Search
  • Follow NativePlanet
Share
» »ഒരു ദിവസം ലീവ് എടുത്താൽ 4 ദിവസം അവധി; ഓഗസ്റ്റിലെ വാരാന്ത്യവും അവധികളും ചുമ്മാ പൊളിയാണ്!

ഒരു ദിവസം ലീവ് എടുത്താൽ 4 ദിവസം അവധി; ഓഗസ്റ്റിലെ വാരാന്ത്യവും അവധികളും ചുമ്മാ പൊളിയാണ്!

ജൂലൈ മാസം ഇതാ തീരാനായി. ഓഗസ്റ്റിലേക്ക് കടക്കുവാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പേയുള്ളൂ. ഒരു വർഷത്തിലെ ഏഴു മാസം വേഗത്തില് പോയ അങ്കലാപ്പ് ഉണ്ടെങ്കിലും ഒത്തിരി അവധിയും അതിലേറെ യാത്രാ പ്ലാനുകളുമായാണ് ഓഗസ്റ്റ് മാസം വന്നിരിക്കുന്നത്. ചെറുതും വലുതുമായ യാത്രകൾ പോകാൻ ഇഷ്ടംപോലെ സമയമുണ്ട് ഓഗസ്റ്റിൽ. അതുമാത്രമല്ല, വെറും ഒന്നോ രണ്ടോ ദിവസം മാത്രം ലീവ് എടുത്ത് നാല് ദിവസം വരെ അവധി കിട്ടുന്ന ട്രിക്കും ഈ മാസത്തിനുണ്ട്.

മഴ മാറി മാനം മെല്ലെ തെളിയുന്ന സമയമാണ് ഓഗസ്റ്റ് മാസം. മഴ തീർത്തും ഉണ്ടാവില്ലെന്ന് നിലവിലത്തെ സാഹചര്യത്തിൽ പറയാൻ സാധിക്കില്ലെങ്കിലും പൊതുവേ മഴ ഓഗസ്റ്റിൽ കുറവാണല്ലോ. അത് പ്രതീക്ഷിച്ച് നീണ്ട യാത്രകളാണ് പലരും പ്ലാൻ ചെയ്യുന്നത്. ഇതാ ഓഗസ്റ്റ് മാസത്തിൽ വരുന്ന അവധികളും പ്രധാന ദിവസങ്ങളും ഒപ്പം നീണ്ട വാരാന്ത്യങ്ങളും പരിചയപ്പെടാം.

August 2024 Long Weekends Holiday And How To Plan Trip

ഓഗസ്റ്റ് 2024 അവധികൾ

മഴ പെയ്തു കിട്ടിയ അവധികളല്ലാതെ മറ്റൊരു അവധിയും ഇല്ലാതിരുന്ന ജൂലൈ പോലെയല്ല ഓഗസ്റ്റ് മാസം. കർക്കടക വാവ്, സ്വാതന്ത്ര്യ ദിനം, ശ്രീ നാരായണ ഗുരു ജയന്തി, ശ്രീകൃഷ്ണ ജയന്തി എന്നിങ്ങനെ നിരവധി അവധികൾ ഈ മാസമുണ്ട്. ഇതിൽ മിക്കവയും നീണ്ട വാരാന്ത്യത്തിന്‍റെ ഫലം ചെയ്യും എന്നതാണ് പ്രത്യേകത. പ്ലാൻ ചെയ്യേണ്ടതു പോലെ തന്നെ പ്ലാന്‍ ചെയ്യണമെന്ന് മാത്രം.

ഓഗസ്റ്റ് അവധികൾ പ്ലാൻ ചെയ്യാം

ഓഗസ്റ്റ് മാസത്തിൽ ആദ്യം വരുന്ന അവധി കർക്കടക വാവിനാണ്, ഇത് മൂന്നാം തിയതി ശനിയാഴ്ചയാണ് വരുന്നത്. വെള്ളിയാഴ്ച ഓഫീസിൽ നിന്നിറങ്ങിയാൽ പിന്നെ കയറേണ്ടത് അടുത്ത തിങ്കളാഴ്ച. കിട്ടുന്നതോ, യാതൊരു ബുദ്ധിമുട്ടുമില്ലാതെ മൂന്ന് രാത്രിയും രണ്ട് പകലും.
അടുത്തത് സ്വാതന്ത്ര്യ ദിന അവധിയാണ്. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 വ്യാഴാഴ്ചയാണ്. വെള്ളിയാഴ്ച ഒരു അവധി എടുത്താൽ പിന്നെ ശനിയും ഞായറും കൂടി കിട്ടും.

കുറച്ച് ദിവസങ്ങൾ കൂടി അവധി കിട്ടിയാൽ കൊള്ളാമെന്നുണ്ടെങ്കിൽ അതിനും വഴിയുണ്ട്. ഓഗസ്റ്റ് 15 വ്യാഴാഴ്ച പൊതുഅവധി, 16 ലീവ്, 17 ശനി, 18 ഞായർ, 19 തിങ്കളാഴ്ച വീണ്ടും ഒരു ലീവ് എടുത്താൽ ഓഗസ്റ്റ് 20 ചൊവ്വാഴ്ച ശ്രീ നാരായണ ഗുരു ജയന്തി കൂടി കഴിഞ്ഞ് മടങ്ങിയാൽ മതി. അപ്പോൾ രണ്ട് ലീവും മൂന്ന് അവധിയും കൂടി ആകെ അഞ്ച് ദിവസം കിട്ടും.
ഇത് കൂടാതെ , ഓഗസ്റ്റ് 26 തിങ്കളാഴ്ച ശ്രീകൃഷ്ണ ജയന്തിയാണ്. 23 വെള്ളിയാഴ്ച , 26 ശനി, 27 ഞായര് വരെ ഇത് ആഘോഷിച്ച് യാത്ര ചെയ്ത് തിങ്കളാഴ്ച ഓഫീസില് പോയാൽ മതി.

കർക്കടക വാവ്

ഹൈന്ദവി വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രാധാന്യമുള്ള ദിവസങ്ങളിലൊന്നാണ് കർക്കടക വാവ്. കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് കർക്കിടക വാവ്. ഇത് പിതൃക്കൾക്കായി മാറ്റിവെച്ചിരിക്കുന്ന ദിവസമാണ്. ഈ ദിവസം ബലിയിട്ടാൽ ആത്മാക്കൾക്ക് മോക്ഷഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം. ആലുവ മഹാശിവരാത്രി മണപ്പുറം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രം,തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം,തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം പാപനാശിനി, വർക്കല ജനാർദനസ്വാമി ക്ഷേത്രം പാപനാശം തുടങ്ങിയ ക്ഷേത്രങ്ങൾ ബലിതർപ്പണങ്ങൾക്ക് പ്രസിദ്ധമാണ്.

സ്വാതന്ത്ര്യ ദിനം

ഇന്ത്യ ബ്രിട്ടീഷുകാരുടെ ഭരണത്തിൽ നിന്നും സ്വതന്ത്ര്യമായ ദിവസമാണ് സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നത്. 1947 ഓഗസ്റ്റ് 15 നാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. സ്വാതന്ത്ര്യം ലഭിച്ച ദിവസം മുതൽ നമ്മൾ കണക്കാക്കിയാൽ, ഇന്ത്യ സ്വാതന്ത്ര്യം നേടിയതിൻ്റെ 78-ാം വാർഷികം ആണ് 2024 ൽ ആഘോഷിക്കുന്നത്. ആഘോഷിക്കുകയാണ്. എന്നാൽ 1948 ആഗസ്റ്റ് 15 മുതൽ വാർഷികം കണക്കാക്കിയാൽ 77-ാം സ്വാതന്ത്ര്യദിനത്തിലേക്ക് ഇത് വരുന്നു. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 2024 ലേത് ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+