Search
  • Follow NativePlanet
Share
» » മുംബൈയില്‍ നിന്നുതിരിയാന്‍ ചില ബീച്ചുകള്‍

മുംബൈയില്‍ നിന്നുതിരിയാന്‍ ചില ബീച്ചുകള്‍

By Maneesh

മുംബൈ പോലുള്ള മഹാനഗരത്തില്‍ ജീവിക്കുന്നവര്‍ പരാതിപ്പെടാറുള്ള കാര്യമാണ്, നിന്ന് തിരിയാന്‍ സമയവും സ്ഥലവും കിട്ടാറില്ലെന്ന്. മുംബൈയിലെ ജീവിതത്തിരക്കിനിടയില്‍ കുറച്ച് സമയം കിട്ടിയാല്‍ ചിലവിടാന്‍ പറ്റിയ അഞ്ച് ബീച്ചുകള്‍ പരിചയപ്പെടാം.

മുംബൈ നഗരത്തില്‍ നിന്ന് അധിക ദൂരത്തില്‍ അല്ലാതെയാണ് ഈ അഞ്ച് ബീച്ചുകളും സ്ഥിതി ചെയ്യുന്നത്. അറബിക്കടലിന്റെ തീരത്ത് കിടക്കുന്ന മുബൈയുടെ ഒരു ഭാഗം മുഴുവന്‍ കടല്‍ തീരമാണെങ്കിലും. കാഴ്ചകള്‍ കാണാനും വിശ്രമിക്കാനും പറ്റിയ ബീച്ചുകളാണ് നമ്മള്‍ പരിചയപ്പെടുന്നത്.

മുംബൈയേക്കുറിച്ച് ഒരു സഞ്ചാരി അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളുംമുംബൈയേക്കുറിച്ച് ഒരു സഞ്ചാരി അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും

ഗിർഗാവ് ചൗപ്പാട്ടി

ഗിർഗാവ് ചൗപ്പാട്ടി

മുംബയിലെ മറൈൻ ഡ്രൈവിനോട് ചേന്ന് കിടക്കുന്ന ഒരു ബീച്ചാണ് ഗറ്ഗാവ് ചൗപ്പാട്ടി. ഗണേശ ചതുർത്ഥിക്ക് ഈ ബീച്ചിലാണ് മുംബൈ നിവാസികൾ ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യുന്നത്. വർഷാവർഷം ഇവിടെ രാം ലീ‌ലയും അരങ്ങേറാറുണ്ട്. നാവിൽ വെള്ളമൂറുന്ന ഭേൽപൂരി, പാനിപൂരി, പാവ് ബജി എന്നിവ രുചിക്കാനും ഈ ബീച്ചിൽ പോയാൽ മതി.
Photo: McKay Savage

ജൂഹു ബീച്ച്

ജൂഹു ബീച്ച്

മുംബൈയുടെ ഒരു പ്രാന്തപ്രദേശമാണ് ജൂഹു. ഇവിടുത്തെ സുന്ദരമായ ബീച്ചാണ് ജൂഹിവിനെ പ്രശസ്തമാക്കിയത്. ഇതിന് അടുത്തുള്ള ഇസ്കോൺ ക്ഷേത്രവും പ്രശസ്തമാണ്. മുംബൈയിലെ ഒരു സുന്ദരമായ സ്ഥലമായതിനാൽ ജൂഹു ബീച്ചിന് സമീപത്തായാണ് മുംബൈയിലെ സെലിബ്രറ്റികളിൽ അധികം പേരും താമസിക്കുന്നത്.

Photo: Ranga27

വെർസോവ ബീച്ച്

വെർസോവ ബീച്ച്

പശ്ചിമ മുംബൈയിലെ അന്ദേരി ഏരിയയിൽ ആണ് വെർസോവ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ബീച്ച് കൂടാതെ വേർസോവ കോട്ടയും ഏറെ പ്രശസ്തമാണ്. നിരവധി സഞ്ചാരികളാണ് ഈ കോട്ട കാണാൻ വീക്കൻഡിൽ ഇവിടെ എത്തിച്ചേരുന്നത്.

Photo: Utcursch

അക്സാ ബീച്ച്

അക്സാ ബീച്ച്

മുംബൈയ്ക്ക് അടുത്തുള്ള പ്രശ്സ്തമായ ബീച്ചാണ് അക്സാ ബീച്ച്. മുംബൈയിലെ മാ‌ൽവാണിക്ക് അടുത്തുള്ള മാലാടിലെ അക്സാ എന്ന ഗ്രാമത്തിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. മുംബൈയിലെ തിരക്കിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ പറ്റിയ സ്ഥലമാണ് ഈ ബീച്ച്.

Photo:Sobarwiki

മാർവെ ബീച്ച്

മാർവെ ബീച്ച്

മുംബൈ നഗരത്തിലെ പശ്ചിമ പ്രാന്തപ്രദേശമായ മാലാഡിൽ ആണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് മനോരി ദ്വീപിലേക്ക് ഫെറി സർവീസ് ഉണ്ട്. മലാഡിൽ നിന്ന് ഈ ബീച്ചിലേക്ക് ടാക്സി സർവീസ് ലഭ്യമാണ്.

Photo: Nichalp

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X