Search
  • Follow NativePlanet
Share
» »ട്രാവൽ ഏജൻസി വഴി യാത്ര പോയാൽ മെച്ചമുണ്ടാകുമോയെന്നാണോ? അറിയാം 'ഗുട്ടൻസ്'

ട്രാവൽ ഏജൻസി വഴി യാത്ര പോയാൽ മെച്ചമുണ്ടാകുമോയെന്നാണോ? അറിയാം 'ഗുട്ടൻസ്'

ട്രാവൽ ഏജന്‍റ് വഴി യാത്ര ബുക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.

ടെക്നോളജിയുടെയും സാധ്യതകളുടെയും ഈ കാലത്ത് ഒരു യാത്രയ്ക്കായി ഒരുങ്ങുമ്പോൾ ആദ്യം നമ്മൾ ചെയ്യുന്നത് പോകുന്ന സ്ഥലത്തെക്കുറിച്ചും അവിടുത്തെ സൗകര്യങ്ങളെക്കുറിച്ചുമെല്ലാം ഇന്‍ർനെറ്റിൽ തിരയുക.ാണ്. മുൻപ് പോയിട്ടുള്ളവരുടെ അനുഭവങ്ങളും റിവ്യൂ, റേറ്റിങ്, മറ്റു പ്രത്യേകതകൾ, നിർബന്ധമായും ചെയ്കിരിക്കേണ്ട കാര്യങ്ങൾ, യാത്ര പുറപ്പെടുന്നതിനു മുന്‍പായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്നിങ്ങനെ ഒരുപാടുണ്ടാവും കണ്ടുപിടിക്കുവാൻ. എന്നാൽ ചിലപ്പോഴൊക്കെ ചില കാര്യങ്ങള്‍ നേരിട്ടു കാണുമ്പോൾ ഇന്‍ർനെറ്റിൽ വായിച്ചതുമായി യാതൊരു ബന്ധവും ഇല്ലെന്നും നമ്മള്‍ കണ്ടിട്ടുണ്ട്.

ഓൺലൈൻ വഴി റൂം ബുക്ക് ചെയ്ത് പണവും നല്കിയിട്ട്, അവസാനം അവിടെയെത്തുമ്പോൾ റൂമുമില്ല,പൈസയുമില്ലാത്ത അവസ്ഥ നമ്മൾക്കോ പരിചയക്കാർക്കോ സംഭവിച്ചിട്ടുണ്ടാകും. ചിലവ് കുറവും സൗകര്യപ്രദവും ആണെന്ന കാരണത്താൽ ഓൺലൈൻ ബുക്കിങ് തെരഞ്ഞെടുക്കുമ്പോൾ ഇത്തരം ചില ചതിക്കുഴികൾ കൂടിയുണ്ടെന്നത് മറക്കാതിരിക്കാം. എന്നാൽ ഓണ്‍ലൈൻ ബുക്കിങ് ഒഴിവാക്കി, ട്രാവൽ ഏജന്‍റ് വഴിയോ ഏജന്‍സി വഴിയോ നിങ്ങൾ യാത്ര പ്ലാൻ ചെയ്യുമ്പോൾ ലഭിക്കുന്ന സേവനങ്ങളും ഉറപ്പുകളും യാത്രകളെ കൂടുതൽ സുരക്ഷിതമാക്കാറുണ്ട്. ട്രാവൽ ഏജന്‍റ് വഴി യാത്ര ബുക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.

PC: Jed Villejo

ട്രാവൽ ഏജൻസി

ട്രാവൽ ഏജൻസി

ആളുകൾക്ക് അവരുടെ വിനോദ യാത്രയുൾപ്പെടെയുള്ള ഏതുതരം യാത്രകൾക്കും ആവശ്യമായ സേവനങ്ങൾ നൽകുകയും ക്രമീകരിക്കുകയും ചെയ്യുന്നവരാണ് ഒരു ട്രാവൽ ഏജന്‍സി അല്ലെങ്കിൽ ട്രാവൽ ഏജന്‍റ്. യാത്രയ്ക്ക് ആവശ്യമായ ടിക്കറ്റ് മുതൽ താമസ സൗകര്യം, സന്ദര്‍ശിക്കേണ്ട സ്ഥലങ്ങൾ, മടക്കയാത്ര എന്നിങ്ങനെ എല്ലാ തരത്തിലുള്ള സേവനങ്ങളും ഇവിടെ ലഭിക്കും.

PC:Savvas Kalimeris

സുരക്ഷ ഉറപ്പ്!

സുരക്ഷ ഉറപ്പ്!

ഓണ്‍ലൈൻ ബുക്കിങ്ങിൽ നിങ്ങൾക്ക് ധാരാളം കിഴിവുകളും ചിലപ്പോൾ സൗജന്യമായി വരെ മുറിയും ടിക്കറ്റുമെല്ലാം ലഭിച്ചേക്കും. പലപ്പോഴും ഓഫറുകൾ കൃത്യമായി ലഭിക്കുമെങ്കിൽക്കൂടിയും ചുരുക്കം ചില സൈറ്റുകളും സ്ഥാപനങ്ങളും ഉപഭോക്താക്കളെ കബളിപ്പിക്കാറുണ്ട്. മല്ല സേവനവും മോശം സേവനവും മനസ്സിലാക്കുവാൻ സാധിക്കാതെ പണം പോയ കഥകൾ നിരവധി നമ്മൾ കേട്ടിട്ടുമുണ്ട്. എന്നാൽ നിങ്ങളുടെ നാട്ടിൽ ഉള്ള, അല്ലെങ്കിൽ കൃത്യമായ സർവീസ് നല്കുമെന്ന് നിങ്ങൾക്കുറപ്പുള്ള ഒരു ഏജൻസി വഴി ടിക്കറ്റുകളും യാത്രകളും ബുക്ക് ചെയ്യുമ്പോൾ പറ്റിക്കപ്പെടും എന്നൊരാശങ്ക വേണ്ട. ഫീൽഡിലെ തങ്ങളുടെ നിലനിൽപ്പും കച്ചവടവും ഓരോ ഉപഭോക്താക്കളെയും ആശ്രയിച്ചായതിനാല്‍ തന്നെ ഏറ്റവും മികച്ച സേവനം ഇവർ ഉറപ്പ് നല്കുന്നു. മാത്രമല്ല, ഇവർ ഉപയോഗപ്പെടുത്തുന്ന സേവനങ്ങൾക്ക് ഇൻഷുറന്‍സ് പരിരക്ഷയും മറ്റം ഉറപ്പുള്ളതിനാൽ, ഫ്ലൈറ്റ് ക്യാൻസൽ ആവുന്നതു പോലുള്ള അപ്രതീക്ഷിത കാര്യങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കില്ല.

PC:Roman Kraft

ബാധ്യതയാവില്ല, തവണയായി പണമടയ്ക്കാം

ബാധ്യതയാവില്ല, തവണയായി പണമടയ്ക്കാം

പലപ്പോഴും വിനോദയാത്രകൾ നമ്മുടെ പോക്കറ്റ് കാലിയാക്കുന്നവയാണ്. ഒരുമിച്ച് ഒരുപാട് പണം കണ്ടെത്തുവാൻ സാധിക്കാതെ വരുമ്പോൾ യാത്രകൾ പൊതുവേ നമ്മൾ മാറ്റിവയ്ക്കാറാണ് പതിവ്. എന്നാൽ മിക്ക ട്രാവൽ ഏജൻസികളും ഉപഭോക്താക്കൾക്കായി മികച്ച പാക്കേജുകൾ തവണ വ്യസ്ഥകളും ലഭ്യമാക്കാറുണ്ട്. ഒറ്റയടിക്ക് പണമടച്ച് പോകുവാൻ സാധിക്കാത്തവർക്ക് ലളിതമായ തവണകളിലൂടെ പണം തിരിച്ചടച്ചാൽ മതിയാവും. മാത്രമല്ല, നിങ്ങളുടെ സൗകര്യത്തിനനുസരിച്ചുള്ള ബസും ഹോട്ടലുകളുമെല്ലാം തിരഞ്ഞെടുക്കുവാനും ബുക്ക് ചെയ്യുവാനും ഏജൻസികള്‍ സഹായിക്കുകയും ചെയ്യുന്നു.

PC:Ashim D'Silva

നേരിട്ട് സംസാരിക്കാം

നേരിട്ട് സംസാരിക്കാം

ഓൺലൈനിൽ ഒരു ചാറ്റ് ബോട്ട് വഴിയോ അല്ലെങ്കിൽ ഏതെങ്കിലും മെസേജ് സർവീസുകൾ വഴിയോ ആവും നമ്മൾ സേവനങ്ങൾ ബുക്ക് ചെയ്യുന്നതും മറ്റു സർവീസുകൾ ലഭ്യമാക്കുന്നതും. പലപ്പോഴും നേരിട്ടൊരാൾ ലഭ്യമായിരിക്കില്ല. എന്നാൽ ഒരു ട്രാവൽ ഏജൻസിയിലേക്ക് ചെന്നാൽ നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ച് സമീപിക്കുവാൻ പറ്റുന്ന ഒരാളെ കണ്ടെത്തുവാനും നമ്മുക്ക് വേണ്ട കാര്യങ്ങളും ആശങ്കകളും പറയുവാനും കൃത്യമായ സേവനം നേരിട്ട് ലഭ്യമാക്കുവാനും സാധിക്കും. മാത്രമല്ല, ഫോൺ വിളിച്ച് സംശയങ്ങൾ തീർക്കുവാനും അപ്ഡേറ്റുകൾ നടത്തുവാനുമെല്ലാം സാധിക്കുകയും ചെയ്യും.

PC:John Matychuk

 വിദഗ്ദ സേവനം

വിദഗ്ദ സേവനം

ടിക്കറ്റ് ബുക്ക് ചെയ്യുന്നതു മുതൽ യാത്രകഴിഞ്ഞ് നിങ്ങളെ തിരികെ നാട്ടിൽ എത്തിക്കുന്നതു വരെയുള്ള കാര്യങ്ങളിൽ വര്‍ഷങ്ങളുടെ സേവന പാരമ്പര്യം ഉള്ളവരായിരിക്കും ഇവർ. നമ്മൾ യാത്ര പോകുവാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള ഇവരുടെ അറിവ് യാത്രയിൽ കൂടുതൽ മികച്ച സ്ഥലങ്ങൾ സന്ദർശിക്കുവാനും അപകടസാധ്യതകൾ ഒഴിവാക്കുവാനുമെല്ലാം സാധിക്കും. ഒപ്പം തന്നെ യാത്ര പോകാനുള്ള മികച്ച റോഡുകൾ, തീർച്ചയായും കഴിക്കേണ്ട നല്ല ഭക്ഷണം, സന്ദർശിക്കാനുള്ള മികച്ച സ്ഥലങ്ങൾ തുടങ്ങി നിങ്ങളുടെ യാത്രയെ ബാധിക്കുന്ന സംസ്‌കാരവും രാഷ്ട്രീയ വീക്ഷണങ്ങളും പോലുള്ള കാര്യങ്ങൾ പോലും അവർക്ക് അറിയാം.

ചാടികയറി ട്രിപ്പ് പോകാൻ വരട്ടെ, ടൂർ പാക്കേജുകൾ ചുമ്മാതാണോ, ഗുണം ഇങ്ങനെയൊക്കെചാടികയറി ട്രിപ്പ് പോകാൻ വരട്ടെ, ടൂർ പാക്കേജുകൾ ചുമ്മാതാണോ, ഗുണം ഇങ്ങനെയൊക്കെ

എല്ലാ വിവരങ്ങളും സഹായങ്ങളും ഒരിടത്ത്

എല്ലാ വിവരങ്ങളും സഹായങ്ങളും ഒരിടത്ത്

ട്രാവൽ ഏജന്റുമാർ നിങ്ങളുടെ അവധിക്കാലത്തിന്റെയോ യാത്രയുടെയോ എല്ലാ വശങ്ങളും ഒരു സമഗ്ര പ്ലാനിൽ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നു. വിമാനങ്ങൾ, താമസസൗകര്യങ്ങൾ, എയർപോർട്ട് ഗതാഗതം, ഉല്ലാസയാത്രകൾ എന്നിവയ്‌ക്കായി ക്രമീകരിക്കുന്നതിനൊപ്പം ലക്ഷ്യസ്ഥാനങ്ങൾ ഗവേഷണം ചെയ്യുകയും നിർദ്ദേശിക്കുകയും ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു.

Day Trip: കൊച്ചിയിൽ നിന്നൊരു പകൽ യാത്ര! കാടു കണ്ട് മല കയറി വെള്ളച്ചാട്ടത്തിലിറങ്ങി വരാം!Day Trip: കൊച്ചിയിൽ നിന്നൊരു പകൽ യാത്ര! കാടു കണ്ട് മല കയറി വെള്ളച്ചാട്ടത്തിലിറങ്ങി വരാം!

പണം ലാഭിക്കാം, സമയവും

പണം ലാഭിക്കാം, സമയവും

പലപ്പോഴും പലരും കരുതുന്നത് ട്രാവൽ ഏജൻസികൾ വഴിയുള്ള ബുക്കിങ്ങുകൾ അധിക പണച്ചിലവ് നല്കുന്നതാണെന്നാണ്. എന്നാൽ വസ്തുത നേരെ മറിച്ചാണ്. ചിലപ്പോൾ ഓൺലൈന്‍ വഴി ബുക്ക് ചെയ്യുന്നതിനേക്കാൾ മികച്ച ആനുകൂല്യങ്ങളും സൗകര്യങ്ങളും
ഏജൻസികൾ വഴി ലഭിക്കും. ഓണ്‍ലൈൻ വഴി സ്വന്തമായി യാത്രകൾ ബുക്ക് ചെയ്യുന്നതിനേക്കാൾ പല തരത്തിലും നിങ്ങൾക്ക് പണവും സമയവും ഏജന്‍സി വഴി ലാഭിക്കാം. മാത്രമല്ല, അവരുടെ കൈവശമുള്ള ഡീലുകൾ വഴി മികച്ച സൗകര്യങ്ങൾ താരതമ്യേന കുറഞ്ഞ ചിലവിൽ ലഭിക്കും.

മാറ്റങ്ങളും റദ്ദാക്കലുകളും

മാറ്റങ്ങളും റദ്ദാക്കലുകളും

ഓൺലൈൻ വഴി യാത്രകളും വെക്കേഷനുകളും ബുക്ക് ചെയ്യുമ്പോൾ ഏറ്റവുമധികം വലയ്ക്കുന്നത് ക്യാൻസലേഷനും മാറ്റങ്ങളുമാണ്. നിങ്ങൾക്ക് മാറ്റങ്ങൾ വരുത്തുകയോ ബുക്കിംഗ് റദ്ദാക്കുകയോ ചെയ്യണമെങ്കിൽ, നിങ്ങൾക്ക് ട്രാവൽ ഏജന്‍സിയിൽ ഫോൺ വിളിച്ച് സംസാരിച്ചോ അല്ലെങ്കിൽ അവിടെ പോയി കാര്യങ്ങൾ നേരിട്ട് സംസാരിച്ചോ നിങ്ങളുടെ അസൗകര്യം പറഞ്ഞ് യാത്രയിൽ മാറ്റങ്ങൾ വരുത്തുകയോ ബുക്കിംഗ് റദ്ദാക്കുകയോ ചെയ്യാം. നിങ്ങൾക്കും അവർക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ഏജൻസികൾക്ക് ഇത് സെറ്റ് ചെയ്യാം. ചിലപ്പോൾ ആ ക്യാൻസലേഷൻ ചാർജ് മാത്രം ഈടാക്കി ബാക്കി തുക നിങ്ങൾക്കു ലഭിക്കുകയും ചെയ്യും. എന്നാൽ ഓൺലൈനിൽ ബുക്ക് ചെയ്തിട്ട് ക്യാൻസൽ ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇമെയിൽ വഴിയോ കോൾ സെന്‍റർ വഴിയോ അവരെ ബന്ധപ്പെട്ട് ഒരു തീരുമാനത്തിലെത്താൻ സാധിച്ചെന്നു വരില്ല.

PC:Jack Anstey

ടെന്‍ഷൻ വേണ്ട

ടെന്‍ഷൻ വേണ്ട

ഒരു ട്രാവൽ ഏജന്റ് ഉപയോഗിക്കുന്നതിന്റെ മറ്റൊരു പ്രധാന നേട്ടം യാത്രയിൽ മുഴുവൻ ടെൻഷൻ-ഫ്രീ ആയിരിക്കാം എന്നതാണ്. താമസവും യാത്രയുമെല്ലാം ഏജൻസിയുടെ മേൽനോട്ടത്തിലായതിനാൽ ഒന്നിനെക്കുറിച്ചും നിങ്ങൾക്കു ആലോചിച്ച് ബുദ്ധിമുട്ടേണ്ട. കൃത്യമായി താമസസൗകര്യങ്ങൾ, യാത്രാ, വാഹനങ്ങൾ, ഭക്ഷണം, ടിക്കറ്റുകൾ എല്ലാം അവർ വഴി ചെയ്യുന്നതിനാല്‍ യാത്രയിലുടനീളം നിങ്ങൾക്ക് അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം.

PC:Felix Rostig

രാത്രി 10നു ശേഷം ട്രെയിനിൽ സംസാരിക്കാമോ? മിഡിൽ ബെർത്ത് റൂൾ എന്താണ്? റെയിൽവേയുടെ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾരാത്രി 10നു ശേഷം ട്രെയിനിൽ സംസാരിക്കാമോ? മിഡിൽ ബെർത്ത് റൂൾ എന്താണ്? റെയിൽവേയുടെ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

യൂറോപ്പ് കാണുവാൻ ഷെങ്കൻ വിസ; എങ്ങനെ അപേക്ഷിക്കാം,ഇളവ് ലഭിക്കുന്നവർ ആരൊക്കെ? അറിയേണ്ടതെല്ലാംയൂറോപ്പ് കാണുവാൻ ഷെങ്കൻ വിസ; എങ്ങനെ അപേക്ഷിക്കാം,ഇളവ് ലഭിക്കുന്നവർ ആരൊക്കെ? അറിയേണ്ടതെല്ലാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X