Search
  • Follow NativePlanet
Share
» » മാർച്ചിലും സജീവമായ വെള്ളച്ചാട്ടം, കോടമഞ്ഞും തണുപ്പും... ബെംഗളൂരുവിന് സമീപത്തെ 5 ഹിൽസ്റ്റേഷനുകൾ.. പോകാം

മാർച്ചിലും സജീവമായ വെള്ളച്ചാട്ടം, കോടമഞ്ഞും തണുപ്പും... ബെംഗളൂരുവിന് സമീപത്തെ 5 ഹിൽസ്റ്റേഷനുകൾ.. പോകാം

ബെംഗളൂരു കനത്ത വേനലിലൂടെ കടന്നു പോവുകയാണ്. 33 ഡിഗ്രിക്ക് മുകളിൽ ഫെബ്രുവരിയിൽ പല ദിവസങ്ങളിലും ഇവിട താപനില അനുഭവപ്പെട്ടു. അപ്പോൾപ്പിന്നെ , മാർച്ചിൽ എന്തായിരിക്കും കാത്തിരിക്കുകയെന്ന് പ്രത്യേകം പറയേണ്ടല്ലോ. പൊള്ളുന്ന ചൂടും ജലക്ഷാമവും ഇപ്പോൾ തന്നെ തുടങ്ങിക്കഴിഞ്ഞു.

Hill Stations Near Bangalore Within 300 KM for a Perfect March Trip

1. കൂർഗ്

ബെംഗളൂരുവിൽ നിന്ന് വേനൽക്കാലത്തെ യാത്രകൾക്ക് പലരുടെയും ആദ്യ ചോയിസ് ആണ് കൂർഗ്. മഞ്ഞു നിറഞ്ഞ മലകളും കാപ്പിതോട്ടങ്ങളും ഓറഞ്ച് തോട്ടങ്ങളും കുന്നിൻചെരിവുകളും ഒക്കെ ചേരുന്ന ഇടമാണ് കൂർഗ് എന്ന കൊടക്. ബെംഗളൂരുവിൽ നിന്ന് 250 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന കൂർഗ് പ്രകൃതിഭംഗി ആസ്വദിക്കാനും പച്ചപ്പിനു നടുവിൽ ചെലവഴിക്കാനും ആഗ്രഹിക്കുന്നവർക്കുള്ള ഇടമാണ്.

വേനൽചൂടിൽ നിന്ന് രക്ഷപെട്ട് വരുമ്പോൾ വെള്ളത്തിൽ ചാടി ആസ്വദിക്കാൻ പറ്റിയ നിരവധി വെള്ളച്ചാട്ടങ്ങളും ഇവിടെയുണ്ട്. ക്യാംപിങ്, ഹോം സ്റ്റേ തുടങ്ങിയ സൗകര്യങ്ങൾ തിരഞ്ഞെടുത്താൻ നാടിനെ കുറച്ച് വ്യത്യസ്തമായ രീതിയിൽ ആസ്വദിക്കുകയും ചെയ്യാം. മടിക്കേരി, തലക്കാവേരി, ദുബാരെ, ട്രെക്കിങ്, റിവർ റാഫ്ടിങ് തുടങ്ങിയ കാര്യങ്ങളും ഇവിടെ പോകുകയും കാണുകയും ചെയ്യാം.

2. ഊട്ടി

ബെംഗളൂരുവിൽ നിന്ന് കുറഞ്ഞ ചെലവിൽ കാണാൻ പറ്റിയ ഇടങ്ങൾ ആണ് തിരയുന്നതെങ്കിൽ ഊട്ടി പറ്റിയ സ്ഥലമാണ്. തേയിലത്തോട്ടങ്ങൾ, തടാകങ്ങൾ, തണുത്ത കാറ്റ്, മൊത്തത്തിൽ തണുപ്പുള്ള അന്തരീക്ഷം എന്നിങ്ങനെ ഒന്നുപോയി മൂന്നാലു ദിവസം നിന്ന് ആസ്വദിക്കാനുള്ളതെല്ലാം ഇവിടെയുണ്ട്. ബാംഗ്ലൂരിൽ നിന്ന് ട്രെയിനിൽ മൈസൂരിലെത്തി അവിടുന്ന് ബസിൽ പോകുന്നതാണ് ചെലവ് കുറഞ്ഞ മാർഗം.

ബെംഗളൂരുവിൽ നിന്ന 270 കിലോമീറ്റർ അകലെയാണ് ഊട്ടിയുള്ളത്. പച്ചപ്പ് മാത്രമല്ല, ബ്രിട്ടീഷുകാലത്തെ നിർമ്മിതികൾ, താഴ്വാരങ്ങൾ, നീലഗിരി മൗണ്ടെയ്ൻ റെയിൽവേ, രാത്രികൾ എന്നിങ്ങനെ ആസ്വദിക്കാൻ ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. ഊട്ടി തടാകത്തിലെ ബോട്ടിങും അതിന്‍റെ കരയിൽ നിന്നുള്ള ഷോപ്പിങ്ങും ഒരിക്കലും ഒഴിവാക്കരുതാത്തതാണ്.

3. ചിക്കമഗളൂരു

തണുപ്പും പ്രകൃതിഭംഗിയും ഒപ്പം സാഹസികതയും വേണ്ടവർക്കാണ് ചിക്കമഗളരു ആസ്വദിക്കാൻ പറ്റുക. കാപ്പിത്തോട്ടങ്ങൾ, കോടമഞ്ഞു വരുന്ന മലഞ്ചെരുവുകൾ, പശ്ചിമഘട്ടത്തിന്‍റെ കാഴ്ചകൾ എന്നിങ്ങനെ ആസ്വദിക്കാനും എക്സ്പ്ലോർ ചെയ്യുവാനും ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്. മുല്ലയാനഗിരി, ബാബാബുധഗിരി എന്നിങ്ങനെ ട്രെക്കിങ് പ്രേമികളെ ആവേശത്തിലാക്കുന്ന ഇഷ്ടംപോലെ സ്ഥലങ്ങളും ഇവിടെ കാണാം. ബെംഗളൂരുവിൽ നിന്ന് 240 കിലോമീറ്റർ അകലെയാണ് ചിക്കമഗളൂരു സ്ഥിതി ചെയ്യുന്നത്.

4. കൂനൂർ

പച്ചപ്പ് ആസ്വദിക്കാനുള്ളവർക്ക് പറ്റിയ സ്ഥലമാണ് കൂനൂർ. തമിഴ്നാട്ടിലെ നീലഗിരി കുന്നുകളുടെ ഭാഗമായ കൂനൂർ കാഴ്ചകളുടെ ഒരു കേന്ദ്രം തന്നെയാണ്. തേയിലത്തോട്ടങ്ങൾ, വ്യൂ പോയിന്‍റുകൾ, എന്നിങ്ങനെ ഒത്തിരി കാഴ്ചകളുണ്ട്. നഗരത്തിന്‍റെ തിരക്കിൽ നിന്ന് വേഗത്തിൽ രക്ഷപെടുവാനുള്ള അവസരമാണ് കൂനൂർ നല്കുന്നത്. സിംസ് പാര്‍ക്ക്, ഡോൾഫിൻസ് നോസ്, എസ്റ്റേറ്റുകള്‌, അതിനുള്ളിലെ താമസം , തണുത്ത കാറ്റ്, എന്നിവ ഇവിടെ ആസ്വദിക്കാം. ബെംഗളൂരുവില്‌ നിന്ന് കൂനൂരിലേക്ക് 290 കിലോമീറ്ററാണ് ദൂരം.

5. യേർക്കാട്

ബെംഗളൂരുവിലെ ചൂടിൽ നിന്ന് രക്ഷപ്പെട്ട് എളുപ്പത്തിലുള്ള യാത്ര പ്ലാൻ ചെയ്യുകയാണങ്കിൽ തമിഴിനാട്ടിലെ യേർക്കാട് തിരഞ്ഞെടുക്കാം. കാപ്പിത്തോട്ടങ്ങൾ, തടാകങ്ങൾ, മനോഹരമായ കാടുകൾ എന്നിങ്ങനെ കാണുവാൻ ഒത്തിരി കാഴ്ചകൾ ഇവിടെയുണ്ട്. യേർക്കാട് എത്തുമ്പോൾ തന്നെ പ്രശാന്തമായ കാലാവസ്ഥ അനുഭവിക്കാം. യേർക്കാട് തടാകം, ബോട്ടിങ്, ട്രെക്കിങ്, പക്ഷിനിരീക്ഷണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ ആസ്വദിക്കാനുള്ളത്. ബാംഗ്ലൂരിൽ നിന്ന 215 കിലോമീറ്ററാണ് യേർക്കാടിനുള്ള ദൂരം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+