» »വേനല്‍യാത്രയില്‍ എന്നും ഓര്‍ക്കാമൊരിടം-ഓലി

വേനല്‍യാത്രയില്‍ എന്നും ഓര്‍ക്കാമൊരിടം-ഓലി

Written By: Elizabath

മഞ്ഞുകാലം മെല്ലെ വിടവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഇനി വരുന്ന വേനല്‍ക്കാലം സഞ്ചാരികളുടെ പ്രിയ സമയങ്ങളിലൊന്നാണ്. ഇഷ്ടപ്പെട്ട ഇടങ്ങളിലേക്കെല്ലാം യാത്ര ചെയ്യാനും കൊതിതീരെ കാഴ്ചകള്‍ കണ്ടുനടക്കാനും പറ്റിയ സമയമാണിത്. എന്തിനധികം, മഞ്ഞുകാലത്ത് യാത്ര മുടക്കുന്ന പല സ്ഥലങ്ങളിലേക്കുമുള്ള പ്രവേശനം ഉറപ്പിക്കുന്ന സമയം കൂടിയാണ് വേനല്‍. അങ്ങനെ നോക്കുമ്പോള്‍ വേനല്‍ക്കാലത്ത് സഞ്ചാരികള്‍ ഏറ്റവുമധികം പോകാന്‍ ആഗ്രഹിക്കുന്ന ഒരിടമായിരിക്കും ഉത്തരാഖണ്ഡില്‍ സ്ഥിതി ചെയ്യുന്ന ഓലി. ലോകത്തിലെ ഏറ്റവും മികച്ച സ്‌കീയിങ് കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന ഓലിയുടെ വിശേഷങ്ങള്‍ വായിക്കാം...

ഓലി എന്നാല്‍

ഓലി എന്നാല്‍

ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്‌കീയിങ് കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന സ്ഥലമാണ് ഉത്തരാഖണ്ഡില്‍ സ്ഥിതി ചെയ്യുന്ന ഓലി. പ്രാദേശിക ഭാഷയില്‍ പുല്‍മേട് എന്നര്‍ഥമുള്ള ബുഗ്യാല്‍ എന്നും ഇവിടം അറിയപ്പെടുന്നു. സമുദ്രനിരപ്പില്‍ നിന്നും 2800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ട്രക്കിങ്ങിനും സ്‌കീയിങ്ങിനുമായാണ് ആളുകള്‍ എത്തിച്ചേരുന്നത്. മഞ്ഞുകാലത്തും വേനല്‍ക്കാലത്തും ആളുകള്‍ എത്തിച്ചേരുന്ന ഇവിടെ പക്ഷേ, ആളുകള്‍ കൂടുതലും വനുന്നത് മഞ്ഞുകാലത്തിന്റെ അവസാന ഭാഗത്തോടെയാണ്.

PC:Navi8apr

സ്‌കീയിങ്ങിനു പറ്റിയ ഇടം

സ്‌കീയിങ്ങിനു പറ്റിയ ഇടം

ലോകത്തിലെ ഏറ്റവും മികച്ച സ്‌കീയിങ് കേന്ദ്രങ്ങളിലൊന്നായ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്ന സ്ഥലമാണ് ഓലി. ഇന്ത്യയില്‍ സ്‌കീയിങ്ങിനു പേരു കേട്ട ഗുല്‍മാര്‍ഗ്ഗ്, ഷിംല, മണാലി തുടങ്ങിയ സ്ഥലങ്ങളാണെങ്കിലും ഈ രംഗത്തെ വിദഗ്ദര്‍ കുറച്ചുകൂടി പരിഗണന നല്കുന്ന സ്ഥലമാണ് ഓലി. അതിനുള്ള കാരണം ഇവിടുത്തെ മഞ്ഞു വീഴ്ചയും ഭൂമിശാസ്ത്രപരമായ മറ്റു പ്രത്യേകതകളുമാണ്.

Anuj Kumar Garg

ബദരിനാഥിലേക്കുള്ള വഴിയേ

ബദരിനാഥിലേക്കുള്ള വഴിയേ

ഹൈന്ദവ വിശ്വാസികളുടെ പുണ്യസ്ഥലമായ ബദരിനാഥിലേക്കുള്ള വഴിയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ത്തന്നെ ഇവിടേക്കുള്ള തീര്‍ഥാടകരില്‍ ഭൂരിഭാഗവും ഓലി കൂടി കണ്ടിട്ടാണ് മടങ്ങാറുള്ളത്.

PC: Ishan Manjrekar

ചമോലിയുടെ സൗന്ദര്യം

ചമോലിയുടെ സൗന്ദര്യം

ഉത്തരാഘണ്ഡിലെ ചമോലി ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഉത്തരാഖണ്ജിന്റെ സൗന്ദര്യം ഒട്ടാകെ ആവാഹിച്ചിട്ടുള്ള ചമോലിയുടെ സൗന്ദര്യമാണ് ഓലി എന്നും പറയാം. കാരണം അത്രയധികം ആരാധകരാണ് ലോകത്തെമ്പാടു നിന്നുമായി ഓലിക്കുള്ളത്.

PC:Induhari

ദേവദാരുക്കളും ഓക്ക് മരങ്ങളും നിറഞ്ഞ ഇടം

ദേവദാരുക്കളും ഓക്ക് മരങ്ങളും നിറഞ്ഞ ഇടം

ആപ്പിള്‍ തോട്ടങ്ങളും ദേവദാരു വൃക്ഷങ്ങളും ഓക്ക് മരങ്ങളുമൊക്കെ നിറഞ്ഞ ഇടമാണ് ഓലി. മലിനമാകാത്ത പ്രകൃതിയും മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളും മാത്രമല്ല ഓലിയുടെ പ്രത്യേകത. ഹിമാലയത്തിന്റെ മറ്റൊരിടത്തും കാണാന്‍ സാധിക്കാത്ത ഭംഗിയേറിയ കാഴ്ചകള്‍ ഇവിടെ നിന്നും കാണാന്‍ സാധിക്കും.

PC:Ashwani Kumar

പ്രൊഫഷണല്‍ സ്‌കീയിങ്

പ്രൊഫഷണല്‍ സ്‌കീയിങ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രൊഫഷണല്‍ സ്‌കീയിങ് നടത്തുന്ന ആളുകളുടെ പ്രിയ സ്ഥലമാണ് ഇത്. അതിനാല്‍ത്തന്നെ സീസണ്‍ ആരംഭിച്ചാല്‍ വിനോദത്തിനു വേണ്ടി മാത്രമല്ല, മത്സരങ്ങളുടെ പരിശീലനത്തിനായും ഇവിടെ എത്തിച്ചേരുന്ന ധാരാളം സ്‌കീയേഴ്‌സിനെ കാണാന്‍ സാധിക്കും. വേനല്‍ക്കാലമാണ് ഇവിടുത്തെ സ്‌കീയിങ്ങിന് പറ്റിയ സമയം.

PC:Chandramohan B V

സ്‌കീയിങ്ങിന് പോകാന്‍

സ്‌കീയിങ്ങിന് പോകാന്‍

മലയാളികള്‍ക്ക് അത്ര പരിചയമില്ലാത്ത സാഹസിക വിനോദമാണ് സ്‌കീയിങ്. പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ മഞ്ഞില്‍ കുതിച്ചു നീങ്ങുന്നതിനെയാണ് ലളിതമായി സ്‌കീയിങ് എന്നു പറയുന്നത്. താല്പര്യമുള്ളവര്‍ക്ക് സീസണ്‍ ആയാല്‍ ഓലിയില്‍ ധാരാളം ടൂര്‍ പാക്കേജുകള്‍ ഉണ്ട് . സീസണില്‍ കുറഞ്ഞ വിലയില്‍ ഇത്തരം ഉകരണങ്ങള്‍ വാടകയ്ക്കു ലഭിക്കും. ആവശ്യമുള്ളവര്‍ക്ക് സ്‌കീയിങ്ങില്‍ ഇവിടെത്തന്നെ പരിശീലനവും ലഭിക്കുന്നതാണ്.
നോര്‍ഡിക് സ്‌കീയിങ്, ആല്‍പൈന്‍ സ്‌കീയിങ്, ടെലിമാര്‍ക് സ്‌കീയിങ് തുടങ്ങി സ്‌കീയിങ്ങിന്റെ വിവിധ തലങ്ങള്‍ ആസ്വദിക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ട്.

PC:fpds regular

ട്രക്കിങ്ങ്

ട്രക്കിങ്ങ്

ഇന്ത്യയില്‍ ഇന്നു ലഭ്യമായിരിക്കുന്ന ഏറ്റവും മനോഹരമായ ട്രക്കിങ്ങ് റൂട്ടുകളിലൊന്ന് സ്ഥിതി ചെയ്യുന്നത് ഓലിയിലാണ്. സമുദ്രനിരപ്പില്‍ നിന്നും 2519 മീറ്റര്‍ മുതല്‍ 3049 മീറ്റര്‍ വരെ ഉയത്തിലൂടെ പോകുന്ന ഈ ട്രക്കിങ് റൂട്ട് ഓലിയുടെയും ഹിമാലയത്തിന്റെയും എല്ലാ ഭംഗിയും ഒറ്റയടിക്ക് ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ്.

PC:Siddharth2121

ഗുര്‍സോ ബുഗ്യാല്‍

ഗുര്‍സോ ബുഗ്യാല്‍

സമുദ്രനിരപ്പില്‍ നിന്നും 3056 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഓലിക്ക് അടുത്തുള്ള ഗുര്‍സോ ബുഗ്യാല്‍. ഓലിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയുള്ള ഇവിടം പ്രകൃതി ഭംഗിക്ക് പേരുകേട്ടിരിക്കുന്ന സ്ഥലമാണ്. താമസൗകര്യം ലഭ്യമാകാത്ത ഇവിടെ പകല്‍ സമയം സന്ദര്‍ശിക്കാനേ സാധിക്കൂ.

PC:ArmouredCyborg

തൃശൂല്‍ കൊടുമുടി

തൃശൂല്‍ കൊടുമുടി

ഓലിയില്‍ എത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട മറ്റൊരു സ്ഥലമാണ് തൃശൂല്‍ കൊടുമുടി. സമുദ്രനിരപ്പില്‍ നിന്നും 23490 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. സ്‌കീയിങ്ങിനു പറ്റിയ സ്ഥലം കൂടിയാണ് ഇവിടം. ഈ പ്രദേശത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ഇവിടെ സ്ഥിതി ചെയ്യുന്ന ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി പോലീസിന്റെ പരിശീലന ക്യാംപ്.

PC:Michael Scalet

ഓലി കൃത്രിമ തടാകം

ഓലി കൃത്രിമ തടാകം

മഞ്ഞുകാലം കഴിഞ്ഞാലും സ്‌കീയിങ്ങിനുള്ള ചെരിവുകളില്‍ മഞ്ഞ് നിലനിര്‍ത്താനായുള്ള കൃത്രിമ തടാകമാണ് ഓലിയിലെ കൃത്രിമ തടാകം. വിനോദസ സഞ്ചാര ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ഇവിടെ ഇങ്ങനെയൊരു കൃത്രിമതടാകം തുടങ്ങിയിരിക്കുന്നത്.

PC:ArmouredCyborg

നന്ദാ ദേവി കൊടുമുടി

നന്ദാ ദേവി കൊടുമുടി

ഇന്ത്യയിലെ രണ്ടാമത്തെ ഇയരം കൂടിയ കൊടുമുടിയായ നന്ദാ ദേവി കൊടുമുടി ഓലിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. 7817 മീറ്റര്‍ ഉയരമുള്ള ഈ കൊടുമുടി പൂര്‍ണ്ണമായും ഇന്ത്യയ്ക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. യുനസ്‌കോയുടെ പൈകൃക പട്ടികയില്‍ ഇടം നേടിയിട്ടുള്ള കൊടുമുടി ലോകത്തിലെ ഏറ്റവും ദുഷ്‌കരമായ കൊടുമുടി എന്ന വിശേഷണത്തിനും അര്‍ഹമാണ്. അഗാധമായ താഴ് വരകളാണ് ഇതിന്റെ പ്രത്യേകത.

PC:Soumyoo

യോജിച്ച സമയം

യോജിച്ച സമയം

ഓലിയിലേക്ക് യാത്ര പോകാന്‍ പറ്റിയ സമയം വേനല്‍ക്കാലമാണ്. ജനുവരി അവസാന ആഴ്ച മുതല്‍ മാര്‍ച്ച് ആദ്യം വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. സ്‌കീയിങ്ങിന് താല്പര്യമുള്ളവര്‍ക്ക് ഡിസംബര്‍ മുതല്‍ പെബ്രുവരി വരെ ഇവിടം സന്ദര്‍ശിക്കാം.

PC:Mandeep Thander

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഋഷികേശ്, ഹരിദ്വാര്‍, ഡെറാഡൂണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേരാന്‍ എളുപ്പമാണ്. ഋഷികേശില്‍ നിന്നും ഓലിയിലേക്ക് 196 കിലോമീറ്ററാണ് ദൂരം. മണാലിയില്‍ നിന്നും 417 കിലോമീറ്ററും ഡെല്‍ഹിയില്‍ നിന്നും 383 കിലോമീറ്ററും ബദ്രിനാഥില്‍ നിന്ന് 503 കിലോമീറ്ററും സഞ്ചരിക്കണം ഓലിയിലെത്താന്‍. കൊച്ചിയില്‍ നിന്നും 3329 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
ഡെറാഡൂണ്‍, ഷിംല, ഹരിദ്വാര്‍ തുടങ്ങിയവയാണ് അടുത്തുള്ള പ്രധാന സ്ഥലങ്ങള്‍.
ഉത്തരാഖണ്ഡിലെ തന്നെ ജോഷിമഠില്‍ നിന്നും ഇവിടേക്ക് ബസ്, ടാക്‌സി സര്‍വ്വീസുകള്‍ ലഭ്യമാണ്.

 ഏറ്റവും ദൈര്‍ഘ്യമുള്ള കേബിള്‍ കാര്‍ യാത്ര

ഏറ്റവും ദൈര്‍ഘ്യമുള്ള കേബിള്‍ കാര്‍ യാത്ര

ഏഷ്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള കേബിള്‍ കാര്‍ യാത്രയ്ക്ക് ഓലിയില്‍ എത്തുന്നവര്‍ക്ക് അവസരം ലഭിക്കുന്നു. 4 കിലോമീറ്റര്‍ ദൂരത്തില്‍ കേബിള്‍ കാര്‍ സഞ്ചരിക്കും. ജോഷിമഠില്‍ നിന്ന് ഓലിഗൊണ്ടോള വരെയാണ് ഇത്. 800 മീറ്റര്‍ ദൂരത്തില്‍ മറ്റൊരു കേബിള്‍ കാര്‍ സര്‍വ്വീസും ഇവിടെയുണ്ട്.

PC: Anuj Kumar Garg

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...