Search
  • Follow NativePlanet
Share
» »വാട്സാപ്പിൽ ഇനി മെട്രോ ടിക്കറ്റും റീച്ചാർജും...ബാംഗ്ലൂരിൽ ടിക്കറ്റിനായി ഇനി ക്യൂ നിൽക്കേണ്ട!!

വാട്സാപ്പിൽ ഇനി മെട്രോ ടിക്കറ്റും റീച്ചാർജും...ബാംഗ്ലൂരിൽ ടിക്കറ്റിനായി ഇനി ക്യൂ നിൽക്കേണ്ട!!

മെട്രോ യാത്രക്കാർക്ക് തങ്ങളുടെ വാട്ട്‌സ്ആപ്പ് ഉപയോഗിച്ച് 'നമ്മ മെട്രോ'യിൽ യാത്ര ചെയ്യാം

ഫോണിൽ വാട്സ് ആപ്പ് ഉണ്ടെങ്കിൽ ബാംഗ്ലൂരുകാർക്ക് ഇനി മെട്രോ ടിക്കറ്റ് എടുക്കുവാനായി ക്യൂ നിൽക്കേണ്ട. ട്രെയിൻ ടിക്കറ്റുകൾ വാങ്ങാനും മെട്രോ പാസുകൾ റീചാർജ് ചെയ്യാനും ബാംഗ്ലൂർക്കാർക്ക് ഇനി വാട്ട്‌സ്ആപ്പ് ഉപയോഗിക്കാം. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ് ആപ്പ്, ബാംഗ്ലൂര്‍ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി ചേർന്ന് ആപ്പ് വഴി "ആദ്യത്തെ ക്യുആർ ടിക്കറ്റിംഗ് സേവനം" ലഭ്യമാക്കുകയാണ്.
കര്‍ണ്ണാടക സംസ്ഥാന രൂപീകരണ ദിവസമായ കന്നഡ രാജ്യോത്സവ ദിനം നവംബര് 1 മുതൽ ഈ സേവനം ലഭ്യമാകും. ഇതോടെ മെട്രോ യാത്രക്കാർക്ക് തങ്ങളുടെ വാട്ട്‌സ്ആപ്പ് ഉപയോഗിച്ച് 'നമ്മ മെട്രോ'യിൽ യാത്ര ചെയ്യാം

ചാറ്റ്ബോട്ട് അധിഷ്‌ഠിത ക്യുആർ ടിക്കറ്റിംഗ് സേവനം

ചാറ്റ്ബോട്ട് അധിഷ്‌ഠിത ക്യുആർ ടിക്കറ്റിംഗ് സേവനം

വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് അധിഷ്‌ഠിത ക്യുആർ ടിക്കറ്റിംഗ് സേവനം ആരംഭിക്കാൻ തങ്ങൾ പങ്കാളികളായതായി വാട്ട്‌സ്ആപ്പും ബിഎംആർസിയും തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ വാട്ട്‌സ്ആപ്പിൽ ക്യുആർ ടിക്കറ്റിംഗ് സേവനം ആരംഭിക്കുന്ന ആഗോളതലത്തിൽലെ ആദ്യത്തെ ട്രാൻസിറ്റ് സേവനമായി ബിഎംആർസിഎൽ മാറിയെന്നും ബിഎംആർസി അവകാശപ്പെടുന്നു. ഇതിന് പുറമെ നമ്മ മെട്രോ മൊബൈൽ ആപ്പ് അടിസ്ഥാനമാക്കിയുള്ള ക്യുആർ ടിക്കറ്റിംഗ് സംവിധാനവും നമ്മ മെട്രോ അവതരിപ്പിക്കുന്നുണ്ട്.

ഒറ്റ ചാറ്റ്ബോട്ടിൽ നിരവധി സേവനങ്ങൾ

ഒറ്റ ചാറ്റ്ബോട്ടിൽ നിരവധി സേവനങ്ങൾ

ഇംഗ്ലീഷിലും കന്നഡയിലും ചാറ്റ്ബോട്ട് ലഭ്യമാണ്. ഈ സേവനത്തിലൂടെ യാത്രക്കാർക്ക് അവരുടെ സിംഗിൾ-ജേണി ട്രാൻസിറ്റ് ടിക്കറ്റുകൾ വാങ്ങാനും മെട്രോ യാത്രാ പാസുകൾ റീചാർജ് ചെയ്യാനും അപ്‌ഡേറ്റ് ചെയ്ത നിരക്ക് പട്ടികകൾ പരിശോധിക്കാനും ട്രാൻസിറ്റ് ടൈംടേബിളുകൾ കാണാനും കഴിയും. അടുത്തുള്ള മെട്രോ സ്റ്റേഷൻ കണ്ടെത്തൽ, വിവിധ സ്റ്റേഷനുകളിൽ ട്രെയിൻ പുറപ്പെടുന്ന സമയം, യാത്രാ നിരക്ക്, യാത്രാ പ്ലാനറുകൾ എന്നി കണ്ടെത്തുവാനും ചാറ്റ്ബോട്ട് സഹായിക്കും.

സംഗതി സിംപിളാണ്!

സംഗതി സിംപിളാണ്!

ഇതിനായി ആദ്യം +918105556677 എന്ന ഫോൺ നമ്പർ കോൺടാക്റ്റിൽ സേവ് ചെയ്ത് വാട്സ്ആപ്പിൽ "ഹായ്" അയയ്‌ക്കുക. ഇതുവഴി നിങ്ങൾക്ക് ചാറ്റ്‌ബോട്ടുമായി ആശയവിനിമയം ആരംഭിക്കാൻ കഴിയും. കോൺടാക്റ്റ്‌ലെസ് എൻട്രിയ്ക്കും എക്സിറ്റിനും വേണ്ടി ജനറേറ്റ് ചെയ്ത ക്യൂആർ ടിക്കറ്റ് ടെർമിനലിൽ സ്കാൻ ചെയ്യാം. അന്നത്തെ റവന്യൂ സർവീസ് അവസാനിക്കുന്നത് വരെയാണ് ടിക്കറ്റിന്റെ കാലാവധി. യാത്രക്കാരൻ യാത്ര നടത്തുന്നില്ലെങ്കിൽ, അതേ ദിവസം തന്നെ ടിക്കറ്റ് ക്യാൻസൽ ചെയ്ത് റീഫണ്ട് മേടിക്കുവാനും സാധിക്കും. ക്യുആർ ടിക്കറ്റുകൾ ടോക്കൺ നിരക്കിനേക്കാൾ 5% കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്.

ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാംചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം

വാട്സ്ആപ്പ് വഴി ഇങ്ങനെ ടിക്കറ്റ് എടുക്കാം

വാട്സ്ആപ്പ് വഴി ഇങ്ങനെ ടിക്കറ്റ് എടുക്കാം

ചാറ്റ്ബോട്ട് അധിഷ്‌ഠിത ക്യുആർ ടിക്കറ്റിംഗ് സേവനം എങ്ങനെ ലഭ്യമാക്കാം എന്നു നോക്കാം.
+918105556677 എന്ന ഫോൺ നമ്പർ കോൺടാക്റ്റിൽ സേവ് ചെയ്ത് വാട്സ്ആപ്പിൽ "ഹായ്" അയയ്‌ക്കുക.

ഇതിനു ശേഷം നിങ്ങൾക്ക്
'ടിക്കറ്റ് വാങ്ങുക' (Buy ticket) എന്നതിൽ ടാപ്പുചെയ്‌ത ശേഷം, യാത്ര തുടങ്ങുവാൻ ഉദ്ദേശിക്കുന്ന സ്റ്റേഷന്റെ പേര് പേര് ടൈപ്പ് ചെയ്യുകയോ അല്ലെങ്കിൽ സേർച്ച് ചെയ്ത് കണ്ടുപിടിക്കുകയോ ചെയ്യുക.

Search from the list ഓപ്ഷനിൽ നിന്നും നിങ്ങളുടെ റൂട്ട് തിരഞ്ഞെടുക്കാം. അതിനൊപ്പം തന്നെ ബോർഡിംഗ് സ്റ്റേഷനും ലക്ഷ്യസ്ഥാനവും തിരഞ്ഞെടുക്കുക.

ടിക്കറ്റ് വിശദാംശങ്ങൾ സ്ഥിരീകരിക്കാൻ 'പ്രൊസീഡ്' (Proceed)ടാപ്പുചെയ്യുക, തുടർന്ന് വാട്സ്ആപ്പ് പേ ഉപയോഗിക്കുക. വാട്ട്‌സ്ആപ്പിൽ UPI ഉപയോഗിച്ച് തുടരാൻ റിവ്യൂവിൽ ക്ലിക്ക് ചെയ്യുക, പണം നൽകുക.

ഇടപാട് പൂർത്തിയാക്കിയ ശേഷം, ഒരു QR ടിക്കറ്റ് സ്ക്രീനിൽ ദൃശ്യമാകും. ഇത് മെട്രോ സ്റ്റേഷനുകളുടെ എൻട്രി, എക്സിറ്റ് ഗേറ്റുകളിൽ ക്യുആർ ടിക്കറ്റ് സ്കാൻ ചെയ്യുക.

കണ്ണടച്ച് തുറക്കും മുൻപ് ബാംഗ്ലൂർ എയർപോർട്ടിലെത്താം; ഇൻട്രാ സിറ്റി ഹെലികോപ്റ്റർ സർവീസ് ഉടൻകണ്ണടച്ച് തുറക്കും മുൻപ് ബാംഗ്ലൂർ എയർപോർട്ടിലെത്താം; ഇൻട്രാ സിറ്റി ഹെലികോപ്റ്റർ സർവീസ് ഉടൻ

ബെംഗളുരു വിമാനത്താവളത്തിലേക്ക് ഇനി മെമുവില്‍ പോകാം.. ടിക്കറ്റ് നിരക്ക് വെറും 35 രൂപ!ബെംഗളുരു വിമാനത്താവളത്തിലേക്ക് ഇനി മെമുവില്‍ പോകാം.. ടിക്കറ്റ് നിരക്ക് വെറും 35 രൂപ!

Read more about: bangalore train
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X