Search
  • Follow NativePlanet
Share
» »മൂന്ന് ദിവസം ലീവെടുക്കാം...കയ്യിൽ കിട്ടും പത്ത് രാത്രിയും9 പകലും...

മൂന്ന് ദിവസം ലീവെടുക്കാം...കയ്യിൽ കിട്ടും പത്ത് രാത്രിയും9 പകലും...

നിരത്തി കൊടുത്തിരിക്കുന്ന ചുവന്ന നിറത്തിലുള്ള അവധി ദിവസങ്ങൾ മിക്കപ്പോഴും ഓഗസ്റ്റ് മാസത്തെ തഴയുകയാണ് പതിവ്. ഒരു രണ്ടാം ശനിയും പിന്നെ സ്വതന്ത്ര്യ ദിനവുമാണ് ആകെയുള്ള ആശ്വാസം. എന്നാൽ ഇത്തവണ ബക്രിദും കൂടി വന്നതോടെ അവധിയെടുക്കാൻ വഴി തുറന്നിട്ടുണ്ട്. മൂന്ന് ദിവസം ലീവെടുത്താൽ ഒരാഴ്ച അടിച്ചുപൊളിക്കുവാൻ പറ്റിയ പ്ലാനാണ് ഓഗസ്റ്റിലുള്ളത്. ഇതാ ഓഗസ്റ്റ് മാസത്തിലെ അവധി ദിവസങ്ങളെക്കുറിച്ചും എവിടെ യാത്ര പോകണം എന്നതിനെക്കുറിച്ചുമെല്ലാം പ്ലാൻ ചെയ്യാം...

അടിച്ചു പൊളിക്കുവാൻ ഓഗസ്റ്റ്

അടിച്ചു പൊളിക്കുവാൻ ഓഗസ്റ്റ്

പറയത്തക്ക അവധികളൊന്നുമില്ലെങ്കിലും ചെറുതായി ഒന്നു പ്ലാൻ ചെയ്താൽ അടിച്ചുപൊളിച്ച് യാത്ര ചെയ്യുവാൻ ഒരുപാട് ഓപ്ഷനുകൾ തിരഞ്ഞെടുക്കുവാൻ പറ്റിയ മാസമാണ് ഓഗസ്റ്റ്. ജൂലൈയിലെ മഴയും കാലാവസ്ഥയും ഒക്കെ കാരണം വീടിനു വെളിയിലൊന്നു സമാധാനത്തിൽ പോകാൻ കഴിയാത്തവർക്കും ഓഗസ്റ്റിൽ അടിച്ചു പൊളിക്കാം...

അവധിയും ലീവും ഇങ്ങനെ

അവധിയും ലീവും ഇങ്ങനെ

ഓഗസ്റ്റ് മാസത്തിലെ അവധിയുടെ തുടക്കം പതിവു പോലെ തന്നെ രണ്ടാം ശനിയാണ്. പത്താം തിയ്യതിയാണ് രണ്ടാം ശനി വരുന്നത്. പിന്നെ ഓഗസ്റ്റ് 12 തിങ്കളാഴ്ചയിലെ ഈദുൽ ഫിത്തർ, ഓഗസ്റ്റ് 15 വ്യാഴാഴ്ച സ്വാതന്ത്ര്യ ദിനം എന്നിങ്ങനെയാണ് അവധികൾ.

ഏപ്രിൽ 9 വെള്ളിയാഴ്ച രാത്രി ഇറങ്ങി അടുത്ത ആഴ്ച ഞായറോ തിങ്കളോ വീട്ടിലെത്തുന്ന രീതിയിൽ യാത്രകൾ പ്ലാൻ ചെയ്താൽ ഒരാഴ്ച എങ്ങനെയും അടിച്ചു പൊളിക്കാം. അടുത്തുള്ള ചെറിയ സ്ഥലങ്ങളിലേക്ക് യാത്ര ഒതുക്കാതെ വേണമെങ്കിൽ നാളുകളായി കാത്തിരിക്കുന്ന യാത്രകൾക്ക് ഈ ഒരാഴ്ച തിരഞ്ഞെടുക്കാം...

അവധി ഇങ്ങനെയെടുക്കാം

അവധി ഇങ്ങനെയെടുക്കാം

ഈ പ്ലാൻ അനുസരിച്ച് മൂന്ന് ലീവാണ് എടുക്കേണ്ടത്. അങ്ങനെ ചെയ്താൽ 10 രാത്രിയും 9 പകലും യാത്രയ്ക്കു മാത്രമായി ലഭിക്കും. ഇങ്ങനെയൊരു ലീവ് അടുത്തെങ്ങും വരില്ലാത്തതിനാൽ പരമാവധി ഉപയോഗിക്കാം.

ഓഗസ്റ്റ് 9 വെള്ളിയാഴ്ച രാത്രി യാത്ര തുടങ്ങാം. ശനിയും ഞായറും അവധി. ഓഗസ്റ്റ് 12 തിങ്കളാഴ്ചയിലെ ഈദുൽ ഫിത്തറിനും അവധി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രണ്ടു ലീവ് എടുക്കാം. അതു കഴിഞ്ഞ് വ്യാഴാഴ്ച ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം. വെള്ളിയാഴ്ച ഓഗസ്റ്റ് 16 ഒരു ലീവും കൂടിയെടുത്താൽ ആഘോഷനമാക്കാം. പിന്നീട് വരുന്നത് ശനിയും ഞായറും... അത് പ്രത്യേകിച്ച് പറയണ്ടല്ലോ...അവധി തന്നെ... അങ്ങനെ മൂന്ന് ലീവ് എടുത്താൽ ഒരാഴ്ചയിലധികം അടിച്ചു പൊളിക്കുവാൻ പറ്റുന്ന ഒരു പ്ലാനാണിത് എന്നതിൽ സംശയമില്ല.

എവിടെ പോകണം

എവിടെ പോകണം

ഇന്ത്യയിൽ മിക്കയിടങ്ങളിലും ഓഗസ്റ്റ് ഓഫ് സീസണാണ്. അതുകൊണ്ട് യാത്ര പ്ലാൻ ചെയ്യുന്നതിന്റെ പ്രധാന മെച്ചം എന്നത് കുറഞ്ഞ നിരക്കിൽ പോയി വരാം എന്നാതാണ്. ഇഷ്ടം പോലെ ഓഫറുകളുള്ളതിമാൽ ബജറ്റിനും പ്ലാനിനും അനുസരിച്ച് യോജിച്ചത് തിരഞ്ഞെടുക്കാം. കുറഞ്ഞ നിരക്കിലുള്ള പാക്കേജുകളും അതിനു പുറമേയുള്ള ഡിസ്കൗണ്ടുകളും പ്രമോഷണൽ ഓഫറുകളും ഒക്കെ ചേരുമ്പോൾ ഓഗസ്റ്റിലെ യാത്രകൾ അടിപൊളിയാകും എന്നതിൽ സംശയമില്ല.

ഡണ്ടേലി

ഡണ്ടേലി

ഏതു കാലാവസ്ഥയിലും പോയി അടിച്ചു പൊളിക്കുവാൻ പറ്റിയ ഇടമാണ് ഡണ്ടേലി. കർണ്ണാടകയിലെ ഏറ്റവും പ്രധാനപ്പെട്ട വിദോന സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇവിടം സാഹസിക വിനോദങ്ങൾക്കും ക്യാംപിങ്ങിനും ട്രക്കിങ്ങിനും ഒക്കെ പറ്റിയ ഇടമാണ്. എല്ലാ കാഴ്ചകളും കണ്ട് ബാംഗ്ലൂർ വഴി കറങ്ങി തിരികെ നാട്ടിലെത്തുവാൻ കുറഞ്ഞത് അ‍ഞ്ച് ദിവസമെങ്കിലും പിടിക്കുമെന്നതിനാൽ മുൻകൂട്ടി പ്ലാൻ ചെയ്തു മാത്രമേ യാത്ര പോകാവൂ.

ഹംപി

ഹംപി

വിജയ നഗര രാജാക്കന്മാരുടെ ശേഷിപ്പുകൾ കല്ലുകളിൽ സൂക്ഷിക്കുന്ന ഹംപി ചരിത്ര പ്രിയർക്കും യാത്രകളെ സ്നേഹിക്കുന്നവർക്കും തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടമാണ്. കുറഞ്ഞത് രണ്ട് പകലെങ്കിലും ചിലവഴിച്ചാൽ മാത്രമേ ഇവിടുത്തെ കാഴ്ചകൾ ഓടിച്ചെങ്കിലും കണ്ടു തീർക്കുവാൻ കഴിയൂ. ആദ്യം ബാംഗ്ലൂരെത്തി ഇവിടെ നിന്നും ഹംപിക്കും പോകുവാനും അല്ലെങ്കിൽ മൈസൂരിൽ നിന്നു പോകുവാനും സാധിക്കും. ട്രെയിനിനു പോകുന്നതായിരിക്കും ക്ഷീണം ഒഴിവാക്കുവാൻ എളുപ്പം.

മാൽഷേജ്ഘട്ട്

മാൽഷേജ്ഘട്ട്

കിടിലൻ കാഴ്ചകൾ സമ്മാനിച്ച് സഞ്ചാരികളെ ആകർഷിക്കുന്ന നാടാണ് മഹാരാഷ്ട്രയിലെ മാൽഷേജ്ഘട്ട്. പാറ വെട്ടിയുണ്ടാക്കിയ റോഡുകളും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും വെള്ളച്ചാട്ടങ്ങളും ഒക്കെയായി അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഈ നാടിനുള്ളത്. സഞ്ചാരികൾക്കിടയിൽ മാൽഷേജ് ഘട്ട് അറിയപ്പെടുന്നതു തന്നെ മൺസൂൺ ഡെസ്റ്റിനേഷൻ എന്ന പേരിലാണ്. മഹാരാഷ്ട്രയിൽ നിന്നും കർണ്ണാടകയിൽ നിന്നും ഒക്കെ മൺസൂൺ യാത്രയ്ക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലങ്ങളിലൊന്നുകൂടിയാണിത്. മഞ്ഞും മഴയും പച്ചപ്പും വെള്ളച്ചാട്ടങ്ങളും ഒക്കെ കൂടിയ ഈ സ്ഥലത്തിന്റെ യഥാർഥ ഭംഗി പുറത്തു വരുന്നത് മഴ സമയത്താണ്.

PC:Bajirao

ബാരാമതി

ബാരാമതി

തീർത്തും പരിചയമില്ലാത്ത ഒരു നാട്ടിലേക്ക് യാത്ര പോകണമെന്നുണ്ടെങ്കിൽ ഇത്തവണ ബാരാമതി തിരഞ്ഞെടുക്കാം. ഇന്ത്യയിലെ നമ്പർ വൺ കാർഷിക ടൂറിസം കേന്ദ്രമായി അറിയപ്പെടുന്ന നാടാണ് മഹാരാഷ്ട്ര പൂനെയിലുള്ള ബാരാമതി. കൃഷി ജീവിതോപാധിയാക്കി മാറ്റിയ ഒരു ജനതയാണ് ഇവിടെയുള്ളത്. കാർഷിക നഗരമായ ഇവിടെയെത്തുന്ന ആളുകളെ പിഴിയുന്ന തരത്തിലല്ല കാര്യങ്ങളുള്ളത്. മറിച്ച് മിതമായ ചിലവിൽ കൃഷിയിടങ്ങൾ കാണുവാനും ഭക്ഷണം ആസ്വദിക്കുവാനും ഇവിടെ സാധിക്കും. കൃഷിയെക്കുറിച്ച് അറിയുവാനും വിവിധ കൃഷിരീതികൾ നേരിട്ട് കണ്ട് പഠിക്കുവാനുമാണ് ഇവിടെ ആളുകൾ എത്തുന്നത്. കുറഞ്ഞത് രണ്ടു ദിവസമെങ്കിലും വേണം ഇവിടെ കണ്ടുതീർക്കുവാൻ എന്നുള്ളതിനാൽ അതിനനുസരിച്ച് പ്ലാൻ ചെയ്യുവാൻ ശ്രദ്ധിക്കുക.

മറ്റിടങ്ങൾ

മറ്റിടങ്ങൾ

യാത്ര ചെയ്യുവാൻ സമയവും കാലവും നോക്കിനടക്കുന്നവർക്ക് ഏറ്റവും യോജിച്ച സമയമാണ് ഓഗസ്റ്റ് മാസം. കാലാവസ്ഥ മാത്രമല്ല, മിക്ക സ്ഥലങ്ങള്‍ക്കും ഓഗസ്റ്റ് എന്നത് ഓഫ്ബീറ്റ് സമയമായതിനാൽ ഓഫറുകളും ഇഷ്ടംപോലെ കാണും. ഓഗസ്റ്റിലെ യാത്രയ്ക്ക് യോജിച്ച മറ്റിടങ്ങൾ നോക്കാം

ഇന്ത്യയുടെ അതിർത്തി മുതൽ അലിയുടെ തോട്ടം വരെ... ഓഗസ്റ്റിലെ കാഴ്ചകളിങ്ങനെ

40 വർഷത്തിലൊരിക്കലുള്ള ദർശനത്തിനായി അത്തിവരദർ

Read more about: travel guide യാത്ര
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X