Search
  • Follow NativePlanet
Share
» »ഭൂമിക്കടിയിലൂടെ കിലോമീറ്ററോളം യാത്ര ചെയ്യണോ?

ഭൂമിക്കടിയിലൂടെ കിലോമീറ്ററോളം യാത്ര ചെയ്യണോ?

ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലെ ബേലം ഗ്രാമത്തിലെ ബേലം ഗുഹയില്‍ കയറിയാല്‍ മതി, നിങ്ങള്‍ക്ക് ഭൂമിക്ക് അടിയിലൂടെ യാത്ര ചെയ്യാം.

By Staff

ഭൂമിക്ക് 150 അടി താഴ്ചയില്‍ രണ്ടു കിലോമീറ്റര്‍ കാല്‍ നടയാത്ര ചെയ്താല്‍ എങ്ങനെ ഇരിക്കും. ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്നായിരിക്കും നിങ്ങളുടെ ചിന്ത. എന്തായാലും നിങ്ങള്‍ക്ക് അങ്ങനെ ഒരു യാത്ര ചെയ്യാന്‍ അവസരം കിട്ടിയാല്‍ പാഴക്കുമോ? നിങ്ങള്‍ ഒരു സാഹസിക പ്രിയനാണെങ്കില്‍ ഒരിക്കലും പാഴാക്കില്ല. അതിന് പറ്റിയ ഒരു സ്ഥലം ഇന്ത്യയില്‍ തന്നെയുണ്ട്.

ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലെ ബേലം ഗ്രാമത്തിലെ ബേലം ഗുഹയില്‍ കയറിയാല്‍ മതി, നിങ്ങള്‍ക്ക് ഭൂമിക്ക് അടിയിലൂടെ യാത്ര ചെയ്യാം. ഇന്ത്യയിലെ പ്രശസ്തമായ രണ്ടാമത്തെ വലിയ ഗുഹയാണ് ബേലം ഗുഹ. ഈ ഗുഹയിലൂടെ സഞ്ചാരികളെ സഞ്ചരിക്കാന്‍ അനുവദിക്കും. ഗുഹയിലൂടെ ഏകദേശം മൂന്ന് കിലോമീറ്ററോളം സഞ്ചരിക്കാം. ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവാണ് സഞ്ചാരത്തിന് ഏറ്റവും അനുയോജ്യം.

1983ല്‍ ആണ് ജര്‍മ്മന്‍ സംഘം ഈ ഗുഹയില്‍ ആദ്യം പര്യവേഷം നടത്തിയത്. പിന്നീട് 19 വര്‍ഷങ്ങള്‍ക്ക് ശേഷം 2002ല്‍ ആണ് ആന്ധ്രപ്രദേശ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ഈ ഗുഹ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങളെ അനുവദിച്ചു തുടങ്ങിയത്.

മുഖവുര

മുഖവുര

3.5 കിലോമീറ്റർ ഗുഹയിലൂടെ യാത്ര ചെയ്യാമെങ്കിലും 1.5 കിലോമീറ്റർ യാത്ര മാത്രമേ സഞ്ചാരികൾക്ക് അനുവദിച്ചിട്ടുള്ളു. ആന്ധ്രപ്രദേശ് ടൂറിസം ഡിപ്പാർട്ട്മെന്റിനാണ് ഗുഹയുടെ നിയന്ത്രണം. ഗുഹയിൽ പ്രവേശിക്കാൻ 50 രൂപയാണ് ഫീസ് ആയി ഈടാക്കുന്നത്.

ഗുഹയിലേക്ക്

ഗുഹയിലേക്ക്

ഈ ഗുഹയേക്കുറിച്ച് ഇവിടുത്തെ പ്രാദേശിക ജനങ്ങൾക്ക് നേരത്തെ അറിയാമെങ്കിലും 1982- 83 കാലത്ത് ഹെബ്ബേർട്ട് ഡാനിയേലിന്റെ നേതൃത്ത്വത്തിലുള്ള ജർമ്മൻ സംഘമാണ് ഗുഹയിൽ പര്യവേഷണം നടത്തിയത്.

കുപ്പത്തൊട്ടി ആക്കി മാറ്റിയ ഗുഹ

കുപ്പത്തൊട്ടി ആക്കി മാറ്റിയ ഗുഹ

1988വരെ ഈ ഗുഹ ഒരു കുപ്പത്തൊട്ടിയായിരുന്നു. പ്രാദേശിക ജനങ്ങൾ മാലിന്യങ്ങൾ തള്ളിയിരുന്നത് ഇതിനുള്ളിൽ ആയിരുന്നു. തുടർന്ന് പ്രദേശവാസികളായ ചിലരുടെ നിരന്തരശ്രമത്തിന്റെ ഫലമായി ഈ പ്രദേശം, ആന്ധ്രാസർക്കാർ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുകയായിരുന്നു. 1999 മുതൽ സർക്കാർ മുൻകൈ എടുത്ത് ഗുഹ ‌വൃത്തിയാക്കാനുള്ള ശ്രമം ആരംഭിച്ചു. 75 ലക്ഷം രൂപയോളം ചിലവ് ചെയ്താണ് ഗുഹ വൃത്തിയാക്കിയത്.

മുൻപേ വന്നവർ

മുൻപേ വന്നവർ

ഭൂമിശാസ്ത്ര പരമായും ചരിത്രപരമായു ഏറെ പ്രാധാന്യമുള്ള ഗുഹയാണ് ബേലം ഗുഹ. നൂറ്റാണ്ടുകൾക്ക് മുൻപ് ബുദ്ധ ജൈന സന്യാസികൾ ഈ ഗുഹയിൽ വസിച്ചതിന്റെ സൂചനകൾ പലതുമുണ്ട്. ബുദ്ധ സന്യാസികൾ ഉപയോഗിച്ചിരുന്ന ചില വസ്തുക്കളുടെ അവശിഷ്ടങ്ങൾ ഈ ഗുഹയിൽ നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. ഈ അവശിഷ്ടങ്ങൾ അനന്തപ്പൂരിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

കോടി ലിംഗ അറ

കോടി ലിംഗ അറ

ചുണ്ണാമ്പുകല്ലിൽ രൂപപ്പെട്ട ഒരു ശിവലിംഗം നിങ്ങൾക്ക് ഇവിടെ കാണാം. ഇത്തരത്തിൽ രൂപപ്പെട്ട നിരവധി ശിൽപങ്ങൾ നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും.

പാതാള ഗംഗ

പാതാള ഗംഗ

ഗുഹയ്ക്ക് ഉള്ളിൽ കാണുന്ന ചെറിയ നീർച്ചാൽ ആണ് പാതാള ഗംഗ എന്ന് അറിയപ്പെടുന്നത്. തെക്ക് കിഴക്ക് ഭാഗത്ത് നിന്ന് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകിയെത്തുന്ന ഈ നീർച്ചാൽ ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷമാകുകയാണ് ചെയ്യുന്നത്. ഈ നീർച്ചാൽ ഗുഹയ്ക്ക് രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു കിണറിലേക്ക് ഒഴുകിയെത്തുകയാണെന്നാണ് വിശ്വാസം.

സംഗീതം പൊഴിക്കുന്ന ഗുഹ

സംഗീതം പൊഴിക്കുന്ന ഗുഹ

സപ്തസ്വര ഗുഹയാണ് മറ്റൊരു ആകർഷണം. ചുണ്ണാമ്പ് കല്ലിൽ രൂപപ്പെട്ട ഒരു അറയാണ് ഇത്. ഇതിന്റെ ഭിത്തിയിൽ ഒന്ന് മുട്ടിയാൽ സംഗീതം പൊഴിയും. 2006ൽ ആണ് ഈ അറ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തത്.

മെഡിറ്റേഷൻ ചെയ്യാൻ ഒരു സ്ഥലം

മെഡിറ്റേഷൻ ചെയ്യാൻ ഒരു സ്ഥലം

ഗുഹാകവാടത്തിന് ഏറ്റവും അടുത്തായാണ് ഈ അറ സ്ഥിതി ചെയ്യുന്നത്. നിരവധി ബുദ്ധസന്യാസികൾ ഇവിടെ എത്തി ധ്യാനത്തിൽ ഇരുന്നതായാണ് വിശ്വാസം. ഇതിന് തെളിവ് നൽകുന്ന നിരവധി അവശിഷ്ടങ്ങല് ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.

ആയിരം സർപ്പങ്ങൾ

ആയിരം സർപ്പങ്ങൾ

ആയിരക്കണക്കിന് സർപ്പങ്ങൾ പത്തിവിടർത്തിൽ നിൽക്കുന്ന പോലെ, ചുണ്ണാമ്പുകല്ലിൽ രൂപപ്പെട്ട ഒരു അറയാണ് ഇത്. ഈ അറയുടെ മുകൾതട്ടിലാണ് ഈ ദൃശ്യങ്ങൾ കാണാനാവുക.

ആൽമര അറ

ആൽമര അറ

ചുണ്ണാമ്പുകല്ലിൽ രൂപപ്പെട്ട നിരവധി തൂണുകൾ തൂങ്ങിക്കിടക്കുന്ന ഒരു അറയാണ് ഇത്. ഒരു ആൽമരത്തിന്റെ രൂപമാണ് ഇതിന്. അതിനാൽ ആണ് ഇത് ആൽമര അറ എന്ന് അറിയപ്പെടുന്നത്.

താമസിക്കാൻ ഒരു ഇടം

താമസിക്കാൻ ഒരു ഇടം

ഗുഹയ്ക്ക് അടുത്തായി ആന്ധ്രാ ടൂറിസം വകുപ്പിന്റെ ഒരു ഹോട്ടൽ ഉണ്ട്. 32 ബെഡുകൾ ഉള്ള ഒരു ഡോർമെറ്ററി മാത്രമേ ഇവിടെയുള്ളു. 40 രൂപയാണ് ഒരാളിൽ നിന്ന് ഇതിനായി ഈടാക്കുന്നത്.

ഇതാ ആ വഴി

ഇതാ ആ വഴി

ബാംഗ്ലൂരിൽ നിന്ന് ഇവിടേക്ക് 320 കിലോമീറ്റർ ആണ് ദൂരം. ഹൈദരബാദിൽ നിന്നും ഇതേ ദൂരമാണ്. കേരളത്തിൽ നിന്ന് പോകുമ്പോൾ ബാംഗ്ലൂരിൽ ചെന്ന് പോകുന്നതാണ് നല്ലത്. ബാംഗ്ലൂരിൽ നിന്ന് അനന്തപൂരിൽ എത്തി, അവിടെ നിന്ന് കോളിമിഗുണ്ട്ലയിലേക്ക് (Kolimigundla) യാത്ര ചെയ്യുക. ഇവിടെ നിന്ന് 4 കിലോമീറ്റർ യാത്ര ചെയ്താൽ ബേലംഗുഹയിൽ എത്താം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X