Search
  • Follow NativePlanet
Share
» »കാഴ്ചയ്ക്ക് സുന്ദരമാണ് കണ്ണൂരിന്റെ തീരദേശം

കാഴ്ചയ്ക്ക് സുന്ദരമാണ് കണ്ണൂരിന്റെ തീരദേശം

By Maneesh

യാത്രകളിൽ എന്തെങ്കിലും പുതുമ ആഗ്രഹിക്കുന്നവർക്ക് കണ്ണൂരിന്റെ തീര‌ങ്ങൾ തേടി ഒരു യാത്ര പോകാം. പുതുമയുള്ള ഒരു യാത്ര. കണ്ണൂരിന്റെ തീരങ്ങൾ എന്ന് കേൾക്കുമ്പോൾ പയ്യാമ്പലം ബീച്ചാണ് മനസിൽ ആദ്യം എത്തുക. പയ്യാമ്പലം പോലെ തന്നെ സുന്ദരമായ ‌നിരവധി ബീച്ചുകൾ കണ്ണൂർ ജില്ലയിൽ ഉണ്ട്.

വളരെ അടുത്ത് കിടക്കുന്ന നഗരങ്ങളാണ് തലശ്ശേരിയും കണ്ണൂരും എന്നാൽ ഈ നഗരങ്ങൾക്കിടയിൽ നിരവധി ബീച്ചുകളുണ്ട്. ഇവയിൽ പയ്യാമ്പലം ബീച്ചും മുഴപ്പിലങ്ങാട് ബീച്ചുമാണ് പ്രശസ്തമായത്. ഈ യാത്രയിൽ അധികം അറിയപ്പെടാത്ത ബീച്ചുകളും നമുക്ക് കണ്ടുപിടിക്കാം. കണ്ണൂർ മുതൽ തലശ്ശേരി വരെ നീണ്ട് കിടക്കുന്ന കണ്ണൂരിന്റെ തീ‌രദേശങ്ങൾ പരിചയപ്പെടാം

മോപ്പിള ബേ

മോപ്പിള ബേ

മാപ്പിള ബേ എന്നും മോപ്പിള ബേ അറിയപ്പെടുന്നു. മാപ്പിള ബേയ്ക്ക് ഒരുവശത്ത് സെന്റ് ആഞ്ചലോ കോട്ടയും മറുവശത്ത് അറക്കല്‍ കൊട്ടാരവുമാണ്. കോലത്തിരി രാജാവിന്റെ കാലം മുതലുള്ള ചരിത്രങ്ങള്‍ പറയാനുണ്ട് മാപ്പിള ബേയ്ക്ക്.മറുരാജ്യങ്ങളുമായി വാണിജ്യബന്ധം പുലര്‍ത്തിയിരുന്ന കോലത്തുനാടിന്റെ പ്രധാന കട്ടവട കേന്ദ്രങ്ങളിലൊന്നായിരുന്നു മാപ്പിള ബേ.
Photo Courtesy:Bijesh

മീന്‍കുന്ന് ബീച്ച്

മീന്‍കുന്ന് ബീച്ച്

പയ്യാമ്പലം ബീച്ചിന്റെ ഭാഗമെന്ന് വേണമെങ്കില്‍ വിളിക്കാവുന്ന മീന്‍കുന്ന് ബീച്ച് കണ്ണൂരില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്താണ് സ്ഥിതിചെയ്യുന്നത്. അഴീക്കോടാണ് ഈ ബീച്ച്. മീന്‍ എന്നും കുന്ന് എന്നുമുള്ള രണ്ട് പദങ്ങളില്‍ നിന്നാണ് ഈ ബീച്ചിന് ആ പേരുലഭിച്ചത്.

Photo Courtesy: Sreejithk2000

പയ്യാമ്പലം ബീച്ച്

പയ്യാമ്പലം ബീച്ച്

കണ്ണൂര്‍ നഗരത്തില്‍ നിന്നും അധികം അകലെയല്ലാതെ( ഏകദേശം 2 കിലോമീറ്റര്‍) സ്ഥിതിചെയ്യുന്ന ഈ ബീച്ച് വിനോദ സഞ്ചാരികള്‍ക്ക് ഒരു പറുദീസയായിരിക്കും. പ്രണയിതാക്കള്‍ക്ക് ഒരുമിച്ചിരുന്ന് ഐസ്ക്രീം നുണയാനുള്ള പാര്‍ക്കുമുതല്‍, സാഹസികരായ സഞ്ചാര പ്രിയര്‍ക്കുള്ള പാരാസെയിലിംഗ് വരെ പയ്യാമ്പലത്ത് ഒരുക്കിയിരിക്കുന്നു. ഉല്ലാസ യാത്രയ്ക്ക് പിന്നെ എന്തിന്‌ മറ്റൊരു ബീച്ച് പരതിപോകണം. കൂടുത‌ൽ വായിക്കാം

Photo Courtesy: Ajeeshcphilip

തോട്ടട ബീച്ച്

തോട്ടട ബീച്ച്

കണ്ണൂർ നഗരത്തിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന കടൽതീരമാണ് തോട്ടട ബീച്ച്. അധികം അറിയപ്പെടാത്ത ബീച്ചാണെങ്കിലും കാണാൻ സുന്ദരമാണ് ഈ ബീച്ച്. കണ്ണൂർ - തലശ്ശേരി റോഡിൽ ദേശീയ പാത 17ൽ ആണ് തോട്ടട സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Arjunmangol

കീഴുന്ന ബീച്ച്

കീഴുന്ന ബീച്ച്

കണ്ണൂർ നഗരത്തിൽ നിന്ന് 11 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഇരട്ട ബീച്ചുകളാണ് ഏഴരബീച്ചും കീഴുന്ന ബീച്ചും. മുഴപ്പിലങ്ങാട് നിന്ന് എടക്കാട് ബീച്ച് റോഡിലൂടെ മുന്നോട്ട് പോയാൽ ഈ ബീച്ചിൽ എത്താം. ദേശീയ പാത പതിനേഴിലൂടെ യാത്ര ചെയ്യുന്നവർക്ക് നടാലിൽ നിന്ന് തിരിഞ്ഞ് ഇവിടേക്ക് എത്തിച്ചേരാം. കൂടുത‌ൽ വായിക്കാം

Photo Courtesy: Ks.mini

മുഴപ്പിലങ്ങാട് ബീച്ച്

മുഴപ്പിലങ്ങാട് ബീച്ച്

ധർമ്മടത്തിന് അടുത്ത് തന്നെയാണ് മുഴപ്പിലങ്ങാട് ബീച്ച്. ഇന്ത്യയിലേ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചാണ് മുഴപ്പിലങ്ങാട് ബീച്ചിന്റെ പ്രത്യേകത. നാലു കിലോമീറ്റർ നീളമുള്ള ഈ ബീച്ചിലൂടെ വാഹനം ഓടിക്കാൻ നിരവധി ആളുകൾ എത്താറുണ്ട്. ഇവിടെ നിന്ന് നോക്കിയാലും ധർമ്മടം തുരുത്ത് കാണാനാകും. ഇവിടെ നിന്ന് 15 കിലോമീറ്റർ ആണ് കണ്ണൂരിലേക്കുള്ള ദൂരം. വിശദമായി വായിക്കാം

Photo Courtesy: Neon

ധർമ്മടം തുരുത്ത്

ധർമ്മടം തുരുത്ത്

ഓവർബറീസ് ഫോളിയിൽ നിന്നാൽ കാണാവുന്ന തുരുത്താണ് ധർമ്മടം തുരുത്ത്. തലശ്ശേരിയിൽ നിന്ന് കണ്ണൂരേക്കുള്ള യാത്രയിൽ എട്ട് കിലോമീറ്റർ പിന്നിട്ടാൽ ധർമ്മടത്ത് എത്താം. ധർമ്മടം കടപ്പുറത്ത് നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയായാണ് ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്നത്. വേലിയിറക്ക സമയത്ത് ആളുകൾ കടലിലൂടെ ധർമ്മടം തുരുത്തിലേക്ക് നടന്നു പോകാറുണ്ട്. കൂടുതൽ വായിക്കാം

Photo Courtesy: ShajiA

ഓവർബറീസ് ഫോളി

ഓവർബറീസ് ഫോളി

തലശ്ശേരിയിലെ കടലോരത്ത് ചേർന്നുള്ള ഒരു വിശ്രമ കേന്ദ്രമാണ് ഓവർബറീസ് ഫോളി. നിർമ്മാണത്തിൽ ഉണ്ടായ പാകപ്പിഴകളെത്തുടർന്ന് നിർമ്മാണം പൂർത്തിയാകാത്ത ഒരു വിശ്രമകേന്ദ്രമാണ് ഇത്. ഇ എൻ ഓവർബറി എന്ന ബ്രിട്ടീഷുകാരൻ 1879ൽ ആണ് ഇവിടെ വിശ്രമ കേന്ദ്രം നിർമ്മിക്കാൻ ശ്രമിച്ചത്. എന്നാൽ അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഓവർബറിയുടെ മണ്ടത്തരം എന്ന അർത്ഥത്തിലാണ് ഇതിന് ഓവർബറീസ് ഫോളി എന്ന പേര് ലഭിച്ചത്. തലശ്ശേരിയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന വഴിയിൽ ജില്ലാകോടതിക്ക് സമീപത്തായാണ് ഈ സ്ഥലം. കൂടുതൽ വായിക്കാം

Photo Courtesy: Shijaz

തലശ്ശേരി കടൽപ്പാലം

തലശ്ശേരി കടൽപ്പാലം

തട്ടത്തിൻമറയത്തെ ആദ്യത്തെ സീൻ‌ ഓർമ്മയില്ലേ, കടലിലേക്ക് നീണ്ടു നിൽക്കുന്ന സുന്ദരമായ കടൽപ്പാലം. കണ്ണൂരിന്റെ കടലോരത്തെ അറിഞ്ഞ് കൊണ്ടുള്ള യാത്ര ഈ കടൽപ്പാലത്തിൽ നിന്ന് തുടങ്ങാം. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് 1910 നിർമ്മിച്ചതാണ് ഈ പാലം. തലശ്ശേരിനഗരത്തിന് തൊട്ടടുത്ത് തന്നെയാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Sreeji maxima

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X