Search
  • Follow NativePlanet
Share
» » 699 കിലോമീറ്ററിൽ ബാംഗ്ലൂരിൽ നിന്നും പൂനെ വഴി മുംബൈയിലെത്താം... ഈ എക്സ്പ്രസ് വേ സൂപ്പറാകും!

699 കിലോമീറ്ററിൽ ബാംഗ്ലൂരിൽ നിന്നും പൂനെ വഴി മുംബൈയിലെത്താം... ഈ എക്സ്പ്രസ് വേ സൂപ്പറാകും!

ബാംഗ്ലൂർ,പൂനെ,മുംബൈ നഗരങ്ങളെ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

രാജ്യത്തിപ്പോൾ എക്സ്പ്രസ് വേകളുടെ കാലമാണ്. പുരോഗതിയുടെ അടയാളമായി ഓരോ ഇടങ്ങൾ തമ്മിലുള്ള യാത്രാ ദൂരങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പത്തും പന്ത്രണ്ടും മണിക്കൂര് യാത്രകളെന്നത് ആറും ഏഴും മണിക്കൂറുകളായി കുറച്ച് കൊണ്ടുവരുന്ന വിധത്തിലാണ് എക്സ്പ്രസ് വേകളുടെ നിര്‍മ്മാണം പൂർത്തിരിക്കുവാൻ ഉദ്ദേശിക്കുന്നത്. ഏറ്റവും പുതിയതായി എക്സ്പ്രസ് വേകളുടെ പട്ടികയിലേക്ക് വന്നിരിക്കുന്നത് രാജ്യത്തെ തന്നെ ഏറ്റവും വികസിച്ച നഗരങ്ങളായ ബാംഗ്ലൂർ,പൂനെ,മുംബൈ നഗരങ്ങളെ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

ബാംഗ്ലൂർ-പൂനെ-മുംബൈ എക്സ്പ്രസ് വേ

ബാംഗ്ലൂർ-പൂനെ-മുംബൈ എക്സ്പ്രസ് വേ

സിലിക്കൺ വാലിയായ ബാംഗ്ലൂരിനെ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുമായി ബന്ധിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന എക്സ്പ്രസ് വേ ഈ നഗരങ്ങൾ തമ്മിലുള്ള യാത്രയെ എളുപ്പമുള്ളതാക്കും. സമയവും ദൂരവും കുറയ്ക്കുന്ന പുതിയ എക്സ്പ്രസ് വേ ഇപ്പോഴുള്ള ദൂരത്തിൽ നിന്നും 95 കിലോമീറ്ററാണ് യാത്രാ ദൂരം കുറയ്ക്കുന്നത്.

 പൂനെ-ബെംഗളൂരു എക്സ്പ്രസ് വേ- 12 ജില്ലകൾ

പൂനെ-ബെംഗളൂരു എക്സ്പ്രസ് വേ- 12 ജില്ലകൾ


പൂനെ-ബെംഗളൂരു എക്സ്പ്രസ് വേ 12 ജില്ലകളിലൂടെയാണ് കടന്നു പോകുന്നത്. പൂനെ, സത്താറ, സാംഗ്ലി, ബെലഗാവി, ബാഗൽകോട്ട്, ഗദഗ്, കൊപ്പൽ, വിജയനഗര (ബല്ലാരി), ദാവൻഗരെ, ചിത്രദുർഗ, തുംകുരു, ബെംഗളൂരു റൂറൽ എന്നിവയാണവ

 പാത

പാത

എംഎസ്ആർഡിസി നിർമ്മിക്കുന്ന പൂനെ റിംഗ് റോഡിലെ കാഞ്ജലെയിൽ നിന്നാരംഭിക്കുന്ന യാത്ര മുംബൈ-പുണെ എക്‌സ്‌പ്രസ്‌വേയിൽ കുർസെയിൽ നിന്ന് പൂനെയിലേക്കുള്ള റിംഗ് റോഡിലേക്ക് കടക്കുന്നു. നിലവിലുള്ള ഹൈവേയ്ക്ക് സമാന്തരമായി കർജത്തിലേക്ക് പോകും, ​​അവിടെ നിന്ന് പൂനെ-ബാംഗ്ലൂർ എക്‌സ്‌പ്രസ് വേ നിർമ്മാണം എൻഎച്ച്എഐ ആരംഭിക്കും. ബാംഗ്ലൂർ മെട്രോപൊളിറ്റൻ മേഖലയിലെ നിർദ്ദിഷ്ട സാറ്റലൈറ്റ് റിംഗ് റോഡിലെ മുത്തഗഡഹള്ളിയിൽ ആയിരിക്കും പാത അവസാനിക്കുന്നത്.

ദൂരവും ചിലവും

ദൂരവും ചിലവും


പ്രാഥമിക സർവേയും അലൈൻമെന്റ് അംഗീകാരവും ഇകിനകം നടത്തി കഴിഞ്ഞിട്ടുണ്ട്. വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിവരികയാണ്. എക്സ്പ്രസ് വേ നിർമ്മിക്കാനുള്ള അന്തിമ നിർദ്ദേശം ഡിസംബറിൽ ഡൽഹിയിലെ എൻഎച്ച്എഐക്ക് സമർപ്പിക്കും. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാൻ എംഎസ്ആർഡിസിയെ നിയമിക്കും എന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങൾ.
95 കിലോമീറ്റർ കുറയും

ചെന്നൈയിൽ നിന്നു മൈസൂരിലേക്ക് 6 മണിക്കൂർ 40 മിനിറ്റ്; ടിക്കറ്റ് 971 രൂപ മുതൽ, വന്ദേ ഭാരത് വരുന്നു!!ചെന്നൈയിൽ നിന്നു മൈസൂരിലേക്ക് 6 മണിക്കൂർ 40 മിനിറ്റ്; ടിക്കറ്റ് 971 രൂപ മുതൽ, വന്ദേ ഭാരത് വരുന്നു!!

പൂനെ-ബെംഗളൂരു എക്സ്പ്രസ് വേ

പൂനെ-ബെംഗളൂരു എക്സ്പ്രസ് വേ

പൂനെ-ബെംഗളൂരു എക്സ്പ്രസ് വേ മൂന്ന് നഗരങ്ങൾക്കിടയിലുള്ള യാത്രാ ദൂരം 95 കിലോമീറ്റർ കുറയ്ക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യാൻ ഏഴു മണിക്കൂർ എടുക്കും. എക്സ്പ്രസ് വേയുടെ ആകെ ദൂരം 699 കിലോമീറ്റർ ആയിരിക്കും. ഏകദേശം 50,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2028-ഓടെ പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

ചാടികയറി ട്രിപ്പ് പോകാൻ വരട്ടെ, ടൂർ പാക്കേജുകൾ ചുമ്മാതാണോ, ഗുണം ഇങ്ങനെയൊക്കെചാടികയറി ട്രിപ്പ് പോകാൻ വരട്ടെ, ടൂർ പാക്കേജുകൾ ചുമ്മാതാണോ, ഗുണം ഇങ്ങനെയൊക്കെ

ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാംചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം

Read more about: road mumbai bangalore pune
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X