Search
  • Follow NativePlanet
Share
» » ബേക്കല്‍ റാണിപുരം തലക്കാവേരി

ബേക്കല്‍ റാണിപുരം തലക്കാവേരി

By Maneesh

ഒറ്റയാത്രയില്‍ ബേക്കല്‍ കോട്ട, റാണിപുരം, തലക്കാവേരി, കൂര്‍ഗ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു യാത്ര സഹായി ആണ് ഇത്.

ബേക്കല്‍ കോട്ട

കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാടിന് അടുത്തായാണ് ബേക്കല്‍ കോട്ട സ്ഥിതി ചെയ്യുന്നത്. കാഞ്ഞങ്ങാട് നിന്ന് 11 കിലോമീറ്റര്‍ യാത്ര ചെയ്തല്‍ ബേക്കല്‍ കോട്ടയില്‍ എത്തിച്ചേരാം. കാസര്‍കോട് നിന്ന് 15 കിലോമീറ്റര്‍ അകലെയായിട്ടാണ് ബേക്കല്‍ കോട്ട സ്ഥിതി ചെയ്യുന്നത്. കാസര്‍കോടിനും കാഞ്ഞങ്ങാടിനും മധ്യത്തിലാണ് ബേക്കല്‍ കോട്ടയുടെ സ്ഥാനം.

യാത്ര ആരംഭം

ബേക്കല്‍ കോട്ടയില്‍ നിന്നാണ് നമ്മള്‍ യാത്ര ആരംഭിക്കുന്നത്. ബേക്കല്‍ കോട്ടയുടെ സുന്ദരമായ കാഴ്ചകള്‍ കണ്ട് നമുക്ക് യാത്ര തുടങ്ങാം. തലേദിവസം ബേക്കലില്‍ നല്ല ഒരു ഹോട്ടലില്‍ തങ്ങി. പിറ്റേദിവസം പുലര്‍ച്ചേ യാത്ര തിരിക്കുന്നതായിരിക്കും നല്ലത്.

ബേക്കൽ കോട്ടയ്ക്ക് സമീപത്തെ മികച്ച ഹോട്ടലുകളും അവിടുത്തെ നിരക്കുകളും പരിശോധിക്കാം.

ബേക്കൽ കോട്ട സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാകാൻ ചില കാരണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാൻ ഒരു കൗതുകമില്ലേ?

1) ബേക്കൽ ബീച്ചിലെ സൂര്യോദയം

1) ബേക്കൽ ബീച്ചിലെ സൂര്യോദയം

രാവിലെ ബേക്കൽ ബീച്ചിലെ സൂര്യോദയം കണ്ട് നമുക്ക് യാത്ര ആരംഭിക്കാം. ബേക്കലി‌നെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഈ ലിങ്ക് പരോശോധിക്കാൻ മറക്കരുത്. നമ്മൾ ബേക്കലിൽ നിന്ന് യാത്ര തിരിക്കുന്നത് റാണി പുരത്തേക്കാണ്.

Photo Courtesy: Vinayaraj

02)റാണി പുരത്തേക്ക്

02)റാണി പുരത്തേക്ക്

കാസർകോട് ജില്ലയിലെ പ്രശസ്തമായ ഹിൽസ്റ്റേഷനാണ് റാണിപുരം. സർക്കാരിന്റേയും സ്വകാര്യ വ്യക്തികളുടേയുമായി നിരവധി റിസോർട്ടുകൾ റാണി പുരത്തുണ്ട്. ബേക്കലിൽ നിന്ന് 11 കിലോമീറ്റർ യാത്ര ചെയ്ത് കാഞ്ഞങ്ങാട് എത്തണം റാണിപുരത്തേക്ക് പോകാൻ.

കാഞ്ഞങ്ങാട് - പാണത്തൂർ റോഡ്: കഞ്ഞങ്ങാട് എത്തിയാൽ. കാഞ്ഞങ്ങാട് പാണത്തൂർ റോഡിലേക്ക് കയറണം. ബേക്കൽ കോട്ടയിൽ നിന്ന് ഏകദേശം 55 മണിക്കൂർ യാത്രയുണ്ട് റാണിപുരത്തേക്ക്.

03)റാണിപുരം

03)റാണിപുരം

കാസർകോട്ടെ സുന്ദരമായ ഒരു ഹിൽസ്റ്റേഷനാണ് റാണിപുരം എന്ന് നേരത്തേ പറഞ്ഞുവല്ലോ. റാണിപുരത്തേക്കുറിച്ച് കൂടുതൽ വായിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക. ബേക്കൽ കോട്ടയിൽ നിന്ന് രാവിലെ ഏഴുമണിക്ക് മുൻപേ പുറപ്പെട്ടാൽ ഒരു എട്ടരയോടെ റാണിപുരത്ത് എത്താം.

Photo Courtesy: Bhavith21

04)തലക്കാവേരിയിലേക്ക്

04)തലക്കാവേരിയിലേക്ക്

റാണിപുരത്ത് നിന്ന് കാഞ്ഞങ്ങാട് - പാണത്തൂർ റോഡിലേക്ക് തിരികിയെത്തി. പാണത്തൂർ ഭാഗമണ്ഡല അന്തർ സംസ്ഥാന പാതയിലൂടെ വേണം തലക്കാവേരിയിൽ എത്താൻ. റാണിപുരത്ത് നിന്ന് ഏകദേശം 52 കിലോമീറ്റർ ദൂരം സഞ്ചരിക്കണം തലക്കാവേരിയിൽ എത്താൻ.

05)തലക്കാവേരി

05)തലക്കാവേരി

പാണത്തൂർ ഭാഗമണ്ഡല റോഡ് എത്തിച്ചേരുന്നത് മടിക്കേരി - തലക്കാവേരി റോഡിലേക്കാണ്. തുടർന്ന് ഈ റോഡ് വഴി തലക്കാവേരിയിൽ എത്തിച്ചേരാം. റാണിപുരത്ത് നിന്ന് ഉച്ചഭക്ഷണം കഴിച്ച് ഒരു രണ്ടരയോടെ യാത്ര തിരിച്ചാൽ വൈകുന്നേരം നാലുമണിക്ക് തലക്കാവേരിയിൽ എത്തിച്ചേരാം.
Photo Courtesy: Bhaskar Dutta

06)തലക്കാവേരിയുടെ പ്രാധാന്യം

06)തലക്കാവേരിയുടെ പ്രാധാന്യം

ദക്ഷിണേന്ത്യയിലെ പ്രമുഖ ഹിന്ദുതീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് തലക്കാവേരി. ബ്രഹ്മഗിരി മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഇവിടമാണ് പുണ്യനദിയായ കാവേരിയുടെ ഉത്ഭവസ്ഥാനം. തലക്കാവേരിയേക്കുറിച്ച് കൂടുതൽ ഇവിടെ വായിക്കാം.

Photo Courtesy: Sibekai

07)കൂർഗിലേക്ക്

07)കൂർഗിലേക്ക്

തലക്കാവേരി സന്ദർശിച്ചതിന് ശേഷം രാത്രിയൊടേ കൂർഗിലേക്ക് തിരിക്കാം. തലക്കാവേരിയിൽ നിന്ന് 53 കിലോമീറ്റർ യാത്ര ചെയ്യണം കൂർഗിൽ എത്താൻ. കൂർഗിലെ നല്ല ഒരു ഹോട്ടലിൽ തങ്ങുന്നതാണ് നല്ലത്. കൂർഗിലെ ഹോട്ടൽ നിരക്കുകൾ പരിശോധിക്കാം. കൂർഗിനെക്കുറിച്ച് കൂടുതൽ അടുത്ത സ്ലൈഡിൽ.

08)കൂർഗിനെ അറിയാം

08)കൂർഗിനെ അറിയാം

1) മൂന്ന് നാൾ കൂർഗിൽ ചെലവിട്ട് ജീവിതം മാറ്റിമറിക്കാം!

2) കൂര്‍ഗില്‍ ചിലവിടാന്‍ അഞ്ച് കാര്യങ്ങള്‍

3) കൂർഗിന് പകരം കൂർഗ് മാത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X