വെടിയൊച്ചയുടെ അകമ്പടിയില്ലാതെ കാശ്മീരിനെ ഓർത്തെടുക്കുവാൻ പാടാണ്. തീവ്രവാദി ആക്രമങ്ങളും സൈനിക നടപടികളും ഒക്കെ കൊണ്ട് എന്നും വാർത്തയിൽ ഇടം പിടിക്കുന്ന ഇവിടുത്തെ ഇടങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ബാരാമുള്ള. അക്രമങ്ങൾ കൊണ്ട് തകർത്തെറിയപ്പെട്ടിട്ടും അതിൽനിന്നൊക്കെയും ഓരോ തവണയും കരകയറിക്കൊണ്ടിരിക്കുന്ന ഈ നാട് ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ്. പണ്ടുകാലം മുതലേ സഞ്ചാരികളുടെ പ്രിയ സ്ഥലമായിരുന്ന ബാരാമുള്ളയുടെ വിശേഷങ്ങളിലേക്ക്...

ബാരാമുള്ള
അക്രമങ്ങൾകൊണ്ടും തിരിച്ചടികൾ കൊണ്ടും ഒക്കെ ഓരോ ഇന്ത്യക്കാരനും ഏറ്റവും അധികം കേട്ടിട്ടുള്ള ഇടങ്ങളിൽ ഒന്നാണ് കാശ്മീരിലെ ബാരാമുള്ള. വെടിയൊയ്യ നിർത്താതെ മുഴങ്ങി കേൾക്കുന്ന ഈ നാട് ഭൂമിയിലെ സ്വർഗ്ഗത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്നതാണ് മറ്റൊരു യാഥാർഥ്യം. കാശ്മീർ വാലിയിലേക്കുള്ള കവാടം കൂടിയാണ് ഇവിടം.

ഒരു യുദ്ധത്തിനും തകർക്കുവാൻ കഴിയാത്ത നാട്
കാശ്മീരിൽ അതിർത്തി പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ മുതൽ ആരംഭിച്ചതാണ് ബാരാമുള്ളയുടേയും കാലക്കേട്. എന്നാൽ എത്ര അതിക്രമങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അതിനൊന്നിനും തകർക്കുവാൻ കഴിയാത്ത ഒരിടമാണ് ഇവിടം.
PC:Codik

പാക് അധിനിവേശ കാശ്മീരിനടുത്ത്
എന്തുകൊണ്ടാണ് ഇവിടെ കൂടുതലൽ അതിക്രമങ്ങൾ നടക്കുന്നത് എന്നതിന് ഒറ്റ കാരണമേയുള്ളൂ. പാക് അധിനിവേശ കാശ്മീരുമായി അതിർത്തി പങ്കിടുന്ന ജില്ലയാണിത്. കാശ്മീരിലെ 22 ജില്ലകളിൽ ഒന്നായ ഇതിന് 4190 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. കുപ്വാര, ശ്രീനഗര്‍, ലഡാക്ക്, പൂച്ച് എന്നിവയാണ് ബാരാമുള്ളയുടെ മറ്റ് അതിര്‍ത്തികള്‍.
ബാരാമുള്ള എന്നാൽ
ബാരാമുള്ള എന്ന വാക്ക് വന്നത് സംസ്കൃതത്തിൽ നിന്നാണ്. വരാഹ്മൂൽ എന്ന വാക്കിൽ നിന്നുമാണ് ഇത് വരുന്നത്. മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് വരാഹം. മുൽ എന്നാൽ ആഴത്തിൽ ഉള്ളത്, വേര് എന്നൊക്കെയാണ് അർഥം.
ഹിന്ദു പുരാണം അനുസരിച്ച് കാശ്മീർ വാലി അന്ന് അറിയപ്പെട്ടിരുന്നത് സതി സരസ് അഥവാ പാർവ്വതിയുടെ തടാകം എന്നായിരുന്നുവത്രെ. പിന്നീട് ജലത്തിൽ നിന്നും ഉത്ഭവിച്ചവൻ എന്നു പേരായ ജലോത്ഭവ എന്ന അസുരൻ ഇവിടം കൈവശപ്പെടുത്തുകയുണ്ടായി. അങ്ങനെ വരാഹമായി അവതാരമെടുത്ത മഹാവിഷ്ണു അവിടെ എത്തുകയും അവിടുത്തെ പർവ്വതം മാറ്റി തടാകത്തിനു പുറത്തേയ്ക്ക് ജലമൊഴുകുവാനുള്ള വഴി കാണിച്ചു കൊടുക്കുകയും ചെയ്തു എന്നാണ് വിശ്വാസം.

ചരിത്രത്തിലെ ബാരാമുള്ള
ബിസി 2306 ൽ രാജാ ഭീംസേനയാണ് ബാരാമുളള സ്ഥാപിച്ചത് എന്നാണ് വിശ്വാസം. 1508 ല്‍ മഹാനായ അക്ബര്‍ ചക്രവര്‍ത്തി ഇവിടെ സന്ദര്‍ശനത്തിനെത്തി. ബാരാമുള്ളയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി മുഗള്‍ ചക്രവര്‍ത്തിയായ ജഹാംഗീര്‍ ഇവിടെ താമസിച്ചിരുന്നു. ചൈനീസ് സഞ്ചാരിയായ ഹുയാന്‍സാംഗും ബാരാമുള്ള സന്ദര്‍ശിച്ചിട്ടുണ്ട്.
PC:Time left

വിവിധ മതങ്ങൾ ഒന്നായി കാണുന്ന നാട്
ഹിന്ദു മുസ്ലീം ഇസ്ലാം മതങ്ങൾ ഒരുപോല പുണ്യസ്ഥലമായി കരുതുന്ന ഇടമാണ് ബാരാമുള്ള.ആദ്യ കാലങ്ങളിൽ ഇവിടെ ഹൈന്ദവ ക്ഷേത്രങ്ങളും ബുദ്ധ വിഹാരങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് പതിനഞ്ചാം നൂറ്റാണ്ടോട് കൂടി ഇവിടെ ഇസ്ലാം വിശ്വാസികൾ എത്തിച്ചേര്‍ന്നു. സൈദ് ജൻബാസ് വാലി 1421 ൽ തന്റെ മത പ്രവർത്തനങ്ങളുടെ ഭാഗമായി ഇവിടെ എത്തുകയും ബാരാമുള്ളടെ തന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. പിന്നീട് മരിച്ച അദ്ദേഹത്തെ അടക്കിയിരിക്കുന്നതും ഇവിടെയാണ്. അന്നുമുതൽ ഇവിടെ ധാരാളം ഇസ്ലാം വിശ്വാസികളും എത്തുന്നു.
സിക്ക് വിശ്വാസികൾക്കും ഇവിടം പ്രധാനപ്പെട്ട നഗരം തന്നെയാണ്. 1620 ൽ ശ്രീ ഹർഗോവിന്ദ് ഇവിടം സന്ദർശിച്ചതിനാൽ അതിൻറെ ഓർമ്മയിൽ സിക്കുകാരും ഇവിടെ എത്തുന്നു.

ഝലം നദിയുടെ തീരത്ത്
കാശ്മീരിൽ ഝലം നദിയുടെ തീരത്ത് ഏറ്റവും ഉയർന്ന ഇടത്താണ് ബാരാമുള്ള സ്ഥിതി ചെയ്യുന്നത്. നദിയുടെ വടക്കേ തീരത്ത് പഴയ ബാരാമുള്ള ടൗണും തെക്കേ തീരത്ത് പുതിയ ബാരാമുള്ള ടൗണുമാണ് സ്ഥിതി ചെയ്യുന്നത്. ഇതിനെ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന അഞ്ച് പാലങ്ങളുണ്ട്.
PC: wikimedia

പരിഹസ്‌പോറ
ബാരാമുള്ളയിലെത്തുന്ന സഞ്ചാരികൾ തീർച്ചയായും പോയിരിക്കേണ്ട ഇടങ്ങളിലൊന്നാണ് പരിഹസ്‌പോറ. രാജാ ശങ്കരവർമ്മൻ കാശ്മീർ ഭരിച്ചിരുന്ന സമയത്ത് കാശ്മീരിന്റെ തലസ്ഥാനമായിരുന്ന സ്ഥലമാണിത്. ആ കാലത്ത് ഒട്ടേറെ ബുദ്ധസ്തൂപങ്ങളും സ്മാരകങ്ങളും ആശ്രമങ്ങളും ഇവിടെ നിലനിന്നിരുന്നു എന്നാണ് വിശ്വാസം. അവയിൽ പലതിന്റെയും അവശിഷ്ട
ങ്ങൾ ഇവിടെ നിന്നും ഖനനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.
PC:Rayan Naqash

ബന്ദിപ്പോർ
ബാരാമുള്ളയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരിടമാണ് ബന്ദിപ്പോർ. പോര്‍ട്ട് ഓഫ് വൂളാര്‍ എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ഇതെന്നാണ് അറിയപ്പെടുന്നത്. ജമ്മു കാശ്മീരിലെ പ്രസിദ്ധമായ പൂന്തോട്ടമാണ് നിഷാത് ബാഗ്.ട്രക്കിംഗ്, ഫിഷിംഗ്, മലകയറ്റം തുടങ്ങിയവയാണ് ഇവിടെ സഞ്ചാരികളുടെ ഏറ്റവും വലിയ വിനോദങ്ങള്‍.
PC:Revoshots
സന്ദർശിക്കുവാന്‍ പറ്റിയ സമയം
ഏപ്രില്‍ മുതല്‍ ജൂലൈ വരെയുളള മാസങ്ങളാണ് ബാരാമുളള സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

എത്തിച്ചേരുവാൻ
ശ്രീനഗറിൽ നിന്നും 55 കിലോമീറ്റർ അകലെയാണ് ബാരാമുള്ള സ്ഥിതി ചെയ്യുന്നത്. നിയന്ത്രണ രേഖയിൽ നിന്നും ആരംഭിക്കുന്ന ഉറി വഴി കടന്നു പോകുന്ന ദേശീയ പാത 1 ബാരാമുള്ളയിലൂടെ ശ്രീനദറിനെയും ലേയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. ശ്രീനഗറിൽ നിന്നും ജമ്മുവിൽ നിന്നും ഇവിടേക്ക് ബസ്, ടാക്സി സർവ്വീസുകൾ ലഭ്യമാണ്.
കാശ്മീർ വാലിയിൽ ശ്രീനഗറിൽ നിന്നും ബാരാമുള്ളയിലേക്കുള്ള പാതയാണ് ഇവിടുത്തെ വാഹനങ്ങൾക്കു കടന്നു പോകുവാൻ പറ്റിയ പാത.
മുസാഫർബാദിൽ നിന്നും ബാരാമുള്ളയിലേക്ക് 123 കിലോമീറ്ററാണ് ദൂരം.
ട്രെയിനിനു വരുമ്പോൾ ജമ്മു-ബാരാമുള്ള ലൈനിൽ ബാരാമുള്ളയാണ് ഏറ്റവും അവസാനത്തെ സ്റ്റോപ്പ്.
പുൽവാമ
ബാരാമുള്ളയെപ്പോലെ തന്നെ നിരന്തരം അക്രമങ്ങളും മറ്റും നടക്കുന്ന ഇടമാണ് പുൽവാമയും. നഗറിൽ നിന്നും വെറും 40 കിലോമീറ്റർ അകലെ, കാശ്മീരിന്റെ എല്ലാ ഭംഗിയും എടുത്തണിഞ്ഞു നിൽക്കുന്ന പുൽവാമയുടെ കഥകൾ പ പേടിപ്പെടുത്തുന്നവയാണ്. 2019 ഫെബ്രുവരി 14ന്
സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ തീവ്രവാദികൾ നടത്തിയ മനുഷ്യബോംബ് ആക്രമണത്തിൽ 49 സി.ആർ.പി.എഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.
സ്വര്‍ഗ്ഗത്തിലെ അരിപ്പാത്രം കാർഷികവൃത്തികൊണ്ട് ഉപജീവനം നടത്തുന്നവരാണ് ഇവിടുള്ളവർ. പാൽ ഉല്പാദനം കഴിഞ്ഞാൽ ഇവിടം പ്രശസ്തമായിരിക്കുന്നത് അരി ഉല്പാദനത്തിലാണ്. കാശിമീരിൻരെ അരിപ്പാത്രം എന്നാണ് പുൽവാമയെ വിശേഷിപ്പിക്കുന്നത്. കാശ്മീരിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് പാൽ ഉല്പാദനത്തിലും വിപണനത്തിലും ഏറെ മുന്നിൽ നിൽക്കുന്ന ഇടമാണ് പുൽവാമ. കാശ്മീരിന്റെ ആനന്ദ് എന്നും ഇവിടം അറിയപ്പെടുന്നു.

കാരക്കോറം ഹൈവേ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതമെന്നും എഞ്ചിനീയറിങ് മികവ് എന്നും ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന നിർമ്മിതി. ഇന്ത്യ-ചൈന-പാക്കിസ്ഥാൻ അതിർത്തികളോട് ചേർന്നു കിടക്കുന്ന കാരക്കോറം പർവ്വത നിരകളിലൂടെ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഹൈവേയെ മഹാത്ഭുതത്തിൽ കുറഞ്ഞതൊന്നും വിശേഷിപ്പിക്കാൻ പറ്റില്ല. 15,500 അടി ഉയരത്തിലുള്ള ഇത് ഹിമാലയത്തിന്റെ അതിർത്തികളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്...
കാരക്കോറം പർവ്വത നിരകൾ അഞ്ച് രാജ്യങ്ങളിലായാണ് പരന്നു കിടക്കുന്നത്. പാക്കിസ്ഥാൻ, ഇന്ത്യ, ചൈന, അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലായാണ് ഇതുള്ളത്. ഇന്ത്യയുടെ ലഡാക്ക് റീജിയണാണ് കാരക്കോറത്തിന്റെ ഭാഗമായി വരുന്നത്. കൂടാതെ ഇന്ന് ചൈനയുടെ നിയന്ത്രണത്തിലുള്ള, ഒരിക്കൽ ഇന്ത്യയുടെ ഭാഗമായിരുന്ന, ലോകത്തിലെ തന്നെ ഏറ്റവു ംവലിയ തർക്കഭൂമികളിലൊന്നായ അക്സായ് ചിന്നും ഇതിന്റെ ഭാഗമാണ്. ഗിൽജിത്, ലഡാക്ക്,ബാൽതിസ്ഥാൻ എന്നീ മേഖലകളിലാണ് ഇത് വ്യാപിച്ചു കിടക്കുന്നത്.

ഇന്ത്യക്കാർക്ക് പ്രവേശനമില്ല
ഇന്ത്യക്കാരായ സഞ്ചാരികൾക്ക് ഒരിക്കലും പ്രവേശനം അനുവദിക്കാത്ത സ്ഥലം കൂടിയാണിത്. പാക്കിസ്ഥാന്റെയും ചൈനയുടെയും നയതന്ത്ര ബന്ധങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച ഈ ഹൈവേയില്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ല. 15,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പാത ചരക്കു ഗതാഗത സേവനത്തിനു മാത്രമായാണ് നിർമ്മിച്ചിരിക്കുന്നത്.
PC:Faizy92
![]() |