» »ബീച്ചും പാര്‍ട്ടിയുമില്ലാത്ത ഗോവയുടെ മറ്റൊരു മുഖം

ബീച്ചും പാര്‍ട്ടിയുമില്ലാത്ത ഗോവയുടെ മറ്റൊരു മുഖം

Written By: Elizabath

ബീച്ചുകളിലും പാര്‍ട്ടികളിലും ഒതുങ്ങുന്നതല്ല ഗോവയുടെ ആഘോഷങ്ങള്‍. അതിനപ്പുറം വിശ്വാസത്തിന്റേതായ വലിയൊരു ലോകം ഗോവന്‍ രാവുകള്‍ക്കുണ്ട്.
പോര്‍ച്ചുഗീസ് ഭരണകാലത്ത് ക്രൈസ്തവ വിശ്വാസത്തിന് അവര്‍ കൊടുത്തിരുന്ന വിലയുടെ അടയാളമാണ് ഇന്നു ഗോവയില്‍ കാണുന്ന നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍.
ഇന്ത്യയിലെ തന്നെ ആദ്യകാല ബസലിക്കകളില്‍ ഒന്നായ ബോം ജീസസ് ബസലിക്ക അഥവാ ഉണ്ണിയേശുവിന്റെ ബസലിക്ക ഗോവയിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്.
തന്റെ ജീവിതത്തിന്റെ മുഖ്യപങ്കും ഗോവയില്‍ ചിലവഴിച്ച ഭാരതത്തിന്റെ അപ്പസ്‌തോലന്‍ എന്നറിയപ്പെട്ട ക്രൈസ്തവ മിഷനറിയായ ഫ്രാന്‍സീസ് സേവ്യറിന്റെ അഴുകാത്ത ഭൗതിക ശരീരം കണ്ടു വണങ്ങാനാണ് ഓള്‍ഡ് ഗോവയിലെ ഈ തീര്‍ഥാടന വിശ്വാസികള്‍ ഇവിടെയെത്തുന്നത്.
യുനസ്‌കോ ലോക പൈതൃക കേന്ദ്രമായ ഈ ദേവാലയത്തെ പരിചയപ്പെടാം.

ഗോവയിലെ പ്രശസ്തമായ ക്രിസ്ത്യന്‍ പള്ളികള്‍

 അല്പം ചരിത്രം

അല്പം ചരിത്രം

നാനൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ഈ ദേവാലയം 1605 ലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. 1594ലാണ് നിര്‍മ്മാണം ആരംഭിച്ചത്. പോര്‍ച്ചുഗീസുകാരാണ് ഈ ദേവാലയത്തിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. ക്രൈസ്തവ മിഷനറിയായ ഫ്രാന്‍സീസ് സേവ്യറിന്റെ അഴുകാത്ത ഭൗതിക ശരീരം ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്.

PC: P.S.SUJAY

ഫ്രാന്‍സീസ് സേവ്യറും ഗോവയും

ഫ്രാന്‍സീസ് സേവ്യറും ഗോവയും

ക്രൈസ്തവ മിഷനറിയായിരുന്ന ഫ്രാന്‍സീസ് സേവ്യറിന്റെ പ്രധാന പ്രവര്‍ത്തന മേഖലയായിരുന്നു ഗോവ. കത്തോലിക്കാ മിഷനറിയായിരുന്ന അദ്ദേഹം തന്റെ ജീവിതത്തിന്റെ മുഖ്യപങ്കും ഗോവയിലാണ് ചിലവഴിച്ചത്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്നത് ഈ ദേവാലയത്തിലാണ്. ഇതുവരെയും അഴുകാത്ത ആ ഭൗതിക ശരീരം വണങ്ങാനാണ് വിശ്വാസികള്‍ ഇവിടെയത്തുന്നത്.


PC: lawtonjm

വെള്ളിയില്‍ തീര്‍ത്ത ശവകുടീരം

വെള്ളിയില്‍ തീര്‍ത്ത ശവകുടീരം


പത്തുകൊല്ലം കൊണ്ട് പൂര്‍ത്തിയാക്കിയതാണ് ഫ്രാന്‍സീസ് സേവ്യറിന്റെ വെള്ളിയില്‍ നിര്‍മ്മിച്ച ശവകുടീരം. ഗിയോവാനി ബാറ്റിസ്റ്റ ഫോഗിനി എന്ന ശില്പിയുടെ നേതൃത്വത്തിലാണിത് നിര്‍മ്മിച്ചത്. 1622 ലാണ് പോര്‍ച്ചുഗീസില്‍ നിന്നും മൃതദേഹം ഇവിടെയെത്തിക്കുന്നത്.

PC : Nagarjun Kandukuru

പത്തുവര്‍ഷത്തിലൊരിക്കല്‍

പത്തുവര്‍ഷത്തിലൊരിക്കല്‍

പത്തുവര്‍ഷം കൂടുമ്പോള്‍ മാത്രമേ ഫ്രാന്‍സീസ് സേവ്യറിന്റെ ഭൗതീക ശരീരം പരസ്യവണക്കത്തിന് വയ്ക്കാറുള്ളൂ. 2014 ലാണ് അവസാനമായി പുറത്തെടുത്തത്. ഇനി 2014 ലാണ് പരസ്യവണക്കം.


PC :Samuel Abinezer

 ഡിസംബര്‍ മൂന്ന്

ഡിസംബര്‍ മൂന്ന്

എല്ലാ വര്‍ഷവും ഡിസംബര്‍ മൂന്നു മുതല്‍ ഒന്‍പത് ദിവസമാണ് ഇവിടുത്തെ തിരുന്നാള്‍.ലക്ഷക്കണക്കിന് വിശ്വാസികളാണ് തിരുന്നാളില്‍ പങ്കെടുക്കാനും അനുഗ്രഹങ്ങള്‍ നേടാനും ഇവിടെയെത്തുന്നത്.
PC: Klaus Nahr

വാസ്തുവിദ്യ

വാസ്തുവിദ്യ

ബറോക്ക് രീതിയിലുള്ള വാസ്തു ശൈലിയാണ് ബോം ജീസസ് ബസലിക്കയുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഗോഥിക് ശൈലിയുടെ മറ്റൊരു വകഭേദമാണിത്. തൂണുകള്‍, വാതില്‍പ്പടികള്‍, മേല്‍വാതിലുകള്‍ എന്നിവയ്ക്ക് ഇവിടെ പ്രത്യേക ശ്രദ്ധ കൊടുത്തിട്ടുണ്ട്.

PC: Rajib Ghosh

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഗോവയുടെ തലസ്ഥാനമായ പനാജിയില്‍ നിന്നും വളരെ അടുത്തായാണ് ബസലിക്ക സ്ഥിതി ചെയ്യുന്നത്. ഗോവയിലെ പ്രധാനപ്പെട്ട ബീച്ചുകളില്‍ നിന്നും മറ്റു കേന്ദ്രങ്ങളില്‍ നിന്നും ഇവിടേക്ക് വാഹന സൗകര്യം ഉണ്ട്.

PC: google map