Search
  • Follow NativePlanet
Share
» »രണ്ടു ഡോസ് വാക്സിനും എടുത്ത ശേഷം യാത്ര പോകാം.. ഗുണങ്ങള്‍ നിരവധി

രണ്ടു ഡോസ് വാക്സിനും എടുത്ത ശേഷം യാത്ര പോകാം.. ഗുണങ്ങള്‍ നിരവധി

മുന്‍പുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ യാത്രാ രംഗത്ത് ഇല്ലായെങ്കിലും ചില കാര്യങ്ങളില്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിലവില്‍ രണ്ടു ഡോസ് കൊവിഡ് വാക്സിനും എടുത്തവര്‍ക്ക് കാര്യങ്ങള്‍ പഴയ നിലയിലേക്ക് എത്തിയിട്ടുണ്ട്. ഹോട്ടലിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനോ യാത്ര ചെയ്യുന്നതിനോ അങ്ങനെ ഒരു കാര്യങ്ങള്‍ക്കും വാക്നി‌ടെക്കാത്തവരെ അപേക്ഷിച്ച് രണ്ട് ഡോസ് വാക്സിനും എടുത്തവര്‍ക്ക് പ്രശ്നങ്ങളില്ല. ഇത് കൂടാതെ രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് യാത്ര ചെയ്യുമ്പോള്‍ വേറെയും കുറെ ഗുണങ്ങളുണ്ട്. ഇതാ രണ്ട് ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ച ശേഷം യാത്ര ചെയ്താല്‍ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് വിശദമായി വായിക്കാം...

യാത്ര ചെയ്യാം ഉപാധികളില്ലാതെ

യാത്ര ചെയ്യാം ഉപാധികളില്ലാതെ

പണ്ടുണ്ടായിരുന്ന പോലത്രയും യാത്രകള്‍ സുഗമം അല്ല ഇപ്പോഴുള്ളതെങ്കിലും രണ്ട് ഡോസ് വാക്സിനുമെടുത്തവര്‍ക്ക് നിരവധി ഉപകാരങ്ങള്‍ യാത്രയിലുണ്ട്. ചില രാജ്യങ്ങളാവട്ടെ വിനോദ സഞ്ചാരം രണ്ടു വാക്സിനും എടുത്ത ആളുകള്‍ക്കു മാത്രമായി ചുരുക്കിയിട്ടുണ്ട്. ഹോട്ടലുകളിലെ താമസത്തിനും പൊതുസ്ഥലങ്ങളെല സന്ദര്‍ശനത്തിനും ഉള്‍പ്പെടെ വാക്സിന്‍ നിര്‍ബന്ധമാണ് മിക്കയി‌ടങ്ങളിലും. പല രാജ്യങ്ങളും വാക്സിന്‍ എടുക്കാത്തവര്‍ക്കായി പല നിബന്ധനകളും ക്വാറന്‍റൈനും നടപ്പാക്കുന്നുണ്ട്.

 ക്വാറന്‍റൈന്‍ ഒഴിവാക്കാം

ക്വാറന്‍റൈന്‍ ഒഴിവാക്കാം

ആഭ്യന്തര യാത്രകളിലും അന്താരാഷ്ട്ര യാത്രകളിലും ക്വാറന്‍റൈന്‍ ഇല്ലാതെ യാത്ര ചെയ്യാം എന്നതാണ് മറ്റൊരു കാര്യം. രണ്ട് ഡോസ് വാക്സിനും എടുത്തവര്‍ക്ക് നാലു ദിവസം മുതല്‍ രണ്ടാഴ്ച വരെ നീളുന്ന നിര്‍ബന്ധിത ക്വാറന്‍റൈനില്‍ നിന്നും ഒഴിവാകുവാനുള്ള സൗകര്യം മിക്കരാജ്യങ്ങളും നല്കുന്നു.

സുരക്ഷ ഉറപ്പ്

സുരക്ഷ ഉറപ്പ്

ലോകത്തില്‍ എവിടേക്ക് വേണമെങ്കിലും യാത്ര ചെയ്യാം എന്നതിനപ്പുറം പോകുന്ന ഇടങ്ങളിലെല്ലാം നമ്മള്‍ സുരക്ഷിതരായിരിക്കും എന്നൊരുറപ്പും വാക്സിന്‍ നല്കുന്നു. നമ്മള്‍ മാത്രമല്ല, നമ്മോട് ഇ‌ടപഴകുന്നവരോടു സുരക്ഷിതത്വവും നാം വാക്സിന്‍ എടുക്കുന്നതു വഴി ഉറപ്പാക്കാം,

അസൗകര്യങ്ങള്‍ ഒഴിവാക്കാം

അസൗകര്യങ്ങള്‍ ഒഴിവാക്കാം

ഒരു സഞ്ചാരി എന്ന നിലയില്‍ രണ്ട് ഡോസ് വാക്സിനും എടുത്ത സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കുന്നത് നിങ്ങളെ പല ബുദ്ധിമുട്ടുകളില്‍ നിന്നും ഒഴിവാക്കും. സമയവും പണവും ലാഭിക്കുന്ന പല കാര്യങ്ങളും നിങ്ങള്‍ക്ക് ചെയ്യുവാനാവും. വിദേശ രാജ്യങ്ങളില്‍ എത്തിച്ചേരുമ്പോള്‍ നടത്തേണ്ട കൊവിഡ് ടെസ്റ്റുകളുടെ എണ്ണത്തില്‍ രണ്ടു വാക്സിനും എടുത്തവര്‍ക്ക് പല ഇളവുകളുമുണ്ട്.

മികച്ച താമസസൗകര്യങ്ങള്‍

മികച്ച താമസസൗകര്യങ്ങള്‍

മിക്ക ഹോട്ടലുകളും റിസോര്‍ട്ടുകളും താമസസൗകര്യങ്ങള്‍ നല്കുന്നത് രണ്ട് ഡോസ് വാക്സിനും എടുത്ത ആളുകള്‍ക്കാണ്. അവര്‍ക്ക് സാധാരണ നിരക്കില്‍ തന്നെ മികച്ച സൗകര്യങ്ങള്‍ ലഭിക്കും.

യാത്രകളില്‍ ഹോംസ്റ്റേകള്‍ തിരഞ്ഞെടുക്കാം...കാരണങ്ങള്‍ ഏറെയുണ്ട്!യാത്രകളില്‍ ഹോംസ്റ്റേകള്‍ തിരഞ്ഞെടുക്കാം...കാരണങ്ങള്‍ ഏറെയുണ്ട്!

കൂ‌ടുതല്‍ യാത്ര ഇടങ്ങളും രീതികളും

കൂ‌ടുതല്‍ യാത്ര ഇടങ്ങളും രീതികളും

കൂടുതല്‍ രാജ്യങ്ങള്‍ രണ്ട് ഡോസ് വാക്സിനും എടുത്തവര്‍ക്കായി തുറക്കുന്നുണ്ട്. മാത്രമല്ല, ചില സ്ഥലങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയും ഇതുപോലെ തന്നെ രണ്ടു വാക്സിനും എടുത്തവര്‍ക്കായി ചുരുക്കുന്നു. അതിനാല്‍ വാക്സിന്‍ എടുത്തില്ലായെങ്കില്‍ പല രാജ്യങ്ങളിലേക്കും യാത്ര ചെയ്യുവാന്‍ സാധിച്ചെന്നു വരില്ല.

ആഘോഷങ്ങളില്‍ പങ്കെടുക്കാം

ആഘോഷങ്ങളില്‍ പങ്കെടുക്കാം

കൊവിഡ് കാലത്ത് ആഘോഷങ്ങള്‍ പരിമിതമാണെങ്കിലും പഴയ രീതിയിലേക്ക് തിരികെ വന്ന ഇടങ്ങളില്‍ ആഘോഷങ്ങളെല്ലാം പഴയപടിയിലായിക്കഴിഞ്ഞു. എന്നാല്‍ പുറമേ നിന്നുള്ള ഒരാള്‍ക്കോ സഞ്ചാരികള്‍ക്കോ ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കണമെങ്കില്‍ തീര്‍ച്ചയായും പൂര്‍ണ്ണമായും വാക്സിനേറ്റഡ് ആയിരിക്കണം.

 ക്രൂസ് ഷിപ്പുകളിലെ യാത്ര

ക്രൂസ് ഷിപ്പുകളിലെ യാത്ര

ക്രൂസ് ഷിപ്പുകളിലെ യാത്ര ഈ കാലത്ത് കുറച്ച് അപകടം പിടിച്ചതാണെങ്കില്‍ക്കൂടി വാക്സിന്‍ എടുത്ത് യാത്ര ചെയ്യുകയാണെങ്കില്‍ രോഗം പിടിക്കുവാനുള്ള സാധ്യതകള്‍ കുറയ്ക്കാം.

വിന്‍റര്‍ യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാം..വ്യത്യസ്തമായി പോകുവാന്‍ ഈ സ്ഥലങ്ങള്‍ കൂടി പരിഗണിക്കാംവിന്‍റര്‍ യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാം..വ്യത്യസ്തമായി പോകുവാന്‍ ഈ സ്ഥലങ്ങള്‍ കൂടി പരിഗണിക്കാം

ചതുപ്പിനു മുകളില്‍ പണിതുയര്‍ത്തിയ നാട്..മുങ്ങിക്കൊണ്ടിരിക്കുന്ന നഗരം! പിന്നെ കനാലും സഞ്ചരിക്കുവാന്‍ ഗൊണ്ടോളയുംചതുപ്പിനു മുകളില്‍ പണിതുയര്‍ത്തിയ നാട്..മുങ്ങിക്കൊണ്ടിരിക്കുന്ന നഗരം! പിന്നെ കനാലും സഞ്ചരിക്കുവാന്‍ ഗൊണ്ടോളയും

Read more about: travel travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X