Search
  • Follow NativePlanet
Share
» »ഗുസ്തിക്കളത്തിലെ ബിരിയാണി മുതൽ ഞണ്ട് ഓംലറ്റ് വരെ.. ബാംഗ്ലൂരിലെ രസകരമായ കാര്യങ്ങൾ ഇതാണ്

ഗുസ്തിക്കളത്തിലെ ബിരിയാണി മുതൽ ഞണ്ട് ഓംലറ്റ് വരെ.. ബാംഗ്ലൂരിലെ രസകരമായ കാര്യങ്ങൾ ഇതാണ്

ഷോപ്പിങ്ങും ട്രിപ്പിങ്ങും ഒക്കെയായി ജീവിതം ഏറ്റവും അധികം ആസ്വദിക്കുവാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് ബാംഗ്ലൂർ. ട്രക്കിനു പോകുവാൻ രാംനഗരയും സൂര്യോദയവും സൂര്യാസ്തമയവും കാണുവാൻ നന്ദി ഹിൽസും പാറക്കെട്ടുകളിലൂടെയുള്ള സാഹസിക യാത്രയ്ക്ക് സാവനദുർഗ്ഗയും ഒക്കെയാണ് ഇവിടുത്തെ കുറച്ചു രസങ്ങൾ. മികച്ച ഒരു ടൂറിസം ഹബ്ബും സെന്‍ററും ആയതുകൊണ്ടുതന്നെ ഇവിടെ നിന്നും എളുപ്പത്തിൽ പോകാന്‍ പറ്റിയ സ്ഥലങ്ങളും ഉണ്ട്. ഹംപിയും കുടജാദ്രിയും മൈസൂരും കൂടാതെ ബദാമിയും ഒക്കെ ഒന്നു മനസ്സുവെച്ചാൽ സുഖമായി പോയി വരാം. എന്നാൽ ഇവിടെ എത്തിയിട്ട് പുറത്തെ കാഴ്ചകൾ മാത്രം കണ്ടു നടന്നാൽ പോരല്ലോ... ഇവിടെ എത്തിയാൽ ചെയ്യേണ്ടതും കാണേണ്ടതുമായിട്ടുള്ള കുറച്ച് സ്പെഷ്യൽ സ്ഥലങ്ങളുണ്ട്. ഒരു പക്ഷേ ലോകത്തിൽ മറ്റൊരിടത്തും പോയാൽ ലഭിക്കാത്ത, ബാംഗ്ലൂരിനു മാത്രം നല്കുവാൻ കഴിയുന്ന ആ അനുഭവങ്ങൾ ഏതൊക്കെയാണന്നല്ലേ...! നോക്കാം...

താവോ ആശ്രമത്തിൽ നിന്നും ഏറ്റവും മികച്ച തോഫു കഴിക്കാം

താവോ ആശ്രമത്തിൽ നിന്നും ഏറ്റവും മികച്ച തോഫു കഴിക്കാം

ബാംഗ്ലൂർ നഗരത്തിൽ ഒരു താവോ ബുദ്ധാശ്രമം ഉള്ള കാര്യം തന്ന മിക്കവർക്കും പുതുമയായിരിക്കും. ഓസ്റ്റിൻ ടൗണിലെ ഹോങ് ചി മൊണാസ്ട്രി കുറഞ്ഞത് ഈ നഗരത്തിൽ താമസിക്കുന്നവരെങ്കിലും തീർച്ചയായും സന്ദർശിക്കേണ്ട ഇടമാണ്. മറ്റെവിടെ പോയാലും ലഭിക്കാത്ത ഒരു സമാധാനവും മനശ്ശാന്തിയുമാണ് ഇവിടെ എത്തിയാൽ അനുഭവിക്കുവാൻ സാധിക്കുക. കൂടാതെ സമാധാനമായിരുന്ന് ധ്യാനിക്കുവാനും ഇവിടെ സൗകര്യമുണ്ട്.

കൂടാതെ ഇന്ത്യയുടെ കിഴക്കൻ പ്രദേശത്തെ പ്രധാന വിഭവങ്ങളിലൊന്നായ തോഫു ലഭിക്കുന്ന ഇടം കൂടിയാണിത്.

 ഈജിപ്തിൽ നിന്നും നേരിട്ടെത്തുന്ന വിഭവം രുചിക്കാം

ഈജിപ്തിൽ നിന്നും നേരിട്ടെത്തുന്ന വിഭവം രുചിക്കാം

ഭക്ഷണ പ്രേമികളെ സംബന്ധിച്ചെടുത്തോളം ബാംഗ്ലൂർ ഒരുവലിയ ചാകരയാണ്. പല നാടുകളിലെ രുചികൾ അറിയുവാനും ആസ്വദിക്കുവാനും പറ്റിയ ഇടം. വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ ഇവിടെ വസിക്കുന്നതിനാൽ അതാത് നാടുകളിലെ തനതു രുചികളും ഇവിടെ യഥേഷ്ടം ലഭിക്കാറുണ്ട്. എന്നാൽ ഈജിപ്തിൽ നിന്നുള്ള പരമ്പരാഗത വിഭവങ്ങൾ ലഭിക്കുന്ന കട കമ്മനഹള്ളിയിലാണുള്ളത്. ഈജിപ്ഷ്യൻ ദമ്പതികളായ മുഹമ്മദും ഹനയും ചേർത്തു നടത്തുന്ന റെസ്റ്റോറന്‍റിലെ രുചികൾ തികച്ചും വ്യത്യസ്തമാണ്.

ഒരു ചിരോപോഡിക് തെറാപ്പി നടത്താം

ഒരു ചിരോപോഡിക് തെറാപ്പി നടത്താം

ബാംഗ്ലൂരിൽ തികച്ചും വ്യത്യസ്തമായ ഒരു കാര്യം പരീക്ഷിക്കുവാൻ താല്പര്യപ്പെടുന്നവർക്ക് പോകുവാൻ പറ്റിയ ഇടമാണ് സാംപാൻഗി രാമാ നഗറിലെ ചിരോപോഡിക് സെന്റർ. പെഡിക്യൂർ ക്ലിന്ക്ക് എന്നാണിതിൻറെ പേര്. കാല്പാദവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന ഇടമാണിത്. തിളക്കങ്ങളും ആഡംബരങ്ങളും ഇല്ലാതെ തികച്ചും സാധാരണമായ ഒരു സ്ഥാപനമാണിത്. കാല്പാദങ്ങളുടെ ഭംഗി കൂട്ടുവാനും വീണ്ടെടുക്കുവാനും താല്പര്യമുള്ളവർക്ക് ഇവിടെ പരീക്ഷിക്കാം...

 ഞണ്ട് ഓംലെറ്റ് കഴിച്ചിട്ടുണ്ടോ?

ഞണ്ട് ഓംലെറ്റ് കഴിച്ചിട്ടുണ്ടോ?

മുൻപ് പറഞ്ഞതുപോലെ വ്യത്യസ്തമായ രുചികൾ തേടുന്നവരെ ആകർഷിക്കുന്ന മറ്റൊരിടമാണ് എഗ് ഫാക്ടർ. ആടിന്റെ തലച്ചോറു നിറച്ച ഓംലെറ്റും ഞണ്ട് ഓംലെറ്റും ഒക്കെയായി മുട്ട വിഭവങ്ങളിലെ വ്യത്യസ്തതയാണ് ഇതിന്റെ പ്രത്യേകത. എച്ച്എസ്ആർ ലേ ഔട്ടിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഗുസ്തിക്കളത്തിലെ ബിരിയാണി

ഗുസ്തിക്കളത്തിലെ ബിരിയാണി

ബിരിയാണി കിട്ടുന്ന ഇഷ്ടംപോലെ കടകളുള്ളപ്പോൾ ഗുസ്തിക്കളത്തിൽ പോയി കഴിക്കണോ എന്നല്ലേ... ഭക്ഷണ കാര്യങ്ങളിൽ ഇത്രയേറെ വ്യത്യസ്തതകളുള്ല ഇവിടെ ഗുസ്തിക്കളത്തിൽ ബിരിയാണി കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ശിവാജി നഗറിൽ ഏകദേശം ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള അഖാരയിൽ നിന്നുമാണ് ഈ ബിരിയാണി ലഭിക്കുക. മട്ടൻ ബിരിയാണിയും ഷാമി കബാബുമാണ് ഇവിടുത്തെ സ്പെഷ്യൽ വിഭവങ്ങൾ.

നഗരത്തിനു മുകളിലൂടെ ഹോട്ട് എയർ ബലൂണിലെ സ‍ഞ്ചാരം

നഗരത്തിനു മുകളിലൂടെ ഹോട്ട് എയർ ബലൂണിലെ സ‍ഞ്ചാരം

സാഹസികതയ്ക്ക് താല്പര്യമുള്ളവർക്ക് ആസ്വദിക്കുവാൻ പറ്റിയ ഒന്നാണ് ബെംഗളൂർ നഗരത്തിനു മുകളിലൂടെ ഹോട്ട് എയർ ബലൂണിലൂടെയുള്ള സ‍ഞ്ചാരം. യെലഹങ്കയ്ക്ക് സമീപമാണ് ഇതുള്ളത്.

സ്വപ്നതുല്യമായ ഒരു പാർട്ടി

സ്വപ്നതുല്യമായ ഒരു പാർട്ടി

സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒക്കെയായി ഒരു പാർട്ി നടത്തുവാൻ താല്പര്യമുണ്ടോ? എങ്കിൽ അതിനു പറ്റിയ ഇഷ്ടംപോലെ സ്ഥലങ്ങളാണ് ഇവിടെയുള്ളത്. നീന്തൽകുളവും ബാർബിക്യൂവും ഒക്കെയായി രാത്രി മുഴുലൻ അടിച്ചു പൊളിക്കുവാൻ പറ്റിയ സ്ഥലങ്ങൾ ഇവിടെ ഇഷ്ടംപോലെയുണ്ട്.

വർഷം മുഴുവനുമുള്ള പുസ്തകമേള

വർഷം മുഴുവനുമുള്ള പുസ്തകമേള

ബെസ്റ്റ് സെല്ലർ പുസ്തകങ്ങളിൽ തുടങ്ങി ക്രൈം ത്രില്ലറുകൾ വരെ ലഭിക്കുന്ന പുസ്തകശാലകൾ ധാരളമുണ്ട്. എന്നാൽ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പുസ്തക മേള കൊണ്ട് പ്രസിദ്ധമാ ഇടമാണ് കോറമംഗല.ഇവിടുത്തെ ഗണപതി ടെപിൾ റോഡിന് സമീപമാണ് ഈ പുസ്തകമേളയുള്ളത്

നായകൾക്കു മാത്രമുള്ള പാർക്ക്

നായകൾക്കു മാത്രമുള്ള പാർക്ക്

നായകൾക്കു മാത്രം പ്രവേശനമുള്ള പാർക്കാണ് ഡോംലൂരിലെ ഡോഗ് പാർക്ക്. മെട്രോ നഗരത്തിൽ വീടിനുള്ളിൽ അടച്ചുവളർത്തപ്പെടുന്ന നായകളെയും കൊണ്ട് ഇവിടെ സമയം ചിലവഴിക്കുവാൻ ആളുകൾ എത്തുന്നു.

സ്കൂബാ ഡൈവിങ്ങ് പഠിക്കാം

സ്കൂബാ ഡൈവിങ്ങ് പഠിക്കാം

ബാംഗ്ലൂർ പോലെയുള്ള ഒരു നഗരത്തിൽ എങ്ങനെ സ്കൂബാ ഡൈവിങ്ങ് പഠിക്കാം എന്നല്ലേ...അതിനും ഇവിടെ വഴിയുണ്ട്. ഇവിടെ പരിശീലനം കഴിഞ്ഞാൽ പിഎഡിഐ ഡൈവിങ്ങ് ലൈസൻസാണ് ലഭിക്കുക. പ്ലാനറ്റ് സ്കൂബാ എന്നും ഡൈവ് ഇന്ത്യാ എന്നും പേരായ രണ്ടു സ്ഥപനങ്ങളാണ് ഇത് നടത്തുന്നത്. ഇന്ദിരാ നഗറിലാണ് പ്ലാനറ്റ് സ്കൂബയുള്ളത്.

'വിവാഹം' യാത്രകളുടെ ഒടുക്കമല്ല ബ്രോ.. തുടക്കം.. ഈ 'പൊളി' കപ്പിള്‍സ് പറയുന്നു

യാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണം

ബെംഗളുരുവിൽ നിന്നും മൂന്നാറിലേക്കുള്ള കിടിലൻ റോഡുകൾ... ഇനി ഒന്നും നോക്കേണ്ട!!!

വയനാട്ടിൽ നിന്നും ബെംഗളുരുവിലേക്ക് സൂപ്പർ വഴികൾ.. ഒന്നു പോയി നോക്കിയാലോ?!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more