Search
  • Follow NativePlanet
Share
» »ട്രാന്‍സ്ജെന്‍ഡറുകള്‍ ദൈവമായി ആരാധിക്കുന്ന ബഹുചരാ മാത

ട്രാന്‍സ്ജെന്‍ഡറുകള്‍ ദൈവമായി ആരാധിക്കുന്ന ബഹുചരാ മാത

ട്രാന്‍സ്ജെന്‍ഡറുകള്‍ തങ്ങളുടെ ദൈവമായി ആരാധിക്കുന്ന ബഹുചാര്‍ മാതയെക്കുറിച്ചും ഗുജറാത്തിലെ ബഹുചാര്‍ ക്ഷേത്രത്തെക്കുറിച്ചും വായിക്കാം.

സമൂഹത്തില്‍ സാധാരണക്കാരുടെ ഇടയില്‍ ഇന്നും മാറ്റി നിര്‍ത്തപ്പെടുന്നവരാണ് ട്രാന്‍സ്‍ജെന്‍ഡറുകള്‍. സ്ത്രീയോടും പുരുഷനോടും ഒപ്പം തന്നെ തുല്യരാണെങ്കിലും പലപ്പോഴും സമൂഹം അങ്ങനെ ഇവരെ കാണുന്നില്ല. എന്നാല്‍ ഭാരതീയ പുരാണങ്ങളിലേക്കും മിത്തുകളിലേക്കും ഒന്നു കടന്നുപോയാല്‍ ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ ധാരാളം കാണാം. പുരാണങ്ങളിലെ ശിഖണ്ഡിയും അര്‍ധനാരീശ്വരനുമെല്ലാം ഇത്തരത്തില്‍ ചിലര്‍ മാത്രമാണ്. ഇവിടെയൊന്നും ഒരിക്കലും ഇവരെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുകയോ തഴയുകയോ ചെയ്തിരുന്നില്ല. പകരം സമൂഹത്തില്‍ അവര്‍ക്കും കൂടി അര്‍ഹമായ സ്ഥാനം നല്കിതന്നെയാണ് പോന്നിരുന്നത്.

സ്ത്രീയായി ജനിച്ച് പുരുഷനായി മാറുകയോ അല്ലെങ്കില്‍ പുരുഷനായി ജനിച്ച് സ്ത്രീയായി മാറുകയോ ചെയ്തവരോ അല്ലെങ്കില്‍ തങ്ങളുടെ അസ്ഥിത്വം തിരിച്ചറിഞ്ഞ് അതില്‍ ജീവിക്കുകയും ചെയ്യുന്നവരെയാണ് ട്രാന്‍സ്ജെന്‍ഡര്‍ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതാ ട്രാന്‍സ്ജെന്‍ഡറുകള്‍ തങ്ങളുടെ ദൈവമായി ആരാധിക്കുന്ന ബഹുചാര്‍ മാതയെക്കുറിച്ചും ഗുജറാത്തിലെ ബഹുചാര്‍ ക്ഷേത്രത്തെക്കുറിച്ചും വായിക്കാം.

ബഹുചരാ മാത

ബഹുചരാ മാത

ഇന്ത്യന്‍ ഹൈന്ദവ വിശ്വാസം അനുസരിച്ച് ട്രാന്‍സ്ജെന്‍ഡറുകളായ ആളുകള്‍ തങ്ങളുടെ ദൈവമായി കണക്കാക്കുന്ന ദേവിയാണ് ബഹുചരാ മാത. നാടോടിക്കഥകളിലും പുരാണങ്ങളിലും ഇവരെക്കുറിച്ച് ധാരാളം പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബഹുചരാ മാതയെ ട്രാന്‍സ്ജെന്‍ഡറുകള്‍ ദൈവമായി ആരാധിക്കുന്നുണ്ട്. കുഞ്ഞുങ്ങളില്ലാത്തവര്‍ സന്താനഭാഗ്യത്തിനായി പ്രാര്‍ഥിക്കുന്ന ദേവി കൂടിയാണിത്.

PC:wikipedia

കോഴിയുടെ മുകളില്‍

കോഴിയുടെ മുകളില്‍

വിശ്വാസമനുസരിച്ച് പൂവന്‍കോഴിയുടെ മുകളില്‍ ഒരു കയ്യില്‍ ത്രിശൂലവും മറുകയ്യില്‍ വേപുസ്തകവും പിടിച്ചുകൊണ്ടു നില്‍ക്കുന്ന ദേവിക്ക് വിശ്വാസികള്‍ ഏറെയുണ്ട്. പണ്ട് കാലങ്ങളില്‍ ദേവിയോടുള്ള വിശ്വാസത്തെപ്രതി പുരുഷന്മാര്‍ സ്ത്രീകളുടെ വസ്ത്രവും സ്ത്രീകള്‍ പുരുഷന്മാരുടെ വസ്ത്രവും ധരിക്കുമായിരുന്നുവത്രെ. അതിനു പിന്നിലൊരു കഥയുണ്ട്.

PC:wikipedia

കഥയിങ്ങനെ

കഥയിങ്ങനെ

ചരന്‍ വംശത്തിലെ ബാപാല്‍ ദേത്താ എന്നയാളുടെ മകളായിരുന്നുവത്രെ ബഹുചരാജി. ഒരിക്കല്‍ ബരുചരാജിയും സഹോദരിയും ഒരു സ്ഥലത്തേയ്ക്ക് യാത്ര പോകുമ്പോള്‍ അവര്‍ വഴിയില്‍വെച്ച് അക്രമിക്കപ്പെട്ടു. ബാപിയ എന്നു പേരായ ഒരു കൊലപാതകിയാണ് അവരെ അക്രമിച്ചത്. എന്നാല്‍ അയാള്‍ക്ക് അവരെ എന്തെങ്കിലും ക്രൂരമായി ചെയ്യുവാന്‍ കഴിയുന്നതിനു മുന്‍പായി ബഹുചരാാജിയും സഹോദിരും തങ്ങളുടെ സ്തനം വലിച്ചെറിച്ച് ജീവന്‍ വെടിഞ്ഞുവത്രെ. അതിനുമുന്‍പു തന്നെ ബാപിയെ അവര്‍ ശപിക്കുകയും ചെയ്തിരുന്നു. ഒരു സ്ത്രീയേപ്പോലെ വേഷം കെട്ടി ബഹുചരാജിയെ ആരാധിച്ചാല്‍ മാത്രമേ ശപമോക്ഷം ലഭിക്കുകയുള്ളൂവത്രെ. ഇതിനു ശേഷമാണ് ബഹുചരാജി ട്രാന്‍സ്‍ജെന്‍ഡറുകളുടെ ദൈവമായി മാറുന്നത്. ഇത് കൂടാതെ വനവാസക്കാലത്ത് കുറച്ച് നാള്‍ സ്ത്രീവേഷം സ്വീകരിക്കേണ്ടി വന്ന അര്‍ജുനനുമായും ബഹുചാര്‍ മാതാ കഥകള്‍ ബന്ധപ്പെട്ടു കിടക്കുന്നു. ഒരിക്കല്‍ ഇവിടെ എത്തി രണ്ട് ബാലന്മാര്‍ ഒരു മണ്‍പാത്രത്തില്‍ കുറച്ചു ഭക്ഷണം തയ്യാറാക്കുകയുണ്ടായി .അതേ സമയം തന്നെ അവിടെ എത്തിയ ഒരു കൂട്ടം പട്ടാളക്കാര്‍ ഇവരോട് ഭക്ഷണം ആവശ്യപ്പെട്ടുവെന്നും ദേവിയുടെ അനുഗ്രഹം കാരണം ആ കുട്ടികള്‍ക്ക് പട്ടാളക്കാര്‍ക്ക് മുഴുവന്‍ ആവശ്യത്തിന് ഭക്ഷണം നല്കുവാന്‍ സാധിച്ചു എന്നും കഥകളുണ്ട്.

ബഹുചരാമാതാ ക്ഷേത്രം

ബഹുചരാമാതാ ക്ഷേത്രം

ബഹുചരാജീ അഥവാ ബഹുചരമാതയെ ആരാധിക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കാണാം. അതില്‍ ഏറ്റവും പ്രസിദ്ധമായത് ഗുജറാത്തിലാണ് സ്ഥിതി ചെയ്യുന്നത്. മേഹ്സനാ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം എഡി 1783 ല്‍ നിര്‍മ്മിച്ചതാണ്.

PC:Sumita Roy Dutta

മേഹ്സാന

മേഹ്സാന

ബഹുചരാമാതാ ക്ഷേത്രം സ്ഥിതി ചെയ്യുന്ന നേഹ്സനാ അറിയപ്പെടുന്നത് ഇവിടുത്തെ ക്ഷേത്രങ്ങളുടെ പേരില്‍ മാത്രമാണ്. ഗുജറാത്തില്‍ നിന്നുമാത്രമല്ല, അടുത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നുപോലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ള ആളുകള്‍ ഇവിടെ പ്രാര്‍ഥിക്കുവാനായി എത്തുന്നു.

PC:Sumita Roy Dutta

ക്ഷേത്രചരിത്രം

ക്ഷേത്രചരിത്രം

ഇവിടെയുള്ള ക്ഷേത്രത്തിന്‍റെ ആദ്യ രൂപം സിഇ 1152 ല്‍ ശങ്കല്‍ രാജ് എന്ന മഹാരാജാവ് സ്ഥാപിച്ചതാണത്രെ. പിന്നീട് പതിനെട്ടാം നൂറ്റാണ്ട് വരെ ക്ഷേത്രത്തില്‍ കാര്യമായ മാറ്റങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഒന്നും നടന്നിരുന്നില്ല.
ദേവിക്കു വേണ്ടി മാത്രമായി മൂന്ന് ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ദേവി ആദ്യം പ്രത്യക്ഷപ്പെട്ട ഇടം ആദ്യാസ്ഥാന്‍ എന്ന പേരില്‍ ഇവിടെ സംരക്ഷിക്കുന്നു.

PC:Sumita Roy Dutta

ഇവിടെ വന്നാല്‍

ഇവിടെ വന്നാല്‍

ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ തങ്ങളുടെ ‌എല്ലാ ദോഷങ്ങളും മാറും എന്നാണ് വിശ്വാസം. ഇത് കൂടാതെ ശരീരസംബന്ധമായ കാര്യങ്ങള്‍ക്കായും വിശ്വാസികള്‍ ഇവിടെ എത്തി പ്രാര്‍ഥിക്കുന്നു. ഓരോ വര്‍ഷവും പത്തര ലക്ഷത്തിലധികം വിശ്വാസികള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നിവിടെയെത്തി പ്രാര്‍ഥിക്കാറുണ്ട്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

അഹമ്മദാബാദില്‍ നിന്നും 82 കിലോമീറ്റര്‍ അകലെ മെഹ്സാന എന്ന സ്ഥലത്താണ് ബഹുദാര്‍ മാതാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മെഹ്സാനയില്‍ നിന്നും ഏകദേശം 35 കിലോമീറ്റര്‍ ദൂരമുണ്ട് ബഹുചരാജി ടൗണിലേക്ക്. ക്ഷേത്രത്തിന്റെ അതേ പേരു തന്നെയാണ് ഗ്രാമത്തിനുമുള്ളത്. ട്രെയിന്‍ മാര്‍ഗ്ഗവും ഇവിടെ ബുദ്ധിമുട്ടുകളില്ലാതെ എത്തിച്ചേരാം.

150 മില്യണ്‍ വര്‍ഷം പഴക്കമുള്ള ഈ ഗുഹയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് അത്ഭുതങ്ങളാണ്150 മില്യണ്‍ വര്‍ഷം പഴക്കമുള്ള ഈ ഗുഹയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് അത്ഭുതങ്ങളാണ്

സഞ്ചാരികൾ വീട്ടിലിരുന്നപ്പോൾ ലോകത്തിനുണ്ടായ മാറ്റമാണ് മാറ്റംസഞ്ചാരികൾ വീട്ടിലിരുന്നപ്പോൾ ലോകത്തിനുണ്ടായ മാറ്റമാണ് മാറ്റം

Read more about: temple gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X