» »ഡ്രൈവ് ചെയ്യാം സന്തോഷിക്കാം...

ഡ്രൈവ് ചെയ്യാം സന്തോഷിക്കാം...

Written By: Elizabath

ലക്ഷ്യത്തോടൊപ്പം തന്നെ പ്രധാനമാണ് യാത്രയും. പലപ്പോഴും വര്‍ഷങ്ങള്‍ കഴിഞ്ഞ് ആലോചിക്കുമ്പോള്‍ കണ്ട സ്ഥലത്തേക്കാളധികം ഓര്‍മ്മില്‍ വരിക പോയ വഴികളായിരിക്കും. പ്രത്യേകിച്ച് കേരളത്തില്‍ യാത്ര ചെയ്യുമ്പോള്‍.
കാസര്‍കോഡ് തൊട്ട് പാറശ്ശാല വരെ കിടക്കുന്ന കേരളത്തിലെ വഴികള്‍ സഞ്ചാരികള്‍ക്കായി നല്കുന്നത് കാഴ്ചയുടെ വിരുന്നുതന്നെയാണ്.
കേരളത്തിലെ ഏറ്റവും ഭംഗിയുള്ള റോഡുകള്‍ പരിചയപ്പെടാം...

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ്

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ്

കൊച്ചിയിലെ മാത്രമല്ല, കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ റോഡുകളിലൊന്നാണ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡ്. കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ റോഡ് എറണാകുളം സിറ്റിവഴി സഞ്ചരിക്കുന്നവര്‍ക്ക് ഒരു എളുപ്പവഴിയാണ്.

PC: Kreativeart

കണ്‍നിറയെ കാണാം

കണ്‍നിറയെ കാണാം

ഇരുവശങ്ങളിലും ചൈനീസ് വലകളും നീലജലാശയങ്ങളുമുള്ള ഈ റോഡ് കാഴ്ച ആസ്വദിക്കാന്‍ താല്പര്യമുള്ളവര്‍ പോയിരിക്കേണ്ട ഒന്നാണ്.

PC:KannanVM

ചാലക്കുടി-വാല്‍പ്പാറ റോഡ്

ചാലക്കുടി-വാല്‍പ്പാറ റോഡ്

കേരളത്തില്‍ ഏറ്റവും പ്രകതിഭംഗിയുള്ള റോഡുകളില്‍ ഒന്നാണ് ചാലക്കുടിയില്‍ നിന്നും വാല്‍പ്പാറയ്ക്കുള്ള വഴി. ഡാമുകളും വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളുമെല്ലാമായി ഏറെ ഭംഗിയുള്ള ഒന്നാണിത്.

PC:Jan J George

മൃഗങ്ങളെ കടന്നു പോകാം

മൃഗങ്ങളെ കടന്നു പോകാം

ഇരുവശവും നിറഞ്ഞു നില്‍ക്കുന്ന കാടുകള്‍ക്കിടയിലൂടെയായിരിക്കും ചിലപ്പോള്‍ ഈ യാത്ര. വ്യൂ പോയന്റുകളും റോഡ് മുറിച്ചു കടക്കുന്ന മൃഗങ്ങളും നല്ല കാലാവസ്ഥയും ഒക്കെ ഇതിന്റെ പ്രത്യേകതകളാണ്.

PC: Flickr

മൂന്നാര്‍-മറയൂര്‍ റോഡ്

മൂന്നാര്‍-മറയൂര്‍ റോഡ്

സഞ്ചാരികളുടെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന സ്ഥലമാണ് മൂന്നാര്‍. ഇവിടെ നിന്നും മഴനിഴല്‍ക്കാടുകള്‍ നിറഞ്ഞ മറയൂരിലേക്കുള്ള യാത്ര അത്ഭുതത്തോടെയല്ലാതെ പോകാനാവില്ല. പ്രകൃതിദത്തമായി വളരുന്ന ചന്ദനമരങ്ങളും മനോഹരമായ വഴികളും നിറഞ്ഞ ഈ റൂട്ട് ഏകദേശം 40 കിലോമീറ്റര്‍ ദൂരത്തോളമുണ്ട്.

PC: Jaseem Hamza

ആലപ്പുഴ-ചങ്ങനാശ്ശേരി

ആലപ്പുഴ-ചങ്ങനാശ്ശേരി

25 കിലോമീറ്റര്‍ നീളത്തിലുള്ള ആലപ്പുഴ-ചങ്ങനാശ്ശേരി ഹൈവേ കണ്ണുകള്‍ക്ക് വിരുന്നൊരുക്കുന്ന പാതയാണ്. ഇരുവശത്തും നിറഞ്ഞു നില്‍ക്കുന്ന ജലാശയങ്ങളും പാലങ്ങളും തോണികളും താറാവിന്റെ കൂട്ടങ്ങളും വഴിവക്കിലെ രുചിയൂറുന്ന ഭക്ഷണങ്ങളുമെല്ലാമാണ് ഈ റോഡിന്റെ പ്രത്യേകത.

PC:keralatourism

മുഴപ്പിലങ്ങാട് ബീച്ച്

മുഴപ്പിലങ്ങാട് ബീച്ച്

ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ കണ്ണൂരിലെ മുഴപ്പിലങ്ങാടും സൗന്ദര്യത്തില്‍ ഒട്ടും പുറകിലല്ല. തിരമാലകളെ നോക്കി കടല്‍ത്തീരത്തുകൂടെ കിലോമീറ്ററുകളോളമുള്ള യാത്രയാണ് ഇവിടുത്തെ പ്രത്യേകത.

PC: Shagil Kannur

Read more about: road trip munnar kochi

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...