Search
  • Follow NativePlanet
Share
» »കന്യാകുമാരിയിലെ കാണാൻ മറക്കരുതാത്ത ബീച്ചുകൾ

കന്യാകുമാരിയിലെ കാണാൻ മറക്കരുതാത്ത ബീച്ചുകൾ

തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പട്ടികയിൽ നിരവധി സ്ഥലങ്ങൾ ഇടംപിടിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്ക് അന്നും ഇന്നും പ്രിയം ഒറ്റയിടമാണ്. കേരളത്തിൻറെ തെക്കേ അറ്റത്തോട് ചേർന്ന് കടലിലോട്ടിറങ്ങി മൂന്നു സമുദ്രങ്ങളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കന്യാകുമാരിയെ കഴിഞ്ഞേയുള്ളൂ മലയാളികൾക്ക് തമിഴ്നാട്ടിലെ മറ്റേത് സ്ഥലവും.

തിരുവുള്ളവർ പ്രതിമയും കന്യാകുമാരി ക്ഷേത്രവും വിവേകാനന്ദപ്പാറയും ഒക്കെയായി ഇവിടുത്തെ കാഴ്ചകൾ അനവധിയുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം മാറി വ്യത്യസ്തമായ കാഴ്ചകൾ തേടുന്നവർക്ക് പോകുവാൻ പറ്റിയ ഇടം ഇവിടുത്തെ ബീച്ചുകളാണ്. ചുറ്റോടുചുറ്റും ബീച്ചുകൾ ഉണ്ടെങ്കിലും കന്യാകുമാരിയിൽ തീർച്ചായു കണ്ടിരിക്കേണ്ട അഞ്ച് ബീച്ചുകൾ പരിചയപ്പെടാം

കന്യാകുമാരി ബീച്ച്

കന്യാകുമാരി ബീച്ച്

കന്യാകുമാരിയിൽ ഏറ്റവും അധികം ആളുകൾ എത്തുന്നതും തിരക്കേറിയതുമായ ഇടമാണ് കന്യാകുമാരി ബീച്ച്. കന്യാകുമാരിയിൽ വന്നാൽ ബീച്ച് കാണാതെ ആ യാത്ര പൂർത്തിയാകാത്തതിനാൽ വർഷം മുഴുവൻ ഇത് തേടി സഞ്ചാരികളെത്താറുണ്ട്. ഇതേകാരണം കൊണ്ട് ഇവിടം ഓഫ്ബീറ്റ് ട്രാവലേഴ്സിന് അത്ര പ്രിയമല്ല.എന്നാൽ ആദ്യമായി കന്യാകുമാരി സന്ദർശിക്കുമ്പോൾ ഒഴിവാക്കരുതാത്ത ഇടമാണിത്. വിവിധ നിറങ്ങളിൽ മണൽത്തരികൾ കാണപ്പെടുന്ന ഇടം കൂടിയാണിത്.

PC-Darshika28

ഉവ്വാരി ബീച്ച്

ഉവ്വാരി ബീച്ച്

കന്യാകുമാരിയിലെ പ്രധാന പട്ടണത്തിൽ നിന്നും 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബീച്ചാണ് ഉവ്വാരി ബീച്ച്. തിരുനെൽവേലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടം പക്ഷേ, അധികം സഞ്ചാരികളൊന്നും എത്തിച്ചേരാത്ത ഇടമാണ്. മലിനമാകാത്ത പ്രകൃതിയും പരിസരവുമാണ് ഈ ബീച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത. കന്യാകുമാരി ബീച്ചിനെ ഒഴിവാക്കി മറ്റൊരു ഇടമാണ് തേടുന്നതെങ്കിൽ തീർച്ചയായും ഉവ്വാരി ബീച്ച് പരിഗണിക്കാം,

ബീച്ച് കൂടാതെ സെന്റ് ആന്‍റണീസ് ഷ്രൈൻ ബസലിക്ക, കപ്പൽ മാതാ ക്ഷേത്രം, സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് തുടങ്ങിയവയും ഇവിടെ കാണാം.

 ശംഖുതുറൈ ബീച്ച്

ശംഖുതുറൈ ബീച്ച്

കന്യാകുമാരിയിൽ നിന്നും 17 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബീച്ചാണ് ശംഖുതുറെ ബീച്ച്. നാഗർകോവിലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഊ ബീച്ച് ഇവിടുത്തെ സമീപ പ്രദേശങ്ങളിൽ ഏറ്റവും മനോഹരമായ ഇടമാണ്.

പ്രദേശവാസികളുടെ ഇടയിൽ ഏറെ പ്രശസ്തമായ ഇവിടം വീക്കെന്‍ഡ് ഡെസ്റ്റിനേഷ്യൻ എന്ന നിലയിലാണ് പ്രശസ്തമായിരിക്കുന്നത്.

 സോതവിലെ ബീച്ച്

സോതവിലെ ബീച്ച്

കൊത്താവിലെ ബീച്ച് എന്നറിയപ്പെചുന്ന സോതവിലെ ബീച്ച് കന്യാകുമാരിയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 4 കിലോമീറ്ററോളം വിസ്തൃതിയിൽ പരന്നു കിടക്കുന്ന തീരമാണ് ഇതിൻരെ പ്രത്യേകത. തമിഴ്നാട്ടിലെ ഏറ്റവും നീളമുള്ള ബീച്ചുകളിൽ ഒന്നുകൂടിയാണിത്. എത്ര മണിക്കൂറുകൾ ചിലവിട്ടാലും മടുപ്പിക്കാത്ത ഇവിടം കുടുംബവുമായി വരാൻ യോജിച്ച സ്ഥലമാണ്.

മുട്ടം ബീച്ച്

മുട്ടം ബീച്ച്

കന്യാകുമാരിയിൽ നിന്നും 31 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ബീച്ചാണ് മുട്ടം ബീച്ച്. നീണ്ട അവധി ദിനങ്ങൾ ആരുടെയും ശല്യമില്ലാതെ ആഘോഷിച്ച് തീർക്കുവാൻ താല്പര്യമുള്ളവർക്ക് ഇവിടം തിരഞ്ഞെടുക്കാം.

ഫോട്ടോഗ്രഫി മുതൽ മീൻ പിടുത്തം, നീന്തൽ, തുടങ്ങിയ കരാ്യങ്ങൾക്കെല്ലാം ഇവിടെ സൗകര്യമുണ്ട്.

PC-Rafimmedia

Read more about: kanyakumari beach tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X