ബക്രീദ് യാത്രകൾ പ്ലാൻ ചെയ്തോ?ശനിയും ഞായറും തിങ്കളും ഉൾപ്പെടെ മൂന്നു ദിവസം നീണ്ടുന്ന നീണ്ട വാരാന്ത്യ അവധിയാണ് ഇത്തവണ. ഇത്രയും ദിവസങ്ങൾ ലഭിക്കുന്നതുകൊണ്ടു തന്നെ യാത്രകൾ പ്ലാൻ ചെയ്യാനും പോകാനും ഇഷ്ടംപോലെ സമയമുണ്ട്. ചെറിയ യാത്രകളൊക്കെ മാറ്റിവെച്ച് ഇത്തവണ ഒരു നീണ്ട യാത്ര പോയാലോ. എവിടേക്കാണെന്നല്ലേ...ചരിത്രക്കാഴ്ചകഴും പ്രകൃതിഭംഗിയും ഒരുപോലെ ചേർന്ന ഒഡീഷയിലേക്ക്.
അമേസിങ് ഒഡീഷ എന്ന ഐആർസിടിസി പാക്കേജ് ഈ ബക്രീദ് അവധിക്ക് നീണ്ട വാരാന്ത്യം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ പാക്കേജാണ്. ഭുവനേശ്വർ, പുരി, കൊണാർക്ക്, ചിൽകാ തുടങ്ങിയ ഒഡീഷയിലെ പ്രധാന ഇടങ്ങൾ കണ്ടുവരുന്ന യാത്ര എങ്ങനെ പ്ലാൻ ചെയ്യാമെന്നും ചെലവും മറ്റു കാര്യങ്ങളും വിശദമായി നോക്കാം.

മൂന്നു രാത്രിയും നാല് പകലും നീണ്ടു നിൽക്കുന്ന അമേസിങ് ഒഡീഷ പാക്കേജ് ഒഡീഷ കാണാൻ ആഗ്രഹിക്കുന്ന ആർക്കും പങ്കെടുക്കാവുന്ന യാത്രയാണ്.ജൂൺ 15 ന് ഈ അമേസിങ് ഒഡീഷ എന്ന ഭുവനേശ്വറിൽ നിന്ന് പുറപ്പെടുന്ന യാത്ര ആരംഭിക്കുന്നത് നിങ്ങളെ പിക് അപ്പ് ചെയ്യുന്നതോടെയാണ്. ഭുവനേശ്വർ എയർപോർട്ട്/റെയിൽവേ സ്റ്റേഷൻ/ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്ന് നിങ്ങൾക്ക് പിക്കപ്പ് ഒരുക്കിയിട്ടുണ്ട്. അവിടുന്ന് നേരേ ഹോട്ടലിലേക്ക് പോകാം.
ആദ്യ ദിവസം രാവിലെ ട്രൈബൽ മ്യൂസിയം, ഖണ്ഡഗിരി ഉദയ്ഗിരി ഗുഹകൾ എന്നിവിടങ്ങളും ഉച്ചഭക്ഷണത്തിന് ശേഷം ലിംഗരാജ് ക്ഷേത്രം, മുക്തേശ്വർ, രാജറാണി ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കും. അന്ന് രാത്രി താമസം ഭുവനേശ്വറിൽ. രണ്ടാം ദിവസം പ്രഭാതഭക്ഷണത്തിന് ശേഷം പുരിയിലേക്കുള്ള യാത്രയ്ക്കിടെ ധൗലി സ്തൂപം, പിപ്ലി (ആപ്ലിക്ക് വർക്ക് വില്ലേജ്), രഘുരാജ്പൂർ ഗ്രാമം എന്നിവ സന്ദർശിക്കും.

പുരിയിൽ എത്തി ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത ശേഷം പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രം സന്ദർശിക്കും. തുടർന്ന് പുരിയിലെ ഗോൾഡൻ ബീച്ച് സന്ദർശനം കഴിഞ്ഞ് രാത്രി പുരി ഹോട്ടലിൽ തങ്ങും. യാത്രയുടെ മൂന്നാം ദിവസം സതപദയിലെ ചിലിക്ക തടാകത്തിലേക്കുള്ള ഡ്രൈവോടുകൂടിയാണ് ആരംഭിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ഉപ്പുവെള്ള തടാകമായ ചിൽകയിലെ ബോട്ട് സവാരിയുടെ പ്രസിദ്ധമാണ്. ബേർഡ്സ് ഐലൻഡും ഇറവാഡി ഡോൾഫിനുകളും കാണാനായാണ് ബോട്ട് സവാരി നടത്തേണ്ടത്. കൂടാതെ ഇതേദിവസം തന്നെ അലർനാഥ് പുരിയും സന്ദർശിക്കും.
നാലാം ദിവസം രാവിലെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യും. പ്രഭാതഭക്ഷണത്തിന് ശേഷം സൂര്യക്ഷേത്രം സന്ദർശിക്കാൻ കൊണാർക്കിലേക്ക് ഡ്രൈവ് ചെയ്യുക. സൂര്യക്ഷേത്രം സന്ദർശിക്കുന്നതോടെ ഒഡീഷ യാത്ര അവസാനിക്കും. റെയിൽവേ സ്റ്റേഷനിലോ എയർപോർട്ടിലോ നിങ്ങളെ ഡ്രോപ്പ് ചെയ്യും.
ഗ്രൂപ്പായി വരുന്നവർക്ക് പ്രയോജനകരമായ യാത്രയാണിത്. ഒന്നു മുതൽ 3 വരെ ഗ്രൂപ്പില് കംഫോര്‍ട്ട് ക്ലാസില്‍ സിംഗിൾ ഒക്യുപൻസിയിൽ 36615 രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 20210 രൂപ, ട്രിപ്പിൾ ഒക്യുപന്‍സിയിൽ ഒരാൾക്ക് 15475 രൂപ, കുട്ടികൾക്ക് 8560 രൂപാ മുതലുമാണ് ടിക്കറ്റ് നിരക്ക്.
4-6 ആളുകളുള്ള പാക്കേജിൽ കംഫോർട്ട് ക്ലാസിൽ ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 18045 രൂപ, ട്രിപ്പിൾ ഒക്യുപന്‍സിയിൽ ഒരാൾക്ക് 16095 രൂപ, കുട്ടികൾക്ക് 5930 രൂപ മുതൽ എന്നിങ്ങനെയുമാണ് നിരക്ക്
7-10 ഗ്രൂപ്പിൽ 14235 രൂപാ മുതലാണ് നിരക്ക് ആരംഭിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും-Amazing Odisha package https://www.irctctourism.com/pacakage_description?packageCode=SCBH28
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















