരമല ആയതെന്നാണ് പഴമക്കാര്‍ പറയുന്നത്. പേരിനൊപ്പം തന്നെ ചേര്‍ത്തു പറയേണ്ടതാണ് ഇവിടുത്തെ ആതിരമല ശിവപാര്‍വ്വതി ക്ഷേത്രവും. മലകളുടെ അധിപനെന്നു വിശേഷിപ്പിക്കപ്പെടുന്ന മലയച്ഛന്‍റെ ആവാസകേന്ദ്രമായിരുന്ന ഇവി‌ടം കാലംപോകെ ആതിരമല ശിവപാര്‍വ്വതി ക്ഷേത്രമായി മാറിയെന്നാണ് വിശ്വാസം, ആ കലാത്ത മലദൈവങ്ങളെ ആയിരുന്നു ഇവിടെ ആരാധിച്ചിരുന്നത്. ഇന്നും ആ കാലത്തിന്റെ ജൈവസംസ്കൃതിയോ‌ട് ചേര്‍ന്നു നില്‍ക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ക്ഷേത്രത്തില്‍ കാണാം. മലവിളിച്ചിറക്കി പടയണി, കോട്ടകയറ്റം, ഊരാളി വിളയാട്ടം, മുറുക്കാന്‍ വെപ്പ്, വെള്ളംകു‌ടി എന്നിവ അവയില്‍ ചിലതുമാത്രമാണ്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

പന്തളത്തു നിന്നും അ‌ടൂരിലേക്കുള്ള എംസി റോഡ് വഴി പഴകുളത്തു നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണ് ആതിരമലയുടെ അടിവാരം ഉള്ളത്. കുരമ്പാല ജംങ്ഷനു സമീപമുള്ള പെട്രോള്‍ പമ്പിനടുത്തു നിന്നുമാണ് പളകുളം റോഡിലേക്ക് തിരിഞ്ഞുകയറുന്നത്. പറന്തല്‍ പള്ളി ജംങ്ഷനില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെയാണ് ആതിരമല.പന്തളം നഗരസഭയു‌ടെ ഭാഗമാണിവിടം.

ആതിരമലയ്ക്ക് ഒരു ആമുഖം

ആതിരമലയ്ക്ക് ഒരു ആമുഖം

ആതിരമല എന്ന അറിയപ്പെടാത്ത നാടിനെ കേരളത്തിനു മുന്നില്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ അതിരമലയ്ക്ക് ഒരു ആമുഖം എന്നൊരു ഡോക്യുമെന്‍ററി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വിഷ്വല്‍ മീഡിയ പ്രൊഡക്ഷന്‍റെ ബാനറില്‍ പ്രദീപ് കൂരമ്പാലയാണ് സംവിധാനം. ശ്രീജിത്ത് കൂരമ്പാല, അനന്തകൃഷ്ണന്‍, അക്ഷയ് മുരളി, കിരണ്‍, ശരത്ത്, ജയജീപ്, രജേഷ് കുമാര്‍, അഭിജിത്ത് എന്നിവരും ഇതില്‍ പ്രവര്‍ത്തിക്കുന്നു.

ചിത്രങ്ങള്‍ക്കു കടപ്പാട്:ആതിരമല ഫേസ്ബുക്ക് പേജ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X